ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉങ്ങിന്റെ ഒരു ഡി.എന്‍.എ. പോലും ആര്‍ക്കും ലഭിക്കരുത്! ബെയ്ജിങ്ങിലെത്തിയ ഉത്തര കൊറിയയുടെ സുരക്ഷാ ഭടന്മാര്‍ അതിനുള്ള ജാഗ്രതയിലായിരുന്നു. അദ്ദേഹം സന്ദര്‍ശിച്ച എല്ലാ കേന്ദ്രങ്ങളിലും അതിനുള്ള ജാഗ്രത ഉണ്ടായിരുന്നു.
കിം ജോങ് ഉന്‍ സ്പര്‍ശിച്ച എല്ലാ ഫര്‍ണിച്ചറുകളും അവര്‍ വൃത്തിയാക്കി. അദ്ദേഹത്തിന്റെ ഡി.എന്‍.എയുടെ എല്ലാ അവശിഷ്ടങ്ങളും നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത് ചെയ്തതെന്നാണു പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്.
ബുധനാഴ്ചയായിരുന്നു ഉത്തര കൊറിയന്‍ നേതാവും റഷ്യന്‍ പ്രസിഡന്റും കൂടിക്കാഴ്ച നടത്തിയത്. ബെയ്ജിങ്ങില്‍ നടന്ന വന്‍ സൈനിക പരേഡിന് ശേഷമായിരുന്നു അത്.
ടെലിഗ്രാമില്‍ പോസക്കറ്റ് ചെയ്ത വീഡിയോയില്‍, കിം ഇരുന്ന കസേര വൃത്തിയാക്കുന്നതും അദ്ദേഹം വെള്ളം കുടിച്ച ഗ്ളാസ് ഒരു ട്രേയില്‍ എടുത്തുകൊണ്ടുപോകുന്നതും കാണാം. അതു ചൈനീസ് സുരക്ഷാ ഭടന്മാരല്ലായിരുന്നു.
ഒരാള്‍ കസേരയും മേശയും വൃത്തിയാക്കുന്നതും കാണാം. ചര്‍ച്ചകള്‍ക്കു ശേഷം, കിമ്മിനെ അനുഗമിച്ച ജീവനക്കാര്‍ കിമിന്റെ സാന്നിധ്യത്തിന്റെ എല്ലാ അവശിഷ്ടങ്ങളും ശ്രദ്ധാപൂര്‍വ്വം നശിപ്പിച്ചു’ റഷ്യന്‍ പത്രപ്രവര്‍ത്തകന്‍ അലക്സാണ്ടര്‍ യുനഷേവ് തന്റെ ടെലിഗ്രാം ചാനല്‍ യുനഷേവ് ലൈവില്‍ റിപ്പോര്‍ട്ട് ചെയ്തു.
‘അദ്ദേഹം കുടിച്ച ഗ്ളാസ് അവര്‍ എടുത്തു, കസേരയുടെ ഉപരിതലവും ഉത്തര കൊറിയന്‍ നേതാവ് സ്പര്‍ശിച്ച ഫര്‍ണിച്ചറുകളുടെ ഭാഗങ്ങളും അവര്‍ തുടച്ചു.
തന്റെ ഡി.എന്‍.എ. സംരക്ഷിക്കുന്നതില്‍ ഉത്കണക്കഠയുള്ള ഒരേയൊരു ലോക നേതാവ് കിം അല്ല. വിദേശ സന്ദര്‍ശനം നടത്തൃമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ബോഡിഗാര്‍ഡുകള്‍ അദ്ദേഹത്തിന്റെ മൂത്രവും മലവും സഞ്ചികളില്‍ ശേഖരിച്ച് മോസ്കോയിലേക്ക് അയയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 2017 മുതലാണു റഷ്യ അങ്ങനെയുള്ള നടപടി തുടങ്ങിയത്. അദ്ദേഹത്തിന്റെ ശരീര മാലിന്യങ്ങളില്‍നിന്ന് ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശത്രുക്കള്‍ ശേഖരിക്കാതിരിക്കാനാണത്രേ ഈ ശ്രമം.




