Celebrity

മണിയാശാനെ കാണാന്‍ വിനായകന്‍ ഇടുക്കിയില്‍, ആട്‌ സിനിമയിലെ ‘ഡൂഡ്‌’ നേരിട്ടെത്തിയതില്‍ ആശാന്‍ ഹാപ്പി !

നെടുങ്കണ്ടം: ഇടുക്കിയിലെ ആശാനെ നേരിട്ടു കാണാന്‍ ആട്‌ സിനിമയിലെ ഡൂഡ്‌ നേരിട്ടെത്തി. ആട്‌ 3 സിനിമ വിജയകരമായി മുന്നോട്ടു കുതിക്കുമ്പോഴാണ്‌ മണിയാശാന്റെ ആരാധകനായ ചലചിത്രതാരം വിനായകന്‍ ആശാന്റെ ഓഫീസിലെത്തിയത്‌. ഉടുമ്പന്‍ചോലയിലെ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി കെ.കെ. ജയചന്ദ്രന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ തിരക്കുകള്‍ക്കിടയിലും വിനായകനെ മണിയാശാന്‍ കണ്ടു.

മണിയാശാനെ കാണാനാണ്‌ തിരക്കുകള്‍ക്കിടയിലും വിനായകന്‍ നെടുങ്കണ്ടത്ത്‌ എത്തിയത്‌. എം.എല്‍.എ ഓഫീസിലെത്തിയ സൗഹൃദം പങ്കുവച്ചപ്പോള്‍ മണിയാശാനും സന്തോഷം. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഇഷ്‌ടമാണെന്നു മണിയാശാന്‍ പറഞ്ഞപ്പോള്‍ ഇതോടെ തന്നെയും ഇഷ്‌ടപെടണമെന്നായി വിനായകന്‍. തന്നെയും ഇഷ്‌ടമാണെന്നു മണിയാശാന്റെ മറുപടി.

ഒരു മണിക്കൂറോളം മണിയാശാനോടൊപ്പം ചെലവഴിച്ച ശേഷമാണ്‌ വിനായകന്‍ പുറത്തിറങ്ങിയത്‌. പ്രമോഷന്റെ ഭാഗമായി ആശാനെ ക്ഷണിച്ചിരുന്നെന്നും തിരക്കുകാരണം അദ്ദേഹം എത്തിയില്ലെന്നും വിനായകന്‍ പറഞ്ഞു. അതിനാലാണ്‌ ആശാനെ നേരിട്ടു കാണാന്‍ വന്നതെന്നും കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന്‌ അവിടെയുണ്ടായിരുന്ന കുട്ടികളെയടക്കം എടുത്തുകൊണ്ട്‌ ഫോട്ടോയ്‌ക്കു പോസ്‌ ചെയ്‌ത ശേഷമാണ്‌ അദ്ദേഹം മടങ്ങിയത്‌.