Featured Sports

ഇരട്ടശതകത്തിന്റെ റെക്കോഡ് ; വിമര്‍ശകരേ…നിങ്ങള്‍ വായടയ്ക്കു…ഗില്‍ ഇനിയെന്താണ് തെളിയിക്കേണ്ടത് ?

ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഏഷ്യയ്ക്ക് പുറത്ത് ഒരു ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ 269 എന്ന സ്‌കോറിന് മുന്നില്‍ തകര്‍ന്നുവീണത് അനേകം റെക്കോഡുകളാണ്. ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ തകര്‍ത്തത് 2019-ല്‍ പൂനെയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിരാട് കോഹ്ലിയുടെ പുറത്താകാതെനിന്ന് നേടിയ 254 റണ്‍സായിരുന്നു. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇത്. ഗില്ലിന്റെ 269 റണ്‍സ് ഏഷ്യയ്ക്ക് Read More…

Celebrity Featured

രണ്‍ബീറിന്റെ ആദ്യ ക്രഷ്, കോഹ്ലിയുടെ സ്‌റ്റൈലിസ്റ്റ് ; സഞ്ജയ്കപൂറിന്റെ ആദ്യഭാര്യ നന്ദിത മഹ്താനി

ബോളിവുഡ്താരം കരിഷ്മാകപൂറിന്റെ മുന്‍ഭര്‍ത്താവ് വ്യവസായി സുഞ്ജയ് കപൂറിന്റെ പെട്ടെന്നുള്ള മരണം കോര്‍പ്പറേറ്റ് ലോകത്തെയും ഷോബിസിനെയും അക്ഷരാര്‍ത്ഥ ത്തില്‍ ഞെട്ടിച്ചുകളഞ്ഞു. പോളോ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തേനീച്ചയെ വിഴുങ്ങിയതിനെ തുടര്‍ന്ന് ഹൃദയാഘാതത്തെ തുടര്‍ന്ന് 53 കാരനായ അദ്ദേഹം ഇംഗ്ലണ്ടി ല്‍ മരിക്കുകയായിരുന്നു. മൂന്ന് വിവാഹം ചെയ്ത അദ്ദേഹത്തിന്റെ ആദ്യഭാര്യ ഫാഷന്‍ ഡിസൈനറും സാമൂഹ്യപ്രവര്‍ത്തകയുമായ നന്ദിത മഹ്താനിയാണെന്ന് പലര്‍ക്കു മറിയില്ല. നന്ദിത ഒരു സോഷ്യലിസ്റ്റ് മാത്രമല്ല. മുംബൈയിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറായ അവര്‍ നിരവധി സെലിബ്രിറ്റികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 മുതല്‍, അവര്‍ Read More…

Sports

രോഹിത്ശര്‍മ്മയുടേയും കോഹ്ലിയുടേയും ബാറ്റിംഗ് കാണാന്‍ ആരാധകര്‍ക്ക് വീണ്ടും അവസരം

ടി20, ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിരമിച്ച രോഹിത്ശര്‍മ്മയുടേയും വിരാട്‌കോഹ്ലിയുടേയും ബാറ്റിംഗ് കാണാന്‍ ആരാധകര്‍ക്ക് വീണ്ടും അവസരം ഒരുങ്ങുന്നു. 2026 ജനുവരിയില്‍ എട്ട് മത്സരങ്ങളുടെ പരിമിത ഓവര്‍ പരമ്പരയ്ക്കായി ന്യൂസിലന്‍ഡ് ഇന്ത്യയില്‍ പര്യടനം നടത്തുമ്പോള്‍ ഇരുവരും ഏകദിന ടീമില്‍ ഉണ്ടാകുമെങ്കില്‍ മാത്രം. പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 ഇന്റര്‍നാഷണലുകളും ഉണ്ടായിരിക്കും 2026 ജനുവരി 11 തുടങ്ങുന്ന പരമ്പര ജനുവരി 30 വരെ നീണ്ടുനില്‍ക്കും. വിരാട് കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും ഈ പരമ്പരയില്‍ കാണാന്‍ ആരാധകര്‍ക്ക് കഴിയുമെന്നതിനാല്‍ Read More…

Featured Sports

18 വര്‍ഷത്തെ വിശ്വസ്തതയുടെ യാത്ര ; കോഹ്ലിയുടെ മുന്നില്‍ തകര്‍ന്നു വീണത് എത്ര റെക്കോഡുകള്‍ !

ബംഗലുരു: നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരും ഇന്ത്യന്‍ ക്രിക്കറ്റിലെ നിലവിലെ രാജാവ് വിരാട്‌കോഹ്ലിയും അവസാനിപ്പിച്ചത്. ഐപിഎല്‍ 2025 സീസണില്‍ പഞ്ചാബ് കിംഗ്‌സിന്് എതിരേ ആറു റണ്‍സിന്റെ വിജയം നേടുമ്പോള്‍ ആ കിരീടം വിരാട്‌കോഹ്ലിയുടെ വ്യക്തിഗത വിജയം കൂടിയായിരുന്നു. മറ്റൊരു ഫ്രാഞ്ചൈസിയ്ക്ക് വേണ്ടിയും കളിച്ചിട്ടില്ലാത്ത വിശ്വസ്തതയുടെ പര്യായമായി മാറുകയും ചെയ്തിട്ടുള്ള കിംഗ് കോഹ്ലി ഒട്ടേറെ റെക്കോഡുകള്‍ കൂടി നേടിയാണ് ഐപിഎല്‍ ഈ സീസണ്‍ പൂര്‍ത്തിയാക്കിയത്. 20 ഓവറില്‍ 190 റണ്‍സ് നേടിയ ആര്‍സിബി എതിരാളികളെ Read More…

Featured Sports

വിരാട്‌കോഹ്ലിയുടെ 18-ാം നമ്പറും വിരമിക്കുമോ ; BCCI നല്‍കിയ മറുപടി ഇങ്ങിനെ

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറിനും എംഎസ് ധോണിക്കും വേണ്ടി ചെയ്തതുപോലെ വിരമിച്ച വിരാട് കോഹ്ലിയുടെ ജേഴ്സിയും ബിസിസിഐ തിരിച്ചെടുക്കുമോ? കാന്റര്‍ബറിയിലെ സെന്റ് ലോറന്‍സ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ട് ലയണ്‍സിന് എതിരായ ഇന്ത്യ എയുടെ മത്സരത്തിനിടെ വിരാട് കോഹ്ലിയുടെ ഐക്കണ്‍ 18-ാം നമ്പര്‍ ജേഴ്സി ധരിച്ച മുകേഷ് കുമാറിനെതിരെ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇതോടെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്. മുകേഷിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തല്‍ക്ഷണം വൈറലായി. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ക്കെതിരേ വിദ്വേഷ സന്ദേശങ്ങള്‍ Read More…

Celebrity

വിരമിക്കലില്‍ ഞെട്ടിച്ചു; പിന്നാലെ സമാധാനം തേടി യാത്ര; കോലി പോയത് എങ്ങോട്ട് ?

ആരാധകരേയും ക്രിക്കറ്റ് ലോകത്തേയും ഞെട്ടിച്ചുകൊണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ വിരാട് കോലി ആദ്യം പോയത് ഉത്തര്‍പ്രദേശിലെ മഥുരയിലെ ആശ്രമത്തിലേയ്ക്ക്. മനസിന്റെ ശാന്തിയാണ് മുഖ്യമെന്ന് വിശ്വസിക്കുന്ന കോലി ബുദ്ധപൂര്‍ണിമ ദിനത്തിലാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ശാരീരികക്ഷമത, മനസിന്റെ ആരോഗ്യം എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോഴൊക്കെ അതിന് കുടുംബത്തിന്റെ പിന്തുണയും ആവശ്യമെന്ന് പറഞ്ഞിട്ടുള്ള കോലി വിരമിക്കല്‍ പ്രഖ്യാപനത്തിനു പിന്നാലെ ഭാര്യ അനുഷ്ക ശര്‍മയുമൊത്ത് മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കാണ് ആദ്യം പോയത്. ഉത്തര്‍പ്രദേശിലുള്ള മഥുരയിലെ പ്രേമാനന്ദ് ജി മഹാരാജിനെ Read More…

Celebrity

കോലിയുടെ കയ്യബദ്ധത്തില്‍ ജീവിതം മാറിമറിഞ്ഞ് അവനീത് കൗര്‍; കുതിച്ചുയര്‍ന്ന് മൂല്യവും ഫോളോവേഴ്സും

വിരാട് കോലിക്ക് സംഭവിച്ച ചെറിയൊരു കയ്യബദ്ധവും ലൈക്കും. പിന്നാലെ കൊടുമ്പിരിക്കൊണ്ട് വിവാദം. ഇതിനിടെ അവനീത് കൗറിന്റെ കരിയര്‍ ഗ്രാഫും ജീവിതഗ്രാഫും കുത്തനെ കുതിക്കുകയാണ്. ഫോളോവേഴ്സും താരമൂല്യവും ബ്രാന്‍ഡ് മൂല്യവും കൗര്‍ ചിന്തിക്കുന്നതിനും അപ്പുറത്തെത്തി. ബോളിവുഡ് താരം കൗറിന്റെ ഫോട്ടോയ്ക്ക് അബദ്ധത്തിലാണ് കോലിയുടെ ലൈക്ക് വീണത്.  ഈ സംഭവത്തിനു പിന്നാലെ അവനീത് കൗറിന്റെ ഫോളോവേഴ്സിന്റെ എണ്ണം 30 മില്യണില്‍ നിന്നും 31.8മില്യണിലേക്ക് കുതിച്ചിരിക്കുകയാണ്. ബ്രാന്‍ഡ് മൂല്യം 30ശതമാനം വര്‍ധിച്ചു. പന്ത്രണ്ടോളം പുതിയ ബ്രാന്‍ഡുകളുമായി കൗര്‍ കരാറിലൊപ്പിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. മെയ് Read More…

Sports

ബുംറയെ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സറടിച്ച് കോലി, വീഡിയോ വൈറല്‍ 

മുംബൈ: പരിക്കേറ്റ് ഏറെക്കാലം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന പേസര്‍ ജസ്പ്രീത് ബുംറ തിങ്കളാഴ്ച ഐപിഎല്ലില്‍ ബെംഗളൂരുവിനെതിരേയാണ് മടങ്ങിയെത്തിയത്. ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ബുംറയുടെ തിരിച്ചുവരവ് അത്ര മികച്ചതായിരുന്നില്ല. എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ താരം 10 റണ്‍സ് വഴങ്ങി. ഇന്നിങ്‌സിന്റെ നാലാം ഓവറിലാണ് ബുംറ പന്തെറിഞ്ഞത്. മൂന്ന് ഓവറില്‍ 33-1 എന്ന നിലയിലായിരുന്നു ബെംഗളൂരു. ഓവറിലെ ആദ്യപന്ത് ദേവദത്ത് പടിക്കല്‍ സിംഗിളെടുത്തു. എന്നാല്‍ രണ്ടാം പന്തില്‍ കോലിയാണ് ബുംറയെ നേരിട്ടത്. ആരാധകര്‍ ഉറ്റുനോക്കിയ രണ്ടാം പന്തില്‍ കോലി Read More…

Sports

വിരാട്‌കോഹ്ലി സിഡ്‌നി സിക്‌സേഴ്‌സിലേക്കോ? ബിഗ് ബാഷ് ലീഗ് കളിക്കുമോ? സത്യം ഇതാണ്

മൂന്ന് തവണ ചാംപ്യന്മാരായ സിഡ്നി സിക്സേഴ്സിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരം വിരാട്‌കോഹ്ലി ബിഗ് ബാഷ് ലീഗ് കളിക്കാന്‍ പോകുന്നോ? കഴിഞ്ഞദിവസം ഇന്ത്യയുടേയും ആര്‍സിബിയുടേയും ആരാധകരെ ഒന്നടങ്കം സംശയിപ്പിച്ച ഒരു കാര്യമായിരുന്നു ഇത്. കോഹ്ലിയുടെ ഫോട്ടോ ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് സിഡ്‌നി സിക്‌സസ് ഞെട്ടിച്ചിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം വിരാട് കോഹ്ലിയെയും സ്വാഗതം ചെയ്തു കൊണ്ടുള്ള ട്വീറ്റ് പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തു. വലിയ ചര്‍ച്ചയായി മാറിയതോടെ ഏപ്രില്‍ ഒന്നിന് ചെയ്ത ട്വീറ്റ് Read More…