വാഷിങ്ടൻ ∙ ന്യൂയോർക്കിൽ സ്വന്തം മകളെയും നാല് പേരക്കുട്ടികളെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം വയോധിക ആത്മഹത്യ ചെയ്തതായി പൊലീസ്. മെക്കാനിക്വില്ലിലെ ഒരു അപ്പാർട്ട്‌മെന്റിൽ ആറ് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കുട്ടികളുടെ മുത്തശ്ശിയായ ആമി സ്റ്റെഡ്മാനെ (64) പൊലീസ് പ്രധാന പ്രതിയായി പ്രഖ്യാപിച്ചു. ആമി സ്റ്റെഡ്മാൻ, ഇവരുടെ മകൾ സാറാ മൈയേഴ്സ് (44), പേരക്കുട്ടികളായ ഹാർപ്പർ ഹാർമൻ (13), ഹഡ്സൻ ഹാർമൻ (11), ഗാവിൻ ഹാർമൻ (10), ഗ്രേസിലിൻ ഹാർമൻ (10) എന്നിവരുടെ മൃതദേഹങ്ങളാണ് Read More…
Tag: world news
‘മൂന്ന് സ്ത്രീകളുമായി വഴിവിട്ട ബന്ധം; ലൈംഗിക രോഗങ്ങൾ ഉണ്ടായിട്ടില്ല, ബ്ലാക്ക്മെയിൽ ചെയ്യാൻ എപ്സ്റ്റീൻ പദ്ധതിയിട്ടു’
വാഷിങ്ടൻ ∙ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീൻ തന്റെ സ്വകാര്യ ജീവിതത്തിലെ രഹസ്യങ്ങൾ ഉപയോഗിച്ച് തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചിരുന്നതായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് വെളിപ്പെടുത്തി. യുഎസ് ജനപ്രതിനിധി സഭയുടെ ഓവർസൈറ്റ് കമ്മിറ്റിക്ക് മുന്നിൽ രഹസ്യമായി നൽകിയ മൊഴിയിലാണ് തനിക്ക് മൂന്ന് സ്ത്രീകളുമായി വ്യക്തിപരമായ ബന്ധങ്ങളുണ്ടായിരുന്ന കാര്യം ബിൽ ഗേറ്റ്സ് സമ്മതിച്ചത്. ചൊവ്വാഴ്ചയാണ് ഈ സുപ്രധാന മൊഴിപ്പകർപ്പ് പുറത്തുവന്നത്. എപ്സ്റ്റീന്റെ സ്വാധീനങ്ങളെയും ബന്ധങ്ങളെയും കുറിച്ച് യുഎസ് സമിതി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ജൂൺ 10നാണ് ബിൽ Read More…
ശമ്പളം കൂടാതെ മാസം നേടുന്നത് 63 ലക്ഷം, ശ്രദ്ധനേടി അദിതിയുടെ ‘ലണ്ടൻ ഫോർമുല’ ; വൈറല്‍ വീഡിയോ
ഫുൾടൈം കോർപറേറ്റ് ജോലിയുടെ ശമ്പളം കൂടാതെ 63 ലക്ഷം രൂപയുടെ അധിക വരുമാനം നേടുന്നുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യൻ യുവതി അദിതി മിശ്ര . ലണ്ടനിലെ ഒരു ഫിൻടെക് സ്റ്റാർട്ടപ്പിൽ ആഴ്ചയിൽ 60 മണിക്കൂറിലേറെ ജോലി ചെയ്യുന്ന താൻ, ഒരു കണ്ടന്റ് ക്രിയേറ്റർ കൂടിയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ വ്യക്തമാക്കിയത്. ശമ്പളത്തിന് പുറമെ ലക്ഷങ്ങൾ സമ്പാദിക്കാൻ സഹായിക്കുന്ന മറ്റ് വരുമാന സ്രോതസ്സുകൾ ഏതൊക്കെയാണെന്ന് ഒരു ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ അദിതി വിശദീകരിക്കുന്നു. ലണ്ടൻ കമ്പനിയിൽ ചീഫ് ഓഫ് സ്റ്റാഫ് ആയി ജോലി Read More…
ബലാത്സംഗം ചെയ്തത് 120ൽ അധികം പേർ; ലൈവ് സംപ്രേഷണം, അവസരമൊരുക്കിയത് ഭർത്താവ് !
നിരന്തരം ഭീഷണിപ്പെടുത്തിയും നിരീക്ഷണത്തിലാക്കിയും സ്വന്തം ഭാര്യയെ നൂറ്റിയിരുപതിലധികം പുരുഷന്മാർക്ക് ക്രൂരമായി ബലാത്സംഗം ചെയ്യാൻ അവസരമൊരുക്കിയ അറുപത്തിയൊന്നുകാരനായ സ്വീഡിഷ് പൗരന് കോടതി നാല് വർഷവും അഞ്ച് മാസവും തടവുശിക്ഷ വിധിച്ചു. സ്വീഡന്റെ കിഴക്കൻ തീരത്തുള്ള ഹെർനോസാൻഡ് കോടതിയാണ് പ്രതിക്ക് ഈ ശിക്ഷ ചുമത്തിയത്. ബലാത്സംഗശ്രമം, ഗുരുതരമായ പെൺവാണിഭം, മർദ്ദനം, നിയമവിരുദ്ധമായ ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഇയാൾക്കെതിരെ തെളിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഇരയായ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ച ഇരുപത്തിയെട്ട് പുരുഷന്മാർക്കും കോടതി വിവിധ തടവുശിക്ഷകൾ വിധിച്ചു. താൻ യാതൊരു Read More…
അമേരിക്ക തോൽക്കും! ട്രംപിന്റെ തിരിച്ചുവരവ് പ്രവചിച്ച ചൈനയുടെ ഈ ‘പുതിയ നോസ്ട്രഡാമസ്’
ഭാവി സംഭവങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങൾ പലപ്പോഴും യുവാക്കളുടെ ചിന്തകളെ ആകർഷിക്കാറുണ്ട്. സോവിയറ്റ് യൂണിയന്റെ തകർച്ച, അമേരിക്കയിലെ 9/11 ആക്രമണം എന്നിവയുൾപ്പെടെ നിരവധി കാര്യങ്ങൾ പ്രവചിച്ച ബൾഗേറിയൻ അമാനുഷിക ജ്ഞാനിയായ ബാബ വംഗ പ്രശസ്തയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വളരുമെന്നും അന്യഗ്രഹജീവികൾ മനുഷ്യരുമായി ബന്ധപ്പെടുമെന്നും അവർ പ്രവചിച്ചിട്ടുണ്ട്. ബാബ വംഗയുടെ പ്രവചനങ്ങൾ ഇന്റർനെറ്റിൽ വൈറലാകാറുണ്ടെങ്കിലും, ഇപ്പോൾ യേൽ സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം നേടിയ പ്രൊഫസർ ജിൻ സ്യൂക്വിൻ നടത്തിയ പ്രവചനങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആരാണ് ജിൻ സ്യൂക്വിൻ? ഡൊണാൾഡ് Read More…
സ്വീഡിഷ് സുന്ദരിയെ മതിയോയെന്ന് എപ്സ്റ്റീൻ; മതിയെന്ന് അനിൽ അംബാനി; എപ്സ്റ്റീൻ ഫയൽസിലെ സംഭാഷണം പുറത്ത്
വാഷിങ്ടൻ∙ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന എപ്സ്റ്റീൻ ഫയൽസിൽ ഇന്ത്യന്‍ വ്യവസായി അനിൽ അംബാനി നടത്തിയ സംഭാഷണങ്ങളും പുറത്ത്. 2017 മുതൽ 2019 വരെ ഇരുവരും തമ്മിൽ നടത്തിയ സംഭാഷണങ്ങളുടെ ഉള്ളടക്കമാണ് പുറത്തുവന്നിരിക്കുന്നത്. ബിസിനസിനെ കുറിച്ചും സ്ത്രീകളെ കുറിച്ചുമായിരുന്നു ഇരുവരും തമ്മില്‍ സംസാരിച്ചതെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പുറത്തുവിട്ട രേഖകൾ സൂചിപ്പിക്കുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികതയ്ക്കായി കടത്തിയതിന് എപ്സ്റ്റീനെതിരെ കുറ്റം ചുമത്തുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇരുവരും തമ്മിലുള്ള സംഭാഷണമുണ്ടാകുന്നത്. തമ്മിൽ നേരിട്ട് കാണാനും Read More…
സിം കാര്‍ഡില്‍ സ്വര്‍ണം? ഈ യുവാവ് ഉരുക്കിയെടുത്തത് 191 ഗ്രാം സ്വര്‍ണം, ഇറങ്ങിപുറപ്പടേണ്ട, അപകടം പിടിച്ച പണിയാണ്
കഥകളിലെ ആല്‍ക്കെമിസ്റ്റുകളെ ഓര്‍മ്മിപ്പിക്കും വിധം ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്ത ഒരു ചൈനക്കാരന്റെ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ചൈനയിലെ ഗുവാങ്‌ഡോങ് സ്വദേശിയായ കിയാവോ എന്ന യുവാവാണ് ഏകദേശം രണ്ട് ടണ്ണോളം വരുന്ന ഇ-മാലിന്യങ്ങളിൽ നിന്ന് 191 ഗ്രാം സ്വർണം വേർതിരിച്ചെടുത്തത്. ഇതിന് നിലവിലെ വിപണിയിൽ ഏകദേശം 28 ലക്ഷം രൂപയോളം മൂല്യമുണ്ട്. ഇതോടെ പഴയ സിം കാർഡുകൾ തേടി ആളുകൾ സെക്കൻഡ് ഹാൻഡ് മൊബൈൽ കടകളിലേക്ക് പാഞ്ഞെങ്കിലും, ഈ പ്രക്രിയ അത്ര ലളിതമോ സുരക്ഷിതമോ Read More…







