നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം മുറുകുന്നതിനിടെ, തന്റെ നിലപാട് വ്യക്തമാക്കി അടൂർ പ്രകാശ് എം.പി ഹൈക്കമാൻഡിനെ സമീപിച്ചു. കെ. സുധാകരൻ മത്സരരംഗത്തുണ്ടെങ്കിൽ തനിക്കും സീറ്റ് വേണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. സുധാകരന് മത്സരിക്കാൻ അർഹതയുണ്ടെങ്കിൽ അത് തനിക്കും ബാധകമാണെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോന്നിയിൽ എന്തെങ്കിലും തരത്തിലുള്ള തിരിച്ചടികൾ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം തനിക്കായിരിക്കില്ലെന്ന കർശന മുന്നറിയിപ്പും അടൂർ പ്രകാശ് നൽകിയിട്ടുണ്ട്. തന്റെ ആവശ്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം ഹൈക്കമാൻഡിന് നേരിട്ട് സന്ദേശം Read More…
Tag: K. Sudhakaran
‘‘നിങ്ങൾക്ക് നിങ്ങളുടെ വഴി, എനിക്ക് എന്റെ വഴി, ഗുഡ് ബൈ”; ഹൈക്കമാൻഡിനെ വിറപ്പിച്ച് കെ. സുധാകരന്റെ മാസ്സ് ജയലോഗ്, കണ്ണൂര്‍ സീറ്റ് നല്‍കി
കണ്ണൂർ സീറ്റിനെച്ചൊല്ലി കോൺഗ്രസ് ഹൈക്കമാൻഡും കെ. സുധാകരനും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾക്കൊടുവിൽ നേതൃത്വം വഴങ്ങിയതോടെ സുധാകരൻ തന്നെ അവിടെ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. സീറ്റ് വിഭജനത്തിൽ സുധാകരൻ സ്വീകരിച്ച ശക്തമായ നിലപാടിന് മുന്നിൽ ഹൈക്കമാൻഡിന് പിൻവാങ്ങേണ്ടി വന്നത് കഴിഞ്ഞ മണിക്കൂറുകളിൽ നടന്ന നാടകീയമായ നീക്കങ്ങൾക്കൊടുവിലാണ്. ഡൽഹിയിൽ നടന്ന ചർച്ചകളിൽ തന്നെ പരിഗണിക്കാത്തതിൽ സുധാകരൻ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും തന്നെ ആരും ചർച്ചകളിൽ ഉൾപ്പെടുത്തുന്നില്ലെന്ന പരാതി ഉന്നയിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ Read More…
കെ.സുധാകരന് മാത്രം ഇളവ് ആലോചനയിൽ; വീണ്ടും പരിഗണിക്കാൻ ഹൈക്കമാൻഡ്
കെ. സുധാകരന്റെ സ്ഥാനാർഥിത്വം വീണ്ടും പരിഗണിക്കാൻ ഹൈക്കമാൻഡ്. സുധാകരന് മാത്രം ഇളവു നൽകുന്നത് ആലോചനയിൽ. സുധാകരൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാലാണ് നീക്കം . ഇന്നലെ രാത്രി കെ.സുധാകരന്റെ ഫ്ലാറ്റിലെത്തി സംസാരിച്ച കെ.സി. വേണുഗോപാലിനോടും സുധാകരൻ നിലപാട് ആവർത്തിച്ചിരുന്നു. ഹൈക്കമാന്റിന്റെ അവസാന മറുപടി കാത്ത് നില്‍ക്കുകയാണ് കെ. സുധാകരൻ. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ മല്‍സരിക്കുമെന്ന ഉറച്ച നിലപാടില്‍ തുടരുന്ന കെ.സുധാകരന്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 36 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് ഇന്ന് രണ്ടാംപട്ടിക പുറത്തിറക്കിയേക്കും. പതിനൊന്നരയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് Read More…
‘മോശമായിപ്പോയി, ഞാന്‍ ചെയ്യില്ല’; സതീശന്‍ മുഖ്യമന്ത്രിക്കൊപ്പം സദ്യയുണ്ടതിനെതിരേ സുധാകരന്‍
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഓണസദ്യയുണ്ടത് ശരിയായില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി. പ്രസിഡന്റുമായി കെ.സുധാകരന്‍. യൂത്ത് കോണ്‍ഗ്രസുകാരനെ കുന്നംകുളം പോലീസ് കസ്റ്റഡിയില്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷമായിരുന്നു ഓണസദ്യ. മോശായിപ്പോയെന്നും താന്‍ ആയിരുന്നുവെങ്കില്‍ അങ്ങനെ ചെയ്യുകയില്ലെന്നും സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദനമേറ്റപ്പോള്‍ വിഷയം ഉയര്‍ത്തുന്നതില്‍ പോരായ്മ സംഭവിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ ഓണസദ്യ ഒഴിവാക്കേണ്ടതായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതില്‍ താന്‍ മറുപടി പറയുന്നത് Read More…




