റായ്‌പുര്‍: ബന്ധുവിന് ജാമ്യം ലഭിക്കുന്നതിനായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രമുപയോഗിച്ച് മന്ത്രവാദപൂജ നടത്തിയ യുവാവ് അറസ്റ്റിലായി. ഛത്തീസ്ഗഡ് ബിലാസ്പൂർ ജില്ലയിലെ ദേവ്രിഗ്രാമിലുള്ള ശ്മശാനത്തിൽവച്ച് ഋഷികേശ് കുമാർ എന്നയാളെയാണ് പോലീസ് പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേർ നാട്ടുകാർ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെടുകയായിരുന്നു. സിപത് പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ഈ സംഭവം നടന്നത്. മന്ത്രവാദത്തിന് ഉപയോഗിച്ച മീൻ, നാരങ്ങ, സിന്ദൂരം തുടങ്ങിയ സാധനങ്ങൾ പോലീസ് ശ്മശാനത്തിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവയോടൊപ്പം ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേഷ് Read More…
Month: August 2026
‘അല്ല, ആ കടലില്‍ കാണാതായവരെ കിട്ടിയോ? ചോദ്യം പോലീസിനോട്, ആയങ്കിക്ക് അറിയണം
കണ്ണൂര്‍: പോലീസ് കസ്റ്റഡിയിലായതിനുപിന്നാലെ അര്‍ജുന്‍ ആയങ്കി ചോദിച്ചത് കടലില്‍ കാണാതായവരെ കിട്ടിയോയെന്നാണ്. പോലീസിനെ വെല്ലുവിളിച്ച് ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ആയങ്കിയെ കണ്ണൂരില്‍ നിന്ന് പിടികൂടിയ ഉദ്യോഗസ്ഥരോടായിരുന്നു ഈ ചോദ്യം. അര്‍ജുന്‍ ആയങ്കിയെ അറസ്‌റ്റ് ചെയ്തത് പോലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടാണെന്ന് കണ്ണൂര്‍ പോലീസ് കമ്മിഷണര്‍ ബി.വി. വിജയ് ഭരത് റെഡ്‌ഡി വ്യക്തമാക്കി. ആയങ്കിയുടെ വൈദ്യപരിശോധന പൂര്‍ത്തിയായതായി പോലീസ് അറിയിച്ചു. കണ്ണൂരിലെ കേസില്‍ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ എറണാകുളത്തേക്ക് മാറ്റാനാണ് പോലീസിന്റെ പദ്ധതി. കരിപ്പൂര്‍ സ്വര്‍ണക്കടത്ത്, സ്വര്‍ണം Read More…
അവസാന ഓവറിൽ വിജയത്തിലേക്ക് 16 റൺസ്, സിറാജിന്റെ ഹാട്രിക് സിക്സർ മഴ; ഇന്ത്യയ്ക്ക് നാടകീയ ജയം- വീഡിയോ
കൊളംബോ: ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ആവേശകരമായ ജയം. സ്‌കോര്‍: ശ്രീലങ്ക ക്രിക്കറ്റ് ഇലവന്‍ ഒന്നാം ഇന്നിങ്‌സ് എട്ടിന് 363 (ഡിക്ലയേഡ്), രണ്ടാം ഇന്നിങ്‌സ് ആറിന് 200 (ഡിക്ലയേഡ്). ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ആറിന് 357 (ഡിക്ലയേഡ്), രണ്ടാം ഇന്നിങ്‌സ് നാലിന് 214. അർധസെഞ്ചറി നേടിയ ഓപ്പണർ യശസ്വി ജയ്‌സ്വാളും (46 പന്തിൽ 61) ശുഭ്മൻ ഗില്ലും (54 പന്തിൽ 44) അവസാന നിമിഷങ്ങളിൽ ആഞ്ഞടിച്ച പേസർ മുഹമ്മദ് സിറാജുമാണ് Read More…
അധിക്ഷേപ പരാമർശം: ടി ജി മോഹൻദാസ് പൊലീസ് കസ്റ്റഡിയിൽ, നടപടി കേസെടുത്ത് 11 ദിവസത്തിനുശേഷം
ഡൽഹിയിലെ സമരത്തിനിടെ വിദ്യാർഥികൾക്കും സ്ത്രീകൾക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ ആർ.എസ്.എസ് ആശയപ്രചാരകൻ ടി.ജി. മോഹൻദാസിനെ തിരുവനന്തപുരത്തുനിന്നുള്ള സൈബർ പൊലീസ് സംഘം കൊച്ചിയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ലഹളയുണ്ടാക്കാൻ ശ്രമിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ് രജിസ്റ്റർ ചെയ്ത് 11 ദിവസത്തിന് ശേഷമാണ് പൊലീസിന്റെ ഈ നടപടി. കൊച്ചി മട്ടാഞ്ചേരി പൊലീസിന്റെയും സൈബർ പൊലീസിന്റെയും സംയുക്ത സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഉടൻ തന്നെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ താൻ ചുമതലയിലുണ്ടായിരുന്നെങ്കിൽ വെടിവെക്കുമായിരുന്നു Read More…
സ്ത്രീകൾ കാണാൻ പാടില്ലാത്ത ‘ആചാരം’ പകർത്തി; യുവതിക്ക് രക്തം വറ്റിപ്പോകുന്ന അവസ്ഥ ! ഒടുവിൽ മാപ്പപേക്ഷിച്ച് പ്രായശ്ചിത്തം
ഓരോ പ്രദേശത്തിനും അതിന്റേതായ ആചാരങ്ങളും പാരമ്പര്യ വിശ്വാസങ്ങളുമുണ്ട്. പഴമക്കാർ കൈമാറിവന്ന ഇത്തരം ചടങ്ങുകൾ ഇന്നത്തെ തലമുറയ്ക്ക് പലപ്പോഴും വിചിത്രമായി തോന്നാം. എന്നാൽ പ്രായത്തിന്റെ അപക്വത കൊണ്ടും ആചാരം ലംഘിച്ചാൽ എന്തുസംഭവിക്കും എന്ന ജിജ്ഞാസ കൊണ്ടും മുന്നോട്ടു ചാടുന്നത് വലിയ അപകടങ്ങളിലേക്കാവും വഴിതുറക്കുക. അത്തരത്തിൽ എടുത്തുചാടി വലിയൊരബദ്ധത്തിൽ ചെന്നുപെട്ട ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. നൈജീരിയയിലെ യോറുബ വിഭാഗക്കാർക്കിടയിൽ നടക്കാറുള്ള ‘ഒലുലു’ എന്ന ഉത്സവവുമായി ബന്ധപ്പെട്ടാണ് ഈ സംഭവം. വിശ്വാസമനുസരിച്ച് ഈ ചടങ്ങ് Read More…
‘അതൊക്കെ വെറും നുണക്കഥ! മുജ്തബ ഖമനയി പൂർണ ആരോഗ്യവാൻ; വിഡിയോ പുറത്തുവിട്ട് ഇറാന്‍
ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ആരോഗ്യനില ഗുരുതരമാണെന്ന വാർത്തകൾ ഇറാൻ തള്ളി. മുജ്തബ പൂർണ ആരോഗ്യവാനായി കാണപ്പെടുന്ന വീഡിയോ ഇറാൻ വാർത്താ ഏജൻസിയായ മെഹ്ര്‍ പുറത്തുവിട്ടു. എന്നാല ഇത് എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. ഫെബ്രുവരി 28-ലെ അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന്റെ വീഡിയോ പുറത്തുവരുന്നത്. ചുറ്റുമുള്ള ആളുകൾക്ക് നടുവിൽ മുജ്തബ ഇരിക്കുന്നതും സംസാരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. സംസാരത്തിനിടയിൽ ഒരു കൈ ചലിപ്പിക്കുന്നതും മുഖത്ത് തൊടുന്നതും കാണാം. അതേസമയം, ഒരു കാൽ പകുതി മറച്ച നിലയിലാണ് വീഡിയോയിൽ Read More…
600-ലധികം അശ്ലീല വീഡിയോകൾ, 4 വർഷത്തെ ക്രൂരത; കൗമാരക്കാരെയും യുവാക്കളെയും പീഡിപ്പിച്ച 22-കാരൻ പിടിയിൽ!
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടികളെയും യുവാക്കളെയും ലൈംഗികമായി പീഡിപ്പിക്കുകയും ഇവരുടെ അശ്ലീല വീഡിയോകൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ 22-കാരനെ മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2022 മുതൽ പ്രതി ഇരകളെ ബ്ലാക്ക് മെയിൽ ചെയ്യുകയും ചൂഷണം ചെയ്യുകയും ചെയ്യുകയായിരുന്നു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് 600-ലധികം അശ്ലീല വീഡിയോകൾ കണ്ടെടുത്തതായി സൂപ്രണ്ട് ഓഫ് പൊലീസ് അശ്വിനി സനപ് പറഞ്ഞു. ഫോണിൽ നിന്ന് ലഭിച്ച വീഡിയോകളിൽ നിന്ന് ഇരകളെ Read More…
ആർത്തവവേദന ഇരട്ടിയാക്കുന്നത് ഈ 5 ഭക്ഷണശീലങ്ങൾ! വില്ലനാകുന്ന തെറ്റുകൾ വെളിപ്പെടുത്തി ന്യൂട്രീഷ്യനിസ്റ്റ്
ആർത്തവസമയത്ത് ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളും മാനസികമായ മാറ്റങ്ങളും ദശലക്ഷക്കണക്കിന് സ്ത്രീകൾ അനുഭവിക്കുന്ന ഒന്നാണ്. വയറുവേദന, ക്ഷീണം, വയർ വീർക്കൽ, ചില ഭക്ഷണങ്ങളോടുള്ള അമിതമായ ആസക്തി എന്നിവ സാധാരണയാണെങ്കിലും, നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ അറിയാതെ തന്നെ ഈ ലക്ഷണങ്ങളെ കൂടുതൽ വഷളാക്കുമെന്നാണ് പോഷകാഹാര വിദഗ്ദ്ധ ലവ്‌നീത് ബത്ര പറയുന്നത്. ആർത്തവസമയത്ത് ഹോർമോൺ വ്യതിയാനങ്ങൾ, രക്തനഷ്ടം, പേശികളുടെ സങ്കോചം എന്നിവ കാരണം ശരീരത്തിന് ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ കൂടുതൽ ആവശ്യമാണ്. ആർത്തവവേദന വർദ്ധിപ്പിക്കുന്ന ചില പ്രധാന ഭക്ഷണ Read More…
16കാരനെ കാണാതായതിൽ ട്വിസ്റ്റ്; 900 കിലോമീറ്റർ ഒറ്റയ്ക്ക് യാത്ര ചെയ്ത് കുട്ടി പോയത് സീരിയലിൽ അഭിനയിക്കാൻ !
അഭിനയമോഹം കാരണം മധ്യപ്രദേശിലെ വീട്ടിൽ നിന്ന് ഇറങ്ങിത്തിരിച്ച പതിനാറുകാരനെ മുംബൈയിലെ ഫിലിം സിറ്റിയിൽ നിന്നും കണ്ടെത്തി. ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘താരക് മേത്ത കാ ഊൽട്ടാ ചഷ്മ’യിൽ (TMKOC) അഭിനയിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടി മുംബൈയിലെത്തിയത്. വീട്ടുകാർ കാണാനില്ലെന്ന് പരാതി നൽകിയിരുന്ന കുട്ടിയെ ഗോരേഗാവിലെ ഫിലിം സിറ്റിയിൽ അലഞ്ഞുതിരിയുന്ന അവസ്ഥയിലാണ് പോലീസ് കണ്ടെത്തിയത്. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ മൊബൈൽ പോലീസ് സംഘം കുട്ടിയെ ചോദ്യം ചെയ്യുന്നതിനായി ആരെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മുംബൈയിൽ നിന്ന് ഏകദേശം 900 Read More…









