ചരിത്രം മാറ്റിക്കുറിച്ച് മിസ് യൂണിവേഴ്‌സ് വേദിയില്‍ ആദ്യമായി ഒരു യുഎഇ പ്രതിനിധി. സ്വകാര്യ ക്ലോസ്ഡ് ഡോര്‍ ഓഡിഷനില്‍ മിസ് യുണിവേഴ്‌സ് യുഎഇ കിരീടം സ്വന്തമാക്കിയ മോഡല്‍ എമിലിയ ഡോബ്രെവയാണ് മെക്‌സിക്കോ സിറ്റിയില്‍ നടന്ന ആഗോള ഇവന്റിൽ രാജ്യത്തെ പ്രതിനിധീകരിച്ചത്.
യുഎഇയില്‍ താമസമാക്കിയ അറബിക് സംസാരിക്കുന്ന ഈ 27 കാരി യുവതി മിസ് യൂണിവേഴ്‌സിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ ലോകത്തെ 1130 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ക്കൊപ്പമാണ് യുഎഇക്ക് വേണ്ടി മത്സരിച്ചത്.ഡെന്മാര്‍ക്ക് സുന്ദരി വിക്ടോറിയ കെജേറാണ് കിരീടം സ്വന്തമാക്കിതെങ്കിലും എമിലിയ ചരിത്രത്തിന്റെ ഭാഗമായി തീര്‍ന്നു. ദേശീയ വേഷവിധാന റൗണ്ടില്‍ എമിലിയ പര്‍ദ്ദ ധരിച്ചും ശ്രദ്ധേയയായി.
ആറ് വയസ് പ്രായമുള്ള ഇരട്ടക്കുട്ടികളുടെയും രണ്ട് വയസുള്ള മകന്റെയും അമ്മകൂടിയാണ് എമിലിയ. 2003ല്‍ 6ാം വയസ്സിലാണ് എമിലിയ ആദ്യമായി ഒരു മത്സരത്തില്‍ പങ്കെടുക്കുന്നത്. ലിറ്റില്‍ മിസ് യൂണിവേഴ്‌സ്. എന്നാല്‍ തന്റെ ഉള്ളില്‍ യഥാര്‍ഥ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാനുള്ള സ്വപ്‌നം എപ്പോഴും ഉണ്ടായിരുന്നു. മത്സരത്തില്‍ യുഎഇയെ പ്രതിനിധികരിക്കാനായി താന്‍ ആഗ്രഹിച്ചുവെന്നും. ആ സമയത്ത് വിദുര സധ്യത പോലുമില്ലായിരുന്നുവെന്നും അവര്‍ പറയുന്നു. കൊസോവോയില്‍ നിന്നുള്ള കുടുംബാംഗമാണ് എമിലിയ.
2021ലാണ് മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ യുഎഇയ്ക്ക് പ്രതിനിധി ഉണ്ടാകുമെന്ന വാര്‍ത്തവരുന്നത്. ആ കാലത്ത് നിയമങ്ങള്‍ വ്യത്യസ്തമായിരുന്നു. മത്സരത്തില്‍ അവിവാഹിതര്‍ക്ക് മാത്രമേ മത്സരിക്കാന്‍ സാധിക്കു. അതിനാല്‍ എമിലി വിവാഹം തത്കാലം വേണ്ടായെന്ന് വെക്കുകയായിരുന്നു. എന്നാല്‍ സാങ്കേതിക കാരണത്താല്‍ ആ വര്‍ഷം യുഎഇ പ്രാതിനിധ്യം റദ്ദാക്കി. അതില്‍ അവര്‍ തകര്‍ന്നുപോയി. അങ്ങനെ മാസങ്ങള്‍ക്ക് ശേഷം വിവാഹിതയായി. കുട്ടികളെ പഠിപ്പിക്കുന്ന സ്‌കൂളും ആരംഭിച്ചു.
എന്നാല്‍ 2024ല്‍ എമിലിയെ തേടി മിസ് യൂണിവേഴ്‌സ് യുഎഇ മത്സരത്തില്‍ പങ്കെടുക്കാനുള്ള ക്ഷണമെത്തി.അപ്പോള്‍ അവിവാഹിതര്‍ക്ക് മാത്രം പങ്കെടുക്കാനായിരുന്നു അനുവാദം. മത്സരം , പ്രായം , ഭാരം , ഉയരം തുടങ്ങിയ എല്ലാ നിയന്ത്രണങ്ങളും 2023ല്‍ നീക്കം ചെയ്തു.
ഒടുവില്‍ തന്റെ സ്വപ്‌നം എമിലിയ സാക്ഷാത്കരിക്കുകയായിരുന്നു. ഇത് യാഥാര്‍ഥ്യമാണെന്ന് ഇപ്പോളും എമിലിയയ്ക്ക് വിശ്വസിക്കാനായി സാധിക്കുന്നില്ല.സ്വപ്‌നത്തിന് പിന്നാലെ പറന്ന് നേട്ടം സ്വന്തമാക്കിയ മറ്റൊരു വ്യക്തിയാണ് എമിലിയ.