ഹോളിവുഡ് നടന്‍ ടോം ക്രൂയിസിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘മിഷന്‍: ഇംപോസിബിള്‍ – ദി ഫൈനല്‍ റെക്കണിംഗ്’ ആഗോള റിലീസിന് ആറു ദിവസം മുമ്പ് ഇന്ത്യയില്‍ എത്തും. മെയ് 23 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുന്ന സിനിമ പക്ഷേ മെയ് 17 നാണ് സിനിമയുടെ ഇന്ത്യയില്‍ റിലീസ് ചെയ്യും. നിര്‍മ്മാതാക്കള്‍ ആവേശകരമായ പ്രഖ്യാപനം നടത്തി.
ലോകമെമ്പാടുമുള്ള ആരാധകരുടെ ആവേശത്തിനും ആവശ്യക്കാര്‍ക്കും ഇടയില്‍, പാരാമൗണ്ട് പിക്‌ചേഴ്‌സ് ഇന്ത്യ വാര്‍ത്ത പങ്കുവച്ചു. ”മിഷന്‍: ഇംപോസിബിള്‍ – ദി ഫൈനല്‍ റെക്കണിംഗ്’ ഇപ്പോള്‍ ഇന്ത്യയില്‍ നേരത്തെ റിലീസ് ചെയ്യുന്നു. മിഷന്‍ ഇംപോസിബിള്‍ മുന്‍ പതിപ്പുകളെപ്പോലെ സീറ്റില്‍ പിടിച്ചിരുത്തുന്ന സാഹസീകരംഗങ്ങള്‍ ഏറെയുള്ള പുതിയ പതിപ്പ് പാരാമൗണ്ട് പിക്‌ചേഴ്‌സും സ്‌കൈഡാന്‍സ് മീഡിയയും ചേര്‍ന്നാണ് കൊണ്ടുവരുന്നത്. ക്രിസ്റ്റഫര്‍ മക്വാരിയാണ് ‘മിഷന്‍: ഇംപോസിബിള്‍ – ദി ഫൈനല്‍ റെക്കണിംഗ്’ സംവിധാനം ചെയ്യുന്നത്
ഹെയ്ലി ആറ്റ്വെല്‍, വിംഗ് റേംസ്, സൈമണ്‍ പെഗ്, എസായ് മൊറേല്‍സ്, പോം ക്ലെമെന്റിഫ്, ഹെന്റി സെര്‍ണി, ആഞ്ചല ബാസെറ്റ്, ഹോള്‍ട്ട് മക്കലാനി, ജാനറ്റ് മക്ടീര്‍, നിക്ക് ഓഫര്‍മാന്‍, ഹന്ന വാഡിംഗ്ഹാം, ട്രാമെല്‍ ടില്‍മാന്‍, ഷിയ വിഘാം, ഗ്രെഗ് ടാര്‍സന്‍ ഡേവിസ്, ചാള്‍സ് പാര്‍നെല്‍, മാര്‍ക്ക് ഗാറ്റിസ്, റോള്‍ഫ് സാക്സണ്‍, ലൂസി തുളുഗാര്‍ജുക് എന്നിവരടങ്ങുന്ന ഒരു പവര്‍ഹൗസ് സംഘം ഈ ആക്ഷന്‍-പായ്ക്ക്ഡ് ഷോ അവതരിപ്പിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യും.



