തൃശൂര് എം.പി.യും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ട്രോളി ഓർത്തഡോക്സ് സഭാ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഡൽഹിക്ക് അയച്ച ഒരു നടനെ കാണാനില്ല, പോലീസിൽ അറിയിക്കണമോ എന്നാശങ്ക എന്നായിരുന്നു ഫേയ്സ്ബുക്ക് പോസ്റ്റ്. ‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുപ്പ് ഡൽഹിക്ക് അയച്ച ഒരു നടനെ കാണാനില്ല, പോലീസിൽ അറിയിക്കണമോ എന്നാശങ്ക’ എന്നാണ് പരിഹാസ രൂപേണ യൂഹാനോൻ മാർ മിലിത്തിയോസ് ഫെയ്സ്ബുക്കിൽ കുറിച്ചത്. കന്യാസ്ത്രീകളെ ഛത്തീസ്ഗഢിൽ അറസ്റ്റ് ചെയ്ത വിഷയത്തിലും ഒഡീഷയിൽ കന്യാസ്ത്രീകൾക്കും Read More…
Tag: suresh gopi
ആക്ഷൻ, സസ്പെൻസ്, ഇമോഷൻസ്.. സുരേഷ് ഗോപിയുടെ “Janaki V vs State Of Kerala” ട്രെയ്ലർ
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ17നു ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഒരു മാസ്സ് ത്രില്ലിംഗ് ട്രെയ്ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമ്മിക്കുന്നത്. ജെ. Read More…
വിവാദങ്ങള്ക്ക് വിട, സുരേഷ് ഗോപി ചിത്രം ‘ജെ.എസ്.കെ’ ഈ മാസം 17ന് റിലീസിനെത്തുന്നു
ഏറെ വിവാദങ്ങൾക്ക് ശേഷം സുരേഷ് ഗോപി ചിത്രം ‘ജെ.എസ്.കെ’ ഈ മാസം 17ന് റിലീസിനെത്തുന്നു. ‘ജാനകി വി. V/S സ്റ്റേറ്റ് ഓഫ് കേരള’ എന്ന പേരിലാണ് ചിത്രം പ്രദർശനത്തിനെത്തുക. സെൻസർ ബോർഡിന്റെ നിർദ്ദേശപ്രകാരം ചിത്രത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. സെൻസറിങ് നടപടികൾ പൂർത്തിയാക്കി U/A 16 സർട്ടിഫിക്കറ്റോടുകൂടിയാണ് ജെ.എസ്.കെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിലിൽ ‘ജാനകി’ എന്നത് ‘ജാനകി വി.’ എന്ന് മാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശിച്ചിരുന്നു. ഇതിനുപുറമെ, ഇടവേളയ്ക്ക് മുൻപുള്ള പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള സംഭാഷണത്തിലെ രണ്ടരമിനിറ്റ് Read More…
അനുപമ പരമേശ്വരൻ വീണ്ടും മലയാളത്തിലേക്ക്; സുരേഷ് ഗോപി ചിത്രം “ജെ എസ് കെ’’ റിലീസ് ജൂൺ 27ന്
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രം ജൂൺ 27ന് ആഗോള റിലീസായി എത്തും. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫാനീന്ദ്ര കുമാർ ആണ്. സേതുരാമൻ നായർ കങ്കോൾ ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ഒരു ഇടവേളക്ക് Read More…
വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ് സുരേഷ് ഗോപി, ജെ.എസ്.കെ റിലീസ് പ്രഖ്യാപിച്ചു
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെഎസ്കെ അഥവാ ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള (Janaki v/s State of Kerala). ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റ് ഇന്നലെ പുറത്തുവന്നു. ഈ വർഷം ഏപ്രിലിൽ സമ്മർ റിലീസായി ജെ.എസ്.കെ തിയേറ്ററുകളിൽ എത്തുന്നു. മാധവ് സുരേഷ്, അക്സർ അലി, ദിവ്യാ പിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ് , യദു കൃഷ്ണ, ജയൻ ചേർത്തല, Read More…
മലയാളത്തിന്റെ ഇതിഹാസ ചിത്രം വടക്കൻ വീരഗാഥ വീണ്ടും തീയറ്ററുകളിലേക്ക്
മലയാള സിനിമയിലെ തന്നെ ഒരു നാഴികക്കല്ലായി മാറിയ എക്കാലത്തെയും പ്രിയപ്പെട്ട ക്ലാസിക് ചിത്രമാണ് ഒരു വടക്കന് വീരഗാഥ. മമ്മൂട്ടി എംടി ഹരിഹരൻ കൂട്ടുകെട്ടിൽ 1989 ലാണ് ചിത്രം പുറത്തിറങ്ങിയത്. മലയാള സിനിമകളുടെ പട്ടികയിൽ തന്നെ പൊൻതൂവലായി മാറിയ ഇതിഹാസ ചിത്രം വീണ്ടും തിയേറ്ററുകളിൽ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിൻറെ റിലീസിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് അണിയറ പ്രവർത്തകർ ഒരു വടക്കൻ വീരഗാഥ 4k വേർഷന്റെ ഔദ്യോഗിക ട്രെയിലർ പുറത്തുവിട്ടു. മാറ്റിനി നൗ ആണ് ഡോൾബി അറ്റ്മോസ് ഫോർ കെ വേർഷനിൽ Read More…
കേരളത്തിൽ വീണ്ടും നാഗവല്ലിയുടെ ചിലങ്കക്കിലുക്കം ! മണിച്ചിത്രത്താഴ് ട്രെയിലർ എത്തി
മാടമ്പള്ളിയുടെ അറയിൽ നിന്നും കള്ളത്താക്കോലിട്ട് ഗംഗ തുറന്നു വിട്ട നാഗവല്ലി മലയാളികളുടെ ജീവിതത്തിന്റെ ഓരം ചേർന്ന് നടക്കാൻ തുടങ്ങിയിട്ടും മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഓർമ്മകൾക്കും കാഴ്ചകൾക്കും പുതിയ തിളക്കം ലഭിക്കുവാൻ പോവുകയാണ്. മലയാളത്തിന്റെ എവർഗ്രീൻ ചിത്രമായ മണിച്ചിത്രത്താഴ് റീമാസ്റ്റർ വേർഷൻ തിയേറ്ററുകളിൽ വീണ്ടും പ്രദർശനത്തിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഫ്രെയിമുകൾ കൂടുതൽ തെളിമയോടെ ഫോർ കെ കോളിറ്റിയിലാണ് ഇത്തവണ എത്തിയിരിക്കുന്നത്. ഓഗസ്റ്റ് 17ന് തിയേറ്ററുകളിൽ പ്രദർശനത്തിന് Read More…
സുരേഷ് ഗോപിക്ക് പിറന്നാൾ ദിന സമ്മാനമായി ‘വരാഹം’ത്തിന്റെ ടീസർ പുറത്തിറക്കി
സുരേഷ് ഗോപിക്ക് പിറന്നാൾ സമ്മാനമായി അദ്ദേഹത്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം വരാഹത്തിന്റെ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തിറങ്ങിയത്. സുരേഷ് ഗോപി ഇതുവരെ ചെയ്യാത്ത രീതിയിലുള്ള ഒരു കഥാപാത്രം ആയിരിക്കും ഇതെന്നാണ് ടീസർ നൽകുന്ന സൂചന. വൈരാഗ്യത്തിന്റെയും പ്രതികാരത്തിന്റെയും നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച ഒരു ഗംഭീര ടീസറാണ് വരാഹത്തിന്റെതെന്ന് അഭിപ്രായവും ഈ ടീസർ നേടി. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിലൂടെ സൂപ്പർസ്റ്റാറിന്റെ വേറിട്ട ഒരു കഥാപാത്രത്തെ കാണാനാകുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. Read More…
ചരിത്രംകുറിച്ച് സുരേഷ് ഗോപി ചിത്രം; “വരാഹം” ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ 257-ാമത്തെ ചിത്രം ‘”വരാഹം ” ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നൂറോളം സെലിബ്രിറ്റി പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയധികം സെലിബ്രിറ്റികൾ ഒരുമിച്ച് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ പോസ്റ്റർ ഷെയർ ചെയ്യുന്നത്. ചരിത്രം കുറിച്ച തൃശ്ശൂരിലെ ഗംഭീര വിജയത്തിനുശേഷം സുരേഷ് ഗോപിയുടെ റിലീസാകാനിരിക്കുന്ന ചിത്രമാണ് വരാഹം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒളിച്ചുവച്ച നിഗൂഢമായ കാര്യങ്ങൾ ചിത്രത്തിൽ ഉണ്ട് എന്ന് ഫസ്റ്റ് ലുക്ക് Read More…









