Crime Featured

മകനെ കാണാനും അന്നം ഊട്ടാനുമെത്തി; ഒടുവിൽ അവന്റെ കൊലക്കത്തിക്ക് മുന്നിൽ പിടഞ്ഞ് വീണ് അമ്മ

തൊടുപുഴ: മകനെ കാണാനും അവന് ഭക്ഷണം തയ്യാറാക്കി നൽകാനുമായി വീട്ടിലേക്കെത്തിയ റേച്ചലിന്റെ യാത്ര അവസാന യാത്രയായി മാറി. ഏക മകനെക്കുറിച്ചുള്ള ഓർമ്മകളുമായി മൈലാടുംപാറയിലെ വീട്ടിലെത്തിയ അമ്മയ്ക്ക് മണിക്കൂറുകൾക്കകം മകന്റെ കൈകൊണ്ട്തന്നെ ദാരുണാന്ത്യം സംഭവിക്കുകയായിരുന്നു. 63-കാരിയായ റേച്ചൽ കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കത്തിലാണ് ഇപ്പോൾ നാട്. സംഭവത്തില്‍ മകന്‍ ലിജോ (38) യെ തൊടുപുഴ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. സ്‌ഥിരം മദ്യപനായ ലിജോ മദ്യലഹരിയിലായിരുന്നെന്നും മരക്കഷണം ഉപയോഗിച്ചാണു റെയ്‌ച്ചലിനെ ആക്രമിച്ചതെന്നും പോലീസ്‌ പറയുന്നു. മുഖത്ത്‌ ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. വൈകുന്നേരമായിട്ടും Read More…

Featured Lifestyle

ഏഴ് പങ്കാളികളില്‍ 11 മക്കൾ, 53-കാരന്‍ ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസ് വീണ്ടും വിവാഹിതനായി?; വധു ഫിഫ ഏജന്റ്‌

ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാളാണ് ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസ്. 1997-ൽ ഫ്രാൻസിനെതിരെ താരം നേടിയ അവിസ്മരണീയമായ ഫ്രീ കിക്ക് ഫുട്‌ബോൾ ആരാധകർ ഒരിക്കലും മറക്കില്ല. എന്നാൽ കളിത്തളത്തിൽ നിന്ന് വിരമിച്ച ശേഷം താരത്തിന്റെ സ്വകാര്യജീവിതം പലപ്പോഴും വലിയ രീതിയിൽ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് തനിക്ക് ഏഴ് വ്യത്യസ്ത സ്ത്രീകളിൽ നിന്നായി 11 കുട്ടികളുണ്ടെന്ന് താരം നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. മെക്‌സിക്കോ, ബ്രസീൽ, ഹംഗറി എന്നിവിടങ്ങളിലായി തന്റെ മക്കൾ Read More…

Sports

ക്യാപ്റ്റൻ സൂപ്പർ ! 1 സെക്കൻഡ് മാത്രം ബാക്കി; ഗില്ലിന്റെ ത്രില്ലർ DRS റിവ്യൂ, നാടകീയ രംഗങ്ങള്‍

ഗാളിൽ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ എടുത്ത മികച്ച ഡി.ആർ.എസ് (DRS) തീരുമാനം ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി. ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സിലെ എട്ടാം ഓവറിൽ മാനവ് സുതാറിന്റെ പന്ത് പസിന്ദു സൂരിയബണ്ഡാരയുടെ പാഡിൽ തട്ടിയപ്പോൾ ഇന്ത്യൻ സ്പിന്നർ ഉറച്ച അപ്പീൽ നടത്തിയെങ്കിലും ഓൺ-ഫീൽഡ് അമ്പയർ ഔട്ട് അനുവദിച്ചില്ല. തുടർന്ന് ഇന്ത്യൻ താരങ്ങൾ തമ്മിൽ ചർച്ച നടത്തുകയും സമയം അവസാനിക്കാൻ ഒരു സെക്കൻഡ് മാത്രം ബാക്കിനിൽക്കെ ഗിൽ റിവ്യൂ നൽകുകയുമായിരുന്നു. റീപ്ലേയിൽ Read More…

Celebrity

‘17 വയസ്സ് കുറഞ്ഞ പുത്തന്‍കാമുകൻ’: പ്രായം കുറഞ്ഞവരെ മലൈക ഡേറ്റിങ്ങിനായി തിരഞ്ഞെടുക്കുന്നതിന്റെ കാരണം! ആണുങ്ങള്‍ക്കാകാം അല്ലേ?

പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഏതൊരാളുടെയും തികച്ചും വ്യക്തിപരമായ തീരുമാനമാണ്. അവിടെ വയസ്സിലെ വ്യത്യാസങ്ങൾ എപ്പോഴും ഒരു തടസ്സമാകാറില്ല. തന്നേക്കാൾ പ്രായം കുറഞ്ഞവരുമായുള്ള പ്രണയബന്ധങ്ങളുടെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള ആളാണ് ബോളിവുഡ് താരം മലൈക അറോറ. ഇപ്പോഴിതാ മലൈക എന്തുകൊണ്ടാണ് പ്രായം കുറഞ്ഞവരെ പങ്കാളികളാക്കുന്നത് എന്നതിനെക്കുറിച്ച് തനിക്കുള്ള നിരീക്ഷണം പങ്കുവെച്ചിരിക്കുകയാണ് മാധ്യമപ്രവർത്തകയായ ആസ്ത ആത്രേ. ഒരു യൂട്യൂബ് പോഡ്‌കാസ്റ്റിൽ സംസാരിക്കവെയായിരുന്നു അവർ ഈ കാര്യം തുറന്നുപറഞ്ഞത്. തന്നേക്കാൾ 17 വയസ്സ് പ്രായക്കുറവുള്ള ഹർഷ് മേത്തയുമായി മലൈക പ്രണയത്തിലാണെന്ന Read More…

Crime

‘ബാഡ് ടച്ച്’; മോഷണത്തിനൊപ്പം പ്രതികാരവും, 13കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പൊലീസ്, നാല്‌ കൗമാരക്കാര്‍ കസ്‌റ്റഡിയില്‍

ഹരിപ്പാട്‌: കരുവാറ്റയില്‍ വയോധികന്‍ കൊല്ലപ്പെട്ട കേസില്‍ ബന്ധുവായ 13 വയസുകാരിയും കാമുകനും ഉൾപ്പെടെ നാല്‌ കൗമാരക്കാരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. കരുവാറ്റ പഞ്ചായത്ത്‌ ഒന്‍പതാം വാര്‍ഡില്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന കൊല്ലം പരവൂര്‍ സ്വദേശി ശിവന്‍കുട്ടി ചെട്ടിയാര്‍ (70) കൊല്ലപ്പെട്ട കേസിലാണ്‌ നാടിനെ നടുക്കിയ വിവരങ്ങള്‍ പുറത്തുവന്നത്‌. എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌ ഈ കൊലപാതകം ആസൂത്രണം ചെയ്‌തതെന്ന്‌ പോലീസ്‌ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമായ കൊല്ലം പരവൂര്‍ സ്വദേശികളായ മൂന്ന്‌ കൗമാരക്കാരാണ്‌ കൃത്യം നടത്തിയത്‌. കൊല്ലത്ത്‌ വിറ്റതടക്കം ഇവര്‍ മോഷ്‌ടിച്ച Read More…

Crime

ലൈംഗികബന്ധത്തിനു വഴങ്ങിയില്ല, ഭിന്നശേഷി യുവാവിനെ ക്രൂരമായി മർദിച്ച് നാലംഗസംഘം; പകുതി മീശയും മുടിയും വടിച്ചുമാറ്റി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ 23 വയസ്സുകാരന് നേരെ ക്രൂരമായ അതിക്രമം. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്ന് നാലംഗ സംഘം യുവാവിനെ കമ്പിവടി ഉപയോഗിച്ച് ഭീകരമായി മർദ്ദിക്കുകയായിരുന്നു. ക്രൂരതയുടെ ഭാഗമായി യുവാവിന്റെ മുടിയും മീശയും പകുതിയോളം സംഘം ബലമായി വടിച്ചെടുത്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കമുകിൻതോട് സ്വദേശികളായ ജിത്തു, റംസി, ചിപ്പൂത്തി എന്നിവരും ഇവരുടെ മറ്റൊരു സുഹൃത്തും ചേർന്നാണ് ഈ ക്രൂരത കാട്ടിയത്. പ്രദേശത്തെ വിജനമായ ഒരു വീട്ടിലെത്തിച്ചാണ് പ്രതികൾ Read More…

Featured Sports

ഏറ്റവും വേഗത്തിൽ 100 ടെസ്റ്റ് സിക്സറുകൾ, ഋഷഭ് പന്തിന്റെ ലോകറെക്കോർഡ്! സിക്‌സറില്‍ ‘സെഞ്ചുറി’ നേടിയ ആദ്യ ഇന്ത്യൻ താരം! വീഡിയോ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 സിക്സറുകൾ തികയ്ക്കുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനം രണ്ടാമത്തെ സെഷനിൽ ലാഹിരു കുമാരയുടെ പന്ത് സിക്സറിലേക്ക് പറത്തിയാണ് പന്ത് ഈ അപൂർവ്വ നേട്ടത്തിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ 149 വർഷത്തെ ചരിത്രത്തിൽ 80-ൽ താഴെ മത്സരങ്ങളിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം കൂടിയാണ് അദ്ദേഹം. വെറും 51 മത്സരങ്ങളിൽ നിന്നാണ് പന്ത് 100 സിക്സറുകൾ Read More…

Spotlight

വീണ്ടും റെയ്ഡ്,, ലക്ഷ്യം റിയാസ്? ഇഡിക്ക് വിവരങ്ങൾ ലഭിച്ചത് വീണയുടെ ഡയറിയിൽനിന്ന് ? സുഹൃത്തുക്കളുടെ വീടുകളിലും റെയ്ഡ്!

കോഴിക്കോട്: ഇടവേളയ്ക്ക് ശേഷം സിഎംആർഎൽ-എക്സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് മുൻ മന്ത്രി മുഹമ്മദ് റിയാസിനെയും ഭാര്യ വീണ ടിയെയും ലക്ഷ്യമിട്ട് സ്ഥാപനങ്ങളിലും വീടുകളിലും ഇഡി റെയ്ഡ് തുടരുന്നു. കോഴിക്കോട് നാലിലധികം കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച പരിശോധന നടക്കുന്നത്. ഇതിൽ ഏറ്റവും നിർണായകമാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പി.നിഖിലിന്റെയും മുൻ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ നന്ദുലാലിന്റെയും വീടുകളിൽ നടക്കുന്ന റെയ്ഡുകൾ. വിവിധ സംഘങ്ങളായി രാവിലെ തന്നെയെത്തിയ ഇഡി ഉദ്യോഗസ്ഥർ ഒരേ സമയത്താണ് റിയാസിന്റെ സുഹൃത്തുക്കളുടെ Read More…

Crime

മുത്തശ്ശനെ പൂര്‍ണ്ണ നഗ്നനാക്കി, കൊലപാതകദൃശ്യം വീഡിയോകോള്‍ വഴി കാണിച്ചു; ക്വട്ടേഷൻ നൽകിയത് 13കാരി, കൊന്നത് സുഹൃത്തുക്കള്‍, കൊല ഫോണിനും ബൈക്കിനും പണം കണ്ടെത്താന്‍?

ആലപ്പുഴ കരുവാറ്റയിൽ നടന്ന വൃദ്ധന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതക ദൃശ്യങ്ങൾ പ്രതികൾ വീഡിയോ കോൾ വിളിച്ച് 13 കാരിയായ കൊച്ചുമകളെ കാണിച്ചതായി റിപ്പോർട്ടുകൾ . പെൺകുട്ടിയുടെ ക്വട്ടേഷനിലാണ് ഈ കൊലപാതകം നടന്നത്. പെൺകുട്ടിക്ക് ഐഫോൺ വാങ്ങാനും പ്രതികൾക്ക് അത്യാധുനിക ബൈക്ക് വാങ്ങാനുമാണ് വീട്ടിലെ ആറ് പവൻ സ്വർണം മോഷ്ടിച്ചത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി സിസിടിവി ദൃശ്യങ്ങളും സംഘം ഇല്ലാതാക്കി. ഞായറാഴ്ച രാത്രിയാണ് 67 കാരനായ ശിവൻകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. അതിനുശേഷം സംഘം Read More…