Celebrity

കോടികളുടെ ഫോളോവേഴ്സ് ഒറ്റരാത്രികൊണ്ട് ‘ഔട്ട്’; കോഹ്‌ലിക്കും പ്രിയങ്ക ചോപ്രയ്ക്കും വൻ തിരിച്ചടി!

വിരാട് കോഹ്‌ലി, പ്രിയങ്ക ചോപ്ര, ടെയ്‌ലർ സ്വിഫ്റ്റ്, കൈലി ജെന്നർ തുടങ്ങി നിരവധി പ്രമുഖരുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഒറ്റരാത്രികൊണ്ട് ദശലക്ഷക്കണക്കിന് കുറവ് രേഖപ്പെടുത്തി. 2026-ലെ “ഗ്രേറ്റ് പർജ്” (Great Purge) എന്ന് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്ന ഈ സംഭവം വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. സെലിബ്രിറ്റികൾക്കും ഇൻഫ്ലുവൻസർമാർക്കും പുറമെ സാധാരണക്കാരായ ഉപയോക്താക്കൾക്കും വലിയ തോതിൽ ഫോളോവേഴ്സിനെ നഷ്ടപ്പെട്ടിട്ടുണ്ട്.

വ്യാജ അക്കൗണ്ടുകൾ, ബോട്ട് അക്കൗണ്ടുകൾ (Bots), ദീർഘകാലമായി ഉപയോഗിക്കാത്ത അക്കൗണ്ടുകൾ എന്നിവ ഇൻസ്റ്റാഗ്രാം നീക്കം ചെയ്തതാണ് ഈ കുറവിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. മെറ്റ ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, പ്ലാറ്റ്‌ഫോമിലെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനായി ഇൻസ്റ്റാഗ്രാം ഇത്തരം ശുദ്ധീകരണ നടപടികൾ ഇടയ്ക്കിടെ നടത്താറുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോ, സെലീന ഗോമസ്, ബിയോൺസെ, അരിയാന ഗ്രാൻഡെ, ജസ്റ്റിൻ ബീബർ തുടങ്ങിയവരുടെ അക്കൗണ്ടുകളിലും ഇത്തരത്തിൽ വലിയ മാറ്റങ്ങൾ ദൃശ്യമായിട്ടുണ്ട്. കൃത്രിമമായി ഫോളോവേഴ്‌സിനെ വർദ്ധിപ്പിക്കുന്ന രീതികൾക്കെതിരെയുള്ള ഇൻസ്റ്റാഗ്രാമിന്റെ ശക്തമായ നടപടിയായാണ് വിദഗ്ധർ ഇതിനെ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *