ഏപ്രിൽ 1 മുതൽ ചൈനീസ് വീഡിയോ നിരീക്ഷണ കമ്പനികളായ ഹിക്വിഷൻ , ദാഹുവ എന്നിവയുടെ ഇന്റർനെറ്റ് അധിഷ്ഠിത സിസിടിവി ക്യാമറകൾ ഇന്ത്യയിൽ വിൽക്കുന്നത് സർക്കാർ നിരോധിക്കുന്നു. രാജ്യസുരക്ഷ കണക്കിലെടുത്താണ് ഈ സുപ്രധാന തീരുമാനം. ഇന്ത്യയിലെ നിരീക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന ചൈനീസ് സാങ്കേതിക കമ്പനികൾക്കെതിരെയുള്ള ഏറ്റവും ശക്തമായ നീക്കമാണിതെന്ന് കരുതപ്പെടുന്നു. പുതിയ നിയമപ്രകാരം, നിരീക്ഷണ ഉപകരണങ്ങൾ ഇന്ത്യയിൽ വിൽക്കുന്നതിന് മുമ്പ് സർക്കാർ സർട്ടിഫിക്കേഷൻ നേടണം. ഓരോ ക്യാമറയിലും ഉപയോഗിച്ചിരിക്കുന്ന പ്രൊസസ്സർ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾ ഏത് രാജ്യത്തുനിന്നുള്ളതാണെന്ന് കമ്പനികൾ Read More…

