ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോ കബഡി ലീഗ് സീസണ്‍ (പികെഎല്‍) 11 ന്റെ ലേലത്തിലേക്ക് അടുക്കുമ്പോള്‍ കായിക താരങ്ങളേക്കാള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരാളുണ്ട്. ലേല വേദിയില്‍ മിന്നിത്തിളങ്ങുന്ന ലേലക്കാരി മല്ലികാ സാഗറാണ്. ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ ആദ്യ വനിതാലേലക്കാരിയായി പ്രഖ്യാപിച്ചിട്ടുള്ള ഇവര്‍ പ്രൊ കബഡി ലീഗിന്റെ ലേലവേദിയിലേക്കു തിരിച്ചുവരികയാണ്. പുരുഷന്മാര്‍ക്ക് മേല്‍ക്കോയ്മയുള്ള ലേലം ടേബിളില്‍ അവതാരകയായ മല്ലിക ഈ രംഗത്ത് പരിചയ സമ്പന്നയാണ്. 2021 ല്‍ പികെഎല്‍ ലേലം നടത്തിയ മല്ലിക മുമ്പ് വിമന്‍സ് പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) Read More…
Tag: sports
‘എന്റെ സ്മാഷ് താങ്ങാന്‍ ബുമ്രയ്ക്കാവില്ല’; പരിഹസിച്ച താരത്തിന്റെ വായടപ്പിച്ച് സൈന
ബാഡ്മിന്റനാണോ ക്രിക്കറ്റാണോ മികച്ച കളി എന്നതിനെ ചൊല്ലി സമൂഹ മാധ്യമങ്ങളിലുയര്‍ന്ന ചര്‍ച്ചയില്‍ തന്നെ ചൊടിപ്പിച്ച കമന്റിന് തക്ക മറുപടികൊടുത്ത് ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍. കല്‍ക്കത്തയുടെ ബാറ്റര്‍ അങ്ക്രിഷ് രഘുവംശിയുടെ കമന്റാണ് സൈനയെ ചൊടിപ്പിച്ചത്. ‘മണിക്കൂറില്‍ കിലോമീറ്റര്‍ വേഗതയില്‍ ബുമ്ര ബൗണ്‍സര്‍ എറിഞ്ഞാല്‍ അവരെന്ത് ചെയ്യും? ‘ ഇതായിരുന്നു അങ്ക്രിഷിന്റെ പോസ്റ്റ്. എന്നാല്‍ ട്വീറ്റില്‍ വിവാദം കത്തിപ്പടര്‍ന്നു. തുടര്‍ന്ന് അങ്ക്രിഷ് പോസ്റ്റ് വിവദ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് തടിതപ്പി. തന്റേത് പക്വതയില്ലാത്ത തമാശയായിപ്പോയെന്നും ഖേദിക്കുന്നുവെന്നുമായിരുന്നു അങ്ക്രിഷിന്റെ Read More…
അഡള്‍ട്ട്ഒണ്‍ലി സൈറ്റില്‍ ചിത്രങ്ങളും വീഡിയോകളുമായി ഒളിമ്പിക് താരങ്ങള്‍, ലക്ഷ്യം പണംതന്നെ
ഗ്‌ളാമറും ഫാഷനും സമന്വയിക്കുന്ന വേദിയായിട്ട് കൂടിയാണ് പല കായികതാരങ്ങളും ഒളിമ്പിക്‌സിനെ പരിഗണിക്കാറ്. തങ്ങളുടെ ശരീരസൗന്ദര്യം പ്രദര്‍ശിപ്പിച്ച് ആരാധകരുടെ ശ്രദ്ധനേടാന്‍ അവര്‍ ഒട്ടും മടിക്കാറുമില്ല. വര്‍ഷങ്ങളുടെ പരിശീലനം കൊണ്ട് തങ്ങള്‍ കൊത്തിയെടുത്തിയ ശരീരസൗന്ദര്യം ആവശ്യമുള്ള സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് വില്‍പ്പന നടത്തി ഒളിമ്പിക്‌സിനെത്താനുള്ള വന്‍ ചെലവിനായി പണം സമ്പാദിക്കുന്നത് ഒളിമ്പ്യന്‍മാര്‍ക്കിടയില്‍ പുതിയ ട്രെന്റാകുന്നു. അഡള്‍ട്ട്ഒണ്‍ലി വെബ്‌സൈറ്റില്‍ തങ്ങളുടെ ‘നഗ്നത’ വില്‍പ്പന നടത്തി ഇവര്‍ പണം നേടുന്നു. ഒളിമ്പിക്‌സിന്റെ വേദിയില്‍ എത്താന്‍ നല്ല കായികക്ഷമതയും കഠിനാദ്ധ്വാനവുമാണ് ഏറ്റവും ആവശ്യം എന്നിരിക്കെ അതിലേക്കുള്ള ചെലവുകള്‍ക്കായി Read More…
കോടികള്‍ പ്രതിഫലം വാങ്ങുന്ന കളിക്കാര്‍ ; പക്ഷേ ധരിക്കുന്നത് കീറലുള്ള സോക്‌സുകള്‍ ; അതിന് കാരണമുണ്ട്
ദശലക്ഷക്കണക്കിന് പ്രതിഫലം വാങ്ങുന്ന ചില അന്താരാഷ്ട്ര ഫുട്ബോള്‍ താരങ്ങള്‍ കളിയില്‍ ദ്വാരങ്ങളുള്ള സോക്സുകള്‍ ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കാരണങ്ങള്‍ അന്ധവിശ്വാസങ്ങളില്‍ അധിഷ്ഠിതമാണോ അതോ അതിന് പിന്നില്‍ ശാസ്ത്രീയമായ അടിസ്ഥാനമുണ്ടോ എന്ന ചോദ്യവും പതിവായി ഉയരുന്നുണ്ട്. എന്നാല്‍ ഇതിന്റെ കാരണം വളരെ ലളിതവും അടിസ്ഥാനപരവുമാണ്. മിക്ക കളിക്കാരും അവരുടെ ഇറുകിയ ഫിറ്റ് കാരണം പേശികളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സോക്സില്‍ ഈ ദ്വാരങ്ങള്‍ ഇടുന്നു. നന്നായി വികസിപ്പിച്ച കാല്‍ മസിലുകളുള്ള കളിക്കാര്‍ അവരുടെ കാലുകളില്‍ രക്തചംക്രമണം Read More…
ആ നേട്ടം ഉണ്ടാക്കാന്‍ കെല്‍പ്പുള്ളവര്‍ ഇവിടെയുമുണ്ട് ; ഒരോവറില്‍ ആറും സിക്‌സര്‍ പറത്തി അഭിജിത് പ്രവീണ്‍
കൊച്ചി: ടി20 ക്രിക്കറ്റ് വന്നതോടെ ഒരോവറിലെ ആറു പന്തുകളും സിക്‌സര്‍ പറത്തുന്നത് അത്ര പുതുമയുള്ള കാര്യമല്ലാതായിട്ടുണ്ട്. ഈ നേട്ടം അടിക്കാന്‍ ശേഷിയുള്ളവര്‍ കേരളത്തിലുമുണ്ട്. കൊച്ചിയില്‍ നടന്ന സി.കെ. നായിഡു ട്രോഫിയില്‍ ഒരോവറിലെ ആറുപന്തും സിക്‌സറിന് വിട്ട് ആഭ്യന്തരക്രിക്കറ്റിലെ ഒരു നേട്ടം കൊയ്തിരിക്കുകയാണ് അഭിജിത് പ്രവീണ്‍. സി.കെ. നായിഡു ട്രോഫിയില്‍ ആന്ധ്രാ ഓപ്പണര്‍ വംശികൃഷ്ണ ഈ നേട്ടം കൊയ്ത് ഒരാഴ്ച പിന്നിടും മുമ്പാണ് അഭിജിത്തിന്റെ നേട്ടം. തിരുവനന്തപുരം മാസ്‌റ്റേഴ്‌സ് സിസിയ്ക്കായി കളിക്കുന്ന അഭിജിത് 22 വയസ്സില്‍ താഴ്ന്നവരുടെ ടൂര്‍ണമെന്റായ Read More…
യുവരാജ് സിംഗിന്റെ റെക്കോഡ് തകര്‍ത്തു പ്രഖാര്‍ ചതുര്‍വേദി ; കുച്ച് ബെഹാറില്‍ അടിച്ചുകൂട്ടിയത് 404 റണ്‍സ്
അണ്ടര്‍ 19 കുച്ച് ബെഹാര്‍ ട്രോഫിയില്‍ ഇന്ത്യന്‍ മുന്‍ സൂപ്പര്‍താരം യുവ്‌രാജ്‌സിംഗ് തീര്‍ത്ത റെക്കോഡ് തകര്‍ത്ത് കൗമാരതാരം പ്രഖാര്‍ ചതുര്‍വേദി. ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ അദ്ദേഹം ഞായറാഴ്ച ഷിമോഗയില്‍ മുംബൈയ്ക്കെതിരെ പുറത്താകാതെ 404 റണ്‍സ് നേടി. പ്രഖാര്‍ 24 വര്‍ഷം മുമ്പ് മുന്‍ ഇന്ത്യന്‍ ഇതിഹാസം യുവരാജ് സിംഗ് നേടിയ 358 റണ്‍സ് എന്ന സ്‌കോറിന്റെ റെക്കോഡാണ് തകര്‍ത്തത്. കുച്ച് ബെഹാര്‍ ട്രോഫിയിലെ രണ്ടാമത്തെ വലിയ വ്യക്തിഗത സ്‌കോറാണ് ഇത്. 2011/12 സീസണില്‍ അസമിനെതിരെ Read More…
അഫ്ഗാന്‍ പരമ്പരയില്‍ രണ്ടുപ്രമുഖരും ഇല്ല ; ഇഷാന് കിട്ടിയ പണി ദുബായിലെ പാര്‍ട്ടി ; ശ്രേയസിന് വിനയായത് ഫോമില്ലായ്മ
അഫ്ഗാനിസ്ഥാനെതിരേയുള്ള ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും പരിഗണിക്കാതിരുന്നത് അച്ചടക്ക നടപടികളുടെ ഭാഗമെന്ന് ഊഹാപോഹങ്ങള്‍. അഫ്ഗാനിസ്ഥാനെതിരേയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം ജനുവരി 11 വ്യാഴാഴ്ചയാണ്. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ഇല്ലാത്തത് ഏറെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ലോകകപ്പിന് പിന്നാലെ ഡിസംബറില്‍ ഓസ്ട്രേലിയയ്ക്കെതിരെ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ ശ്രേയസ് അയ്യര്‍ ടീമില്‍ മടങ്ങിയെത്തിയിരുന്നു. ഇഷാന്‍കിഷന്‍ കൂറേ നാളായി ടി20 ടീമിലെ പതിവുകാരനാണ്. എന്നാല്‍ 2024 ലെ ടി 20 ലോകകപ്പിന് മുന്നോടിയായുള്ള Read More…
അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യന്‍ ടീമിലേക്ക് മടക്കം ; മൂന്ന് പ്രതിഭകളില്‍ ഏവരുടേയും കണ്ണ് സഞ്ജുവിന് മേല്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മൂന്ന് പ്രതിഭകള്‍ തിരിച്ചുവരുമ്പോള്‍ എല്ലാവരുടേയും കണ്ണ് ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിലാണ്. അഫ്ഗാനിസ്ഥാെനതിരേയുള്ള ടി 20 പരമ്പരയില്‍ സഞ്ജുസാംസണും രോഹിത്ശര്‍മ്മയും വിരാട്‌കോഹ്ലിയും തിരിച്ചുവരുമ്പോള്‍ സഞ്ജുവിന്റെ ആരാധകര്‍ ആവേശത്തിലാണ്. ട്രിപ്പിള്‍ ട്രീറ്റ് ക്രിക്കറ്റ് പ്രേമികളില്‍ സന്തോഷത്തിന്റെ തിരമാലകള്‍ അയച്ചു. ജനുവരി 11-ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ബിസിസിഐ അനാവരണം ചെയ്തതോടെ ശ്രദ്ധാകേന്ദ്രം കുട്ടിക്രിക്കറ്റിലേക്ക് മടങ്ങി വന്നിരിക്കുന്ന നായകന്‍ രോഹിത് ശര്‍മ്മയിലും മുന്‍ നായകന്‍ വിരാട് Read More…
ഒളിമ്പിക്‌സില്‍ പങ്കെടുക്കണം; സ്വപ്‌നനേട്ടത്തിന് പണം കണ്ടെത്താന്‍ അത്‌ലറ്റ് നീലച്ചിത്ര നടിയായി
ഒളിമ്പിക്‌സില്‍ പങ്കെടുക്കുക എന്നത് ഏതൊരു കായികതാരത്തിന്റെയും സ്വപ്‌ന പദ്ധതയാണ്. പണമില്ലാത്തതിന്റെ പേരില്‍ മാത്രം കായികരംഗം ഉപേക്ഷിക്കേണ്ടി വന്ന അനേകം പ്രതിഭകളുണ്ട്. എന്നാല്‍ റൊമാനിയന്‍-കനേഡിയന്‍ അത്ലറ്റാണ് അലക്സാന്ദ്ര ഇയാന്‍കുലെസ്‌ക്യൂ തന്റെ സ്വപ്‌നത്തിന് പിന്നാലെ തന്നെ വെച്ചു കുതിച്ചു. പണമുണ്ടാക്കാന്‍ താരം കണ്ടെത്തിയ വഴി പ്രായപൂര്‍ത്തിയായവരുടെ കണ്ടെന്റായിരുന്നു. 1991 ഒക്ടോബര്‍ 21-ന് ജനിച്ച ഒരു റൊമാനിയന്‍-കനേഡിയന്‍ അത്ലറ്റാണ് അലക്സാന്ദ്ര ഇയാന്‍കുലെസ്‌ക്യൂ. 2001-ല്‍ അവള്‍ കുടുംബത്തോടൊപ്പം ടൊറന്റോയിലേക്ക് കുടിയേറി, അവിടെ ഒരു സ്പീഡ് സ്‌കേറ്ററായി തന്റെ പ്രൊഫഷണല്‍ ജീവിതം ആരംഭിച്ചു. 2011-ല്‍ Read More…









