Crime

രഹസ്യബന്ധം പങ്കാളി അറിഞ്ഞു; യുവതിയെ കൊലപ്പെടുത്തി, ട്രെയിനിലെ പെട്ടിയും ബിരിയാണിച്ചെമ്പിലുമാക്കി; വിവരങ്ങൾ പുറത്ത്!

ചെന്നൈ: ചെന്നൈയിൽ യുവതി കൊല്ലപ്പെട്ടത് പ്രതിയും കൊല്ലപ്പെട്ട യുവതിയും തമ്മിലുള്ള വഴിവിട്ട ബന്ധം പ്രതിയുടെ പങ്കാളി കണ്ടുപിടിച്ചതിനെ തുടർന്നാണെന്ന് വിവരം. ഒഡീഷ സ്വദേശിയായ ഹയാതുൻ നിഷ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ മാണിക് ഉദീൻ ലാസ്കർ (22), ഇയാളുടെ പങ്കാളി ഭഗവതി മാജി എന്നിവരെ മണിപ്പൂരിൽ നിന്ന് പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. താംബരത്തിനടുത്തുള്ള ഗുഡുവാഞ്ചേരിയിലാണ് യുവതിയെ കൊലപ്പെടുത്തിയത്. അതിനുശേഷം ശരീരഭാഗങ്ങൾ പെട്ടിയിലാക്കി ട്രെയിനിൽ ഉപേക്ഷിക്കുകയും തലയൊഴികെയുള്ള മറ്റ് ഭാഗങ്ങൾ ബിരിയാണിച്ചെമ്പിലാക്കി അടച്ചുവെക്കുകയുമായിരുന്നു. Read More…

Featured Sports

‘എന്താ മോനെ ദിനേശാ’ ഡയലോഗുമായി ക്രിസ് ഗെയ്ൽ, സിക്സർ മഴയുമായി ‘യൂണിവേഴ്സൽ ബോസ്’;- വീഡിയോ

തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ സർപ്രൈസ് പ്രകടനം. കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സും തൃശൂർ ടൈറ്റൻസും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് “യൂണിവേഴ്‌സ് ബോസ്” കാണികൾക്കായി മൈതാനത്തിറങ്ങിയത്. ആരാധകരെ രസിപ്പിക്കാനായി ബാറ്റെടുത്ത ഗെയ്ൽ ഗ്രീൻഫീൽഡിൽ സിക്‌സറുകളുടെ മഴ പെയ്യിച്ചു. മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമ സുഭാഷ് മാനുവൽ, തൃശൂർ ടൈറ്റൻസിന്റെ യുവതാരം മുഹമ്മദ് ഇനാൻ എന്നിവരാണ് ഗെയ്‌ലിന് പന്തെറിഞ്ഞു കൊടുത്തത്. Read More…

Oddly News

ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായി ബന്ധം; കൊട്ടാരത്തിന്‌ തലവേദനയായി ഭാവിരാജ്‌ഞിയുടെ ഭൂതകാലം

ഓസ്‌ലോ: ഹരാൾഡ് രാജാവിന്റെ നിര്യാണത്തെ തുടർന്ന് കിരീടാവകാശി ഹാക്കോൺ രാജകുമാരൻ രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കാനിരിക്കെ, അദ്ദേഹത്തിന്റെ ഭാര്യ മെറ്റെ-മാരിറ്റിനെ ചുറ്റിപ്പറ്റിയുള്ള മുൻകാല വിവാദങ്ങൾ വീണ്ടും ശക്തമാകുന്നു. അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദം സൃഷ്ടിച്ച ലൈംഗിക കുറ്റവാളിയും വ്യവസായിയുമായ ജെഫ്രി എപ്‌സ്റ്റീനുമായി മെറ്റെ-മാരിറ്റിനുണ്ടായിരുന്ന ബന്ധമാണ് ഇപ്പോൾ വീണ്ടും പ്രധാന ചർച്ചയാകുന്നത്. ഈ സംഭവത്തിൽ മുൻപ് മെറ്റെ-മാരിറ്റ് പരസ്യമായി മാപ്പ് പറഞ്ഞിരുന്നെങ്കിലും, നിർണായകമായ ഈ അധികാര കൈമാറ്റ വേളയിൽ ഇത് രാജകുടുംബത്തിന്റെ പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയാകുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജാവിന്റെ വിയോഗത്തിൽ Read More…

Good News

കിളിമഞ്ചാരോ കൊടുമുടി കീഴടക്കി ഇന്ത്യക്കാരായ 9-കാരനും 10-കാരിയും ; ആഫ്രിക്കയുടെ ആകാശത്തൊട്ടിൽ തൊട്ട് കൊച്ചുമിടുക്കർ

ഭൂരിഭാഗം കുട്ടികളും പഠനത്തിലും കളികളിലും വിനോദങ്ങളിലും മുഴുകിയിരിക്കുന്ന പ്രായത്തിൽ, ഉത്തരാഖണ്ഡിൽ നിന്നുള്ള രണ്ട് കൊച്ചുകൂട്ടുകാർ മുതിർന്ന സാഹസികർ പോലും സ്വപ്നം കാണുന്ന അപൂർവ്വമായ ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ്. ഒൻപത് വയസ്സുകാരനായ റയാൻഷ് പന്തും പത്ത് വയസ്സുകാരിയായ പ്രിഷ റാവത്തുമാണ് ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കി ചരിത്രം കുറിച്ച സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സഞ്ചാരികളായത്. സമുദ്രനിരപ്പിൽ നിന്ന് 5,895 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കിളിമഞ്ചാരോ കീഴടക്കുക എന്നത് കഠിനമായ ശാരീരികക്ഷമതയും മാനസിക കരുത്തും Read More…

Oddly News

8,000ത്തിലധികം മനുഷ്യരുടെ ജീവനെടുത്ത കശാപ്പുകാരൻ’; വംശഹത്യയുടെ ക്രൂരമുഖമായ റാറ്റ്കോ മ്ലാഡിച്ചിന്റെ കഥ

ഇന്റർനാഷണൽ ക്രിമിനൽ ട്രിബ്യൂണൽ വംശഹത്യക്കും യുദ്ധക്കുറ്റങ്ങൾക്കും തടവുശിക്ഷയ്ക്ക് വിധിച്ച മുൻ ബോസ്നിയൻ സെർബ് സൈനിക കമാൻഡർ റാറ്റ്കോ മ്ലാഡിച്ച് (84) ഹേഗിൽ വെച്ച് അന്തരിച്ചു. പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് വീട് ഉപേക്ഷിച്ച് പോകേണ്ടി വരികയും ചെയ്ത ബോസ്നിയൻ യുദ്ധത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. ‘ബോസ്നിയയിലെ കശാപ്പുകാരൻ’ (Butcher of Bosnia) എന്ന് വിളിക്കപ്പെട്ടിരുന്ന മ്ലാഡിച്ച്, 1995-ൽ സ്രെബ്രെനിസയിൽ 8,000-ത്തിലധികം ബോസ്നിയൻ മുസ്ലിം പുരുഷന്മാരെയും ആൺകുട്ടികളെയും കൂട്ടക്കൊല ചെയ്ത കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. Read More…

Fitness

ദിവസവും നടന്നിട്ടും തടി കുറയുന്നില്ലേ?; നിങ്ങൾ വരുത്തുന്ന ഈ 7 തെറ്റുകളാകാം കാരണം!

ശരീരം അനങ്ങി പ്രവർത്തിക്കാൻ ഏറ്റവും എളുപ്പമുള്ള വഴികളിലൊന്നാണ് നടത്തം. ഇതിന് വലിയ പണച്ചെലവുള്ള ഉപകരണങ്ങളോ ജിം അംഗത്വമോ സങ്കീർണ്ണമായ പരിശീലനങ്ങളോ ആവശ്യമില്ല. പതിവായുള്ള നടത്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മാനസികസമ്മർദ്ദം കുറയ്ക്കാനും കലോറി എരിച്ചുകളയാനും സഹായിക്കും. എന്നാൽ ദിവസവും നടന്നിട്ടും ശരീരഭാരത്തിലോ ആരോഗ്യത്തിലോ മാറ്റമൊന്നും കാണാത്തവരുണ്ട്. കൃത്യമായി അധ്വാനിച്ചിട്ടും ഫലം കാണാത്തത് നിരാശയുണ്ടാക്കാം. പ്രശ്നം നടക്കുന്നതിലല്ല, മറിച്ച് നിങ്ങൾ എങ്ങനെ നടക്കുന്നു എന്നതിലാണ്. ലക്ഷ്യത്തിലെത്താൻ നടത്തത്തിന്റെ വേഗത, സമയം, ഭക്ഷണം, മറ്റ് ശാരീരിക Read More…

Hollywood

‘ആരോൺ പോൾ ജീവനോടെയുണ്ട്!’; ജന്മദിനാശംസകൾ കണ്ട് നടൻ മരിച്ചെന്ന് തെറ്റിദ്ധരിച്ച് ആരാധകർ

പ്രശസ്ത അമേരിക്കൻ നടൻ ആരോൺ പോളിന്റെ 47-ാം ജന്മദിനം സോഷ്യൽ മീഡിയയിൽ അൽപ്പം ആശയക്കുഴപ്പങ്ങൾക്ക് വഴിതുറന്നു. ഓഗസ്റ്റ് 27-ന് ആരാധകർ ‘ബ്രേക്കിംഗ് ബാഡ്’ താരത്തിന് ജന്മദിനാശംസകൾ നേർന്നതോടെ, അദ്ദേഹം അന്തരിച്ചുവെന്ന തരത്തിൽ തെറ്റായ പ്രചാരണങ്ങൾ ഉയരുകയായിരുന്നു. എന്നാൽ ഈ വ്യാജപ്രചാരണങ്ങളിൽ യാതൊരു സത്യവുമില്ല. ആരോൺ പോൾ പൂർണ്ണ ആരോഗ്യവാനായിരിക്കുന്നു, അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുകയായിരുന്നു. ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ജന്മദിനാശംസകളുടെ രൂപകല്പനയാണ് ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. സാധാരണയായി പ്രശസ്തരായ വ്യക്തികൾ മരണപ്പെടുമ്പോൾ നൽകുന്ന ആദരാഞ്ജലി സന്ദേശങ്ങൾക്ക് സമാനമായിരുന്നു Read More…

Oddly News

“5 മിനിറ്റിൽ 1 ലക്ഷം രൂപ 44 ലക്ഷമായി “: സെൻസെക്സിലെ വൻ ചാഞ്ചാട്ടത്തിൽ ഞെട്ടി വിപണി

വ്യാഴാഴ്ച ട്രേഡിംഗിന്റെ അവസാന നിമിഷങ്ങളിൽ സെൻസെക്‌സിലുണ്ടായ അപ്രതീക്ഷിത കുതിച്ചുചാട്ടം ട്രേഡർമാർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വെറും അഞ്ച് മിനിറ്റിനുള്ളിൽ സെൻസെക്‌സ് പുട്ട് ഓപ്ഷനിലെ ഒരു ലക്ഷം രൂപയുടെ നിക്ഷേപം 44 ലക്ഷം രൂപയായി മാറാമായിരുന്നു എന്ന് ഒരു ട്രേഡർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒരു സാങ്കൽപ്പിക ട്രേഡിനെ അടിസ്ഥാനമാക്കിയാണ് ഈ വാദം. ഉച്ചകഴിഞ്ഞ് 3:15-ന് ഒരു ലക്ഷം രൂപയ്ക്ക് സെൻസെക്‌സ് 76,500 പുട്ട് ഓപ്ഷൻ വാങ്ങുകയും 3:20-ന് അത് വിൽക്കുകയും ചെയ്തിരുന്നെങ്കിൽ ഏകദേശം 44 ലക്ഷം രൂപ Read More…

Good News

‘അതിർത്തി കാക്കുന്ന സഹോദരന്മാർക്ക് സ്നേഹാദരം’; ജവാന്മാർക്ക് രാഖിയണിയിച്ച് കാശ്മീരി പെൺകുട്ടികൾ- വീഡിയോ

രക്ഷാബന്ധൻ ദിനത്തിൽ കാശ്മീരിലെ പെൺകുട്ടികളും ഇന്ത്യൻ സൈനികരും തമ്മിൽ പങ്കുവെച്ച മനോഹരമായ ഒരു നിമിഷം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പെൺകുട്ടികൾ സൈനികരുടെ കൈകളിൽ രാഖി കെട്ടുന്ന വീഡിയോ ആണ് ആളുകളുടെ ഹൃദയം കവരുന്നത്. പെൺകുട്ടികൾ സൈനികരുടെ അടുത്തേക്ക് വന്ന് അവരുടെ കൈകളിൽ രാഖി അണിയുന്നതാണ് വീഡിയോയിലുള്ളത്. സ്നേഹത്തിന്റെയും വൈകാരികതയുടെയും സന്ദേശം നൽകുന്ന ഈ ദൃശ്യങ്ങൾക്ക് വൻ പ്രചാരമാണ് ലഭിക്കുന്നത്. “എനിക്ക് സ്വന്തമായി സഹോദരങ്ങളില്ല, എന്നാൽ ഇന്ന് എനിക്ക് അത് ലഭിച്ചതായി തോന്നുന്നു. ജോലിത്തിരക്കുകൾ കാരണം കുടുംബത്തിൽ നിന്ന് Read More…