Travel

എന്താണ് പട്ടായയിലെ തായ് മസ്സാജ്? എന്തുകൊണ്ട് ഇതിനിത്ര ഡിമാൻഡ്? കാരണമിതാണ്!

തായ്‌ലൻഡ് സന്ദർശിക്കുന്ന ഏതൊരാളും പറയുന്ന കാര്യമാണ് അവിടുത്തെ പ്രശസ്തമായ തായ് മസാജ് അനുഭവിച്ചില്ലെങ്കിൽ യാത്ര അപൂർണ്ണമാണെന്ന്. വെറുമൊരു മസാജ് എന്നതിലുപരി ശരീരത്തെയും മനസ്സിനെയും ഒരുപോലെ ഉന്മേഷഭരിതമാക്കുന്ന ഒരു ചികിത്സാരീതിയാണിത്. കാലത്തിനനുസരിച്ച് ഇതിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും അതിന്റെ പരമ്പരാഗതമായ തനിമ ഇന്നും നിലനിൽക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ തായ് മസാജ് അനുഭവിക്കാനായി മാത്രം തായ്‌ലൻഡിലേക്ക് എത്താറുണ്ട്.

മറ്റ് മസാജുകളിൽ നിന്ന് വ്യത്യസ്തമായി ഇതിൽ എണ്ണ ഉപയോഗിക്കാറില്ല എന്നതാണ് തായ് മസാജിന്റെ പ്രധാന പ്രത്യേകത. പകരം യോഗയ്ക്ക് സമാനമായ ശരീര ചലനങ്ങളും സ്‌ട്രെച്ചിംഗും മർദ്ദമേൽപ്പിക്കുന്ന രീതികളുമാണ് ഇതിൽ ഉപയോഗിക്കുന്നത്. മസാജ് ചെയ്യുന്ന വ്യക്തി നിങ്ങളുടെ ശരീരത്തെ വിവിധ യോഗാസനങ്ങളിലൂടെ ചലിപ്പിക്കുകയും പേശികൾക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ ഊർജ്ജപ്രവാഹം വർദ്ധിപ്പിക്കാൻ സഹായിക്കും.

തായ് മസാജ് ചെയ്യുന്നതിലൂടെ ശരീരത്തിന് പുതിയ ഊർജ്ജം ലഭിക്കുകയും ക്ഷീണം മാറി ഉന്മേഷം കൈവരികയും ചെയ്യുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കാൻ ഇത് സഹായിക്കും. മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കാനും മനസ്സിന് ശാന്തത നൽകാനും ഈ മസാജ് ഏറെ ഫലപ്രദമാണ്. കൂടാതെ പേശിവേദന കുറയ്ക്കാനും ശരീരത്തിന്റെ വഴക്കം വർദ്ധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും തായ് മസാജ് സഹായിക്കുന്നു.

തായ്‌ലൻഡിൽ പട്ടായയാണ് തായ് മസാജിന് ഏറ്റവും പേരുകേട്ട സ്ഥലം. ഇവിടുത്തെ മസാജ് രീതികൾക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ബാങ്കോക്കിലും മികച്ച മസാജ് സെന്ററുകൾ ഉണ്ടെങ്കിലും പട്ടായയിലെ അനുഭവം സമാനതകളില്ലാത്തതാണ്. തായ്‌ലൻഡിലെ കറൻസിയായ തായ് ബ ഭാരതീയ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ചിലവിൽ ഈ അനുഭവം സ്വന്തമാക്കാം. നാട്ടുകാർക്ക് ഏകദേശം 150 മുതൽ 260 ബ (430 – 750 രൂപ) വരെയാണ് ചിലവ് വരുന്നത്. വിദേശികൾക്ക് ഇത് ഏകദേശം 420 മുതൽ 520 ബ (700 – 1,200 രൂപ) വരെയായിരിക്കും. വളരെ മിതമായ നിരക്കിൽ ഈ മികച്ച ചികിത്സാരീതി ആർക്കും ആസ്വദിക്കാവുന്നതാണ്.