സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെഎസ്‌കെ അഥവാ ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള (Janaki v/s State of Kerala). ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റ് ഇന്നലെ പുറത്തുവന്നു. ഈ വർഷം ഏപ്രിലിൽ സമ്മർ റിലീസായി ജെ.എസ്.കെ തിയേറ്ററുകളിൽ എത്തുന്നു. മാധവ് സുരേഷ്, അക്സർ അലി, ദിവ്യാ പിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ് , യദു കൃഷ്ണ, ജയൻ ചേർത്തല, Read More…
Tag: suresh gopi
മലയാളത്തിന്റെ ഇതിഹാസ ചിത്രം വടക്കൻ വീരഗാഥ വീണ്ടും തീയറ്ററുകളിലേക്ക്
മലയാള സിനിമയിലെ തന്നെ ഒരു നാഴികക്കല്ലായി മാറിയ എക്കാലത്തെയും പ്രിയപ്പെട്ട ക്ലാസിക് ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. മമ്മൂട്ടി എംടി ഹരിഹരൻ കൂട്ടുകെട്ടിൽ 1989 ലാണ് ചിത്രം പുറത്തിറങ്ങിയത്. മലയാള സിനിമകളുടെ പട്ടികയിൽ തന്നെ പൊൻതൂവലായി മാറിയ ഇതിഹാസ ചിത്രം വീണ്ടും തിയേറ്ററുകളിൽ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിൻറെ റിലീസിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് അണിയറ പ്രവർത്തകർ ഒരു വടക്കൻ വീരഗാഥ 4k വേർഷന്റെ ഔദ്യോഗിക ട്രെയിലർ പുറത്തുവിട്ടു. മാറ്റിനി നൗ ആണ് ഡോൾബി അറ്റ്മോസ് ഫോർ കെ വേർഷനിൽ Read More…
കേരളത്തിൽ വീണ്ടും നാഗവല്ലിയുടെ ചിലങ്കക്കിലുക്കം ! മണിച്ചിത്രത്താഴ് ട്രെയിലർ എത്തി
മാടമ്പള്ളിയുടെ അറയിൽ നിന്നും കള്ളത്താക്കോലിട്ട് ഗംഗ തുറന്നു വിട്ട നാഗവല്ലി മലയാളികളുടെ ജീവിതത്തിന്റെ ഓരം ചേർന്ന് നടക്കാൻ തുടങ്ങിയിട്ടും മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഓർമ്മകൾക്കും കാഴ്ചകൾക്കും പുതിയ തിളക്കം ലഭിക്കുവാൻ പോവുകയാണ്. മലയാളത്തിന്റെ എവർഗ്രീൻ ചിത്രമായ മണിച്ചിത്രത്താഴ് റീമാസ്റ്റർ വേർഷൻ തിയേറ്ററുകളിൽ വീണ്ടും പ്രദർശനത്തിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഫ്രെയിമുകൾ കൂടുതൽ തെളിമയോടെ ഫോർ കെ കോളിറ്റിയിലാണ് ഇത്തവണ എത്തിയിരിക്കുന്നത്. ഓഗസ്റ്റ് 17ന് തിയേറ്ററുകളിൽ പ്രദർശനത്തിന് Read More…
സുരേഷ് ഗോപിക്ക് പിറന്നാൾ ദിന സമ്മാനമായി ‘വരാഹം’ത്തിന്റെ ടീസർ പുറത്തിറക്കി
സുരേഷ് ഗോപിക്ക് പിറന്നാൾ സമ്മാനമായി അദ്ദേഹത്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം വരാഹത്തിന്റെ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തിറങ്ങിയത്. സുരേഷ് ഗോപി ഇതുവരെ ചെയ്യാത്ത രീതിയിലുള്ള ഒരു കഥാപാത്രം ആയിരിക്കും ഇതെന്നാണ് ടീസർ നൽകുന്ന സൂചന. വൈരാഗ്യത്തിന്റെയും പ്രതികാരത്തിന്റെയും നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച ഒരു ഗംഭീര ടീസറാണ് വരാഹത്തിന്റെതെന്ന് അഭിപ്രായവും ഈ ടീസർ നേടി. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിലൂടെ സൂപ്പർസ്റ്റാറിന്റെ വേറിട്ട ഒരു കഥാപാത്രത്തെ കാണാനാകുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. Read More…
ചരിത്രംകുറിച്ച് സുരേഷ് ഗോപി ചിത്രം; “വരാഹം” ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ 257-ാമത്തെ ചിത്രം ‘”വരാഹം ” ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നൂറോളം സെലിബ്രിറ്റി പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയധികം സെലിബ്രിറ്റികൾ ഒരുമിച്ച് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ പോസ്റ്റർ ഷെയർ ചെയ്യുന്നത്. ചരിത്രം കുറിച്ച തൃശ്ശൂരിലെ ഗംഭീര വിജയത്തിനുശേഷം സുരേഷ് ഗോപിയുടെ റിലീസാകാനിരിക്കുന്ന ചിത്രമാണ് വരാഹം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒളിച്ചുവച്ച നിഗൂഢമായ കാര്യങ്ങൾ ചിത്രത്തിൽ ഉണ്ട് എന്ന് ഫസ്റ്റ് ലുക്ക് Read More…
സുരേഷ് ഗോപിയുടെ ” ജെ.എസ്.കെ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ജെ.എസ്.കെ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മാധവ് സുരേഷ്, ശ്രുതി രാമചന്ദൻ, ദിവ്യാ പിള്ള, അസ്‌കർ അലി, ബൈജു സന്തോഷ്,യദു കൃഷ്ണൻ, രജത് മേനോൻ, അഭിഷേക് രവീന്ദ്രൻ, കോട്ടയംരമേശ്, ജയൻചേർത്തല, നിസ്താർ സേട്ട്, ഷോബി തിലകൻ, ദിലീപ് മേനോൻ, വൈഷ്ണവി രാജ്, അപർണ, രതീഷ് കൃഷ്ണൻ, ജയ് വിഷ്ണു, ഷഫീർ ഖാൻ, ജോസ് Read More…
സുരേഷ് ഗോപിയെ നായകനാകുന്ന ‘വരാഹം’ പൂർത്തിയായി
സുരേഷ് ഗോപിയെ നായകനാക്കി സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തു പൂർത്തിയായി.മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ് എന്നീ ബാനറുകളിൽ വിനീത് ജയൻ, സഞ്ജയ് പടിയൂർ എന്നിവരാണ് ഈ സിനിമ നിർമ്മിക്കുന്നത്. അങ്കമാലിക്കടുത്ത് കാലടിയിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.പിന്നീട് കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെടുകയായിരുന്നു.പിന്നീട് പാലക്കാട്ടെ അഹല്യാ കോംപ്ലക്സി ലേക്കും അവിടെ നിന്നും ഒറ്റപ്പാലത്തേക്കും ഷിഫ്റ്റ് ചെയ്യപ്പെട്ടു.അങ്ങനെ വ്യത്യസ്തമായ നിരവധി ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിന്നെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. Read More…
‘വധു ദക്ഷിണ കൊടുത്തപ്പോൾ ചെരുപ്പൂരി വച്ച് വാങ്ങിയ മമ്മൂട്ടി, പ്രധാന മന്ത്രിയുടെ മുൻപിൽ വിനയത്തോടെ’: കുറിപ്പുമായി ദേവന്‍
സുരേഷ് ഗോപിയുടെ മകളുടെ വവാഹത്തിന് ഗുരുവായൂരെത്തിയ മമ്മൂട്ടിയെ പ്രശംസിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും നടനുമായ ദേവൻ. സമൂഹ മാധ്യമത്തിൽ ദേവന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. വിവാഹത്തിനെത്തിയ മമ്മൂട്ടിയുടെ പെരുമാറ്റ രീതികള്‍ സാമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ‘മനുഷ്യന്‍ എന്ന മമ്മൂട്ടി’ എന്ന തലക്കെട്ടോടെയാണ് ദേവന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. മനുഷ്യൻ എന്ന മമ്മൂട്ടി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂർ അമ്പലനടയിൽ വന്ന മമ്മൂട്ടിയെയും ഭാര്യയെയും മലയാളികൾ മനസ്സിലാക്കി. ഈ കല്യാണ വേളയിൽ എന്നെ മാത്രമല്ല, മനുഷ്യരായിട്ടുള്ള മനുഷ്യരെ എല്ലാവരെയും Read More…
മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് മകള്‍ക്കൊപ്പം സുരേഷ് ഗോപിയും രാധികയും; ഭാഗ്യയുടെ ഹല്‍ദി ചിത്രങ്ങള്‍ വൈറല്‍
മലയാളത്തിന്റെ സൂപ്പര്‍താരം സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം 17-ന് നടക്കാന്‍ പോകുകയാണ്. മാവേലിക്കര സ്വദേശിയും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹന്‍ ആണ് വരന്‍. ഗുരുവായൂരില്‍ വെച്ച് നടക്കുന്ന വിവാഹത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത.വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം സംഗീത് ചടങ്ങ് നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിയ്ക്കുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് മകള്‍ക്കൊപ്പം പോസ് Read More…