മലയാള ടെലിവിഷന്‍ രംഗത്ത് വില്ലത്തിയായി എത്തിയ നടിയാണ് അര്‍ച്ചന സുശീലന്‍. എന്നാല്‍ ബിഗ് ബോസില്‍ എത്തിയതോടെ അര്‍ച്ചന കുടുംബ പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഒരു വര്‍ഷം മുന്‍പാണ് താരം വീണ്ടും വിവാഹിതയായത്.അമേരിക്കയില്‍ സെറ്റില്‍ഡായ പ്രവീണുമായി ആയിരുന്നു അര്‍ച്ചനയുടെ വിവാഹം നടന്നത്. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് പ്രവീണും അര്‍ച്ചനയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്ന സന്തോഷം അര്‍ച്ചന പങ്കുവെച്ചിരുന്നു. കുഞ്ഞ് പിറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ Read More…
Tag: viral news
‘അച്ഛനും അമ്മയുമൊക്കെ മോശം ആള്‍ക്കാരാണെങ്കിലും ആ മോള്‍ നന്നായിട്ടാ വളരുന്നത്…’ നാട്ടുകാരുടെ കമന്റിനെപ്പറ്റി കനി കുസൃതി
മലയാള സിനിമയില്‍ തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്ന ഏതൊരു കലാകാരിയും കലാകാരനും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇന്നത്തെക്കാലത്ത് പല അഭിനേത്രികളും തങ്ങളുടെ അഭിപ്രായങ്ങള്‍ മനസ്സു തുറന്നു പറയാനുള്ള തന്റേടം കാണിക്കാറുണ്ട്. അക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു താരമാണ് കനി കുസൃതി. തിയേറ്റര്‍ ആര്‍ട്ടിസ്റ്റ്, ചലച്ചിത്ര നടി, മോഡല്‍ എന്നീ നിലകളിലെല്ലാം ഏറെ പ്രശ്‌സതയാണ് കനി. അഭിനയം കൊണ്ടും നിലപാടുകൊണ്ടും എന്നും ശ്രദ്ധിക്കപ്പെടാറുണ്ട് കനി കുസൃതി. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് വന്ന് മലയാളത്തിലും മറ്റ് ഭാഷകളിലും ശ്രദ്ധേയ വേഷങ്ങള്‍ Read More…
‘ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു” സ്വാസികയെ താലികെട്ടി പ്രേം, വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് താരം
നടിയും അവതാരികയും നര്‍ത്തകിയുമായി സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബാണ് വരന്‍. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. സ്വാസിക തന്നെയാണ് വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. ”ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു” – എന്ന് കുറിച്ച് കൊണ്ടാണ് സ്വാസിക വിവാഹചിത്രങ്ങള്‍ പങ്കുവെച്ചത്. ബീച്ച് സൈഡില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക Read More…
‘ഞാന്‍ യെസ് പറഞ്ഞു’ ; ‘ഓസി’ പ്രണയത്തിലോ? ആരാധകരെ കണ്‍ഫ്യൂഷനാക്കി ദിയ
മലയാളത്തില്‍ നായകനായും വില്ലനായും സഹനടനായും ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് കൃഷ്ണ കുമാര്‍. താരത്തിന്റെ കുടുംബവും മലയാള പ്രേക്ഷകരുടെ ഇഷ്ടങ്ങളിലൊന്നാണ്. കൃഷ്ണ കുമാറിന്റെ മക്കളിലൊരാളായ ദിയ കൃഷ്ണയും ആരാധകരുടെ ഇഷ്ടതാരമാണ്. ഓസി എന്നു വിളിക്കുന്ന ദിയ കാര്യങ്ങള്‍ വളരെ ഓപ്പണായി തുറന്നു പറയുന്ന ഒരാള്‍ കൂടിയാണ്. തന്റെ പ്രണയങ്ങളെ കുറിച്ചും പ്രണയതകര്‍ച്ചകളെ കുറിച്ചുമെല്ലാം ദിയ തുറന്നു സംസാരിച്ചിട്ടുണ്ട്.ദിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ‘ഞാന്‍ യെസ് പറഞ്ഞു,’ എന്നാണ് ചിത്രം പങ്കുവെച്ച് ദിയ കുറിച്ചിരിയ്ക്കുന്നത്. Read More…
നീന്തല്‍ കുളത്തിനരികില്‍ അശ്‌ളീലപ്രദര്‍ശനം, അതിഥികള്‍ അസ്വസ്ഥരായി; ബ്രിട്‌നി സ്പീയേഴ്‌സിന് നക്ഷത്രഹോട്ടലില്‍ വിലക്ക്
വിചിത്രവും അശ്‌ളീലപരവുമായ പെരുമാറ്റത്തെ തുടര്‍ന്ന് ഹോളിവുഡ് പാട്ടുകാരി ബ്രിട്‌നി സ്പിയേഴ്‌സിനെ ലോസ് ഏഞ്ചല്‍സിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ വിലക്കി. നീന്തല്‍കുളത്തിനരികില്‍ നിന്ന് വസ്ത്രം വലിച്ചെറിഞ്ഞ് നഗ്നതാ പ്രദര്‍ശനം നടത്തുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നതായി അതിഥികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ലോസ് ഏഞ്ചല്‍സിലെ ‘ഫോര്‍സീസണ്‍’ ആഡംബര ഹോട്ടലാണ് ബ്രിട്‌നിയെ വിലക്കിയത്. ഒരു വര്‍ഷമായി വെസ്റ്റ്ലേക്ക് വില്ലേജ് റിസോര്‍ട്ടിലെ ജീവനക്കാര്‍ പോപ്പ് താരത്തിന്റെ കോമാളിത്തരങ്ങള്‍ കാരണം ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. തൗസന്‍ഡ് ഓക്സിലെ 14 മില്യണ്‍ ഡോളറിന്റെ മാന്‍ഷനില്‍ നിന്ന് മിനിറ്റുകള്‍ മാത്രം അകലെയുള്ള Read More…
സൈന്യത്തിലെ എലൈറ്റ് ഗ്രാജുവേറ്റ്‌സ് പദവി സ്വന്തമാക്കി ബിടിഎസ് താരങ്ങൾ; ചിത്രങ്ങൾ വൈറൽ..!
ലോകമൊട്ടാകെയുള്ളയുള്ള സംഗീതാസ്വാദരുടെ ആവേശമാണ് ദക്ഷിണ കൊറിയൻ പോപ്പ് സംഗീത ഗ്രൂപ്പായ ബിടിഎസ്. ഈ രാജ്യത്തെ പൂര്‍ണ്ണാരോഗ്യവാന്മാരായ എല്ലാ പൗരന്മാരും സൈനികസേവനം ചെയ്തിരിക്കണം എന്ന് നിര്‍ബ്ബന്ധമുണ്ട്. അതനുസരിച്ച് സൈനിക സേവനം ചെയ്യുന്ന അവരുടെ സൈനിക സേവനവും സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ്. ഇപ്പോഴിതാ എലൈറ്റ് ഗ്രാജുവേറ്റ്സ് ആയി 5 ആഴ്ചത്തെ അടിസ്ഥാന സൈനിക പരിശീലനം പൂർത്തിയാക്കിയ ബിടിഎസ് താരങ്ങളായ വിയും ആർഎമ്മും ഇതിന്റെ സന്തോഷം ആരാധകരുമായി പങ്കിട്ടു. മികച്ച രീതിയില്‍ ട്രെയിനിങ്ങ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രം നല്‍കുന്ന Read More…
ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന് മാനേജരെ പഞ്ഞിക്കിട്ട് യുവതി ; വീഡിയോ വൈറല്‍
ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന് മാനേജരുമായി തല്ലുണ്ടാക്കുന്ന ജീവനക്കാരിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷക്കോരിയ എല്ലി എന്ന യുവതിയാണ് വീഡിയോയിലുള്ളത്. അമേരിക്കയിലെ അറ്റ്‌ലാന്റ വിമാനത്താവളത്തിലെ ഒരു കോഫി ഷോപ്പിലെ വീഡിയോയാണ് പുറത്ത് വന്നത്. ‘എന്റെ സാധനങ്ങള്‍ തരൂ’ എന്നാവശ്യപ്പെട്ട് യുവതി കോഫി ഷോപ്പിലെ സ്റ്റോറിന്റെ പുറകിലേക്ക് പോകുന്നു. അവിടെയുള്ളവര്‍ അവളെ തള്ളി മാറ്റുന്നത് കാണാം. യുവതി കസേരയെടുത്ത് മാനേജരെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, പെട്ടെന്ന് മറ്റൊരാള്‍ ഇടപെട്ട് കസേര വാങ്ങിവച്ചു. ഇതിനിടെ ചിലര്‍ അവളെ നിലത്തേക്ക് Read More…
ഭഗവാന്‍ കൃഷ്ണന്‍ അനുഗ്രഹിച്ചു തന്ന ഒരു പുണ്യ നിമിഷം ; കുറിപ്പുമായി രചന നാരായണന്‍കുട്ടി
മലയാളത്തില്‍ നിരവധി ചിത്രങ്ങളിലൂടെ തന്റേതായ ഇടം നേടിയ താരമാണ് നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടി. തന്റെ വിശേഷങ്ങളൊക്കെ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ രചനയും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത വിവാഹത്തെ കുറിച്ചും. പ്രധാനമന്ത്രിയില്‍ നിന്ന് നേരിട്ട് അയോധ്യയില്‍ നിന്നുള്ള അക്ഷതം സ്വീകരിയ്ക്കാന്‍ ഭാഗ്യം ലഭിച്ചതിനെ കുറിച്ചും പങ്കുവെയ്ക്കുകയാണ് രചന. രചനയുടെ കുറിപ്പ് വായിക്കാം… ഇന്നൊരു ശുഭദിനം ആയിരുന്നു. ഗുരുവായൂരപ്പന്റെ സന്നിധിയില്‍ വച്ച് സുരേഷേട്ടന്റെ മകള്‍ Read More…
ഹിന്ദി പറഞ്ഞ് ചൈനയിലെ വിമാനത്താവളത്തിലെ മെഷീനുകള്‍; വീഡിയോ വൈറല്‍
ചൈനയിലെ വിമാനത്താവളത്തിലെ മെഷീനുകള്‍ ഹിന്ദി സംസാരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചൈനയില്‍ അടുത്തിടെ സന്ദര്‍ശനം നടത്തിയ ഇന്ത്യക്കാരനായ യുവാവാണ് ഈ വീഡിയോ പങ്കുവെച്ചത്. ശാന്തനു ഗോയല്‍ എന്ന യുവാവാണ് എക്സില്‍ പോസ്റ്റ് പങ്കുവെച്ചത്. ദ ട്രേഡ് ഡെസ്‌കില്‍ ജോലി ചെയ്യുന്ന ഗോയല്‍ ചൈനയിലെ വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ആദ്യ ചിത്രം യാത്രക്കാരുടെ കൈയടയാളം നല്‍കുന്ന സ്ഥലത്തു നിന്നുള്ളതാണ്. ഹിന്ദിയിലും ചൈനീസ് ഭാഷയിലും നിര്‍ദേശങ്ങള്‍ നല്‍കുന്ന ചിത്രമാണ് രണ്ടാമത്തേത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് കാണിക്കുമ്പോള്‍ ചൈനയിലെ വിമാനത്താവളത്തിലെ Read More…









