വിചിത്രവും അശ്‌ളീലപരവുമായ പെരുമാറ്റത്തെ തുടര്‍ന്ന് ഹോളിവുഡ് പാട്ടുകാരി ബ്രിട്‌നി സ്പിയേഴ്‌സിനെ ലോസ് ഏഞ്ചല്‍സിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ വിലക്കി. നീന്തല്‍കുളത്തിനരികില്‍ നിന്ന് വസ്ത്രം വലിച്ചെറിഞ്ഞ് നഗ്നതാ പ്രദര്‍ശനം നടത്തുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നതായി അതിഥികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ലോസ് ഏഞ്ചല്‍സിലെ ‘ഫോര്‍സീസണ്‍’ ആഡംബര ഹോട്ടലാണ് ബ്രിട്‌നിയെ വിലക്കിയത്. ഒരു വര്‍ഷമായി വെസ്റ്റ്ലേക്ക് വില്ലേജ് റിസോര്‍ട്ടിലെ ജീവനക്കാര്‍ പോപ്പ് താരത്തിന്റെ കോമാളിത്തരങ്ങള്‍ കാരണം ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. തൗസന്‍ഡ് ഓക്സിലെ 14 മില്യണ്‍ ഡോളറിന്റെ മാന്‍ഷനില്‍ നിന്ന് മിനിറ്റുകള്‍ മാത്രം അകലെയുള്ള Read More…
Tag: viral news
സൈന്യത്തിലെ എലൈറ്റ് ഗ്രാജുവേറ്റ്‌സ് പദവി സ്വന്തമാക്കി ബിടിഎസ് താരങ്ങൾ; ചിത്രങ്ങൾ വൈറൽ..!
ലോകമൊട്ടാകെയുള്ളയുള്ള സംഗീതാസ്വാദരുടെ ആവേശമാണ് ദക്ഷിണ കൊറിയൻ പോപ്പ് സംഗീത ഗ്രൂപ്പായ ബിടിഎസ്. ഈ രാജ്യത്തെ പൂര്‍ണ്ണാരോഗ്യവാന്മാരായ എല്ലാ പൗരന്മാരും സൈനികസേവനം ചെയ്തിരിക്കണം എന്ന് നിര്‍ബ്ബന്ധമുണ്ട്. അതനുസരിച്ച് സൈനിക സേവനം ചെയ്യുന്ന അവരുടെ സൈനിക സേവനവും സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ്. ഇപ്പോഴിതാ എലൈറ്റ് ഗ്രാജുവേറ്റ്സ് ആയി 5 ആഴ്ചത്തെ അടിസ്ഥാന സൈനിക പരിശീലനം പൂർത്തിയാക്കിയ ബിടിഎസ് താരങ്ങളായ വിയും ആർഎമ്മും ഇതിന്റെ സന്തോഷം ആരാധകരുമായി പങ്കിട്ടു. മികച്ച രീതിയില്‍ ട്രെയിനിങ്ങ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രം നല്‍കുന്ന Read More…
ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന് മാനേജരെ പഞ്ഞിക്കിട്ട് യുവതി ; വീഡിയോ വൈറല്‍
ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന് മാനേജരുമായി തല്ലുണ്ടാക്കുന്ന ജീവനക്കാരിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷക്കോരിയ എല്ലി എന്ന യുവതിയാണ് വീഡിയോയിലുള്ളത്. അമേരിക്കയിലെ അറ്റ്‌ലാന്റ വിമാനത്താവളത്തിലെ ഒരു കോഫി ഷോപ്പിലെ വീഡിയോയാണ് പുറത്ത് വന്നത്. ‘എന്റെ സാധനങ്ങള്‍ തരൂ’ എന്നാവശ്യപ്പെട്ട് യുവതി കോഫി ഷോപ്പിലെ സ്റ്റോറിന്റെ പുറകിലേക്ക് പോകുന്നു. അവിടെയുള്ളവര്‍ അവളെ തള്ളി മാറ്റുന്നത് കാണാം. യുവതി കസേരയെടുത്ത് മാനേജരെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, പെട്ടെന്ന് മറ്റൊരാള്‍ ഇടപെട്ട് കസേര വാങ്ങിവച്ചു. ഇതിനിടെ ചിലര്‍ അവളെ നിലത്തേക്ക് Read More…
ഭഗവാന്‍ കൃഷ്ണന്‍ അനുഗ്രഹിച്ചു തന്ന ഒരു പുണ്യ നിമിഷം ; കുറിപ്പുമായി രചന നാരായണന്‍കുട്ടി
മലയാളത്തില്‍ നിരവധി ചിത്രങ്ങളിലൂടെ തന്റേതായ ഇടം നേടിയ താരമാണ് നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടി. തന്റെ വിശേഷങ്ങളൊക്കെ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ രചനയും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത വിവാഹത്തെ കുറിച്ചും. പ്രധാനമന്ത്രിയില്‍ നിന്ന് നേരിട്ട് അയോധ്യയില്‍ നിന്നുള്ള അക്ഷതം സ്വീകരിയ്ക്കാന്‍ ഭാഗ്യം ലഭിച്ചതിനെ കുറിച്ചും പങ്കുവെയ്ക്കുകയാണ് രചന. രചനയുടെ കുറിപ്പ് വായിക്കാം… ഇന്നൊരു ശുഭദിനം ആയിരുന്നു. ഗുരുവായൂരപ്പന്റെ സന്നിധിയില്‍ വച്ച് സുരേഷേട്ടന്റെ മകള്‍ Read More…
ഹിന്ദി പറഞ്ഞ് ചൈനയിലെ വിമാനത്താവളത്തിലെ മെഷീനുകള്‍; വീഡിയോ വൈറല്‍
ചൈനയിലെ വിമാനത്താവളത്തിലെ മെഷീനുകള്‍ ഹിന്ദി സംസാരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചൈനയില്‍ അടുത്തിടെ സന്ദര്‍ശനം നടത്തിയ ഇന്ത്യക്കാരനായ യുവാവാണ് ഈ വീഡിയോ പങ്കുവെച്ചത്. ശാന്തനു ഗോയല്‍ എന്ന യുവാവാണ് എക്സില്‍ പോസ്റ്റ് പങ്കുവെച്ചത്. ദ ട്രേഡ് ഡെസ്‌കില്‍ ജോലി ചെയ്യുന്ന ഗോയല്‍ ചൈനയിലെ വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ആദ്യ ചിത്രം യാത്രക്കാരുടെ കൈയടയാളം നല്‍കുന്ന സ്ഥലത്തു നിന്നുള്ളതാണ്. ഹിന്ദിയിലും ചൈനീസ് ഭാഷയിലും നിര്‍ദേശങ്ങള്‍ നല്‍കുന്ന ചിത്രമാണ് രണ്ടാമത്തേത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് കാണിക്കുമ്പോള്‍ ചൈനയിലെ വിമാനത്താവളത്തിലെ Read More…
നടി സ്വാസിക വിവാഹിതയാകുന്നു; ഇനി പ്രേം ജേക്കബിന്റെ ജീവിതപങ്കാളി
മലയാളികളുടെ പ്രിയ നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടി.വി. താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. പ്രണയവിവാഹമാണ് ഇരുവരുടേയും. ജനുവരി 26 ന് തിരുവനന്തപുരത്തു വച്ചാണ് വിവാഹം നടക്കുന്നത്. സുഹൃത്തുക്കൾക്കായി 27ന് കൊച്ചിയിൽ വിവാഹവിരുന്നും നടത്തും. തിരുവനന്തപുരം സ്വദേശിയായ പ്രേം ‘മനംപോലെ മംഗല്യം’ എന്ന സീരിയലിൽ സ്വാസികയുമായി ഒരുമിച്ച് അഭിനയിച്ചിരുന്നു. മൂവാറ്റുപുഴ സ്വദേശിയായ വിജയകുമാറിന്റെയും ഗിരിജയുടെയും മകളാണ് പൂജാ വിജയ് എന്ന സ്വാസിക. 2009ല്‍ ‘വൈഗ’ എന്ന തമിഴ് സിനിമയിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് എത്തിയത്. 2010ല്‍ Read More…
‘തന്റെ തീരുമാനത്തിൽ ആണോ? താൻ ജനിക്കുന്നത്?’ തഗ് മറുപടിയിൽ അവതാരകയുടെ കിളി പറത്തി ഷൈൻ ടോം ചാക്കോ
അസിസ്റ്റൻറ് ഡയറക്ടറായി സിനിമയില്‍ വന്ന് ഇന്ന് നായകനായി തിളങ്ങി നില്‍ക്കുന്ന താരമാണ് ഷൈൻ ടോം ചാക്കോ. വളരെ സീരിയസ് ആയ വേഷങ്ങൾ സിനിമയിൽ ചെയ്യുമ്പോഴും ഷൈനിന്റെ അഭിമുഖങ്ങൾ വളരെ രസകരമാണ്. ഷൈനിന്റെ ഇന്റര്‍വ്യൂ എപ്പോഴും കാഴ്ചക്കാർക്ക് എന്റര്‍ടെയിൻമെന്റ് നൽകാറുണ്ട്. പൊതുവേദികളിലും അഭിമുഖങ്ങളിലുമെല്ലാം ഷൈൻ എങ്ങനെ പെരുമാറുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ഇടയ്ക്ക് കയറി സംസാരിച്ചും ബഹളമുണ്ടാക്കിയുമൊക്കെ തന്റേതായൊരു വൈബ് എല്ലായ്പ്പോഴും ഷൈൻ സൃഷ്ടിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഷൈനിനെ അഭിമുഖം ചെയ്യാനെത്തുന്നവർക്ക് പോലും എന്ത് തഗ് മറുപടിയാണ് ഷൈൻ തരുന്നതെന്നു Read More…
ക്യാപ്ഷന്‍ ഉണ്ടാക്കിയിട്ടാണോ പോസ്റ്റ് ഉണ്ടാകുന്നത് ; പിഷാരടിയോട് ആരാധകന്‍
മിമിക്രി, അവതരണം, അഭിനയം, സംവിധാനം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് രമേഷ് പിഷാരടി. വേദിയില്‍ പിഷാരടി വെറുതെ വന്നു നിന്നാല്‍ പോലും ഏറെ പ്രതീക്ഷയാണ് ആസ്വാദകര്‍ക്കുള്ളത്. പിഷാരടിയില്‍ നിന്ന് വ്യത്യസ്തമായും തങ്ങളെ രസിപ്പിക്കാനുള്ളത് ഉണ്ടാകും എന്ന പ്രതീക്ഷ ഓരോ പ്രേക്ഷകനും ഉണ്ടാകും. സോഷ്യല്‍ മീഡിയയിലും സജീവമാണ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ പിഷാരടി ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഈ ചിത്രങ്ങള്‍ക്കൊക്കെ കിടിലന്‍ ക്യാപ്ഷനും പിഷാരടി നല്‍കാറുണ്ട്. ഇപ്പോഴിതാ, ഒരു പുതിയ വീഡിയോയ്‌ക്കൊപ്പം നല്‍കിയ ക്യാപ്ഷനാണ് രസകരമാകുന്നത്. Read More…
ബിജു കുട്ടന്‍ സഹകരിയ്ക്കുന്നില്ല ; ഗുരുതര ആരോപണവുമായി ‘കള്ളന്‍മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകന്‍
നടന്‍ ബിജു കുട്ടനെതിരെ ഗുരുതര ആരോപണവുമായി ‘കള്ളന്‍മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകന്‍ ഹുസൈന്‍ അറോണി. ബിജു കുട്ടന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന് താരം സഹകരിക്കുന്നില്ലെന്നാണ് ഹുസൈന്‍ വ്യക്തമാക്കുന്നത്. ചിത്രത്തിന്റെ അഭിനയത്തിനുള്ള തുകയും പ്രൊമോഷനുള്ള തുകയും നേരത്തെ വാങ്ങിയിട്ടും ബിജുകുട്ടന്‍ സഹകരിയ്ക്കുന്നില്ലെന്നാണ് സംവിധായകന്‍ ആരോപിയ്ക്കുന്നത്. ” ഈ സിനിമയുടെ ഏറ്റവും വലിയ കഥാപാത്രമായി നമ്മള്‍ കാണുന്നത് ബിജു കുട്ടനെയാണ്. ഇത്രയും പേര്‍ അഭിനയിച്ചു, 32 പേര്‍ക്ക് അവസരം കൊടുത്തു. പോസ്റ്ററിലും പ്രധാന അഭിനേതാക്കളുടെ പടമൊക്കെ കാണുന്നുണ്ട്. Read More…