തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ലേഖന തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ, പത്രത്തിൽ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ച ഫീച്ചർ ലേഖനം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് മാധ്യമപ്രവർത്തകൻ ടി.സി. രാജേഷ്. തലക്കെട്ടിലുണ്ടായ ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹം ലേഖനം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. തിരുവനന്തപുരം പുല്ലാംപാറയിലെ നാടക ഗ്രാമത്തെക്കുറിച്ചും അവിടുത്തെ നാടക കലാകാരനായ വിജയനെക്കുറിച്ചുമുള്ളതായിരുന്നു റിപ്പോർട്ട്. നാടകവേദിയിലെ ‘കള്ളൻ’ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ വിജയന് ‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന മേൽവിലാസത്തിൽ അയക്കുന്ന കത്തുകൾ പോലും Read More…
Tag: VS achuthanandan
‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിൽ മറ്റൊരു ഫീച്ചർ; വി.എസ് അനുസ്മരണമുള്ള വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാതെ ദേശാഭിമാനി
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പടങ്ങിയ വാരാന്ത്യപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കി ദേശാഭിമാനി . എന്നാൽ, ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിൽ ഒരു നാടകപ്രവർത്തകനെപ്പറ്റി വന്ന ലേഖനത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് സപ്ലിമെന്റിന്റെ അച്ചടി മാറ്റിവെക്കാൻ കാരണമായതെന്നാണ് ദേശാഭിമാനി വൃത്തങ്ങളിൽ നിന്നുള്ള വിശദീകരണം. ഈ തലക്കെട്ടുമായി ബന്ധപ്പെട്ട് പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതായാണ് വിവരം. വി.എസിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മുൻ പ്രസ് സെക്രട്ടറി കെ.വി. സുധാകരൻ എഴുതിയ ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ എന്ന കവർസ്റ്റോറിയായിരുന്നു സൺഡേ സപ്ലിമെന്റിൽ ഉണ്ടായിരുന്നത്. Read More…
‘വിഎസിന് തുടര്‍ഭരണം ഒഴിവാക്കാന്‍ പിണറായി ശ്രമിച്ചു; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി’
2011-ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിന് വീണ്ടും ഭരണം ലഭിക്കാതിരിക്കാൻ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ശ്രമിച്ചിരുന്നതായി വി.എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റും ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന കെ.സുരേഷ് കുമാർ . വി.എസിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 13 മണ്ഡലങ്ങളിൽ പ്രത്യേകമായി സ്ഥാനാർഥികളെ നിർത്തിയെന്നാണ് ആരോപണം. ഇക്കാര്യം വി.എസ് തന്നെ തന്നോട് നേരിട്ട് പറഞ്ഞതാണെന്ന്, മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ ദൗത്യസംഘത്തിൽ അംഗമായിരുന്ന സുരേഷ് കുമാർ തന്റെ ‘വിഎസിനൊപ്പം എന്റെ ദിനങ്ങൾ’ എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു . സി.പി.ഐയുടെ നേതൃത്വത്തിൽ Read More…
വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍
പത്മപുരസ്കാര പ്രഖ്യാപനത്തിൽ കേരളത്തിന് അഭിമാന നിമിഷം. മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സമുന്നത നേതാവുമായ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി കെ ടി തോമസിന് പത്മവിഭൂഷണും ലഭിച്ചു. ഇത്തവണ പ്രഖ്യാപിച്ച അഞ്ച് പത്മവിഭൂഷൺ പുരസ്കാരങ്ങളിൽ മൂന്നെണ്ണവും മലയാളികൾക്കാണെന്നത് കേരളത്തിന് ഇരട്ടി മധുരമായി. 5 പത്മവിഭൂഷൺ, 13 പത്മഭൂഷൺ, 113 പത്മശ്രീ എന്നിവയുൾപ്പെടെ 2026-ലെ 131 പത്മ പുരസ്‌കാരങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി നാരായണന് പത്മവിഭൂഷണ്‍ Read More…




