ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിൽ വെസ്റ്റിൻഡീസിനെതിരായ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനം വിരാട് കോലിയെ അനുസ്മരിപ്പിക്കുന്നതാണെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. നിർണ്ണായക മത്സരത്തിൽ ഇന്ത്യയെ സെമിയിലെത്തിച്ച സഞ്ജുവിന്റെ പോരാട്ടവീര്യത്തെ അദ്ദേഹം പ്രശംസിച്ചു. 50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസെടുത്ത സഞ്ജുവിന്റെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കിയത്. സഹതാരങ്ങൾ സമ്മർദത്തിൽ പെട്ട് പുറത്തായപ്പോഴും 12 ഫോറുകളും നാല് സിക്സറുകളും പറത്തി സഞ്ജു ക്രീസിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഈ ഇന്നിങ്സിലൂടെ സഞ്ജു തന്റെ Read More…
Tag: Virat Kohli
റെക്കോർഡുകൾ തകർത്ത് ഫർഹാൻ; ഒരേ ലോകകപ്പിൽ രണ്ട് സെഞ്ചറികൾ! കോഹ്ലിയുടെ റെക്കോർഡും തകർത്തു
കൊളംബോ: ഒരു ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ രണ്ട് സെഞ്ചുറികളടിക്കുന്ന ആദ്യ താരമെന്ന നേട്ടവുമായി പാകിസ്‌താന്റെ സാഹിബ്‌സാദ ഫര്‍ഹാന്‍. ശ്രീലങ്കയ്‌ക്കെതിരേ നടന്ന സൂപ്പര്‍ എട്ട് മത്സരത്തില്‍ സെഞ്ചുറിയടിച്ചതോടെയാണു ഫര്‍ഹാന്‍ റെക്കോഡ് സ്വന്തമാക്കിയത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഫർഹാൻ, അഞ്ച് സിക്സറുകളും ഒൻപത് ഫോറുകളും സഹിതം തന്റെ ആകെ സമ്പാദ്യം 383 റൺസിലെത്തിച്ചു. ഇതോടെ, 2014-ൽ വിരാട് കോഹ്‌ലി കുറിച്ച 319 റൺസെന്ന റെക്കോർഡ് മറികടന്ന് ഒരു ടി20 ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന Read More…
രോഹിത്തും കോഹ്ലിയും ഗ്രേഡ് ‘ബി’യിലേക്കിറങ്ങി, സഞ്ജു ‘സി’യിൽ, ഇഷാന്‍ കിഷനെ തഴഞ്ഞു; താരങ്ങളുടെ വാര്‍ഷിക കരാറുകള്‍
മുംബൈ: ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങളുടെ 2025-26 സീസണിലെ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ). പുരുഷവിഭാഗത്തില്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഗ്രേഡ് ബിയിലേക്കു തരംതാഴ്‌ത്തപ്പെട്ടതാണ് പട്ടികയെ ശ്രദ്ധേയമാക്കുന്നത്. ടെസ്‌റ്റ്, ട്വന്റി-20 മത്സരങ്ങളില്‍നിന്നു വിരമിച്ച രണ്ടുപേരും. ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്ന താരങ്ങളെ ഏറ്റവും ഉയർന്ന കാറ്റഗറിയിലുൾപ്പെടുത്തുക എന്നതാണ് ബിസിസിഐയുടെ ദീർഘകാല നയം. രോഹിത്തും കോലിയും ടി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിനാൽ അവരുടെ Read More…
കളിക്കിടയില്‍ കറുത്ത നിറമുള്ള ദ്രാവകം കുടിച്ചു, അസ്വസ്ഥനായി വിരാട് കോലി; കരുത്തായ ആ പാനീയം എന്താണ്? – വീഡിയോ
ഇൻഡോർ∙ ന്യൂസീലൻഡിനെതിരായ മൂന്നാം മത്സരം തോറ്റതോടെ ഏകദിന പരമ്പര ഇന്ത്യയ്ക്കു 2–1ന് നഷ്ടമായിരുന്നു . സൂപ്പര്‍ താരം വിരാട് കോലി സെഞ്ചറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചിരുന്നില്ല. 108 പന്തുകൾ നേരിട്ട കോലി 124 റൺസെടുത്താണു പുറത്തായത്. ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്നു വിരമിച്ച കോലി, ഏകദിന ക്രിക്കറ്റിൽ മാത്രമാണ് നിലവിൽ ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നത്. 2027 ലോകകപ്പ് വരെ കോലിക്ക് ഏകദിന ടീമിനൊപ്പം തുടരാൻ താൽപര്യമുണ്ടെന്നാണു വിവരം. 37 വയസ്സായെങ്കിലും ടീമിലെ യുവതാരങ്ങളെക്കാൾ മികച്ച ഫിറ്റ്നസുള്ള കോലി, Read More…
ഇന്‍ഡോറില്‍ ചരിത്രമെഴുതി കീവീസ്, നാണക്കേടിന്റെ ചരിത്രവുമായി ഗില്ലും കൂട്ടരും, തോൽവിയിലും തലയുയർത്തി കോലി
ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ന്യൂസിലന്‍ഡിന്. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ 41 റണ്ണിനു ജയിച്ചതോടെയാണ് ന്യൂസിലന്‍ഡ് 2-1 നു പരമ്പര നേടിയത്. ഇന്ത്യയില്‍ ആദ്യമായാണു ന്യൂസിലന്‍ഡ് ദ്വിരാഷ്‌ട്ര ഏകദിന പരമ്പര നേടുന്നത്. കഴിഞ്ഞ പര്യടനത്തില്‍ അവര്‍ ഇന്ത്യയില്‍ ആദ്യമായി ടെസ്‌റ്റ് പരമ്പരയും നേടി. ഇന്‍ഡോറിലെ റണ്ണൊഴുകും പിച്ചില്‍ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിന് 337 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇന്ത്യ 46-ാം ഓവറില്‍ 296 റണ്ണിന് Read More…
ഒരു കൈയബന്ധം, നാറ്റിക്കരുത്…. ഏകദിന ബാറ്റര്‍മാരുടെ റാങ്കിംഗ് കണക്കുകള്‍ അബദ്ധജഡിലം, കോഹ്‌ലിയുടെ ഒന്നാം സ്ഥാനം ക്ഷണികം ?
ദുബായ്: ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി ഒന്നാം റാങ്ക് വീണ്ടെടുത്തെങ്കിലും ഇതോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച കണക്കുകള്‍ അബദ്ധജഡിലം. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനവും പരിഹാസവും ശക്തമായതോടെ തിരുത്തുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി). കരിയറിലൊട്ടാകെ വിരാട് കോഹ്‌ലി ഒന്നാം റാങ്കില്‍ തുടര്‍ന്ന ദിവസക്കണക്കിലാണ് ഐ.സി.സിക്കു പിഴച്ചത്. 825 ദിവസം കോഹ്‌ലി ഒന്നാം സ്ഥാനത്തുണ്ടായിരുന്നെന്നാണ് ഐ.സി.സി. പ്രസിദ്ധീകരിച്ച ഗ്രാഫിക്‌സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ 1547 ദിവസം താരം ഒന്നാം സ്ഥാനത്തുണ്ടായിരുന്നെന്നാണു വാസ്തവം. ഐ.സി.സിയുടെ Read More…
സച്ചിന്റെ ആ റെക്കോർഡും വീണു, അതിവേഗം 28,000 റൺസുമായി വിരാട് കോഹ്ലി
വഡോദര: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മറ്റൊരു റെക്കോർഡ് കൂടി തകർത്ത് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി. ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിലെ ബാറ്റിങ്ങിനിടെ, രാജ്യാന്തര ക്രിക്കറ്റിൽ അതിവേഗം 28,000 റണ്‍സ് പിന്നിടുന്ന താരമെന്ന റെക്കോർഡ് വിരാട് കോഹ്ലിയുടെ പേരിലായി. രാജ്യാന്തര ക്രിക്കറ്റിലെ 624 ഇന്നിങ്സുകളിൽനിന്നാണ് കോലി 28,000 റണ്‍സിലെത്തിയത്. സച്ചിനെയാണ് കോഹ്ലി മറികടന്നത്. 644 ഇന്നിങ്‌സില്‍ നിന്നാണ് സച്ചിന്‍ 28,000 റണ്‍ നേടിയത്. കോഹ്ലി 624 ഇന്നിങ്‌സുകളിലാണ് 28,000 റണ്ണെടുത്തത്. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ Read More…
കോഹ്ലിക്ക് സെഞ്ചറി നഷ്ടം, ഗില്ലിന് അർധ സെഞ്ചറി, സിക്സർ തൂക്കി കളി ജയിപ്പിച്ചത് രാഹുൽ – വീഡിയോ
വഡോദര: ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്‍തൂക്കം നേടി. ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിന് 300 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇന്ത്യ കളി തീരാന്‍ ഒരോവര്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ലോകേഷ് രാഹുല്‍ (21 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 29), വാഷിങ്‌ടണ്‍ സുന്ദര്‍ (ഏഴ് പന്തില്‍ ഏഴ്) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്. തുടരെ വിക്കറ്റ് Read More…
28,000 റണ്‍സ് കുറിക്കാനൊരുങ്ങി കോഹ്ലി, ക്യാപ്റ്റന്മാര്‍ക്ക് പരീക്ഷണം, ഇന്ത്യ – ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കം
വഡോദര: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്നു നടക്കും. വഡോദരയിലെ കോടാംബി സ്‌റ്റേഡിയത്തില്‍ പകലും രാത്രിയുമായാണു മത്സരം. ഉച്ചയ്‌ക്ക് 1.30 മുതല്‍ സ്‌റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം. കോടാംബി സ്‌റ്റേഡിയത്തിലെ പുരുഷന്‍മാരുടെ കന്നി രാജ്യാന്തര മത്സരമാണു നടക്കുക. ക്രിക്കറ്റിനു പറ്റിയ കാലാസ്‌ഥയാണ് വഡോദരയില്‍. ഇവിടെ നടന്ന രണ്ട് വനിതാ ഏകദിനങ്ങളിലും ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ഈര്‍പ്പം തുണയായിരുന്നു. രണ്ട് മത്സരങ്ങളിലും 100 ലധികം റണ്ണിനു ജയിക്കാനുമായി. ടോസ് മത്സരത്തില്‍ നിര്‍ണായകമാകും. ഇന്ത്യയില്‍ ഇതുവരെ Read More…









