Celebrity

നടി സ്വാസിക വിവാഹിതയാകുന്നു; ഇനി പ്രേം ജേക്കബിന്റെ ജീവിതപങ്കാളി

മലയാളികളുടെ പ്രിയ നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടി.വി. താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. പ്രണയവിവാഹമാണ് ഇരുവരുടേയും. ജനുവരി 26 ന് തിരുവനന്തപുരത്തു വച്ചാണ് വിവാഹം നടക്കുന്നത്. സുഹൃത്തുക്കൾക്കായി 27ന് കൊച്ചിയിൽ വിവാഹവിരുന്നും നടത്തും. തിരുവനന്തപുരം സ്വദേശിയായ പ്രേം ‘മനംപോലെ മംഗല്യം’ എന്ന സീരിയലിൽ സ്വാസികയുമായി ഒരുമിച്ച് അഭിനയിച്ചിരുന്നു. മൂവാറ്റുപുഴ സ്വദേശിയായ വിജയകുമാറിന്റെയും ഗിരിജയുടെയും മകളാണ് പൂജാ വിജയ് എന്ന സ്വാസിക. 2009ല്‍ ‘വൈഗ’ എന്ന തമിഴ് സിനിമയിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് എത്തിയത്. 2010ല്‍ Read More…

Celebrity

‘തന്റെ തീരുമാനത്തിൽ ആണോ? താൻ ജനിക്കുന്നത്?’ തഗ് മറുപടിയിൽ അവതാരകയുടെ കിളി പറത്തി ഷൈൻ ടോം ചാക്കോ

അസിസ്റ്റൻറ് ഡയറക്ടറായി സിനിമയില്‍ വന്ന് ഇന്ന് നായകനായി തിളങ്ങി നില്‍ക്കുന്ന താരമാണ് ഷൈൻ ടോം ചാക്കോ. വളരെ സീരിയസ് ആയ വേഷങ്ങൾ സിനിമയിൽ ചെയ്യുമ്പോഴും ഷൈനിന്റെ അഭിമുഖങ്ങൾ വളരെ രസകരമാണ്. ഷൈനിന്റെ ഇന്റര്‍വ്യൂ എപ്പോഴും കാഴ്ചക്കാർക്ക് എന്റര്‍ടെയിൻമെന്റ് നൽകാറുണ്ട്. പൊതുവേദികളിലും അഭിമുഖങ്ങളിലുമെല്ലാം ഷൈൻ എങ്ങനെ പെരുമാറുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ഇടയ്ക്ക് കയറി സംസാരിച്ചും ബഹളമുണ്ടാക്കിയുമൊക്കെ തന്റേതായൊരു വൈബ് എല്ലായ്പ്പോഴും ഷൈൻ സൃഷ്ടിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഷൈനിനെ അഭിമുഖം ചെയ്യാനെത്തുന്നവർക്ക് പോലും എന്ത് തഗ് മറുപടിയാണ് ഷൈൻ തരുന്നതെന്നു Read More…

Celebrity

ക്യാപ്ഷന്‍ ഉണ്ടാക്കിയിട്ടാണോ പോസ്റ്റ് ഉണ്ടാകുന്നത് ; പിഷാരടിയോട് ആരാധകന്‍

മിമിക്രി, അവതരണം, അഭിനയം, സംവിധാനം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് രമേഷ് പിഷാരടി. വേദിയില്‍ പിഷാരടി വെറുതെ വന്നു നിന്നാല്‍ പോലും ഏറെ പ്രതീക്ഷയാണ് ആസ്വാദകര്‍ക്കുള്ളത്. പിഷാരടിയില്‍ നിന്ന് വ്യത്യസ്തമായും തങ്ങളെ രസിപ്പിക്കാനുള്ളത് ഉണ്ടാകും എന്ന പ്രതീക്ഷ ഓരോ പ്രേക്ഷകനും ഉണ്ടാകും. സോഷ്യല്‍ മീഡിയയിലും സജീവമാണ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ പിഷാരടി ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഈ ചിത്രങ്ങള്‍ക്കൊക്കെ കിടിലന്‍ ക്യാപ്ഷനും പിഷാരടി നല്‍കാറുണ്ട്. ഇപ്പോഴിതാ, ഒരു പുതിയ വീഡിയോയ്‌ക്കൊപ്പം നല്‍കിയ ക്യാപ്ഷനാണ് രസകരമാകുന്നത്. Read More…

Movie News

ബിജു കുട്ടന്‍ സഹകരിയ്ക്കുന്നില്ല ; ഗുരുതര ആരോപണവുമായി ‘കള്ളന്‍മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകന്‍

നടന്‍ ബിജു കുട്ടനെതിരെ ഗുരുതര ആരോപണവുമായി ‘കള്ളന്‍മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകന്‍ ഹുസൈന്‍ അറോണി. ബിജു കുട്ടന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന് താരം സഹകരിക്കുന്നില്ലെന്നാണ് ഹുസൈന്‍ വ്യക്തമാക്കുന്നത്. ചിത്രത്തിന്റെ അഭിനയത്തിനുള്ള തുകയും പ്രൊമോഷനുള്ള തുകയും നേരത്തെ വാങ്ങിയിട്ടും ബിജുകുട്ടന്‍ സഹകരിയ്ക്കുന്നില്ലെന്നാണ് സംവിധായകന്‍ ആരോപിയ്ക്കുന്നത്. ” ഈ സിനിമയുടെ ഏറ്റവും വലിയ കഥാപാത്രമായി നമ്മള്‍ കാണുന്നത് ബിജു കുട്ടനെയാണ്. ഇത്രയും പേര്‍ അഭിനയിച്ചു, 32 പേര്‍ക്ക് അവസരം കൊടുത്തു. പോസ്റ്ററിലും പ്രധാന അഭിനേതാക്കളുടെ പടമൊക്കെ കാണുന്നുണ്ട്. Read More…