Featured Sports

സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിന് ‘ചേട്ടനും’ കൂട്ടരും; ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ്‌ കിങ്‌സിനെ നേരിടും

ചെന്നൈ: ഐ.പി.എല്‍. ക്രിക്കറ്റ്‌ 19-ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിനൊരുങ്ങുന്നു.സ്വന്തം തട്ടകമായ ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ്‌ കിങ്‌സാണ്‌ എതിരാളികള്‍. ഗുവാഹാത്തിയില്‍ നടന്ന ആദ്യ മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിനോട്‌ ദയനീയമായി തോറ്റ ക്ഷീണത്തിലാണു സൂപ്പര്‍ കിങ്‌സ്. സൂപ്പര്‍ കിങ്‌സിനെതിരേ ചെന്നൈയില്‍ അഞ്ച്‌ ജയം കുറിച്ച ടീമാണു പഞ്ചാബ്‌. ഇവിടെ നടന്ന ഒന്‍പത്‌ മത്സരങ്ങളില്‍ നാലില്‍ മാത്രമാണ്‌ അവര്‍ തോറ്റത്‌. ഡെവാള്‍ഡ്‌ ബ്രെവിസിന്റെ പരുക്കും ചെന്നൈയെ അലട്ടുന്നു. കഴിഞ്ഞ Read More…

Featured Sports

സഞ്ജുവിന് കൈവിറച്ചോ? 11വര്‍ഷം കളിച്ച ടീമിനെതിരേ ബാറ്റുവീശിയപ്പോള്‍ മങ്ങിയ തുടക്കം; സമ്മർദ്ദം വില്ലനായോ? ആരാധകര്‍ക്ക് സംശയം !

ഗുവാഹത്തി ∙ ‘‘ആദ്യമായിട്ടാണ് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ കളിക്കുന്നത്. എങ്കിലും കളിക്കളത്തിൽ വികാരങ്ങൾക്കല്ല, പ്രകടനത്തിനാണ് മുൻഗണന നൽകുന്നത്.’’– ട്വന്റി20 ലോകകപ്പിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സഞ്ജു സാംസൺ പറഞ്ഞ വാക്കുകളാണിത്. എന്നാൽ തന്റെ പുതിയ ടീമായ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി പഴയ തട്ടകമായ രാജസ്ഥാനെതിരെ ആദ്യമായി ഇറങ്ങിയപ്പോൾ സഞ്ജുവിന് സമ്മർദ്ദം വില്ലനായോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. പതിനൊന്ന് വർഷം രാജസ്ഥാൻ ടീമിന്റെ ഭാഗമായും അഞ്ച് വർഷം അവരുടെ ക്യാപ്റ്റനായും തിളങ്ങിയ സഞ്ജു, ചെന്നൈയിലേക്ക് മാറിയ ശേഷമുള്ള Read More…

Sports

സൂപ്പര്‍ കിങ്‌സിനായി സഞ്‌ജുവിന്റെ അരങ്ങേറ്റം, നേരിടുന്നത് കഴിഞ്ഞ സീസണ്‍ വരെ കളിച്ച രാജസ്‌ഥാന്‍ റോയല്‍സിനെ

ഗുവാഹാത്തി: ഐ.പി.എല്‍. ക്രിക്കറ്റില്‍ മലയാളി താരം സഞ്‌ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇന്ന്‌ അരങ്ങേറും.ബര്‍സാപാര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കഴിഞ്ഞ സീസണ്‍ വരെ കളിച്ച രാജസ്‌ഥാന്‍ റോയല്‍സിനെയാണ്‌ അവര്‍ നേരിടുക. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, സാം കുറാന്‍ എന്നിവര്‍ക്കു പകരമാണു രാജസ്‌ഥാന്‍ സഞ്‌ജുവിനെ ചെന്നൈയ്‌ക്കു കൈമാറിയത്‌. പരുക്കു ഭേദമാകാത്തതിനാല്‍ സാം കുറാന്‌ ഈ സീസണില്‍ കളിക്കാനാകില്ല. മുന്‍ നായകനും വിക്കറ്റ്‌ കീപ്പറുമായ എം.എസ്‌. ധോണിയെ കൂടാതെയാണ്‌ സൂപ്പര്‍ കിങ്‌സ് കളിക്കാനിറങ്ങുക. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഡെവാള്‍ഡ്‌ ബ്രെവിസിനെ Read More…

Featured Sports

വിക്കറ്റിന് പിന്നിൽ ‘തല’യോ സഞ്ജുവോ?: ചെന്നൈയിൽ സഞ്ജുവിന്റെ ‘മാരക’ ഫിൽഡിങ് പരിശീലനം; ചിത്രം വൈറൽ

ചെന്നൈ സൂപ്പർ കിങ്സിലൂടെയുള്ള സഞ്ജു സാംസന്റെ അരങ്ങേറ്റം കാണാൻ ഐപിഎൽ ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ്. ട്വന്റി20 ലോകകപ്പിലെ മികച്ച ഫോം ഐപിഎല്ലിലും സഞ്ജു ആവർത്തിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. സഞ്ജുവിനെ ഏത് റോളിലാകും ടീം ഉപയോഗിക്കുക എന്നതിനെക്കുറിച്ച് ഇപ്പോൾ സജീവമായ ചർച്ചകൾ നടക്കുന്നുണ്ട്. ടീമിൽ ഓപ്പണറായി സഞ്ജു എത്തുമെന്ന് ഉറപ്പാണെങ്കിലും വിക്കറ്റ് കീപ്പിങ് ആര് ഏറ്റെടുക്കുമെന്നതാണ് പ്രധാന ചോദ്യം. എം.എസ്.ധോണി ടീമിലുള്ളപ്പോൾ സഞ്ജുവിന് ഗ്ലൗസ് കൈമാറുമോ എന്നറിയാൻ ആരാധകർക്ക് ആകാംക്ഷയുണ്ട്. ഇതിനിടെ ആർ.അശ്വിൻ പങ്കുവെച്ച ഒരു സോഷ്യൽ Read More…

Featured Sports

‘സഞ്‌ജുവിന്റെ സമയം വരും, ഋതുരാജ്‌ ഗെയ്‌ക്വാദ്‌ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായി തുടരണം’

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റില്‍ ഋതുരാജ്‌ ഗെയ്‌ക്വാദ്‌ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായി തുടരുന്നതാണ്‌ അഭികാമ്യമെന്ന്‌ ഇന്ത്യയുടെ മുന്‍ താരം റോബിന്‍ ഉത്തപ്പ. രാജസ്‌ഥാന്‍ റോയല്‍സ്‌ വിട്ട്‌ സൂപ്പര്‍ കിങ്‌സിലെത്തിയ മലയാളി വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണിനെ നായകനാക്കണമെന്ന നിര്‍ദേശങ്ങളെ തള്ളണമെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ താരമായിരുന്ന ഉത്തപ്പ വ്യക്‌തമാക്കി. ഋതുരാജില്‍ വിശ്വാസമര്‍പ്പിക്കാനുള്ള ക്ഷമ സൂപ്പര്‍ കിങ്‌സ് കാണിക്കുമെന്നാണു പ്രതീക്ഷയെന്നും ജിയോ ഹോട്ട്‌സ്റ്റാറിന്റെ ”ഔട്ട്‌ ഓര്‍ ഔട്ട്‌ ഓഫ്‌ ദ്‌ പാര്‍ക്ക്‌” Read More…

Featured Sports

വണക്കം ചെന്നൈ; രാജസ്‌ഥാന്‍ റോയല്‍സ്‌ വിടാനുള്ള തീരുമാനം വ്യക്‌തിപരമെന്ന് സഞ്‌ജു സാംസണ്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടീം രാജസ്‌ഥാന്‍ റോയല്‍സ്‌ വിടാനുള്ള തീരുമാനം വ്യക്‌തിപരമാണെന്നും വളരെ വ്യക്‌തമായി ചിന്തിച്ചെടുത്തതാണെന്നും സഞ്‌ജു സാംസണ്‍. രാജസ്‌ഥാന്‍ റോയല്‍സിനൊപ്പമുള്ള യാത്ര സ്വാഭാവികമായ ഒരു പൂര്‍ണതയിലെത്തിയെന്നു തോന്നി. തുടരുന്നതിന്‌ പകരം കരിയറിലെ പുതിയൊരു അധ്യായം തേടി മുന്നോട്ട്‌ പോകാനാണു ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു കൂടുമാറിയതെന്നും സഞ്‌ജു വിശദീകരിച്ചു. ഐ.പി.എല്ലില്‍ സി.എസ്‌.കെയ്‌ക്കായുള്ള സഞ്‌ജുവിന്റെ അരങ്ങേറ്റ മത്സരം ഗുവാഹത്തിയിലെ ബര്‍സാപാറ സ്‌റ്റേഡിയത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിനെതിരേ തന്നെയാണ്‌. വൈകാരികമായ നിമിഷമായിരിക്കുമെങ്കിലും കാര്യങ്ങളെ ലളിതമായി കാണാനാണ്‌ ഇന്ത്യയുടെ Read More…

Featured Sports

അതാ… ഒരാള്‍ ചിരിക്കുന്നു, ക്യൂവിൽനിന്നു മാറി, പുറകോട്ടു വന്ന് കെട്ടിപ്പിടിച്ച് സഞ്ജു– വൈറൽ വിഡിയോ

ട്വന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ബിസിസിഐ സംഘടിപ്പിച്ച ‘നമൻ’ പുരസ്കാര വേദിയിൽ മലയാളി താരം സഞ്ജു സാംസണും കെ.എൽ. രാഹുലും തമ്മിലുള്ള ഹൃദ്യമായ കൂടിക്കാഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. 2025-26 കാലയളവിൽ വിവിധ ലോകകപ്പുകൾ നേടിയ ഇന്ത്യൻ പുരുഷ-വനിതാ ടീമുകളെ ആദരിക്കാനായി ഒരുക്കിയ ചടങ്ങിലാണ് ആരാധകരുടെ മനംകവർന്ന ഈ സംഭവം നടന്നത്. ചാംപ്യൻസ് ട്രോഫി ജേതാക്കളായ ടീമംഗങ്ങൾക്കൊപ്പം സദസ്സിലിരുന്ന രാഹുൽ, വേദിയിലേക്ക് നടന്നുനീങ്ങുകയായിരുന്ന സഞ്ജുവിനെ ചിരിയോടെ അഭിവാദ്യം ചെയ്തതാണ് വീഡിയോയുടെ തുടക്കം. തനിക്ക് പിന്നിൽനിന്ന് വിളിച്ചത് രാഹുലാണെന്ന് Read More…

Featured Sports

ബാറ്റിങ് റാങ്കിങ്ങിൽ കുതിച്ച് സഞ്ജു; രണ്ടാമനായി ഇഷാൻ, ടോപ് 10ൽ നാല് ഇന്ത്യക്കാർ; ഒന്നാം സ്ഥാനം പോയി വരുണ്‍

ദുബായ്‌: ട്വന്റി20 ലോകകപ്പ്‌ കിരീടം നേടിയതിനു പിന്നാലെ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളടെ വമ്പന്‍ കുതിപ്പ്‌. ലോകകപ്പിലെ താരമായ സഞ്‌ജു സാംസണ്‍ റാങ്കിങ്ങില്‍ ഏറ്റവും കുതിപ്പുണ്ടാക്കി. 18 സ്‌ഥാനങ്ങള്‍ മെച്ചപ്പെടുത്തി 637 പോയിന്റോടെ 22 ലെത്തി. സഞ്‌ജുവിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്‌. ലോകകപ്പിന്‌ തൊട്ടു മുന്‍പ്‌ ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍ നിരാശപ്പെടുത്തിയതോടെ സഞ്‌ജു ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ 65-ാം സ്‌ഥാനത്തേക്കു വീണിരുന്നു. വെസ്‌റ്റിന്‍ഡീസിനെതിരെ സൂപ്പര്‍ 8 മത്സരത്തിലെ മിന്നും പ്രകടനത്തോടെ 40-ാം സ്‌ഥാനത്തെത്തി. സെമി Read More…

Featured Sports

‘കുറെ കളി വലിച്ചടിച്ചു നോക്കി, നടന്നില്ല, അതുകൊണ്ട് ശൈലി മാറ്റി’: സഞ്ജുവിന് തിരുവനന്തപുരത്ത് ആവേശോജ്ജ്വല സ്വീകരണം!

തിരുവനന്തപുരം: ട്വന്റി20 ലോകകപ്പിലെ ഐതിഹാസിക വിജയത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസൺ സ്വന്തം നാട്ടിൽ തിരിച്ചെത്തി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരത്തിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എംപി എന്നിവർ ചേർന്നാണ് സഞ്ജുവിനെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. പ്രിയതാരത്തെ ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് അവിടെ തടിച്ചുകൂടിയത്. തന്നെ പിന്തുണച്ച ഏവരോടും കടപ്പാടുണ്ടെന്നും ഈ ലോകകപ്പ് നേട്ടം നാട്ടുകാർക്കായി സമർപ്പിക്കുന്നുവെന്നും സഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു. ടീമിന് Read More…