നെടുങ്കണ്ടം: ഇടുക്കിയിലെ ആശാനെ നേരിട്ടു കാണാന്‍ ആട് സിനിമയിലെ ഡൂഡ് നേരിട്ടെത്തി. ആട് 3 സിനിമ വിജയകരമായി മുന്നോട്ടു കുതിക്കുമ്പോഴാണ് മണിയാശാന്റെ ആരാധകനായ ചലചിത്രതാരം വിനായകന്‍ ആശാന്റെ ഓഫീസിലെത്തിയത്. ഉടുമ്പന്‍ചോലയിലെ എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥി കെ.കെ. ജയചന്ദ്രന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ തിരക്കുകള്‍ക്കിടയിലും വിനായകനെ മണിയാശാന്‍ കണ്ടു. മണിയാശാനെ കാണാനാണ് തിരക്കുകള്‍ക്കിടയിലും വിനായകന്‍ നെടുങ്കണ്ടത്ത് എത്തിയത്. എം.എല്‍.എ ഓഫീസിലെത്തിയ സൗഹൃദം പങ്കുവച്ചപ്പോള്‍ മണിയാശാനും സന്തോഷം. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഇഷ്‌ടമാണെന്നു മണിയാശാന്‍ പറഞ്ഞപ്പോള്‍ ഇതോടെ തന്നെയും ഇഷ്‌ടപെടണമെന്നായി വിനായകന്‍. തന്നെയും Read More…
Tag: m.m. Mani
പേര് വെട്ടി പാര്‍ട്ടി; ‘അല്‍പ്പം ‘ഷുഗറുണ്ട്’, ജയചന്ദ്രനും മറ്റ് നേതാക്കള്‍ക്കും അതുണ്ട്’; നീരസം മറയ്‌ക്കാതെ ‘മണിയാശാന്‍’
ഇടുക്കി: ഹൈറേഞ്ചിലെ സി.പി.എം. ഉരുക്കുകോട്ടയായ ഉടുമ്പന്‍ചോലയില്‍ മുന്‍മന്ത്രിയും സിറ്റിങ് എം.എല്‍.എയുമായ എം.എം. മണിക്ക് ഇക്കുറി സീറ്റില്ല. ജില്ലാ സെക്രട്ടേറിയറ്റ് മണിയുടെ പേരാണ് നിര്‍ദേശിച്ചതെങ്കിലും കെ.കെ. ജയചന്ദ്രനെ ഉള്‍പ്പെടുത്തി സംസ്‌ഥാന സെക്രട്ടേറിയറ്റ് പട്ടിക തിരുത്തി. വിജയസാധ്യത കണക്കിലെടുത്താണ് ഇടുക്കി ജില്ലാ നേതൃത്വം മണിയെ നിർദേശിച്ചത്. എന്നാൽ സംസ്ഥാന നേതൃത്വം മണി വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. ഉടുമ്പന്‍ചോലയില്‍ മുമ്പ് മൂന്നുതവണ എം.എല്‍.എയായിരുന്ന ജയചന്ദ്രന്‍ നിലവില്‍ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. സംസ്‌ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ Read More…
MM മണി പൂര്‍ണ ആരോഗ്യവാന്‍; തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന വാര്‍ത്തകള്‍ക്ക് അടിസ്‌ഥാനമില്ലെന്ന് CPM
ചെറുതോണി: അനാരോഗ്യം മൂലം ഉടുമ്പന്‍ചോല എം.എല്‍.എയും മുതിര്‍ന്ന സി.പി.എം. നേതാവുമായ എം.എം. മണി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് അടിസ്‌ഥാനമില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ്. എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള പ്രാഥമിക ആലോചനകള്‍പോലും നടന്നിട്ടില്ല. ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്കും സംസ്‌ഥാന ജാഥയ്‌ക്കും ശേഷമേ അത്തരം ചര്‍ച്ചകളിലേക്ക് എല്‍.ഡി.എഫും സി.പി. എമ്മും കടക്കുകയുള്ളു. സംസ്‌ഥാനജില്ലാ നേതൃത്വങ്ങള്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥികളെ സംബന്ധിച്ചു മാധ്യമങ്ങള്‍ നല്‍കുന്ന ഊഹാപോഹ വാര്‍ത്തകളില്‍ അടിസ്‌ഥാനമില്ല.-സി.പി.എം. വ്യക്‌തമാക്കി. എം.എം മണി Read More…


