പ്യോങ്യാങ്: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കുടുംബത്തില്‍ ഭിന്നതയെന്നു റിപ്പോര്‍ട്ട്. 13 വയസുള്ള മകള്‍ കിം ജു യേയെ കിം പിന്‍ഗാമിയായി പ്രഖ്യാപിച്ചതാണു പ്രശ്‌നമായത്. ആ തീരുമാനത്തോട് ഉത്തര കൊറിയന്‍ ഭരണകൂടത്തിലെ രണ്ടാംസ്‌ഥാനക്കാരി കൂടിയായ കിം യോ ജോങ്ങിനു വിയോജിപ്പുണ്ടെന്നാണു ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കിം ജോങ് ഉന്നിന്റെ സഹോദരിയാണു യോ ജോങ്. കഴിഞ്ഞയാഴ്‌ചയാണു കിം ജു യേയെ ഭരണനേതൃത്വത്തിലേക്കു കൊണ്ടുവരാനുള്ള നീക്കമുണ്ടായത്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഉത്തര കൊറിയയുടെ വര്‍ക്കേഴ്‌സ് Read More…
Tag: Kim Jong Un
സ്തനഭംഗിക്ക് ശസ്ത്രക്രിയ ചെയ്ത യുവതികൾ പരിഭ്രാന്തിയിൽ; ശിക്ഷ നൽകാൻ ഉത്തരകൊറിയ, ഡോക്ടറും കുടുങ്ങും !
പ്യോങ്യാങ് ∙ സ്തന ശസ്ത്രക്രിയ നടത്തിയെന്ന് സംശയിക്കുന്ന സ്ത്രീകൾക്കെതിരെ ശിക്ഷാ നടപടികളുമായി ഉത്തരകൊറിയൻ ഭരണകൂടം. സ്തന ഇംപ്ലാന്റുകൾ മുതലാളിത്തത്തിന്റെ ഭാഗമാണെന്നും സോഷ്യലിസത്തിന് എതിരാണെന്നും കണ്ടാണ് നടപടി. കുറ്റക്കാരെന്ന് കണ്ടെത്തുന്ന സ്ത്രീകളും ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാരും നടപടി നേരിടേണ്ടി വരും. ശരീരത്തിൽ മാറ്റങ്ങൾ പ്രകടമായ സ്ത്രീകളെ കണ്ടെത്താൻ പരിശോധന നടത്തുമെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്തരകൊറിയയിൽ സൗന്ദര്യ വർധനയ്ക്കായുള്ള ശസ്ത്രക്രിയകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം സോഷ്യലിസ്റ്റ് വിരുദ്ധ പ്രവൃത്തികളായിട്ടാണ് മുദ്രകുത്തിയിട്ടുള്ളത്. അടുത്തിടെ സ്തന സൗന്ദര്യം വർധിപ്പിക്കാൻ ശസ്ത്രക്രിയ Read More…
വിദേശ സിനിമ കണ്ടാല്‍ ഉത്തര കൊറിയയില്‍ വധശിക്ഷ ? യു.എന്‍. റിപ്പോര്‍ട്ട്
ഉത്തര കൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിച്ചു യു.എന്‍. റിപ്പോര്‍ട്ട്. ഉത്തര കൊറിയ ‘പൗരന്മാരുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ടെന്ന്’ യു.എന്‍. മനുഷ്യാവകാശ ഓഫീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നത്തെ ലോകത്തില്‍ മറ്റൊരു ജനതയും ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടില്ലെന്ന് യു.എന്‍. മനുഷ്യാവകാശ ഹൈ കമ്മിഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് വ്യക്‌തമാക്കി. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഉത്തര കൊറിയയില്‍നിന്നു രക്ഷപ്പെട്ടവരുമായി നടത്തിയ 300ലധികം അഭിമുഖങ്ങളെ അടിസ്‌ഥാനമാക്കിയാണു റിപ്പോര്‍ട്ട്. രാജ്യത്ത് വധശിക്ഷകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. 2015 മുതല്‍ വധശിക്ഷ നല്‍കാനുള്ള കാരണങ്ങള്‍ Read More…
ഒരു DNA പോലും കിട്ടരുത്! പുട്ടിനുമായുള്ള ചര്‍ച്ചയ്ക്കുശേഷം കസേരവരെ വൃത്തിയാക്കി കിമ്മിന്റെ സഹായികള്‍- വീഡിയോ
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉങ്ങിന്റെ ഒരു ഡി.എന്‍.എ. പോലും ആര്‍ക്കും ലഭിക്കരുത്! ബെയ്ജിങ്ങിലെത്തിയ ഉത്തര കൊറിയയുടെ സുരക്ഷാ ഭടന്മാര്‍ അതിനുള്ള ജാഗ്രതയിലായിരുന്നു. അദ്ദേഹം സന്ദര്‍ശിച്ച എല്ലാ കേന്ദ്രങ്ങളിലും അതിനുള്ള ജാഗ്രത ഉണ്ടായിരുന്നു. കിം ജോങ് ഉന്‍ സ്പര്‍ശിച്ച എല്ലാ ഫര്‍ണിച്ചറുകളും അവര്‍ വൃത്തിയാക്കി. അദ്ദേഹത്തിന്റെ ഡി.എന്‍.എയുടെ എല്ലാ അവശിഷ്ടങ്ങളും നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത് ചെയ്തതെന്നാണു പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്.ബുധനാഴ്ചയായിരുന്നു ഉത്തര കൊറിയന്‍ നേതാവും റഷ്യന്‍ പ്രസിഡന്റും കൂടിക്കാഴ്ച നടത്തിയത്. ബെയ്ജിങ്ങില്‍ നടന്ന Read More…
ഉത്തരകൊറിയയില്‍ കിം ജോങ്-ഉന്നിന്റെ പിന്‍ഗാമി ഈ 12കാരി പെണ്‍കുട്ടി ? ആരാണ് കിം ജു-എ ?
ഉത്തര കൊറിയയെക്കുറിച്ച് കേട്ടിട്ടുള്ളത് ഇരുമ്പമറയ്ക്കുള്ളിലെ രാജ്യമെന്നാണ്. വലിയ നിഗൂഡതകള്‍ ഒളിപ്പിച്ചിട്ടുള്ള രാജ്യത്തെ ഏറ്റവും ശക്തയായ കൗമാരക്കാരിയായി വിലയിരുത്തപ്പെടുന്നത് ആരാണെന്ന് അറിയാമോ? ഔദ്യോഗിക പദവിയൊന്നുമില്ലാതെ, അവരുടെ വര്‍ദ്ധിച്ചുവരുന്ന പൊതു സമ്മതിയും പ്രതിച്ഛായയും, ഭാവിയില്‍ അവര്‍ക്ക് രാജ്യത്തിന്റെ ആദ്യത്തെ വനിതാ നേതാവാകാന്‍ കഴിയുമെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായി. ഉത്തരകൊറിയയുടെ ‘പരമോന്നത നേതാവ്’ കിം ജോങ്-ഉന്നിന്റെ ‘പ്രിയപ്പെട്ട’ മകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 12 അല്ലെങ്കില്‍ 13 വയസ്സുള്ള ഈ പെണ്‍കുട്ടി ഉത്തരകൊറിയയുടെ അടുത്ത നേതാവാകുമെന്ന് പലരും വിശ്വസിക്കുന്നു. പരമോന്നതനേതാവിന്റെ മകള്‍ കിം ജു-എ രാജ്യത്തിന്റെ Read More…
ആ രാജ്യത്ത് ഈ രണ്ടു ഭക്ഷണം കഴിച്ചാല്‍ രാജ്യദ്രോഹം, പിടിച്ച് ജയിലില്‍ അടയ്ക്കും!.
ഉത്തരകൊറിയക്കാര്‍ ഹോട്ട്‌ഡോഗ്, ബുഡേ ജിഗേ മുതലായവ കഴിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഭരണാധികാരി കിം ജോങ് ഉന്‍. ഈ വിഭവങ്ങള്‍ വീട്ടില്‍ ഉണ്ടാക്കി കഴിക്കുന്നതും തെരുവുകളില്‍ വില്‍ക്കുന്നതും രാജ്യ ദ്രോഹമായിയാണ് കണക്കാക്കപ്പെടുന്നത്. ഈ കുറ്റത്തിന് ആരെയെങ്കിലും പിടിച്ചാല്‍ അവരെ ലേബര്‍ ക്യാംപുകളിലേക്ക് അയയ്ക്കും. പാശ്ചാത്യ സംസ്‌കാരം രാജ്യത്തേക്ക് കടന്നുവരുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ കടകളില്‍ ഹോട്ട് ഡോഗ്, ജിഗേ തുടങ്ങിയവ വില്‍ക്കുന്നത് നിര്‍ത്തി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതുപോലെ ദക്ഷിണകൊറിയന്‍ ഭക്ഷണമായ സ്‌പൈസി റൈസ് കേക്കുകള്‍ക്കും Read More…





