Lifestyle

ജനപ്രിയ 7-സീറ്റർ റെനോ ട്രൈബർ 100പിഎസ് വിപണിയിൽ

കൊച്ചി: റെനോ ഇന്ത്യയുടെ ജനപ്രിയ 7-സീറ്റർ വാഹനമായ ട്രൈബറിന്റെ പുതിയ മോഡൽ ട്രൈബർ 100പിഎസ് വിപണിയിൽ അവതരിപ്പിച്ചു. മികച്ച പ്രകടനവും ഉയർന്ന ഇന്ധനക്ഷമതയും കുറഞ്ഞ നിരക്കും ഒരുമിച്ച് ചേരുന്ന പുതിയ മോഡലിന് 7.84 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ഇവല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നീ മൂന്ന് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുക.  ഇതിൽ ഏറ്റവും ഉയർന്ന വകഭേദത്തിന് 8.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 100 പിഎസ്  കരുത്തും ഈ ശ്രേണിയിലെ ഏറ്റവും മികച്ച 180 Read More…

Lifestyle

രാവിലെ ഉണർന്ന ഉടൻ കാപ്പി കുടിക്കാറുണ്ടോ? എന്നാൽ ഈ ’90 മിനിറ്റ് നിയമം’ അറിയാതെ പോകരുത്!

രാവിലെ കണ്ണുതുറന്ന ഉടൻ ഒരു കപ്പ് കാപ്പി കിട്ടിയില്ലെങ്കിൽ ആ ദിവസം തന്നെ ശരിയാകില്ലെന്ന് കരുതുന്നവരാണ് പലരും. പ്രഭാതം കാപ്പിയോടെ തുടങ്ങുന്നതും ഉറക്കമുണർന്ന ഉടൻ തന്നെ കാപ്പി കുടിക്കുന്നതും പലരുടെയും സ്ഥിരം ശീലമാണ്. എന്നാൽ ഈ രീതി നിങ്ങളെ യഥാർത്ഥത്തിൽ എനർജിറ്റിക് ആക്കുന്നുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ ആ ശീലത്തിൽ ചെറിയൊരു മാറ്റം വരുത്തി ’90 മിനിറ്റ് നിയമം’ ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. ഉറക്കമുണരുന്ന സമയത്ത് നമ്മുടെ ശരീരത്തിൽ കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് സ്വാഭാവികമായും വളരെ Read More…

Featured Lifestyle

പുതിയ ​‍ട്രെന്‍ഡ് ! കുഴിമാടങ്ങളെ സാക്ഷിയാക്കി താലികെട്ട്; ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ശവപ്പറമ്പില്‍

ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾ ട്രെൻഡായി മാറുന്ന കാലത്ത്, വിദേശ രാജ്യങ്ങൾക്കും ബീച്ചുകൾക്കും പകരം വിവാഹവേദിയായി ശ്മശാനം തിരഞ്ഞെടുത്ത് വ്യത്യസ്തരായിരിക്കുകയാണ് ഉത്തരാഖണ്ഡിലെ ഒരു ജോഡി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ശ്മശാനത്തിൽ വെച്ച് വിവാഹിതരായ ഇവരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി. എന്നാൽ ഈ വേറിട്ട പരീക്ഷണം വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. നവദമ്പതികൾക്കും അവരുടെ കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ഉത്തരാഖണ്ഡിലെ അൽമോറയിലുള്ള മാർച്ചുല എന്ന സ്ഥലത്തെ ശ്മശാനത്തിലാണ് ഈ വിവാഹം നടന്നത്. രാംഗംഗ, ബദൻഗഢ് നദികൾ Read More…

Lifestyle

കുട്ടികളെ വളര്‍ത്തുന്നത് വലിയ ഉത്തരവാദിത്വം ; പാവകളെ മക്കളായി വളര്‍ത്തി ചൈനീസ് യുവതലമുറ

ഒര്‍ജിനലിനെ വെല്ലുന്ന തരത്തിലുള്ള പാവകളൊക്കെ ഇപ്പോള്‍ വിപണിയില്‍ സജീവമാണ്. പല തരത്തിലും പല വലിപ്പത്തിലുള്ള കിടിലന്‍ പാവകളാണ് ഇന്ന് വിപണിയില്‍ നിന്ന് വാങ്ങാന്‍ സാധിയ്ക്കുന്നത്. പാവകളെ സ്വന്തം കുട്ടികളെ പോലെ പരിപാലിക്കുന്ന പുതിയൊരു ജീവിതരീതി ചൈനീസ് യുവതലമുറയില്‍ സജീവമായിരിയ്ക്കുകയാണ്. 2015 -ലാണ് ഈ വിചിത്രമായ ശീലം ചൈനയില്‍ ആരംഭിച്ചത്. കൊറിയന്‍ സംഗീത ബാന്‍ഡായ EXO-യിലെ അംഗമായ ചെന്‍ (Kim Jong-dae)ന്റെ രൂപത്തിലുള്ള ഒരു പാവയെ ആരാധകര്‍ സംഗീത നിശയ്ക്ക് കൊണ്ടുവന്നതോടെയാണ് ഈ തരംഗം തുടങ്ങിയത്. പിന്നീട് ഇത് Read More…

Health

അഞ്ചു മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവരെ കാത്തിരിക്കുന്നത് ഈ രോഗങ്ങള്‍ : പഠനം

ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് നന്നായി ഉറങ്ങണം. ആരോഗ്യവാനായ ഒരാള്‍ ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം. ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് അമിതവണ്ണം, പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കാനും അത്യാവശ്യമാണ്. ശരീരത്തിന്റെ പ്രതിരോധശക്തിയെ മെച്ചപ്പെടുത്താനും ചിട്ടയായ ഉറക്കം സഹായിക്കുന്നു. ആരോഗ്യകരമായ ശരീരത്തിന് ഉറക്കം വളരെ പ്രധാനമാണെന്ന് തെളിയിക്കുന്ന പഠനമാണ് ശ്രദ്ധേയമാകുന്നത്. പാരീസ് സൈറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡോ. സെവെറിന്‍ സാബിയയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ അഞ്ചുമണിക്കൂര്‍ മാത്രമോ അതില്‍ താഴെയോ ഉറങ്ങുന്നവരെ കാത്തിരിക്കുന്ന Read More…

Lifestyle

ഈ 7 ശീലങ്ങള്‍ നിങ്ങളുടെ ഗ്യാസ് സ്റ്റൗ തകരാറിലാക്കും

ഗ്യാസ് സ്റ്റൗ ഉപയോഗിക്കാത്ത വീടുകൾ ഇന്നുണ്ടാവില്ല. എന്നാൽ സ്റ്റൗ ഉപയോഗിക്കുമ്പോൾ ചില അബദ്ധങ്ങൾ നമ്മൾ ഒഴിവാക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.

Featured Lifestyle

ജെന്‍ സി പെണ്‍കുട്ടികള്‍ക്കിഷ്ടം പ്രായമുള്ള പങ്കാളികളെ; ഡേറ്റിങ് ലോകത്തെ പുതിയ ട്രെന്‍ഡ്

സമകാലിക ഡേറ്റിങ് ലോകത്ത് ശ്രദ്ധേയമായ ഒരു മാറ്റം പ്രകടമാവുകയാണ്. ജെൻ സി (Gen Z) പെൺകുട്ടികൾ തങ്ങളേക്കാൾ പ്രായമുള്ള പങ്കാളികളെ തിരഞ്ഞെടുക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നു. പ്രായവ്യത്യാസത്തേക്കാൾ ഉപരിയായി വൈകാരികമായ പൊരുത്തത്തിനും ഒരേ രീതിയിലുള്ള ജീവിത വീക്ഷണത്തിനുമാണ് ഇവർ മുൻഗണന നൽകുന്നത്. സോഷ്യൽ മീഡിയയില്‍ ഇത്തരം Age-Gap റിലേഷന്‍ഷിപ്പ് കഥകൾ ഇന്ന് സർവ്വസാധാരണമാണ് എന്തുകൊണ്ട് മുതിർന്ന പങ്കാളികൾ? ജെൻ സി പെൺകുട്ടികൾ മുതിർന്ന പങ്കാളികളിലേക്ക് ആകർഷിക്കപ്പെടാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്: എന്താണ് ‘ജെൻ-ബ്ലെൻഡ്’ (Gen-Blend) റിലേഷന്‍ഷിപ്പ്? പ്രായവ്യത്യാസമില്ലാതെ ബന്ധങ്ങളിൽ Read More…

Featured Oddly News

ജോലിഭാരം കുറയ്ക്കാനായി ഓഫീസില്‍ രോഗിയായി അഭിനയിച്ചു ; പോസ്റ്റുമായി യുവാവ്, വൻ വിമർശനം

ഓഫീസിലെ വലിയ വലിയ ജോലികളില്‍ നിന്ന് രക്ഷപ്പെടാന്‍ പല തന്ത്രങ്ങളും പ്രയോഗിയ്ക്കുന്നവരുണ്ട്. എന്നാല്‍ മനപൂര്‍വ്വം തന്നെ കമ്പനിയെയും കൂടെയുള്ളവരേയും കബളിപ്പിയ്ക്കുന്ന കാര്യം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച യുവാവിന്റെ പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. @TheArnabSaha എന്ന യൂസറാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. പോസ്റ്റില്‍ പറയുന്നത്, താന്‍ ജോലി സ്ഥലത്ത് പ്രയോഗിക്കുന്ന ചില ട്രിക്കുകളെ കുറിച്ചാണ്. അസുഖമുള്ളതായി അഭിനയിക്കുന്നത് മുതല്‍ വീട്ടിലെ പ്രാരാബ്ദം പറയുന്നത് വരെ ഇതില്‍ പെടുന്നതായാണ് യുവാവ് പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരാള്‍ തുറന്നു പറയുന്നത് ആദ്യമാണെന്നാണ് Read More…

Featured Lifestyle

ഒരു കപ്പ് ചായയ്ക്ക് 782 രൂപ, ഒരു പ്ലേറ്റ് പോഹയ്ക്ക് 1512; ലോസ് ആഞ്ചെലെസിൽ ഇന്ത്യൻ യുവാവിന്റെ ചായവില്പന വൈറൽ

ഒരു കപ്പ് ചായ 782 രൂപയ്ക്ക് വില്‍ക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബീഹാറുകാരനായ യുവാവ് ലോസ് ആഞ്ചെലെസിലെ സ്ട്രീറ്റിലാണ് ചായ വില്‍പ്പന പൊടിപൊടിയ്ക്കുന്നത്. നാട്ടിലെ ചായയും പോഹയും വിറ്റാണ് യുവാവ് തന്റെ വരുമാനം കണ്ടെത്തുന്നത്. യുവാവ് ചായ വില്‍ക്കുന്ന രീതിയാണ് ഏവരേയും ആകര്‍ഷിയ്ക്കുന്നത്. ഹിന്ദിയില്‍ സംസാരിച്ചാണ് യുവാവ് ചായ വില്‍ക്കുന്നത്. 2026 ജനുവരി ആദ്യം മുതല്‍ തന്നെ യുവാവിന്റെ ചായവില്‍പ്പനയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. നിരവധിപ്പേരാണ് ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ Read More…