മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുള്ള ഫിസിയോതെറാപ്പി കോളേജിൽ ക്ലാസ് മുറിയിൽ വിദ്യാർത്ഥിനിയെ എഴുന്നേൽപ്പിച്ച് നിർത്തിയതിനെച്ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് അധ്യാപകനായ ഡോക്ടർക്ക് നേരെയുള്ള കയ്യേറ്റത്തിൽ. പർളിയിലെ വൈദ്യനാഥ് ഫിസിയോതെറാപ്പി ഇൻസ്റ്റിറ്റ്യൂട്ടിൽ വെള്ളിഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അധ്യാപകനായ ഡോ. സഹീർ അഹമ്മദ് മുഹമ്മദ് ഇസ്മായിലിനെയാണ് വിദ്യാർത്ഥിനിയുടെ പിതാവും കൂടെയുണ്ടായിരുന്നയാളും ചേർന്ന് ആക്രമിച്ചത്. തന്റെ മകളെ മനപ്പൂർവ്വം ക്ലാസിൽ എഴുന്നേൽപ്പിച്ച് നിർത്തി അപമാനിച്ചു എന്ന് ആരോപിച്ചായിരുന്നു തർക്കം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡോക്ടറും പിതാവും തമ്മിൽ വാക്കേറ്റമുണ്ടാകുന്നതിനിടെ Read More…
Month: August 2026
വെറും ഷോ? പൊലീസ് വാൻ തൊട്ടുപിന്നില്‍, പരിക്കേറ്റ സ്ത്രീയെ കൈകളിൽ താങ്ങി ഡോക്ടറുടെ അടുത്തേയ്ക്ക് ഇൻസ്‌പെക്ടർ, ട്രോൾ പ്രളയം! വീഡിയോ
ബഹ്റൈച്ചിൽ റൂട്ടീൻ പട്രോളിംഗിനിടെ റോഡരികിൽ ബോധരഹിതയായി കിടന്ന 55-കാരിയായ ഗായത്രി ദേവിയെ, പൊലീസ് ഇൻസ്പെക്ടർ പ്രദീപ് കുമാർ സിംഗ് കൈകളിൽ എടുത്തുയർത്തി അടുത്തുള്ള ഡോക്ടറുടെ അടുത്തെത്തിച്ച് അടിയന്തര ചികിത്സ നൽകിയ സംഭവം വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. അപരിചിതമായ ഏതോ വാഹനം ഇടിച്ചാണ് ഗായത്രി ദേവിക്ക് പരിക്കേറ്റത്. സമയമൊന്നും കളയാതെ ഇൻസ്പെക്ടർ തന്നെ ഇവരെ ആശുപത്രിയിലെത്തിക്കാൻ മുൻകൈ എടുത്തത് നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റി. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ Read More…
‘മുസ്‌ലിങ്ങൾ വേണ്ടെന്ന് ചിന്തിക്കുന്നവർ യഥാർഥ ഹിന്ദുവല്ല; എല്ലാ പാതകളും ഒരേ ലക്ഷ്യത്തിലേക്ക്’: മോഹൻ ഭാഗവത്
ന്യൂയോർക്ക്: ഇന്ത്യയിൽ മുസ്‌ലിങ്ങളുണ്ടാകരുത് എന്ന് വിശ്വസിക്കുന്ന ഒരാൾ യഥാർഥത്തിൽ ഹിന്ദുവല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ന്യൂയോർക്കിൽ നടന്ന ‘ഒരു ലോകം ഒരു മനുഷ്യത്വം’ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മാർഗങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘നിങ്ങൾ നിങ്ങളെ ഹിന്ദു എന്ന് വിളിക്കുന്നുണ്ടെങ്കിൽ, എല്ലാ മാർഗങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന് തിരിച്ചറിയണം. എല്ലാ മനുഷ്യർക്കും അന്തസ്സുണ്ട്. മനുഷ്യർ തമ്മിൽ ഒരു വേർതിരിവുമില്ല. മുൻപൊരിക്കൽ മറ്റൊരു ചടങ്ങിൽ സംസാരിക്കുമ്പോൾ അവിടെ ചില മുസ്‌ലിം സഹോദരങ്ങളും Read More…
ചിന്നിചിന്നി മിന്നിത്തെളങ്ങ്‌ന്ന വാരൊളിക്കണ്ണെനക്ക്: അരുണാചലിലെ വിദ്യാർത്ഥികളുടെ ഓണാഘോഷം പങ്കുവെച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു- വീഡിയോ
അരുണാചൽ പ്രദേശിൽ നിന്നുള്ള വിദ്യാർത്ഥികൾ സംഗീതവും നൃത്തവും പരമ്പരാഗത രീതികളും കോർത്തിണക്കി കേരളത്തിന്റെ ഉത്സവമായ ഓണം ആഘോഷിച്ചത് ഏവരുടെയും മനസ്സ് നിറച്ചു. മുണ്ടും ഷർട്ടും ധരിച്ച് “അപ്പടി പോട്”, “തക തക” തുടങ്ങിയ ജനപ്രിയ പാട്ടുകൾക്ക് അരുണാചൽ പ്രദേശിലെ കുട്ടികൾ ആവേശത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് എക്സിലൂടെ പങ്കുവെച്ചത്. “എത്ര മനോഹരമായ അരുണാചൽ ഓണം! അരുണാചൽ പ്രദേശിൽ കേരളം അനുഭവപ്പെടുന്നു” എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. മറ്റൊരു പ്രദേശത്തെ സംസ്കാരത്തെയും ഉത്സവത്തെയും Read More…
‘അയ്യോ നമ്മുടെ നിമിഷയല്ലേ ഇത്? മൂഡ് സ്വിംഗ്, നിരാശ; പുതിയ ചിത്രത്തിനായി തടി കൂട്ടിയും കുറച്ചും ഞെട്ടിച്ച് നിമിഷ സജയൻ!
പുതിയ ചിത്രത്തിനായി ശരീരഭാരം കൂട്ടിയതിന് പിന്നാലെ ഗംഭീര മേക്കോവറുമായി നടി നിമിഷ സജയൻ. സിനിമയ്ക്കായി ഭാരം കൂട്ടിയപ്പോഴുള്ളതും പിന്നീട് അത് കുറച്ചപ്പോഴുമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് 72 കിലോയിൽ നിന്ന് ശരീരഭാരം കുറച്ചതിന്റെ കഥ താരം കുറിച്ചത്. ശരീരഭാരം കുറയ്ക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ലെന്ന് താരം പറയുന്നു. ഈ പ്രയാണത്തിൽ തന്നെ സഹായിച്ച പരിശീലകന് നിമിഷ നന്ദി അറിയിച്ചു. പുതിയ കഥാപാത്രത്തിനായി ഏകദേശം 14 കിലോയാണ് താരം കൂട്ടിയത്. ആദ്യ ദിവസങ്ങൾ വളരെ കഠിനമായിരുന്നുവെന്നും കൃത്യമായ Read More…
അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ 70,000 രൂപയ്ക്ക് വിറ്റ് അമ്മ ! ഞെട്ടിക്കുന്ന കുട്ടിക്കടത്ത്!
മഹാരാഷ്ട്രയിലെ മാലേഗാവോണിൽ അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ സ്വന്തം അമ്മ 70,000 രൂപയ്ക്ക് വിറ്റു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയായ ഫർസാന ചന്ദ് ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് അധികനാൾ കഴിയുന്നതിന് മുൻപ് തന്നെ ഭർത്താവുമായി വേർപിരിഞ്ഞ ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ജൂലൈയിൽ കുഞ്ഞിന് ജന്മം നൽകിയ ഇവർ അധികം വൈകാതെ തന്നെ കുഞ്ഞിനെ വിൽക്കുകയായിരുന്നു. മുംബൈയിലെ ധാരാവി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കുട്ടിക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഈ ക്രൂരത Read More…
പ്രണയ ലഹരി, വാങ്ങിയത് 200 പെഗ് മദ്യം; ബിൽ ഒന്നരലക്ഷം; പണമില്ല, 18കാരി തലമുടി മുറിച്ചുനൽകി !
അണിഞ്ഞൊരുങ്ങി പുറത്തുപോയ തായ്‌ലാന്റിലെ പതിനെട്ടുകാരിക്ക് ലഹരിയിൽ സ്വയം നിയന്ത്രണം നഷ്ടപ്പെട്ട് ഒടുവിൽ മൊട്ടയടിച്ച് വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. ബാങ്കോക്കിലെ ഒരു ഹോസ്റ്റ് ബാറിലെത്തിയ യുവതിക്ക് 60,000 തായ് ബാഹ്ത് (ഏകദേശം 1.73 ലക്ഷം രൂപ) ബില്ലായതോടെയാണ് സംഭവം. തുക നൽകാൻ മറ്റ് വഴികളില്ലാതെ വന്നതോടെ ബാർ ജീവനക്കാരുടെ ആവശ്യപ്രകാരം യുവതി സ്വന്തം മുടി മുറിച്ചുനൽകാൻ നിർബന്ധിതയാവുകയായിരുന്നു. ടിക് ടോക്കിലൂടെ പരിചയപ്പെട്ട ഒരു ഹോസ്റ്റ് ബാർ ജീവനക്കാരനെ കാണാനാണ് യുവതി ബാങ്കോക്കിലെത്തിയത്. ഹോസ്റ്റ് ബാറുകൾക്ക് പ്രശസ്തമാണ് ബാങ്കോക്ക്. പുരുഷ ജീവനക്കാർ Read More…
‘എന്നാല്‍ താന്‍ തന്നെ ഇത് കഴിച്ചു കാണിക്കടോ’; കൈക്കൂലി വാങ്ങി കേസ് ഒതുക്കി, കാലാവധി കഴിഞ്ഞ ബിസ്കറ്റ് ഉദ്യോഗസ്ഥന്റെ വായിൽ തിരുകി ജനക്കൂട്ടം – വീഡിയോ
മുംബൈ: കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ വായിൽ കാലാവധി കഴിഞ്ഞ ബിസ്‌ക്കറ്റ് തിരുകാൻ ശ്രമിച്ച് ജനക്കൂട്ടം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സംഭവം. ഇവിടെയുള്ള ഒരു കടയിൽ നിന്നുള്ള ഭക്ഷണം കഴിച്ച് രണ്ട് വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് കുട്ടിയുടെ ബന്ധുക്കൾ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ പരാതി നൽകിയത്. എന്നാൽ, പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥൻ കടയുടമയിൽ നിന്ന് കൈക്കൂലി വാങ്ങി പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പരിശോധനയിൽ കടയിൽ നിന്ന് കാലാവധി Read More…
ആദ്യ പ്രതിഫലം വെറും 15,000 രൂപ; വെളിപ്പെടുത്തലുമായി ലോകകപ്പ് ജേതാവായ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്
മുംബൈ: കരിയറിന്റെ തുടക്കകാലത്ത് 15,000 രൂപയാണ് തനിക്ക് പ്രതിഫലമായി ലഭിച്ചതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. മുംബൈയ്ക്കായി അണ്ടർ 15 ടീമിൽ കളിച്ചിരുന്ന കാലത്ത് കിട്ടിയ വരുമാനം മുഴുവൻ ക്രിക്കറ്റ് കിറ്റ് വാങ്ങാൻ ഉപയോഗിച്ചതായും ആകാശ് ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിൽ സൂര്യകുമാർ യാദവ് വെളിപ്പെടുത്തി. ട്വന്റി20 ലോകകപ്പിലെ കിരീടനേട്ടത്തിനു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായ സൂര്യകുമാർ യാദവ്, സീനിയർ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ബാറ്റിംഗിൽ ഫോം കണ്ടെത്താൻ സാധിക്കാതിരുന്നതോടെയാണ് സൂര്യകുമാർ യാദവിന് ഇന്ത്യൻ ടീമിലെ Read More…









