ലണ്ടൻ: ഇംഗ്ലണ്ടിലെയും അയർലൻഡിലെയും സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാൻ ഇന്ത്യൻ ടീമിന് സാധിച്ചില്ലെന്നും, മത്സരത്തിന്റെ എല്ലാ മേഖലകളിലും ആതിഥേയർ ഇന്ത്യയെക്കാൾ മികച്ചുനിന്നുവെന്നും പുതിയ നായകൻ ശ്രേയസ് അയ്യർ തുറന്നുപറഞ്ഞു. എന്നാൽ ഇത്തരം കഠിനമായ തിരിച്ചടികൾ ഒരു ക്യാപ്റ്റനെന്ന നിലയിൽ തന്നെ കൂടുതൽ വളരാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വന്റി-20 ലോകകപ്പ് വിജയത്തിന് ശേഷം സൂര്യകുമാർ യാദവിൽ നിന്ന് ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ശ്രേയസ് അയ്യർക്ക് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. അയർലൻഡിനോട് 0-2 നും, ഇംഗ്ലണ്ടിനോട് 0-4 Read More…
Tag: sanju samson
സഞ്ജു പുറത്ത്, പകരം വിക്കറ്റ് കീപ്പറായി പഞ്ചാബ് താരം, വൈഭവും അകത്ത്; സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീം
മുംബൈ: സിംബാബ്‌വേയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയില്ല. സിംബാബ്‌വേയില്‍ മൂന്ന് മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ കളി ഈ മാസം 23-നും ബാക്കി മത്സരങ്ങള്‍ 25, 26 തീയതികളിലും നടക്കും. സഞ്ജുവിന് വിശ്രമം അനുവദിച്ചതാണോ അതോ ടീമിൽ നിന്ന് മാറ്റിയതാണോ എന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ല. പരമ്പരയിൽ ഇഷാൻ കിഷനാണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. ബാക്അപ് വിക്കറ്റ് കീപ്പറായി പഞ്ചാബ് താരം പ്രഭ്സിമ്രാൻ സിങ്ങിനെ ടീമിലുൾപ്പെടുത്തി. Read More…
‘ശ്രേയസ്സും സഞ്ജുവുമല്ല, മികച്ചത് അവൻ തന്നെ’: ഇന്ത്യയ്ക്കുവേണ്ടി ട്വന്റി20യിൽ കളിച്ചിട്ടില്ലാത്ത താരത്തെ ക്യാപ്റ്റനാക്കാൻ മുറവിളി !
മുംബൈ ∙ ഇന്ത്യൻ ട്വന്റി20 ടീമിന്റെ അടുത്ത ക്യാപ്റ്റൻ ആരാകണമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് കുറച്ചുകാലമായി. നിലവിലെ ക്യാപ്റ്റനായ സൂര്യകുമാർ യാദവിന് പകരം പുതിയൊരാൾ ഈ സ്ഥാനത്തേക്ക് വരുമെന്നാണ് സൂചനകൾ. ട്വന്റി20 ലോകകപ്പ് വിജയത്തോടെ സൂര്യകുമാറിന്റെ ദൗത്യം പൂർത്തിയായെന്നും, 2028-ൽ നടക്കുന്ന അടുത്ത ലോകകപ്പും ഒളിംപിക്സും ലക്ഷ്യമിട്ട് പുതിയൊരു നായകന് കീഴിൽ ടീമിനെ വളർത്തിയെടുക്കാനാണ് ബിസിസിഐ ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. സൂര്യകുമാറിന്റെ സമീപകാലത്തെ മോശം ഫോമും ഈ മാറ്റത്തിന് ഒരു കാരണമാണ്. ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റനും ഇന്ത്യയുടെ ഏകദിന Read More…
സഞ്ജു വീണ്ടും രക്ഷകൻ, 52 പന്തിൽ 87*; ഡൽഹിയെ വീഴ്ത്തി ചെന്നൈ; മൂന്നാം പ്ലെയർ ഓഫ് ദ് മാച്ചുമായി ‘ചേട്ടൻ’
നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ടു വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി. ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന കളിയിൽ, ആതിഥേയർ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 17.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടന്നു. സീസണിലെ തന്റെ മൂന്നാം ‘പ്ലെയർ ഓഫ് ദ് മാച്ച്’ പുരസ്കാരം നേടിയ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനമാണ് (52 പന്തിൽ 87*) ചെന്നൈയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. സഞ്ജുവിനൊപ്പം കാർത്തിക് ശർമയും (31 Read More…
ഏകദിനത്തിൽ ഋഷഭ് പന്ത് ഔട്ട്, പകരം ഇനി സഞ്ജു സാംസൺ? ഉറപ്പിച്ച് അഗാർക്കറും ഗംഭീറും
ഐപിഎല്ലിലെയും ട്വന്റി20 ലോകകപ്പിലെയും മിന്നും പ്രകടനങ്ങൾ കണക്കിലെടുത്ത് മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ഏകദിന ടീമിലേക്ക് തിരിച്ചുവിളിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഋഷഭ് പന്തിന് പകരക്കാരനായി രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി സഞ്ജുവിനെ പരിഗണിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ നീക്കം യാഥാർഥ്യമാവുകയാണെങ്കിൽ ഏകദേശം രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരിക്കും സഞ്ജു ഏകദിന ടീമിൽ തിരിച്ചെത്തുന്നത്. ഋഷഭ് പന്തിന്റെ ഐപിഎല്ലിലെ മോശം ഫോമാണ് പകരക്കാരനെ തേടാൻ സെലക്ടർമാരെ പ്രേരിപ്പിച്ചതെന്നാണ് സൂചന. Read More…
സഞ്ജു ഒറ്റയ്ക്കടിച്ചത് 101, മുംബൈ ബാറ്റർമാർ ആകെ അടിച്ചത് 104; ചെന്നൈയ്ക്ക് കൂറ്റൻ ജയം
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ‘എൽക്ലാസിക്കോ’ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ 103 റൺസിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് കരുത്തുകാട്ടി. സഞ്ജു സാംസൺ മിന്നുന്ന സെഞ്ചറി നേടിയ പിച്ചിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ബാറ്റർമാർ റൺസ് കണ്ടെത്താൻ പാടുപെടുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്. ചെന്നൈ ഉയർത്തിയ 208 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ പോരാട്ടം 19 ഓവറിൽ വെറും 104 റൺസിൽ അവസാനിച്ചു. ഇതോടെ പോയിന്റ് പട്ടികയിൽ ചെന്നൈ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, മുംബൈ Read More…
അപ്പീൽ ചെയ്യാതെ ബോളർ, റിവ്യുവിന് ഋതുരാജിനെ നിർബന്ധിച്ച് സഞ്ജുവിന്റെ ബ്രില്യൻസ്; ഡിആർഎസിൽ അഭിഷേക് ഔട്ട്!
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വിക്കറ്റിനു പിന്നിൽ സഞ്ജു സാംസണിന്റെ ബ്രില്യന്റ്സ് വീണ്ടും. തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്തിരുന്ന ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയെ പുറത്താക്കാനാണ് സഞ്ജുവിന്റെ കൃത്യമായ ഇടപെടൽ സഹായിച്ചത്. ജെയ്മി ഓവർടൻ എറിഞ്ഞ പന്ത് ബാറ്റിൽ തട്ടിയത് തിരിച്ചറിഞ്ഞ സഞ്ജു അപ്പീൽ ചെയ്തെങ്കിലും ബൗളർ അടക്കമുള്ള മറ്റ് താരങ്ങൾ പ്രതികരിച്ചില്ല. എന്നാൽ റിവ്യൂ എടുക്കാൻ സഞ്ജു ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനെ നിർബന്ധിക്കുകയായിരുന്നു. സഞ്ജുവിന്റെ ആത്മവിശ്വാസത്തിന് വഴങ്ങി എടുത്ത റിവ്യൂവിൽ ബാറ്റിൽ പന്ത് തട്ടിയതായി തെളിയുകയും Read More…
സഞ്ജുവും നൂർ അഹമ്മദും തിളങ്ങി; ഐപിഎല്ലിൽ കൊൽക്കത്തയെ വീഴ്ത്തി ചെന്നൈയുടെ തിരിച്ചുവരവ്
ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 32 റൺസിന് തകർത്ത് ചെന്നൈ സൂപ്പർ കിംഗ്‌സ് മികച്ച വിജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 192 റൺസെന്ന വെല്ലുവിളി ഉയർത്തുന്ന സ്കോറാണ് പടുത്തുയർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. കൊൽക്കത്ത പേസർമാർ അവസാന ഓവറുകളിൽ റൺസ് നിയന്ത്രിച്ചില്ലായിരുന്നെങ്കിൽ ചെന്നൈ സ്കോർ Read More…
ചെപ്പോക്കിൽ സഞ്ജു ഷോ; ഡൽഹിക്കെതിരെ അത്യുജ്വലമായ സെഞ്ചുറി
ചെന്നൈ: ഐ.പി.എല്ലിൽ ഫോം മങ്ങി ആരാധകരെ കടുത്ത നിരാശയിലാക്കിയ സഞ്ജു സാംസണ്‍ അത്യുജ്വലമായ സെഞ്ചുറിയോടെ തിരിച്ചുവന്നു.ഇതോടെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് മികച്ച തുടക്കം ലഭിച്ചു. സ്വന്തം തട്ടകമായ ചെപ്പോക്കിൽ മലയാളി താരം സഞ്ജു സാംസൺ വെടിക്കെട്ട് ബാറ്റിംഗുമായി സെഞ്ചുറി നേടിയതോടെ ചെന്നൈ വലിയ സ്കോറിലേക്ക് നീങ്ങുകയാണ്. വെറും 52പന്തിൽ നിന്നാണ് സഞ്ജു ഈ സീസണിലെ തന്റെ ശ്രദ്ധേയമായ 102 പൂർത്തിയാക്കിയത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 18 ഓവർ പിന്നിട്ട ചെന്നൈ രണ്ടു Read More…









