ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രസവിച്ചയുടന്‍ നവജാതശിശുവിനെ ശുചിമുറിയുടെ ജനാലയിലൂടെ പുറത്തേക്കെറിഞ്ഞ സംഭവത്തില്‍ പത്തൊമ്പതുകാരിയായ യുവതിയുടെ മൊഴി പുറത്ത്. തനിക്ക് ഈ കുഞ്ഞിനെ വേണ്ടെന്ന് യുവതി ആലപ്പുഴ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ (സി.ഡബ്ല്യു.സി) ഔദ്യോഗികമായി അറിയിച്ചു. താന്‍ ഗര്‍ഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നെന്നും വയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടിയതാണെന്നാണ് കരുതിയതെന്നും യുവതി പോലീസിനോട് പറഞ്ഞു. എറണാകുളത്ത് പഠനത്തോടൊപ്പം ജോലി ചെയ്യുമ്പോള്‍ പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവുമായി തനിക്ക് അടുപ്പമുണ്ടായിരുന്നു. എന്നാല്‍ അടുത്തകാലത്തായി അയാളുമായി ബന്ധമില്ലെന്നും, താന്‍ ഗര്‍ഭിണിയായതോ പ്രസവിച്ചതോ Read More…
Tag: Newborn baby
മാലാഖയായി ഡോക്ടർ റുമ; ശ്വാസം നിലച്ച കുഞ്ഞിന് വായിലൂടെ ജീവശ്വാസം പകർന്നുനൽകുന്ന വീഡിയോ വൈറൽ
എന്തുകൊണ്ടാണ് ഡോക്ടർമാരെ ചിലപ്പോഴൊക്കെ ദൈവമെന്ന് വിളിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതാ അതിനുത്തരമായി ഒരു സംഭവം.സഹാറൻപൂരിലെ നനൗതയിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഒരു ഡോക്ടർ, ജനിച്ച ഉടൻ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ കുഞ്ഞിനെ വായോട് വായ ചേർത്ത് ശ്വാസം നൽകിയും നെഞ്ചിൽ അമർത്തിയും (Chest Compressions) ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കുഞ്ഞ് കരഞ്ഞതോടെയാണ് ശ്വാസോച്ഛ്വാസം സാധാരണ നിലയിലായത്. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നത് കുഞ്ഞിന്റെ ജീവന് അപകടമാകും എന്നതിനാലാണ് താൻ ഉടൻ തന്നെ ഈ രീതിയിൽ ചികിത്സ Read More…
6 ദിവസം പ്രായമായ കുഞ്ഞിനെ വയോധികയ്ക്ക് കൈമാറി, ദുരൂഹത; അമ്മയും ആണ്‍സുഹൃത്തും പിടിയിൽ
എറണാകുളത്ത് ആറുദിവസം പ്രായമുള്ള നവജാത ശിശുവിനെ വയോധികയ്ക്ക് കൈമാറിയതിൽ ദുരൂഹത. ആണ്‍സുഹൃത്തിൽ ജനിച്ച കുഞ്ഞിനെയാണ് ആലുവ സ്വദേശിയായ യുവതി മറ്റൊരാൾക്ക് കൈമാറി ഒഴിവാക്കിയത്. കടുങ്ങല്ലൂര്‍ മുപ്പത്തടം ഭാഗത്തുള്ള ഒരു വീട്ടില്‍ കഴിഞ്ഞ ശനിയാഴ്‌ച പുലര്‍ച്ചെ മൂന്നിന് അവശ നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ കളമശേരി പോലീസ് ഇന്‍സ്‌പെക്‌ടര്‍ ദിലീഷ്. ടിയുടെ നേതൃത്വത്തില്‍ എസ്.ഐ രഞ്‌ജിത്ത്, സിപിഒമാരായ വിനു, അനീഷ് എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തിൽ അമ്മയെ ഒന്നാം പ്രതിയും ആണ്‍സുഹൃത്ത് ജോൺ തോമസിനെ Read More…
ആദ്യകുഞ്ഞിനെ കൊന്ന് അനീഷയുടെ വീടിനടുത്ത് കുഴിച്ചിട്ടു, രണ്ടാമത്തെ കുഞ്ഞിനെ കൊന്ന് കാമുകന് കൈമാറി; കൊടുംക്രൂരത
നാടിനെ നടുക്കിയ നവജാതശിശുക്കളെ മാതാപിതാക്കള്‍ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ നിർണായക തെളിവുകൾ കണ്ടെത്തി. അറസ്റ്റിലായ കമിതാക്കളുടെ വീട്ടുപറമ്പുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടു കുഞ്ഞുങ്ങളുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു. മറ്റത്തൂർ നൂലുവെള്ളി സ്വദേശിനി അനീഷ (22), ആമ്പല്ലൂർ ചേനക്കാല സ്വദേശി ഭവിൻ (25) എന്നിവരുമായി വെവ്വേറെ നടത്തിയ തെളിവെടുപ്പിലാണ് ആദ്യത്തെ കുഞ്ഞിന്റെ അസ്ഥിക്കഷണങ്ങൾ അനീഷയുടെ വീട്ടുവളപ്പിൽനിന്നും രണ്ടാമത്തെ കുഞ്ഞിന്റേത് ഭവിന്റെ വീടിനടുത്തുള്ള തോട്ടിൽനിന്നും കണ്ടെടുത്തത്. പോലീസും ഫോറന്‍സിക് സംഘവും ചേര്‍ന്നായിരുന്നു പരിശോധന. മുഖ്യപ്രതിയായ അനീഷയുടെ വീട്ടിലാണ് രാവിലെ പരിശോധന Read More…




