റാഞ്ചി: സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും കൂട്ടാളിയും പിടിയിലായി. ജാർഖണ്ഡിലെ ഹസാരിബാഗിലെ ഗിഡ്ഡിയിലാണ് ഈ ക്രൂരകൃത്യം നടന്നത്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് മരണപ്പെട്ടാൽ ആ ജോലി തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുവതി കാമുകനുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. വീട്ടിൽ കവർച്ച നടത്താനെത്തിയ കള്ളന്മാരാണ് ഭർത്താവിനെ വധിച്ചതെന്നാണ് ഭാര്യ ആദ്യം പോലീസിന് നൽകിയ മൊഴി. എന്നാൽ പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ യഥാർത്ഥ ചുരുളഴിഞ്ഞത്. റാഞ്ചിയിലെ പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ Read More…
Tag: murder case
9 മാസത്തെ പ്രണയം; സംശയം, ദിന്‍ഷയുടെ ഫോണ്‍ പരിശോധിച്ചു; കത്തി ഓണ്‍ലൈനില്‍ വാങ്ങി കുത്തിക്കൊന്ന് ജിത്തു
പത്തനംതിട്ട കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ ജീവനക്കാരിയായ ഇരുപതുകാരിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കുളത്തൂപ്പുഴ സ്വദേശിനിയായ ദിൻഷയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയും കൊല്ലപ്പെട്ട പെൺകുട്ടിയുടെ സുഹൃത്തുമായ കീഴൂക്കര സ്വദേശി ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യമായ പ്ലാനിംഗിന് ശേഷം ഓൺലൈൻ വഴി പ്രത്യേക കത്തി വാങ്ങിയാണ് ജിത്തു ദിൻഷയെ ആക്രമിച്ചതെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജിത്തു ഓപ്പറേഷൻസ് മാനേജറായി ജോലി ചെയ്തിരുന്ന ഹോട്ടലിൽ ഒമ്പത് മാസം മുൻപ് ദിൻഷ പഠന ആവശ്യത്തിനായി Read More…
‘ആര്‍ത്തവസമയത്ത് സെക്സ് വേണം’; ഭീഷണിപ്പെടുത്തിയ കാമുകന്റെ നെഞ്ചില്‍ 28 തവണ കത്തികൊണ്ട് കുത്തി കാമുകി
ആര്‍ത്തവസമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കാമുകനെ കുത്തിക്കൊന്ന യുവതിക്ക് 12 വര്‍ഷം തടവുശിക്ഷ. മലേഷ്യയില്‍ 2022-ല്‍ നടന്ന ഈ കേസില്‍ ഈയടുത്താണ് കോടതി ശിക്ഷ ഉയര്‍ത്തി വിധി പുറപ്പെടുവിച്ചത്. ആദ്യം വിധിച്ച ആറു വര്‍ഷത്തെ തടവുശിക്ഷ, കുറ്റകൃത്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് പിന്നീട് ഇരട്ടിയാക്കുകയായിരുന്നു. ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മില്‍ സംഭവം നടക്കുമ്പോള്‍ യുവതിക്ക് 19-ഉം യുവാവിന് 29-ഉം ആയിരുന്നു പ്രായം. വിനോദയാത്രയ്ക്കിടെ മുറിയെടുത്ത സമയത്താണ് യുവാവ് യുവതിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചത്. Read More…
തെലങ്കാനയിലെ സുകുമാരക്കുറുപ്പ്; 40വർഷം കാണാമറയത്ത്, കണ്ടെത്തിയത് അധ്യാപകനായി, സംസ്ഥാന അവാർഡ് ജേതാവ്! ജീവപര്യന്തക്കാരൻ വീണ്ടും അഴിയെണ്ണുമ്പോൾ
സുകുമാരക്കുറുപ്പിന്റെ തിരോധാനം വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ, തെലങ്കാനയിലെ ഒരു അധ്യാപകന്റെ കഥയും സമാനമായ രീതിയിൽ വാർത്തയാകുകയാണ്. കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഒളിവിൽ പോവുകയും, എന്നാൽ തെലങ്കാനയിലെ മഹബൂബാബാദിൽ സർക്കാർ സ്കൂൾ അധ്യാപകനായി മാന്യമായി ജീവിക്കുകയും ചെയ്ത സന്ദേല വീരണ്ണയെന്ന വ്യക്തിയുടെ ജീവിതമാണിത്. സഹപ്രവർത്തകരും വിദ്യാർത്ഥികളും ഒരേപോലെ ബഹുമാനിച്ചിരുന്ന ഇയാൾ 2004-ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടിയിരുന്നു. ഒടുവിൽ സേവനകാലം പൂർത്തിയാക്കി സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തെങ്കിലും, ഈ തിളക്കമുള്ള ജീവിതത്തിന് പിന്നിൽ ആരും Read More…
‘നാണക്കേട് ഒഴിവാക്കാൻ മകളെ തീർക്ക്!’ കാമുകന് പിതാവിന്റെ ക്വട്ടേഷൻ; അഴുകിയ മൃതദേഹം കാറിന്റെ ഡിക്കിയിൽ
കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്നാരോപിച്ച് തെലങ്കാനയിലെ ഗോദാവരിഖാനിയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദേശം നൽകി പിതാവ്. പിതാവിന്‍റെ ആജ്ഞപ്രകാരം 33കാരിയായ അൻകതി മാനസയെ കാമുകൻ വിനോദ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. നിർത്തിയിട്ടിരുന്ന കാറിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതോടെ നടത്തിയ പരിശോധനയിലാണ് കാറിന്‍റെ ഡിക്കിയിൽനിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വാറങ്കലിലെ എംജിഎം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിനോദിനെയും യുവതിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മാനസയും ബാല്യകാല സുഹൃത്തായ വിനോദും തമ്മിൽ Read More…
അമ്മയെ ആദ്യം കൊന്നു, പിതാവിന്റെ കഴുത്തുമുറിച്ചു, ദൃശ്യങ്ങൾ വൈദികന് വാട്സ്ആപ്പിലയച്ചു; എഴുകുംവയലിലെ അതിക്രൂരമായ ‘ലഹരിക്കൊല’
ഇടുക്കി: നെടുങ്കണ്ടം എഴുകുംവയലില്‍ ലഹരിക്കടിമയായ മകന്‍ മാതാപിതാക്കളെ അതിക്രൂരമായി കൊലപ്പെടുത്തി. എഴുകുംവയൽ പാറത്തറയില്‍ വീട്ടില്‍ ആന്റണി (59), ഭാര്യ വത്സമ്മ (55) എന്നിവരാണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ മകന്‍ അജീഷിനെ (26) നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഓഗസ്റ്റ് 14-ന് രാത്രിയിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ആന്റണിയുടെ ശരീരത്തിൽ നെഞ്ചിലും പുറത്തുമായി പതിനാലോളം വെട്ടുകളും കുത്തുകളുമേറ്റിട്ടുണ്ട്. കൂടാതെ കഴുത്തിലും ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു. വത്സമ്മയ്ക്ക് നെഞ്ചിലും വയറ്റിലുമാണ് Read More…
അമ്മയുടെയും അനിയന്റെയും ജീവനെടുത്ത് 17-കാരൻ; ആസൂത്രണം ചാറ്റ്ജിപിടിയോട് ചോദിച്ച്!
അമേരിക്കയിലെ മസാച്ചുസെറ്റ്സിൽ ഇന്ത്യൻ വംശജനായ കൗമാരക്കാരൻ അമ്മയെയും അനിയനെയും കൊലപ്പെടുത്തി. ആക്ടണിൽ താമസിക്കുന്ന അർജുൻ അരവിന്ദ് (17) ആണ് ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായത്. അമ്മ സുധ വെങ്കിടേശൻ (45), അനിയൻ സിദ്ധാർഥ് അരവിന്ദ് (14) എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ട്യൂട്ടർ വാതിൽ തുറക്കാത്തതിനെ തുടർന്ന് അർജുന്റെ അച്ഛനെ വിവരമറിയിക്കുകയും തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സുധയുടെ മൃതദേഹം വീടിന്റെ താഴത്തെ നിലയിലും സിദ്ധാർഥിന്റേത് മുകളിലത്തെ നിലയിലുമായിരുന്നു. അതിക്രൂരമായാണ് ഇരുവരും കൊല്ലപ്പെട്ടതെന്നും ആക്രമണത്തിന് Read More…
മൂക്കുത്തിയണിഞ്ഞ യുവതി പെട്ടിയിൽ ഒടിഞ്ഞുമടങ്ങി, കുത്തിക്കീറിയ ശരീരം, ചോരയില്ല! രഹസ്യം ചുരുളഴിഞ്ഞപ്പോൾ…
ഓസ്‌ട്രേലിയയിലെ സിഡ്നിക്ക് സമീപമുള്ള ഓലൻ എന്ന ശാന്തമായ ഗ്രാമത്തിൽ പെട്ടിക്കുള്ളിൽ കുത്തിത്തിരുകിയ നിലയിൽ യുവതിയുടേതെന്ന് തോന്നിക്കുന്ന രൂപം കണ്ടെത്തി. പ്രദേശത്തു കൂടെ കാറോടിച്ചു പോയ രണ്ട് യുവാക്കളാണ് ഭീതിജനകമായ ഈ കാഴ്ച കണ്ട് ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചത്. അക്രമസംഭവങ്ങൾ അപൂർവ്വമായ ഈ ഗ്രാമത്തിൽ, യുവതി കൊല്ലപ്പെട്ട് പെട്ടിയിലാക്കി തള്ളിയെന്ന വാർത്ത പെട്ടെന്ന് തന്നെ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റ പാടുകളുള്ള ശരീരം പെട്ടിയടക്കം കസ്റ്റഡിയിലെടുത്ത് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. എന്നാൽ Read More…
തെറ്റിപ്പിരിഞ്ഞ കാമുകി സ്വകാര്യദൃശ്യം കാമുകന്റെ ഭാര്യയ്ക്കയച്ചു; സ്ത്രീവേഷത്തിലെത്തി വധശ്രമം, വീണ്ടും ട്വിസ്റ്റ് !
തൃശ്ശൂർ: ഗുരുവായൂരിൽ പെൺവേഷം കെട്ടിയ ഭർത്താവ് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. വിവാഹിതനായ യുവാവും പെൺസുഹൃത്തും തമ്മിലുള്ള ബന്ധം വേർപിരിഞ്ഞതിനെത്തുടർന്നുള്ള തർക്കങ്ങളാണ് കൊലപാതകാസൂത്രണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. യുവതിയുടെ താമസസ്ഥലം കണ്ടെത്താനാകാതെ അലഞ്ഞുതിരിഞ്ഞ പ്രതികൾ പോലീസിന്റെ പിടിയിലായതോടെ തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. തൊടുപുഴയിലെ ഒരു സ്പായിൽവെച്ചാണ് യുവതിയും പ്രതിയായ പ്രസാദും പരിചയപ്പെടുന്നത്. പ്രസാദിന്റെ ഭാര്യ വിദേശത്തായിരുന്നു. പിന്നീട് അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒരുമിച്ച് താമസിച്ചെങ്കിലും തർക്കങ്ങളെത്തുടർന്ന് യുവതി ബന്ധം വേർപെടുത്തി ഗുരുവായൂരിലേക്ക് പോയി. ഇതിനിടെ Read More…









