ഒരു ഭീമൻ പുള്ളിപ്പുലി ഇഷ്ടികച്ചൂളയിലെ തൊഴിലാളികളെ ആക്രമിച്ച ഭയാനകമായ ഒരു സംഭവമാണ് ലഖിംപൂർ വനമേഖലയിലെ ജുഗ്നുപൂർ പ്രദേശത്ത് തിങ്കളാഴ്ച നടന്നത്. കാഴ്ചക്കാർ ക്യാമറയിൽ പകർത്തിയ, ഈ ഭീകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈകാതെ തന്നെ വൈറലായി.
വീഡിയോയിൽ , ഒരാൾ പുള്ളിപ്പുലിയെ ഇടിച്ചു വീഴ്ത്താൻ ശ്രമിക്കുന്നതും നിലത്ത് കുത്തി അതിന്റെ വായിൽ പിടിക്കുന്നതും കാണാം.യുവാവിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ പാടുപെടുന്ന പുള്ളിപ്പുലി ഒടുവിൽ ആ മനുഷ്യനെ ആക്രമിക്കാൻ ശ്രമിക്കുന്നതും ആ യുവാവ് മൃഗവുമായി ഏറ്റുമുട്ടുന്നതിനിടയിൽ, ഗ്രാമവാസികൾ മൃഗത്തിന് നേരെ ഇഷ്ടികകൾ എറിയുന്നതും വീഡിയോയിൽ വൃക്ത്തമാണ്.
അതെസമയം പരിക്കേറ്റ പുള്ളിപ്പുലി ഒടുവിൽ രക്ഷപ്പെട്ടുകയും ഏറ്റുമുട്ടലിൽ യുവാവിന് പരിക്കേൽക്കുകയും ചെയ്തു. വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടുപൂച്ചയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ പുള്ളിപ്പുലി വനം ഉദ്യോഗസ്ഥരെയും ആക്രമിച്ചതായും അതിൽ അഞ്ച് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, തുടർച്ചയായ പരിശ്രമത്തിനുശേഷം, വനം ഉദ്യോഗസ്ഥർ അതിനെ വിജയകരമായി പിടികൂടി.




