Posted onAuthorAksaComments Off on ‘വൈഡ് ബോൾ’ വിളിച്ചു, അമ്പയറിനെ ക്രൂരമായി മര്‍ദ്ദിച്ച് ബൗളറും ടീമും, ജാതീയമായി അധിക്ഷേപിച്ചെന്നും പരാതി- വീഡിയോ
ഒരു സാധാരണ ക്രിക്കറ്റ് മത്സരത്തില്‍ ‘വൈഡ് ബോൾ വിളിച്ചതിന് അമ്പയറെ ക്രൂരമായി മര്‍ദ്ദിച്ചും ജാതീയമായി അധിക്ഷേപിച്ചും ബൗളറും അയാളുടെ ടീമംഗങ്ങളും. ഗാസിയാബാദിലെ വേവ് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന ഒരു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ ചികിത്സ തേടിയ ശേഷം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്.അതുൽ എന്ന യുവാവിനാണ് മർദ്ദനമേറ്റത് എന്നാണ് റിപ്പോർട്ടുകൾ. മത്സരത്തില്‍ അതുലായിരുന്നു അമ്പയർ . എതിർ ടീമിലെ കളിക്കാരൻ എറിഞ്ഞ ഒരു പന്ത് ‘വൈഡ്’ വിളിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. അതുലിന്റെ ഈ തീരുമാനം ബൗളിങ് ടീമിന് ഇഷ്ടപ്പെട്ടില്ല. അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് തുടങ്ങിയ വാക്കുതർക്കം പിന്നീട് അടിപിടിയിലേക്ക് നീങ്ങുകയായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, അക്രമികൾ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അതുലിനെ മർദ്ദിക്കുകയും, ജാതീയമായ അധിക്ഷേപങ്ങൾ നടത്തുകയും ചെയ്തു. അതുലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ആക്രമിച്ചവർക്കെതിരെ എഫ്.ഐ.ആർ. (FIR) ഫയൽ ചെയ്തു.
എന്നാൽ, സംഭവം നടന്ന് രണ്ട് ദിവസമായിട്ടും കൃത്യമായ നടപടികൾ ഉണ്ടായില്ല എന്ന് അതുലിന്റെ കുടുംബം ആശങ്ക അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിനെ തുടർന്ന്, അവർ ഉയർന്ന നീതിന്യായ അധികാരികളെ സമീപിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ ടീം ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ എന്നാണ് ജസ്പ്രീത് ബുംറെയെക്കുറിച്ചുള്ള വിശേഷണം. കുറച്ച് നാളുകൊണ്ട് ടീംഇന്ത്യയില്‍ വിലപ്പെട്ട കളിക്കാരനായി മാറിയ ബുംറെ ഇന്ത്യന്‍ ടീമിന്റെ നായകനായും മാറിയിട്ടുണ്ട്. എംഎസ് ധോണിക്ക് കീഴില്‍ രാജ്യത്തിനായി അരങ്ങേറിയ ബുംറെ കോഹ്ലിക്കും രോഹിതിനും കീഴിലാണ് മികച്ച താരമായി ഉയര്‍ന്നുവന്നത്. അടുത്തിടെ ഇന്ത്യയെ ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ ഇന്ത്യയുടെ ഏറ്റവും മികച്ച നായകനെ തെരഞ്ഞെടുക്കാനുള്ള ചോദ്യത്തോട് ബുംറെയുടെ പ്രതികരണം രസകരമായിരുന്നു. എക്കാലത്തെയും മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്റെ Read More…
സ്പെയിനിലെ മലാഗയിലുള്ള ഒരു ബാറിൽ സായുധ കവർച്ചയ്ക്ക് എത്തിയ മോഷ്ടാവിനെ ജീവനക്കാർ ചിരിച്ചു തോൽപ്പിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ‘ലാ ബരാക്ക ഡി ലാ അബുല’ എന്ന ബാറിലാണ് സിനിമയെ വെല്ലുന്ന ഈ സംഭവങ്ങൾ നടന്നത്. കയ്യിൽ വലിയൊരു കത്തിയുമായി (മഷെറ്റി) എത്തിയ മോഷ്ടാവ് പണം ആവശ്യപ്പെട്ടപ്പോൾ, ജീവനക്കാർ കരുതിയത് തങ്ങളെ പറ്റിക്കാനായി ആരെങ്കിലും തമാശ കാണിക്കുകയാണെന്നാണ്. പരിഭ്രാന്തരാകുന്നതിന് പകരം ജീവനക്കാർ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. മോഷ്ടാവിന്റെ കയ്യിലുണ്ടായിരുന്ന ആയുധം പിടിച്ചുവാങ്ങിയ ഒരു ജീവനക്കാരൻ, ഇതൊരു കളിപ്പാട്ടമാണോ എന്ന് Read More…
ഹോങ്കോംഗില്‍ ഇന്റര്‍മിയാമിക്ക് വേണ്ടി കളത്തിലിറങ്ങാതെ മെസ്സി കാണികളെ കബളിപ്പിച്ചതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നത് അര്‍ജന്റീനയ്ക്ക്. സമീപകാല സംഭവങ്ങളില്‍, അര്‍ജന്റീനയും നൈജീരിയയും തമ്മില്‍ ചൈനയില്‍ നടക്കാനിരിക്കുന്ന സൗഹൃദ ഫുട്ബോള്‍ മത്സരം നിര്‍ത്തിവയ്ക്കാന്‍ ചൈനീസ് കായിക ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. ഹാങ്ഷൗവില്‍ കളിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മത്സരത്തെ തുടര്‍ന്ന് ബീജിംഗില്‍ ഐവറി കോസ്റ്റിനെതിരായ മത്സരവും അര്‍ജന്റീന കളിക്കുന്നുണ്ട്. മെസ്സി ഹോങ്കോംഗ് മത്സരത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ആദ്യ മത്സരം റദ്ദാക്കിയേക്കുമെന്നാണ് സൂചനകള്‍. മെസ്സി കളിക്കുമെന്ന് കരുതി ഹോങ്കോംഗില്‍ വന്‍തുക മുടക്കി അനേകം ആരാധകരാണ് Read More…