Featured Sports

ഏകദേശം 22 മണിക്കൂർ; ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗുസ്തി മത്സരം, പക്ഷേ ഗിന്നസ് അംഗീകരിക്കില്ല​‍- വീഡിയോ

21 മണിക്കൂറും 49 മിനിറ്റും നീണ്ടുനിന്ന ഗുസ്തി മത്സരം ! കനേഡിയൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി ഫണ്ട് ശേഖരിക്കുന്നതിന് വേണ്ടിയാണ് ഈ മത്സരം നടത്തിയത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗുസ്തി മത്സരമായി ഇത് അറിയപ്പെടുന്നു.

ഗുസ്തി ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരത്തിലൂടെ ഏകദേശം 32 ലക്ഷം രൂപയാണ് സൊസൈറ്റി സമാഹരിച്ചത്. മുൻ AEW താരമായിരുന്ന സ്റ്റു ഗ്രേസനാണ് മത്സരത്തിൽ വിജയിച്ചത്. ഓഗസ്റ്റ് 11-ന് ക്യൂബെക്കിലെ ഗാറ്റിനൗവിൽ ഈവിൾ യൂനോസ് മിസ്റ്ററി റെസ്ലിംഗും ഒട്ടാവ ആസ്ഥാനമായുള്ള C4 റെസ്ലിംഗും ചേർന്നാണ് 16 പേർ പങ്കെടുത്ത സിബർനെറ്റിക്കോ മത്സരം സംഘടിപ്പിച്ചത്.

21 മണിക്കൂറും 49 മിനിറ്റും 12 സെക്കൻഡും നീണ്ടുനിന്ന മത്സരത്തിൽ ഗ്രേസൺ ജൂനിയർ ബെനിറ്റോയെ തോൽപ്പിച്ച് വിജയിയായി. ഈ വിജയ നിമിഷത്തിന്റെ വീഡിയോ ഡെക്സെർട്ടോ എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. “ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗുസ്തി മത്സരം കനേഡിയൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി 37,000 ഡോളർ സമാഹരിക്കുകയും 21 മണിക്കൂറും 49 മിനിറ്റും 12 സെക്കൻഡും നീണ്ടുനിൽക്കുകയും ചെയ്തു,” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

ഡാന്റെ ഡുബോയിസ്, ഗബ്രിയേൽ ഫ്ലോയ്ഡ്, ഹാഡി, ജെഫ് ഫ്യൂറി, ജോ ജോബ്ബർ, കത്രീന ക്രീഡ്, കെജെ സ്വേഡ്, ആൽവിൻ ടർണർ, സെസിൽ നിക്സ്, ഡ്രേയ മിച്ചൽ, ജേസൺ എക്സൈൽ, മാത്തീസ് മൈർ, ടോപ് ഡോഗ്, സാണ്ടർ ഒറിയോൺ എന്നിവരായിരുന്നു 16 പേർ പങ്കെടുത്ത ഈ മത്സരത്തിലെ മറ്റ് താരങ്ങൾ.മത്സരത്തിൽ വിജയിച്ച മുൻ AEW താരം സ്റ്റു ഗ്രേസൺ തന്റെ വിജയം ആഘോഷിക്കാൻ എക്‌സിൽ പോസ്റ്റ് ചെയ്തു.

“ഏറ്റവും ദൈർഘ്യമേറിയ ഗുസ്തി മത്സരത്തിലെ വിജയി ഞാനാണ്! എന്നെ പ്രശംസിക്കൂ! 21 മണിക്കൂറും 49 മിനിറ്റും 12 സെക്കൻഡും! കാൻസർ സൊസൈറ്റിക്കായി ഞങ്ങൾ 38,000 ഡോളറിൽ കൂടുതൽ സമാഹരിച്ചു!!!” അദ്ദേഹം എഴുതി. ഈ മത്സരം എല്ലാ റെക്കോർഡുകളും തകർത്തുവെങ്കിലും ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഈ മത്സരം അംഗീകരിക്കില്ല.

2021-ൽ ജപ്പാനിൽ നടന്ന ഒരു ഗുസ്തി മത്സരത്തിനാണ് ഔദ്യോഗികമായി ഗിന്നസ് ലോക റെക്കോർഡ് ലഭിച്ചത്; ആ മത്സരം 21 മണിക്കൂറും 44 മിനിറ്റും 34 സെക്കൻഡും നീണ്ടുനിന്നിരുന്നു. ഡെക്സെർട്ടോ എക്‌സിൽ എഴുതി, “സമയം മറികടന്നിട്ടും, ഈ റെക്കോർഡ് ഔദ്യോഗികമായി അംഗീകരിക്കില്ല. റെക്കോർഡ് പരിശോധിക്കുന്നതിനായി ഗിന്നസ് 16,000 ഡോളർ ഫീസ് ആവശ്യപ്പെട്ടെന്നും, അത് നൽകാൻ അവർ തയ്യാറായില്ലെന്നും ഈവിൾ യൂനോ വെളിപ്പെടുത്തി.