Lifestyle

ഭർത്താവിന്റെ ഏഴ് വർഷത്തെ രഹസ്യബന്ധം പൊക്കി ഭാര്യ! 180 ഹോട്ടലുകൾ, 14 കോടിയുടെ ഇൻഷുറൻസ്, പുറത്തുവിട്ടത് തെളിവുകൾ സഹിതം

ഭർത്താവിന്‍റെ ഏഴ് വർഷം നീണ്ട രഹസ്യബന്ധം പുറത്തുകൊണ്ടുവന്ന ഭാര്യയുടെ വെളിപ്പെടുത്തലുകൾ ചൈനീസ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഇൻഷുറൻസ് ഏജന്‍റായ യുവതിയുമായുള്ള ഭർത്താവിൻ്റെ ബന്ധത്തിൻ്റെ വിവരങ്ങളും വൻതുകയുടെ ഇൻഷുറൻസ് പോളിസികളും പല ഹോട്ടലുകളിൽ ഒരുമിച്ച് താമസിച്ചതിന്‍റെ തെളിവുകളും പുറത്തുവിട്ടതോടെ സംഭവം നിയമപോരാട്ടത്തിലേക്ക് കടന്നതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ചൈനയിലെ ഗ്വാങ്‌സിയിലുള്ള ലിയുഴൗ സ്വദേശിനിയായ ഷെൻ എന്ന സ്ത്രീയാണ് തന്‍റെ ഭർത്താവ് ഗുവോയുടെ ഈ രഹസ്യബന്ധം തുറന്നുകാട്ടിയത്. 2017-ലാണ് ഭർത്താവ് ഗുവോയ്ക്ക് ഇൻഷുറൻസ് ഏജന്‍റായ ലിയുമായുള്ള Read More…

Oddly News

രണ്ടു വർഷമായി റേഞ്ചില്ല; പരിഹരിക്കാൻ ‘നാടകം’; ടെക്നീഷ്യനെ മൊബൈൽ ടവറിൽ കെട്ടിയിട്ട് ഗ്രാമീണർ, വൈറൽ വിഡിയോയ്ക്ക് പിന്നിൽ ട്വിസ്റ്റ്

ഉത്തർപ്രദേശിലെ ഫത്തേപ്പൂരിൽ രണ്ട് വർഷമായി നെറ്റ്‌വർക്ക് ലഭിക്കാത്തതിൽ രോഷാകുലരായ ഗ്രാമീണർ ടെലികോം ടെക്നീഷ്യനെ മൊബൈൽ ടവറിൽ കെട്ടിയിട്ടു. വ്യാഴാഴ്ച വൈകുന്നേരം ഹർദൗലി ഗ്രാമത്തിലാണ് സംഭവം നടന്നത്. എന്നാൽ, വെറുമൊരു നാട്ടുപ്രതിഷേധം എന്ന് കരുതിയ ഈ സംഭവത്തിന് പിന്നിൽ അപ്രതീക്ഷിത ട്വിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. കമ്പനി അധികൃതരുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിക്കാൻ വേണ്ടി ടെക്നീഷ്യനായ ആദിത്യഭാൻ സിങ് തന്നെയാണ് തന്നെ കെട്ടിയിടാൻ ഗ്രാമീണരോട് ആവശ്യപ്പെട്ടതെന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്. വൈദ്യുതി വിതരണത്തിലെ തരാറുകൾ പരിശോധിക്കാൻ ഹർദൗലിയിലെ ടവറിന് സമീപമെത്തിയ ആദിത്യഭാനിനെ Read More…

Featured Sports

‘വിതുമ്പിപ്പോയി ക്യാപറ്റന്‍’! ഫാത്തിമ സനയുടെ ഓൾറൗണ്ട് പോരാട്ടം പാഴായി; പാക്കിസ്ഥാനെ വീഴ്ത്തി ലങ്ക; ഇന്ത്യ– ശ്രീലങ്ക ഫൈനൽ

ഫാത്തിമ സന മികച്ച ഓൾറൗണ്ട് പ്രകടനം പുറത്തെടുത്തെങ്കിലും, പാകിസ്താനെ നാല് വിക്കറ്റിന് തോൽപിച്ച് നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ കടന്നു. പതറാതെ പൊരുതിയ ശ്രീലങ്കൻ ടീമിന് മുന്നിൽ പാകിസ്താന്റെ ശ്രമങ്ങൾ ഒടുവിൽ പാഴാവുകയായിരുന്നു. ശ്രീലങ്കയ്ക്കെതിരേ 36 പന്തില്‍നിന്ന് 47 റണ്‍സിന്റെ മിന്നുന്ന പ്രകടനവും തുടര്‍ന്ന് നിര്‍ണായമായ ലങ്കയുടെ നാലു വിക്കറ്റും വീഴ്ത്തിയിട്ടും പരമ്പരാഗത വൈരികളായ ഇന്ത്യയ്ക്കെതിരേ ഫൈനല്‍ കളിക്കാന്‍ കഴിയാത്ത സങ്കടത്തില്‍ സന ഗ്രൗണ്ടില്‍ വിതുമ്പിപ്പോയി. പാകിസ്താൻ മുന്നോട്ടുവെച്ച 131 റൺസ് വിജയലക്ഷ്യം Read More…

Featured Spotlight

സ്വപ്‌നാ സുരേഷ് വീണ്ടും വിവാഹിതയായി, “ദയവായി എനിക്ക് വേണ്ടി പ്രാർത്ഥിക്കുക”

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷ് വീണ്ടും വിവാഹിതയായി. സ്വപ്ന തന്നെയാണ് തന്റെ വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം പുറത്തുവിട്ടത്. പുതിയ ദാമ്പത്യ7ജീവിതത്തിനായി എല്ലാവരുടെയും പ്രാർഥന വേണമെന്ന് അഭ്യർത്ഥിച്ച അവർ, എന്നാൽ ഭർത്താവിനെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇത് സ്വപ്‌നാ സുരേഷിന്റെ മൂന്നാമത്തെ വിവാഹമാണ്. കൃഷ്ണകുമാറുമായി 2000-ത്തിലായിരുന്നു സ്വപ്നയുടെ ആദ്യ വിവാഹം നടക്കുന്നത്. എന്നാൽ 2008-ഓടെ ഈ ബന്ധം അവസാനിപ്പിച്ചു. തുടർന്ന് 2011-ൽ ജയശങ്കറിനെ Read More…

Featured Sports

‘ലോകകപ്പിൽ അവനായിരുന്നു ‘പ്ലെയർ ഓഫ് ദ് ടൂർണമെന്റ്’; സഞ്ജുവിന് അവസരം നൽകണം, വൈഭവിന് ഇനിയും സമയമുണ്ട്’

ട്വന്റി20 ക്രിക്കറ്റിൽ ഓപ്പണിങ് സഖ്യത്തിന്റെ കാര്യത്തിൽ ഇന്ത്യൻ ടീം കുറച്ചുകാലമായി തുടർച്ചയായ പരീക്ഷണങ്ങൾ നടത്തിവരികയാണ്. അഭിഷേക് ശർമ തന്റെ സ്ഥാനം ഉറപ്പിച്ചതോടെ ശുഭ്‌മൻ ഗില്ലും സഞ്ജു സാംസണും തമ്മിലായിരുന്നു ആദ്യം സ്ഥാനത്തിനായുള്ള മത്സരം. പിന്നീട് ഇഷാൻ കിഷൻ ഇതേ സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചെങ്കിലും ട്വന്റി20 ലോകകപ്പോടെ താരത്തിന് മൂന്നാം നമ്പറിലേക്ക് മാറേണ്ടി വന്നു. തുടർന്നാണ് വൈഭവ് സൂര്യവംശിയുടെ കടന്നുവരവ്. ഇതോടെ പതിനഞ്ചുവയസ്സുകാരനായി സഞ്ജുവിന് വീണ്ടും പ്ലെയിങ് ഇലവനിൽനിന്നു മാറിനിൽക്കേണ്ടി വന്നു. എന്നാൽ രാജ്യാന്തര കരിയർ പ്രതീക്ഷിച്ചതു പോലെ മികച്ച Read More…

Spotlight

സർക്കാർ സീൽ ചെയ്ത ആശുപത്രിയിൽ പിൻവാതിലിലൂടെ ഗർഭിണിയെ പ്രവേശിപ്പിച്ച് പ്രസവം; പിഞ്ചുകുഞ്ഞിനും അമ്മയ്ക്കും ദാരുണാന്ത്യം

ലക്നൗ∙ ആരോഗ്യ വകുപ്പ് സീൽ ചെയ്ത സ്വകാര്യ ആശുപത്രിയിൽ നടത്തിയ പ്രസവത്തെത്തുടർന്ന് അമ്മയും നവജാതശിശുവും മരിച്ചു. ഉത്തർപ്രദേശിലെ മൗ ജില്ലയിലെ രത്തൻപുരയിലുള്ള ഇന്ദ്രജീത് ആശുപത്രിയിൽ സെപ്റ്റംബർ എട്ടിനാണ് ഈ ദാരുണ സംഭവം നടന്നത്. ബല്ലിയ ജില്ലയിലെ തർഗോലി ഗ്രാമവാസിയായ അജിത് രാജ്ഭറിന്റെ ഭാര്യ സരിതയും കുഞ്ഞുമാണ് മരണപ്പെട്ടത്. കഴിഞ്ഞ വർഷം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേർന്ന് പൂട്ടിച്ച ആശുപത്രിയുടെ പിൻവാതിലിലൂടെയാണ് യുവതിയെ പ്രവേശിപ്പിച്ചത്. ആശാ വർക്കറുടെ നിർദേശപ്രകാരമാണ് ഭാര്യയെ ഇന്ദ്രജീത് ആശുപത്രിയിൽ എത്തിച്ചതെന്ന് അജിത് ചീഫ് Read More…

Featured Spotlight

‘തട്ടിക്കൊണ്ടുപോയി, മതംമാറ്റി വിവാഹം കഴിപ്പിച്ചു’; പാക് കോടതിയില്‍ കരഞ്ഞുവിളിച്ച് ഹിന്ദു ബാലികമാര്‍

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് ഹിന്ദു പെണ്‍കുട്ടികളെ വീട്ടുകാര്‍ക്കൊപ്പം വിട്ടയക്കാതെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റാന്‍ ടന്‍ഡോ അല്ലാഹ്യാർ ജില്ലാ കോടതി ഉത്തരവിട്ടു. തങ്ങളെ വീട്ടിലേക്ക് അയക്കണമെന്ന് പതിമൂന്നും പതിനാലും വയസ്സുള്ള പെണ്‍കുട്ടികള്‍ കോടതിയില്‍ കരഞ്ഞപേക്ഷിച്ചെങ്കിലും അധികൃതര്‍ തയ്യാറായില്ലെന്ന് സിന്ധി മനുഷ്യാവകാശ സംഘടനയായ സിന്ധ് റിനൈസൻസും പത്രപ്രവർത്തക വീംഗാസും വ്യക്തമാക്കി. കോടതിക്ക് പുറത്ത് മാതാപിതാക്കളെ കെട്ടിപ്പിടിച്ച് പെണ്‍കുട്ടികള്‍ പൊട്ടിക്കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കച്ചി കോലി സമുദായാംഗങ്ങളായ സീത, രൂപി എന്നീ സഹോദരിമാരെ Read More…

Oddly News

മെഹന്ദി ഇടാൻ റോബോട്ട് ; ഇനി ആ പണിയും പോകുമോ? ആശങ്ക പങ്കുവെച്ച് ഹർഷ ഗോയങ്ക, എഐ നിർമ്മിതമെന്ന് വാദം

ഒരുകാലത്ത് മനുഷ്യന്റെ കൈത്തൊഴിലിനും കരകൗശലത്തിനും മാത്രം പ്രാധാന്യമുണ്ടായിരുന്ന മേഖലകളിലേക്ക് സാങ്കേതികവിദ്യ സാവധാനം കടന്നുവരികയാണ്. വ്യവസായി ഹർഷ ഗോയങ്ക പങ്കുവെച്ച ഒരു വീഡിയോ ആണ് ഈ വിഷയത്തിൽ വീണ്ടും ചർച്ചകൾക്ക് വഴിതുറന്നത്. ഒരു സ്ത്രീയുടെ കയ്യിൽ മെഹന്ദി അണിയിക്കുന്ന മെഷീന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഈ വ്യത്യസ്തമായ സംഭവം സോഷ്യൽ മീഡിയയിൽ വലിയ സംവാദത്തിന് കാരണമായിട്ടുണ്ട്. മെഹന്ദി ഡിസൈനിംഗ് പോലുള്ള പരമ്പരാഗത തൊഴിലുകളെ ആട്ടോമേഷൻ ബാധിക്കുമോ എന്നാണ് ആളുകൾ ചർച്ച ചെയ്യുന്നത്.8 വീഡിയോയിൽ ഒരു സ്ത്രീ തങ്ങളുടെ കൈ മെഷീനുള്ളിലേക്ക് Read More…

Oddly News

കാട്ടാനയുടെ കഴുത്തിൽ ഭാരമേറിയ ട്രാക്ടർ ടയർ! അസമിൽ നടന്ന ത്രില്ലർ രക്ഷാപ്രവർത്തനം

അസമിലെ ഗൊലാഘട്ട് ജില്ലയിൽ കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങി അവശ നിലയിലായ ഒരു കാട്ടാനയെ രക്ഷപെടുത്തി. മനുഷ്യർ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ വന്യജീവികൾക്ക് എത്രത്തോളം വലിയ ഭീഷണിയാകുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. കഴുകിൽ ടയർ മുറുകിയ നിലയിൽ ആനയെ കണ്ടതോടെയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തുടക്കമായത്. കാസിരംഗയിലെ സെന്റർ ഫോർ വൈൽഡ് ലൈഫ് റീഹാബിലിറ്റേഷൻ ആൻഡ് കൺസർവേഷൻ (CWRC), ഗൊലാഘട്ട് ഫോറസ്റ്റ് ഡിവിഷൻ, പ്രാദേശികവാസികൾ എന്നിവർ സംയുക്തമായാണ് ജീവനുതന്നെ ഭീഷണിയായ ഈ ഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. ദൗത്യസംഘം ആനയുടെ കഴുത്തിൽ Read More…