ഏകദേശം എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചാമ്പ്യന്‍സ് ട്രോഫി അടുത്ത ആഴ്ച ആരംഭിക്കാന്‍ ഇരിക്കെ വാക്‌പോര് തുടങ്ങിവെച്ച് പാകിസ്താന്‍ മുന്‍താരം സര്‍ഫറാസ് അഹമ്മദ്. ഈ വര്‍ഷത്തെ മെഗാ ഇവന്റിന് മുന്നോടിയായി, കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ഫൈനലില്‍ തോല്‍പ്പിച്ച് ടീമിന്റെ അന്നത്തെ മാനസികാവസ്ഥയെക്കുറിച്ച് സംസാരിച്ചു. ഓവലില്‍ നടന്ന ഫൈനലില്‍ സര്‍ഫറാസിന്റെ ടീം 180 റണ്‍സിനാണ് വിജയിച്ചത്. അതേസമയം ഈ ടൂര്‍ണമെന്റില്‍ ലീഗ് ഘട്ടത്തില്‍ ഇന്ത്യയോട് പാകിസ്താന്‍ പരാജയപ്പെട്ടിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായി കളിക്കുന്നതിനാല്‍ പാകിസ്ഥാന്‍ ടീമില്‍ ഉയര്‍ന്ന സമ്മര്‍ദ്ദം Read More…
Tag: sports
പ്രായത്തെ വെല്ലുവിളിച്ച് ക്രിസ്ത്യാനോ റൊണാള്‍ഡോ; കളിച്ച എല്ലാ ക്ലബ്ബിലും 100 ഗോളുകളും 100 അസിസ്റ്റുകളും
ക്രിസ്ത്യാനോ റൊണാള്‍ഡോ പ്രായത്തെയും പരിമിതികളെയും വെല്ലുവിളിക്കുക യാണ്. സൗദി പ്രോലീസില്‍ കളിക്കുന്ന താരം അല്‍ ഖലീജിനെതിരെ ഇരട്ട ഗോളു കളോടെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ നാഴികക്കല്ല് കൂടി നേടി. അല്‍ നാസറിനെ സുപ്രധാന വിജയത്തിലേക്ക് നയിച്ച പോര്‍ച്ചുഗല്‍ ഇതിഹാസം 100 ഗോളുകളും 100 അസിസ്റ്റുകളും തികച്ചു. 92 മത്സരങ്ങളില്‍ നിന്നുമാണ് താരത്തിന്റെ ശ്രദ്ധേയമായ നേട്ടം. 830 കരിയര്‍ വിജയങ്ങളും അദ്ദേഹത്തിന് ഉണ്ട്. ഇത് കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ്. കളിച്ച എല്ലാ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ഈ Read More…
കൗണ്ടിയില്‍ കളി അവസാനിച്ച പൂജാര ഇനിയെന്തു ചെയ്യും? കരാര്‍ സസെക്സ് ഒഴിവാക്കി
അതിവേഗക്രിക്കറ്റിന് ചേരാത്തവനെന്നാണ് ചേതേശ്വര്‍ പൂജാരയ്ക്ക് പണ്ടുമുതലുള്ള പേര്. ദേശീയ ടീമില്‍ അവസരം നിഷേധിക്കപ്പെട്ട താരം കൗണ്ടി ക്രിക്കറ്റിലായിരുന്നു അഭയം കണ്ടെത്തിയിരുന്നത്. കൗണ്ടിക്രിക്കറ്റിലും കളി അവസാനിച്ചതോടെ പൂജാരയുടെ അടുത്ത നീക്കം എന്താണെന്ന ചോദ്യം ഉയരുകയാണ്. കൗണ്ടി ക്രിക്കറ്റില്‍ സസ്സെക്സിന് വേണ്ടി കളിച്ചിരുന്ന പൂജാരയുടെ കാലാവധി അവസാനിച്ചതോടെ ഇനി ആഭ്യന്തര ക്രിക്കറ്റിലെ പുതിയ അവസരം നോക്കുകയാണ് പൂജാര. മൂന്ന് സീസണുകളില്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സസെക്സിനായി കളിച്ച ശേഷം, ക്ലബ് ഒടുവില്‍ പൂജാരയെ അദ്ദേഹം ഒഴിവാക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന സീസണില്‍ പൂജാരയുടെ പകരക്കാരനായി Read More…
വിശ്രമം കഴിഞ്ഞു, ജസ്പ്രീത് ബുംറെ തിരിച്ചുവരവിന് ; ന്യൂസിലന്റിനെതിരേയുള്ള പരമ്പരയില്‍ കളിക്കും
രണ്ടു ലോകകപ്പ് ഫൈനലുകള്‍ക്ക് ശേഷം വിശ്രമം നല്‍കിയിരിക്കുന്ന ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറ തിരിച്ചുകൊണ്ടുവരാന്‍ നോക്കുകയാണ് ഇന്ത്യന്‍ മാനേജ്മെന്റ്. ഈ വര്‍ഷം അവസാനം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ ജസ്പ്രീത് ബുംറ ടീമില്‍ തിരിച്ചെത്തും. സമീപകാലത്ത് ലോകത്ത് തന്നെ ഏറ്റവും മികച്ച വൈറ്റ്ബോള്‍ ബൗളറായ ബുംറെ ഇന്ത്യന്‍ ബൗളിംഗ് നിരയിലെ ഏറ്റവും അപകടകാരിയാണ്. വിരാട് കോഹ്ലിയെപ്പോലെ തന്നെ ഇന്ത്യന്‍ ടീമിലെ ഏറ്റവും മൂല്യമേറിയ ബൗളറായ ബുംറേ പക്ഷേ ഇന്ത്യയ്ക്ക് ബാദ്ധ്യതയാകുന്നത് തുടര്‍ച്ചയായി അദ്ദേഹത്തിന് ഏല്‍ക്കുന്ന പരിക്കാണ്. 2018-ല്‍ തള്ളവിരലിനേറ്റ പരിക്ക്, Read More…
ഒരോവറില്‍ പരമാവധി എത്ര റണ്‍സ് കിട്ടും? യുവരാജിനെയും ഗെയിനെയും തകര്‍ത്ത് ഡാരിയസ് വിസ്സര്‍
ഒരോവറില്‍ ക്രിക്കറ്റില്‍ പരമാവധി എടുക്കാന്‍ കഴിയുന്ന റണ്‍സ് എത്രയാണ്? 36 റണ്‍സ് എന്നായിരിക്കാം മറുപടി. ഇക്കാര്യത്തില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ യുവ്രാജ് സിംഗിനെയും വെസ്റ്റിന്‍ഡീസിന്റെ മിന്നല്‍പിണര്‍ ക്രിസ് ഗെയിലിനെയും ആരാധകര്‍ക്ക് പെട്ടെന്ന് ഓര്‍മ്മ വരികയും ചെയ്തേക്കാം. എന്നാല്‍ രണ്ടുപേരുടേയും പേരിലുള്ള ലോകറെക്കോഡിന് ഒപ്പമെത്തിയിരിക്കുകയാണ് സമോവയുടെ ഡാരിയസ് വിസ്സര്‍.വനുവാട്ടുവിനെതിരായ ടി20 മത്സരത്തില്‍ വിസ്സര്‍ ബാറ്റ് ചെയ്ത ഒരോവറില്‍ പിറന്നത് 39 റണ്‍സായിരുന്നു. ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന പുരുഷ ടി20 ഇന്റര്‍നാഷണല്‍ ലോക റെക്കോര്‍ഡും ഇതായിരുന്നു. Read More…
ഇന്ത്യയിലെ ആദ്യ വനിതാ ലേലക്കാരി മല്ലിക ചില്ലറക്കാരിയല്ല, വുമണ്‍സ് പ്രീമിയര്‍ ലീഗ്, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, പ്രൊ കബഡിലീഗ്…
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോ കബഡി ലീഗ് സീസണ്‍ (പികെഎല്‍) 11 ന്റെ ലേലത്തിലേക്ക് അടുക്കുമ്പോള്‍ കായിക താരങ്ങളേക്കാള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരാളുണ്ട്. ലേല വേദിയില്‍ മിന്നിത്തിളങ്ങുന്ന ലേലക്കാരി മല്ലികാ സാഗറാണ്. ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ ആദ്യ വനിതാലേലക്കാരിയായി പ്രഖ്യാപിച്ചിട്ടുള്ള ഇവര്‍ പ്രൊ കബഡി ലീഗിന്റെ ലേലവേദിയിലേക്കു തിരിച്ചുവരികയാണ്. പുരുഷന്മാര്‍ക്ക് മേല്‍ക്കോയ്മയുള്ള ലേലം ടേബിളില്‍ അവതാരകയായ മല്ലിക ഈ രംഗത്ത് പരിചയ സമ്പന്നയാണ്. 2021 ല്‍ പികെഎല്‍ ലേലം നടത്തിയ മല്ലിക മുമ്പ് വിമന്‍സ് പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) Read More…
‘എന്റെ സ്മാഷ് താങ്ങാന്‍ ബുമ്രയ്ക്കാവില്ല’; പരിഹസിച്ച താരത്തിന്റെ വായടപ്പിച്ച് സൈന
ബാഡ്മിന്റനാണോ ക്രിക്കറ്റാണോ മികച്ച കളി എന്നതിനെ ചൊല്ലി സമൂഹ മാധ്യമങ്ങളിലുയര്‍ന്ന ചര്‍ച്ചയില്‍ തന്നെ ചൊടിപ്പിച്ച കമന്റിന് തക്ക മറുപടികൊടുത്ത് ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍. കല്‍ക്കത്തയുടെ ബാറ്റര്‍ അങ്ക്രിഷ് രഘുവംശിയുടെ കമന്റാണ് സൈനയെ ചൊടിപ്പിച്ചത്. ‘മണിക്കൂറില്‍ കിലോമീറ്റര്‍ വേഗതയില്‍ ബുമ്ര ബൗണ്‍സര്‍ എറിഞ്ഞാല്‍ അവരെന്ത് ചെയ്യും? ‘ ഇതായിരുന്നു അങ്ക്രിഷിന്റെ പോസ്റ്റ്. എന്നാല്‍ ട്വീറ്റില്‍ വിവാദം കത്തിപ്പടര്‍ന്നു. തുടര്‍ന്ന് അങ്ക്രിഷ് പോസ്റ്റ് വിവദ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് തടിതപ്പി. തന്റേത് പക്വതയില്ലാത്ത തമാശയായിപ്പോയെന്നും ഖേദിക്കുന്നുവെന്നുമായിരുന്നു അങ്ക്രിഷിന്റെ Read More…
അഡള്‍ട്ട്ഒണ്‍ലി സൈറ്റില്‍ ചിത്രങ്ങളും വീഡിയോകളുമായി ഒളിമ്പിക് താരങ്ങള്‍, ലക്ഷ്യം പണംതന്നെ
ഗ്‌ളാമറും ഫാഷനും സമന്വയിക്കുന്ന വേദിയായിട്ട് കൂടിയാണ് പല കായികതാരങ്ങളും ഒളിമ്പിക്‌സിനെ പരിഗണിക്കാറ്. തങ്ങളുടെ ശരീരസൗന്ദര്യം പ്രദര്‍ശിപ്പിച്ച് ആരാധകരുടെ ശ്രദ്ധനേടാന്‍ അവര്‍ ഒട്ടും മടിക്കാറുമില്ല. വര്‍ഷങ്ങളുടെ പരിശീലനം കൊണ്ട് തങ്ങള്‍ കൊത്തിയെടുത്തിയ ശരീരസൗന്ദര്യം ആവശ്യമുള്ള സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് വില്‍പ്പന നടത്തി ഒളിമ്പിക്‌സിനെത്താനുള്ള വന്‍ ചെലവിനായി പണം സമ്പാദിക്കുന്നത് ഒളിമ്പ്യന്‍മാര്‍ക്കിടയില്‍ പുതിയ ട്രെന്റാകുന്നു. അഡള്‍ട്ട്ഒണ്‍ലി വെബ്‌സൈറ്റില്‍ തങ്ങളുടെ ‘നഗ്നത’ വില്‍പ്പന നടത്തി ഇവര്‍ പണം നേടുന്നു. ഒളിമ്പിക്‌സിന്റെ വേദിയില്‍ എത്താന്‍ നല്ല കായികക്ഷമതയും കഠിനാദ്ധ്വാനവുമാണ് ഏറ്റവും ആവശ്യം എന്നിരിക്കെ അതിലേക്കുള്ള ചെലവുകള്‍ക്കായി Read More…
കോടികള്‍ പ്രതിഫലം വാങ്ങുന്ന കളിക്കാര്‍ ; പക്ഷേ ധരിക്കുന്നത് കീറലുള്ള സോക്‌സുകള്‍ ; അതിന് കാരണമുണ്ട്
ദശലക്ഷക്കണക്കിന് പ്രതിഫലം വാങ്ങുന്ന ചില അന്താരാഷ്ട്ര ഫുട്ബോള്‍ താരങ്ങള്‍ കളിയില്‍ ദ്വാരങ്ങളുള്ള സോക്സുകള്‍ ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കാരണങ്ങള്‍ അന്ധവിശ്വാസങ്ങളില്‍ അധിഷ്ഠിതമാണോ അതോ അതിന് പിന്നില്‍ ശാസ്ത്രീയമായ അടിസ്ഥാനമുണ്ടോ എന്ന ചോദ്യവും പതിവായി ഉയരുന്നുണ്ട്. എന്നാല്‍ ഇതിന്റെ കാരണം വളരെ ലളിതവും അടിസ്ഥാനപരവുമാണ്. മിക്ക കളിക്കാരും അവരുടെ ഇറുകിയ ഫിറ്റ് കാരണം പേശികളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സോക്സില്‍ ഈ ദ്വാരങ്ങള്‍ ഇടുന്നു. നന്നായി വികസിപ്പിച്ച കാല്‍ മസിലുകളുള്ള കളിക്കാര്‍ അവരുടെ കാലുകളില്‍ രക്തചംക്രമണം Read More…