Crime

ബിജെപി നേതാക്കളെ കുടുക്കാൻ ഹണിട്രാപ്പ്; ജെയ്ഷെ ഭീകരന്റെ കാമുകി അറസ്റ്റിൽ! ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്ത്

കൊൽക്കത്ത: രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഹണിട്രാപ്പ് ഉൾപ്പെടെയുള്ള നീക്കങ്ങൾ നടത്തിയെന്ന സംശയത്തിൽ ജാർഖണ്ഡ് സ്വദേശിനിയെ പശ്ചിമ ബംഗാൾ പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎ‌ഫ്) അറസ്റ്റ് ചെയ്തു. ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ള വിഐപികളെ നിരീക്ഷിക്കാനും രാഷ്ട്രീയക്കാരുമായി അടുപ്പം സ്ഥാപിച്ച് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാനും ഇവരെ ഉപയോഗിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.

ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹമീം മൊണ്ടാലിന്റെ സുഹൃത്തായ അർപിത സർക്കാറാണ് പിടിയിലായത്. അർപിത മൊണ്ടാലിന്റെ അടുത്ത കൂട്ടാളിയും കാമുകിയുമാണെന്നാണ് പോലീസ് പറയുന്നത്. വാട്സാപ്പ് വഴി ഇരുവരും നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണത്തിൽ ഇവരുടെ ചാറ്റുകൾ കണ്ടെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.


ജാർഖണ്ഡിലെ സാഹിബ്‌ഗഞ്ചിൽ വെച്ച് വെള്ളിയാഴ്ച പിടികൂടിയ അർപിതയെ ബംഗാളിലെ ബർധമാനിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ചാണ് വ്യാഴാഴ്ച ഹമീം മൊണ്ടാലിനെ എസ്‌ടിഎഫ് അറസ്റ്റ് ചെയ്തിരുന്നത്.

ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ള വിഐപികളുടെ വിവരങ്ങൾ ശേഖരിക്കാനും പ്രവർത്തകരെ റിക്രൂട്ട് ചെയ്യാനും സംസ്ഥാനത്ത് ഭീകരപ്രവർത്തനങ്ങൾക്ക് അടിത്തറയിടാനും ചുമതലപ്പെടുത്തിയ ഐഎസ്ഐ പിന്തുണയുള്ള നെറ്റ്‌വർക്കിന്റെ ഭാഗമാണ് ഇയാളെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബംഗാളിലെ സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളുമായി ബന്ധം സ്ഥാപിക്കാനും അവരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാനും മൊണ്ടാൽ അർപിതയെ ഉപയോഗിച്ചതായും അവർ വ്യക്തമാക്കി.

ചാരവൃത്തിയും ഭീകരവാദ ബന്ധവുമുള്ള ഐഎസ്‌ഐ പിന്തുണയുള്ള ഒരു നെറ്റ്‌വർക്കിന്റെ ഭാഗമാണ് മൊണ്ടാൽ എന്നാണ് പൊലീസിന്റെ നിഗമനം. ഇവരുടെ വാട്സാപ്പ് ചാറ്റുകൾ പരിശോധിച്ചതിൽ നിന്ന് ഇരുവരും തമ്മിൽ നിരന്തരം ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *