ന്യൂഡൽഹി∙ താൻ മികച്ച ഫോമിലല്ലാതിരുന്നതുകൊണ്ടാണ് കൗമാര താരം വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് നിരയിൽ അവസരം ലഭിച്ചതെന്ന് സഞ്ജു സാംസൺ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലാണ് വൈഭവ് സീനിയര്‍ ടീമില്‍ അരങ്ങേറിയത്. ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജുവിനു പകരം അഭിഷേക് ശർമയോടൊപ്പം വൈഭവാണ് ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്തത്. ഈ മത്സരങ്ങളിൽ 14, 13, 15 എന്നിങ്ങനെയായിരുന്നു വൈഭവിന്റെ റൺസ്. തുടർന്ന് അഞ്ചാം ട്വന്റി20യിൽ ടീമിൽ തിരിച്ചെത്തിയ സഞ്ജു 27 റൺസ് നേടി. പിന്നീട് നടന്ന സിംബാബ്‍വെയ്ക്കെതിരായ Read More…
Tag: sanju samson
വിമർശകരുടെ വായടപ്പിച്ച് സഞ്ജുവിന്റെ വെടിക്കെട്ട്; രണ്ടാം ട്വന്റി20യിൽ ഇന്ത്യക്ക് ഗംഭീര ജയം!
അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ മികച്ച ജയം. അഫ്ഗാനിസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം 14.5 ഓവറില്‍ ഇന്ത്യ മറികടന്നു. മലയാളി താരം സഞ്ജു സാംസണിന്റെ മിന്നുന്ന അര്‍ധസെഞ്ചുറിയാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. ഈ പ്രധാന മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കാനും സഞ്ജുവിന് കഴിഞ്ഞു. ഇന്ത്യക്കായി ഓപ്പണറായി കളത്തിലെത്തിയ സഞ്ജു അഫ്ഗാന്‍ ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ പതറിയെങ്കിലും പിന്നീട് സിക്സറുകളും ഫോറുകളുമായി താരം മൈതാനത്ത് Read More…
അഭിഷേക് ശർമയുടെ സംഹാരതാണ്ഡവം! നിരാശപ്പെടുത്തി സഞ്ജു, അഫ്ഗാനിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ
ന്യൂഡൽഹി: ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ ഇന്ത്യയ്ക്ക് മികച്ച ജയം. അഫ്ഗാൻ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം വെറും 13.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ (1-0) എന്ന നിലയിൽ മുന്നിലെത്തി. ഓപ്പണർ അഭിഷേക് ശർമയുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മലയാളി താരം സഞ്ജു സാംസണിനെ (10) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും, രണ്ടാം Read More…
‘ലോകകപ്പിൽ അവനായിരുന്നു ‘പ്ലെയർ ഓഫ് ദ് ടൂർണമെന്റ്’; സഞ്ജുവിന് അവസരം നൽകണം, വൈഭവിന് ഇനിയും സമയമുണ്ട്’
ട്വന്റി20 ക്രിക്കറ്റിൽ ഓപ്പണിങ് സഖ്യത്തിന്റെ കാര്യത്തിൽ ഇന്ത്യൻ ടീം കുറച്ചുകാലമായി തുടർച്ചയായ പരീക്ഷണങ്ങൾ നടത്തിവരികയാണ്. അഭിഷേക് ശർമ തന്റെ സ്ഥാനം ഉറപ്പിച്ചതോടെ ശുഭ്‌മൻ ഗില്ലും സഞ്ജു സാംസണും തമ്മിലായിരുന്നു ആദ്യം സ്ഥാനത്തിനായുള്ള മത്സരം. പിന്നീട് ഇഷാൻ കിഷൻ ഇതേ സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചെങ്കിലും ട്വന്റി20 ലോകകപ്പോടെ താരത്തിന് മൂന്നാം നമ്പറിലേക്ക് മാറേണ്ടി വന്നു. തുടർന്നാണ് വൈഭവ് സൂര്യവംശിയുടെ കടന്നുവരവ്. ഇതോടെ പതിനഞ്ചുവയസ്സുകാരനായി സഞ്ജുവിന് വീണ്ടും പ്ലെയിങ് ഇലവനിൽനിന്നു മാറിനിൽക്കേണ്ടി വന്നു. എന്നാൽ രാജ്യാന്തര കരിയർ പ്രതീക്ഷിച്ചതു പോലെ മികച്ച Read More…
ഏകദിന ലോകകപ്പിൽ ഓപ്പണറാകാന്‍ സഞ്ജു യോഗ്യനല്ല, ആ റോളിൽ വേറെ ആളുണ്ട്; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം
2027-ലെ ഏകദിന ലോകകപ്പ് ടീമിൽ മലയാളി താരം സഞ്ജു സാംസണെ ബാക്കപ്പ് ഓപ്പണറായി ഉൾപ്പെടുത്തേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫർ വ്യക്തമാക്കി. പ്രകടനത്തിലെ സ്ഥിരതയില്ലായ്മ സഞ്ജുവിന് വെല്ലുവിളിയാണെന്നും അതിനാൽ താരം ട്വന്റി20 മത്സരങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദൂരദർശനിലെ ‘ദ് ഗ്രേറ്റ് ഇന്ത്യൻ ക്രിക്കറ്റ് ഷോ’ എന്ന പരിപാടിയിൽ പങ്കെടുത്ത് ഭാവി ഇന്ത്യൻ ടീമിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ജാഫർ തന്റെ ഈ നിലപാട് വ്യക്തമാക്കിയത്. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഭാവി പദ്ധതികളിൽ Read More…
‘അഭിഷേകല്ല, അഫ്ഗാനിസ്ഥാനെതിരെ വേണ്ടത് സഞ്ജു സാംസൺ– വൈഭവ് സൂര്യവംശി സഖ്യം’
മുംബൈ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു സാംസണും കൗമാര താരം വൈഭവ് സൂര്യവംശിയും ഇന്ത്യയുടെ ഓപ്പണർമാരാകണമെന്ന് മുൻ ഇന്ത്യൻ താരം ദീപ്ദാസ് ഗുപ്ത. സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിൽ കളിക്കാതിരുന്ന സഞ്ജു, അഫ്ഗാനെതിരായ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ ട്വന്റി20 മത്സരങ്ങളിൽ അഭിഷേക് ശർമ– സഞ്ജു, അഭിഷേക്– വൈഭവ് സൂര്യവംശി സഖ്യങ്ങളെയാണ് ഇന്ത്യ ഓപ്പണിങ്ങിൽ പരീക്ഷിച്ചിരുന്നത്. എന്നാൽ ഇത്തവണ പുതിയൊരു കോംബിനേഷൻ പരീക്ഷിക്കണമെന്നാണ് ദീപ്ദാസ് ഗുപ്തയുടെ നിർദേശം. ‘‘അഫ്ഗാനിസ്ഥാനെതിരായ ടീമിൽ സഞ്ജു, അഭിഷേക്, വൈഭവ് എന്നീ മൂന്ന് താരങ്ങളുമുണ്ട്. സഞ്ജു സാംസൺ– Read More…
ചേട്ടന്‍ വന്നൂട്ടോ….: സഞ്‌ജു ടീമില്‍, അഫ്ഗാൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ബുമ്രയും മടങ്ങിയെത്തി, ഹാർദിക് ഇല്ല
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിലേക്ക് തിരിച്ചെത്തിയതാണ് ക്രിക്കറ്റ് ആരാധകർക്ക് ഏറെ ആവേശം പകരുന്നത്. ഈ മാസം 13 മുതൽ 17 വരെ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്. സിംബാബ്‌വെ പര്യടനത്തിൽ നിന്ന് വിട്ടുനിന്ന സഞ്ജു സാംസൺ, ജസ്‌പ്രീത് ബുംറ, ഹർഷിത് റാണ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി എന്നിവർക്ക് ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിക്കുന്ന മുറയ്ക്കായിരിക്കും ടീമിൽ Read More…
‘ടീമിലെത്താന്‍ മത്സരയോട്ടത്തിനില്ല, എന്റെ കളി ഇനി ഞാൻ തീരുമാനിക്കും, പുറത്തുനിന്നുള്ള ഉപദേശം വേണ്ട’; വിമർശകർക്ക് മറുപടിയുമായി സഞ്ജു
ട്വന്റി-20 ലോകകപ്പിന് മുമ്പ് തന്നെ പുറത്തുനിന്നുള്ള വിമർശനങ്ങൾക്കൊന്നും ചെവികൊടുക്കാതെ സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്ന് ക്രിക്കറ്റ് കളിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി സഞ്ജു സാംസൺ. അനാവശ്യ സമ്മർദ്ദങ്ങളിൽ നിന്നും മത്സരയോട്ടങ്ങളിൽ നിന്നും താൻ മാറിനിൽക്കുകയാണെന്നും സ്വന്തം കഴിവിൽ വിശ്വസിച്ച് മുന്നോട്ട് പോകുമെന്നും സഞ്ജു കൂട്ടിച്ചേർത്തു. ഈ വർഷം സ്വന്തം നാട്ടിൽ നടന്ന പുരുഷ ട്വന്റി-20 ലോകകപ്പ് കിരീടം നിലനിർത്താൻ ഇന്ത്യയെ സഹായിച്ചതും തുടർച്ചയായ മൂന്ന് അർദ്ധസെഞ്ചുറികൾ നേടിയതും വഴി സഞ്ജു ചരിത്രത്തിൽ ഇടംപിടിച്ചിരുന്നു. എന്നാൽ അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങളിലെ ചെറിയ Read More…
എന്റെ അവസാന സീസണായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, തീരുമാനമെടുത്തത് കുടുംബത്തോട് ചർച്ച ചെയ്ത്: വെളിപ്പെടുത്തി സഞ്ജു
ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാനുള്ള തീരുമാനം വലിയൊരു റിസ്ക് ആയിരുന്നുവെന്ന് മലയാളി താരം സഞ്ജു സാംസൺ തുറന്നുപറഞ്ഞു. രാജസ്ഥാൻ വിടാനുണ്ടായ കാരണങ്ങളും, ഐപിഎൽ 2026 സീസണിന്റെ തുടക്കത്തിൽ റൺസെടുക്കാനാവാതെ ബുദ്ധിമുട്ടിയപ്പോൾ ചെന്നൈ സൂപ്പർ കിങ്സ് മാനേജ്‌മെന്റും എം.എസ്. ധോണിയും തന്നിൽ എങ്ങനെയാണ് വിശ്വാസമർപ്പിച്ചതെന്നും സഞ്ജു വെളിപ്പെടുത്തി. ജിയോസ്റ്റാറിന്റെ ‘സൂപ്പർസ്റ്റാർസ്’ എന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു താരത്തിന്റെ ഈ പ്രതികരണം. ട്വന്റി20 ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സഞ്ജു ചെന്നൈ ക്യാംപിലെത്തുന്നത്. Read More…









