ശനിയാഴ്ച രാവിലെ സാങ്കേതിക തകരാറുകളെ തുടർന്ന്ഫ്ലോറിഡയിലെ ബോക്ക റാറ്റണിന് സമീപം അറ്റ്ലാന്റിക് സമുദ്രത്തിൽ ചെറിയൊരു വിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്നത് യുവതിയതായാ പൈലറ്റ് മാത്രം. അവര്‍ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മുൻകരുതലെന്ന നിലയിൽ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഫോർട്ട് മെയേഴ്‌സിലെ പേജ് ഫീൽഡിൽ നിന്ന് ബഹാമാസിലേക്ക് പുറപ്പെട്ട പൈപ്പർ PA-30 എന്ന വിമാനമാണ് ബോക്ക റാറ്റൺ എയർപോർട്ടിന് കിഴക്ക് സമുദ്രത്തിൽ തകർന്നുവീണത്. ഫെയ്ത്ത് ടെൻക്ലി എന്ന 23-കാരിയായ പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രാമധ്യേ വിമാനത്തിന് സാങ്കേതിക Read More…
Month: August 2026
പക വീട്ടാനുള്ളതാണ് ! ചേട്ടനെ കൊന്നവനെ 11 കാരന്‍ കാത്തിരുന്നത് എട്ട് വർഷം, പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചുകൊന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു
ഹരിയാനയിലെ നൂഹിൽ ജ്യേഷ്ഠന്റെ കൊലപാതകത്തിന് എട്ട് വർഷങ്ങൾക്ക് ശേഷം പ്രതിയോട് പ്രതികാരം വീട്ടിയ 19-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ലെഹർവാരിയിലെ ഒരു വയലിൽ വെച്ച് 29-കാരനായ വ്യക്തിക്ക് തലയ്ക്ക് വെടിയേൽക്കുന്നത്. പോയിന്റ് ബ്ലാങ്കിൽ നിന്ന് വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം, 2018-ൽ കൊല്ലപ്പെട്ട തന്റെ സഹോദരന്റെ മരണത്തിന് പ്രതികാരം ചെയ്തതായി കാണിച്ച് യുവാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റും പങ്കുവെച്ചിരുന്നു. വ്യാഴാഴ്ച അറസ്റ്റിലായ പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ജ്യേഷ്ഠൻ Read More…
പുന്നാര മോനെ..നീ ആരാന്നാ നിന്റെ വിചാരം … ബഹുമാനമില്ലാത്ത ഭാഷ ചോദ്യം ചെയ്തു; ഡോക്ടറെ തല്ലിച്ചതച്ച് രോഗിയുടെ മകൻ! വീഡിയോ
മുംബൈ: ശിവസേന കോർപ്പറേറ്റർ ഡോക്ടറെ ആക്രമിച്ച സംഭവത്തിന് ആഴ്ചകൾക്ക് ശേഷം വീണ്ടും ഡോക്ടർക്ക് നേരെ ആക്രമണം. കല്യാണിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം . മര്യാദയില്ലാത്ത ഭാഷയിൽ സംസാരിച്ചത് ചോദ്യം ചെയ്ത ഓർത്തോപീഡിക് വിദഗ്ധനായ ഡോ. യോഗേന്ദ്ര ജെയ്‌സ്വാളിനെ രോഗിയുടെ മകൻ അധിക്ഷേപിക്കുകയും മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ശനിയാഴ്ച രാത്രി 11 മണിയോടെ ഡോക്ടർ രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. വാരിയെല്ലിന് പരിക്കേറ്റ ജയ്‌വന്ത് ദേശ്മുഖ് എന്ന രോഗിയെ പരിശോധിക്കുകയായിരുന്നുവെന്നും ബാൻഡേജ് ഇടുന്നതും Read More…
‘നിന്റെ ഏഴുതലമുറ ഇതിന്റെ ഫലം അനുഭവിക്കും’; കൊക്കയിൽ ചാടി മരിക്കും മുമ്പ് അമ്മയുടെ സന്ദേശം! ഐഫോൺ തർക്കം മാത്രമല്ല, പിന്നിൽ കുടുംബവഴക്കും
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ പത്തൊമ്പതുകാരനും മാതാപിതാക്കളും കൊക്കയിൽ ചാടി മരിച്ച ദാരുണസംഭവത്തിന് പിന്നിൽ ഐഫോൺ വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കം മാത്രമല്ലെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കുനാൽ ചാന്ദ്ഗുഡെ, പിതാവ് മുരളീധർ, മാതാവ് സംഗീത എന്നിവരാണ് മരിച്ചത്. കുനാലിന്റെ മൂത്ത സഹോദരന്റെ വേർപാടിന് പിന്നാലെ കുടുംബത്തിലുണ്ടായ തർക്കങ്ങളും മാതാപിതാക്കൾ തമ്മിലുണ്ടായ മാനസിക അകൽച്ചയും കുനാലിനെ കടുത്ത വിഷാദത്തിലാക്കിയിരുന്നു. കഴിഞ്ഞ വർഷവും ഇതേ കൊക്കയിൽനിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച കുനാലിനെ അന്ന് പൊലീസുകാരാണ് രക്ഷപെടുത്തിയത്. ആറുവർഷം മുൻപ് അസുഖം ബാധിച്ച് Read More…
‘”നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്” ! ഞങ്ങള്‍ക്ക് അവനെ കൊല്ലേണ്ടി വന്നു’,നിജ്‌ജാര്‍ വധത്തില്‍ ഗോള്‍ഡി ബ്രാറിന്റെ ശബ്‌ദരേഖ പുറത്ത്
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ അധോലോക കുറ്റവാളി ഗോൾഡി ബ്രാർ ആണെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്. 2023-ൽ കാനഡയിൽ വെച്ച് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ താനും തന്റെ സംഘവുമാണെന്ന് അവകാശപ്പെടുന്ന ബ്രാറിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ചെറുപ്പക്കാരെ മയക്കുമരുന്ന് മാഫിയയിലേക്ക് റിക്രൂട്ട് ചെയ്യുന്നവരെ നിജ്ജാർ പിന്തുണച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബ്രാർ ഇതിൽ പറയുന്നുണ്ട്. ഖലിസ്ഥാൻ ഭീകരൻ പരംജിത് സിംഗ് പമ്മയും ബ്രാറും തമ്മിലുള്ള സംഭാഷണമാണിതെന്നാണ് വിവരമെങ്കിലും ശബ്ദരേഖയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 16-ഉം Read More…
അല്ല, ഇതാരാണപ്പാ…! പുത്തൻ ലുക്കിൽ എർലിങ് ഹാളണ്ട്: അന്തംവിട്ട് ആരാധകർ– വൈറൽ വീഡിയോ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്ട്രൈക്കർ ഏർലിംഗ് ഹാളണ്ടിന്റെ പുതിയ ലുക്ക് വൻ ചർച്ചയായിരിക്കുകയാണ്. നീണ്ട തലമുടി വെട്ടി ചെറുതാക്കിയാണ് താരം ഈ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയത്. ലോകകപ്പിലടക്കം ഏറെ ശ്രദ്ധിക്കപ്പെട്ട തന്റെ നീളൻ മുടി മുറിച്ച ശേഷം, ‘ഷോർട്ട് ഹെയർ, ഡോണ്ട് കെയർ’ എന്ന കുറിപ്പോടെ ഹാളണ്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. എ.എഫ്.സി. ബോൺമൗത്തിനെതിരായ മത്സരത്തിന് തൊട്ടുമുമ്പാണ് താരം ചിത്രങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ സീസണിൽ 27 ഗോളുകളോടെ ടോപ് സ്കോററായ ഹാളണ്ട്, ആർസനലിനെതിരെയുള്ള Read More…
വഴുതനങ്ങാക്കറിയും ചപ്പാത്തിയും കഴിച്ച് കിടന്നു; 3 കുഞ്ഞുങ്ങൾ മരിച്ചനിലയിൽ; പോലീസിനെ അറിയിക്കാതെ മൃതദേഹങ്ങൾ അടക്കി, മാതാപിതാക്കളെ ചോദ്യം ചെയ്യുന്നു
മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന മൂന്ന് പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇഷാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പിപോര ഖുർദ് ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. ബാൽമുകുന്ദ് കുശ്വാഹയുടെ മക്കളായ ഏഴ് വയസുകാരി പൂനം, മൂന്ന് വയസുകാരി മനീഷ, ഒൻപത് മാസം മാത്രം പ്രായമുള്ള ചാഹത് എന്നിവരാണ് മരണപ്പെട്ടത്. മരിക്കുന്നതിന് തലേദിവസം രാത്രി കുട്ടികൾ വഴുതനങ്ങാക്കറിയും ചപ്പാത്തിയുമാണ് (ബൈംഗൻ ഭർത്തയും റൊട്ടിയും) കഴിച്ചിരുന്നതെന്ന് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു. ഭക്ഷണത്തിൽ Read More…
നടിയുടെ മൃതദേഹം രണ്ടു കഷണങ്ങളാക്കിയ നിലയിൽ ! വഴിത്തിരിവായത് ബ്ലീച്ചിംഗ് പൗഡറിന്റെ മണം, സിനിമാ ലോകത്തെ ഞെട്ടിച്ച ക്രൂര കൊലപാതകം
2022 ജനുവരി 16-ന് രാവിലെ ഏഴു മണിക്കാണ് ഷൂട്ടിംഗിനായി ഇറങ്ങിയ ബംഗ്ലാദേശി നടി റൈമ ഇസ്ലാം ഷിമുവിനെ കാണാതായത്. ഫോൺ വിളിച്ചിട്ട് കിട്ടാതിരിക്കുകയും ലൊക്കേഷനിൽ എത്താതിരിക്കുകയും ചെയ്തതോടെ അടുത്ത ദിവസം രാവിലെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. എന്നാൽ തൊട്ടടുത്ത ദിവസം ധാക്കയ്ക്ക് പുറത്തുള്ള ഒരു പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ ഒരു മൃതദേഹം പോലീസ് കണ്ടെത്തി. ആ മൃതദേഹം രണ്ടു കഷണങ്ങളാക്കി മുറിച്ച നിലയിൽ റൈമയുടേതായിരുന്നു. സിനിമാരംഗത്തെ പ്രമുഖരെ കേന്ദ്രീകരിച്ച് പോലീസ് Read More…
‘അത് പ്രേതമല്ല, ലെന മാത്രമല്ല ഞാനും കണ്ടിട്ടുണ്ട് മുറിയിലൊരാളെ, ഞാന്‍ കഴിച്ച മരുന്നുകള്‍ കഴിക്കുന്നത് നല്ലതാണ്’
നടി ലെന അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കുവെച്ച അനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും പരിഹാസങ്ങൾക്കും വഴിവെച്ചിരുന്നു. ജീൻസും ജുബ്ബയും ധരിച്ച ഒരാളെ മുറിയിൽ കണ്ടെന്നും, അത് ഒരു ആത്മാവായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായതെന്നുമായിരുന്നു ലെനയുടെ വെളിപ്പെടുത്തൽ. ലെനയുടെ ഈ പരാമർശം നിരവധി ട്രോളുകൾക്കാണ് വഴിതുറന്നത്. എന്നാൽ ഇപ്പോൾ ലെനയ്ക്ക് മാത്രമല്ല, തനിക്കും ഇതുപോലെ ഒരു അനുഭവമുണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡിജിറ്റൽ ക്രിയേറ്ററായ ഷാജി ടി.വി. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഷാജി തനിക്കുണ്ടായ ഈ അപൂർവ്വ അനുഭവം വിശദീകരിക്കുന്നത്. Read More…









