Crime

‘അവനോട് പറ, ഞാനാണ് കൊന്നതെന്ന്‘; 10-ാംക്ലാസുകാരനെ കുത്തിക്കൊന്ന് 9-ാംക്ലാസുകാരൻ; ഞെട്ടിക്കുന്ന ചാറ്റ്

ഗുജറാത്തിലെ ഖോക്രയില്‍ ഒമ്പതാം ക്ലാസുകാരന്റെ കുത്തേറ്റ് പത്താംക്ലാസുകാരൻ മരിച്ച സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. കൊലപാതകം സംബന്ധിച്ച് പ്രതിയായ വിദ്യാർഥിയും സഹപാഠിയും തമ്മിൽ നടത്തിയ ചാറ്റ് ആണ് പുറത്തുവന്നത്. ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചതോടെ ഇവര്‍ പഠിച്ച സ്‌കൂളിന് പുറത്ത് വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. സംഭവത്തില്‍ സ്‌കൂള്‍ അധികര്‍ക്ക് ഗുരുതര വീഴ്ചയെന്ന് ആരോപണം. കുത്തേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനു പകരം അധികൃതര്‍ സ്‌കൂള്‍ പരിസരം കഴുകി വെടിപ്പാക്കാന്‍ വാട്ടര്‍ ടാങ്കര്‍ വിളിച്ചുവരുത്തുകയായിരുന്നുവെന്നു രക്ഷിതാക്കള്‍ ആരോപിച്ചു. മുറിവേറ്റ വയറ്റില്‍ കൈവച്ച് Read More…