ആശയം അല്‍പ്പം പഴയതാണെങ്കിലും ഏറ്റവും പുതിയ എഞ്ചിനീയറിംഗിനെ അതുമായി സമന്വയിപ്പിച്ചുകൊണ്ട്, ജപ്പാനിൽ നിർമ്മിച്ച ഒരു “ഹ്യൂമൻ വാഷിംഗ് മെഷീൻ” വാണിജ്യ വിപണിയിൽ എത്തിയിരിക്കുകയാണ്. ഒസാകയിൽ നടന്ന എക്സ്പോ 2025-ൽ പ്രദർശിപ്പിച്ച ഈ യന്ത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ഒസാക ആസ്ഥാനമായുള്ള സയൻസ് കോ. എന്ന കമ്പനി, ജാപ്പനീസ് ഭാഷയിൽ ‘മിറായി നിൻഗെൻ സെൻതാക്കി’ (ഭാവിയിലെ മനുഷ്യ വാഷിംഗ് മെഷീൻ) എന്നറിയപ്പെടുന്ന അവരുടെ ഫുൾ-ബോഡി ഓട്ടോമേറ്റഡ് ബാത്തിംഗ് പോഡ് (Automated Bathing Pod) ഹോട്ടലുകൾ, റീട്ടെയിലർമാർ, വ്യക്തിഗത ഉപഭോക്താക്കൾ Read More…
Tag: japan
ദുര്‍ഗാപൂജ ഇന്ത്യയില്‍ മാത്രമല്ല, കൊറിയയിലും ജപ്പാനിലുമുണ്ട് ; സോംദത്ത ജപ്പാനിലെ വനിതാപൂജാരി
ദുര്‍ഗ്ഗാപൂജ ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ കോണുകളിലും ആഘോഷിക്കപ്പെടുന്ന ഒരു ഉത്സവമാണ്. ഇന്ത്യന്‍ സമൂഹം എവിടെയുണ്ടോ, അവിടെയെല്ലാം പൂജയുടെ ചൈതന്യവുമുണ്ട്. അമേരിക്ക, യുകെ, തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ദുര്‍ഗ്ഗാപൂജയുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും, കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും പൂജ ആഘോഷിക്കപ്പെടുന്നുണ്ടെന്ന് അധികമാര്‍ക്കും അറിയില്ല. ദക്ഷിണ കൊറിയയില്‍ ഉയിജോങ്ബുലും, ജപ്പാനില്‍ ടോക്കിയോയിലുമാണ് ആഘോഷങ്ങള്‍ നടക്കുന്നത്. മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനെ വേറിട്ടുനിര്‍ത്തുന്ന ചില കാര്യങ്ങളുണ്ട്. ടോക്കിയോയിലെ കോട്ടോ-കു പ്രദേശത്ത്, സോംദത്ത ബാനര്‍ജി എന്ന വനിതാ പുരോഹിതയാണ് ദുര്‍ഗ്ഗാപൂജയുടെ കാര്‍മ്മികത്വം വഹിക്കുന്നത്. ജപ്പാനില്‍ Read More…
മനോഹരമായ മുളങ്കാടിനുള്ളിലൂടെ 500 മീറ്റര്‍ യാത്ര ; ക്യോട്ടോ അരിഷിയാമയിലെ മനോഹരമായ കാഴ്ച
പച്ചയും മഞ്ഞയും നിറം കലരുന്ന മുളങ്കാടുകളുടെ കാഴ്ച വ്യത്യസ്തമായ കാഴ്ചകളിലൊ ന്നാണ്. ജപ്പാനിലെ ക്യോട്ടോ അരിഷിയാമയിലെ മനോഹരമായ അതിമനോഹരമായ കാഴ്ചകളില്‍ ഒന്ന് നിഗൂഢമായ മുളങ്കാടുകളിലൂടെയുള്ള പാതയാണ്. നഗരത്തിലെ ഒരു പ്രധാന ആകര്‍ഷണമായ ഇവിടെ ഏകദേശം 500 മീറ്റര്‍ നീളമുള്ള ഈ പാത കാല്‍നട യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കും സൗകര്യപ്രദമാണ്. വെറുതെ നടക്കാന്‍ ഇറങ്ങിയാല്‍ പോലും ഫോട്ടോ എടുത്ത് ഒരു മണിക്കൂറിലധികം ചെലവഴിക്കാന്‍ ഇത് മതിയാകും. തെന്‍ര്യു-ജി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് നോനോ മിയ ഷ്രൈന്‍ വരെയുള്ള ഈ Read More…
മിഠായികളില്‍ സയനൈഡ് കലര്‍ത്തിയെന്ന്, ദി മോണ്‍സ്റ്റര്‍ വിത്ത് 21 ഫേസസ്: ജപ്പാനെ ഞെട്ടിച്ച നിഗൂഢസംഘം
ജപ്പാന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ദുരൂഹതകളിലൊന്നാണ് ഗ്ലിക്കോ മൊറിനാഗ തട്ടിക്കൊണ്ടുപോകല്‍- ഭീഷണിപ്പെടുത്തല്‍ കേസ്. ‘ദി മോണ്‍സ്റ്റര്‍ വിത്ത് 21 ഫേസസ്’ എന്ന് സ്വയം വിശേഷിപ്പിച്ച ഒരു നിഗൂഢ സംഘം, ജാപ്പനീസ് മിഠായികളില്‍ വിഷം കലര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തുകയും അത് നടപ്പാക്കുകയും ചെയ്തു. 1980-കളില്‍ ഒന്നര വര്‍ഷത്തോളം ഈ സംഘം എസാക്കി ഗ്ലിക്കോ, മൊറിനാഗ എന്നീ മിഠായി കമ്പനികളെയും മറ്റ് ഭക്ഷ്യ കമ്പനികളെയും ഭയപ്പെടുത്തി. അവര്‍ മോചനദ്രവ്യം ആവശ്യപ്പെടുകയും കമ്പനി മേധാവികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. കൂടാതെ, സയനൈഡ് കലര്‍ത്തിയ Read More…
വെള്ളമടിച്ചു കോണ്‍തെറ്റി, ഫോണ്‍ വെള്ളത്തില്‍ വീണു; കടലില്‍ ചാടിയയാള്‍ നീന്തിനിന്നത് നാലര മണിക്കൂര്‍…!
വെള്ളത്തില്‍ വീണുപോയ തന്റെ സ്മാര്‍ട്ട്‌ഫോണ്‍ വീണ്ടെടുക്കാന്‍ കടലില്‍ ചാടിയയാളെ നാലര മണിക്കൂര്‍ കടലില്‍ ഒഴുകിനടന്ന ശേഷം രക്ഷപ്പെടുത്തി. കേട്ടവര്‍ മൂക്കത്ത് വിരല്‍വെച്ചുപോയ സംഭവത്തില്‍ ജപ്പാന്‍കാരനായ 27 കാരനാണ് രക്ഷപ്പെട്ടത്. മദ്യപിച്ച് ലക്കുകെട്ട് നടത്തിയ സാഹസത്തില്‍ മലര്‍ന്നുകിടന്ന് ഒഴുകുന്ന നിലയിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയതും ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയതും. ജൂലൈ 27 നായിരുന്നു സംഭവം. ജപ്പാന്റെ തെക്കന്‍ഭാഗമായ ഹോംഷു ദ്വീപിലെ ഒകയാമാ പ്രീഫക്ചറിലെ കുരാഷികിയില്‍ നിന്നുള്ള യുവാവ് കുരാഷികി പോര്‍ട്ട് ബ്രിഡ്ജിലിരുന്നു മദ്യപിക്കുമ്പോഴായിരുന്നു ഫോണ്‍ താഴെപ്പോയത്. അര്‍ദ്ധരാത്രിയില്‍ രാത്രിയിലെ പ്രകൃതിസൗന്ദര്യം പകര്‍ത്തുന്നതിനിടയില Read More…
ഏകാന്തത മടുപ്പിക്കുന്നോ? മാതൃസ്‌നേഹം കിട്ടും; 60 ഡോളറിന് മുത്തശ്ശിയെ വാടകയ്ക്ക് എടുക്കാം
വീട് വൃത്തിയാക്കലും പാചകം ചെയ്യലിനും പുറമേ ജീവിതോപദേശം നല്‍കുന്നതും ഉള്‍പ്പെടെ താന്‍ ജോലി ചെയ്യുന്ന വീട്ടില്‍ 69 കാരി ടീക്കോ കാജിക്ക് അനേകം ജോലി കളുണ്ട്. എന്നാല്‍ തനിക്ക് ഈ ജീവിതം ഒട്ടും ബോറഡിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഒരു സന്ദര്‍ശനത്തിന് 60 ഡോളര്‍ കൂലിക്ക് വാടകയ്ക്ക് എടുക്കപ്പെട്ട മുത്തശ്ശിയാണ് കാജി. മാതൃസ്‌നേഹം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കാന്‍ തയ്യാറാകുന്ന ജപ്പാനിലെ വീടുകളില്‍ മുത്തശ്ശിമാരുടെ സേവനം നലകുന്ന ‘വാടക മുത്തശ്ശി’ യാണ് ടീക്കോ കാജി. നായ ചത്തതിനെത്തുടര്‍ന്ന് തന്റെ തിരക്ക് Read More…
ടാറ്റ്‌സുകിയുടെ മാംഗ പ്രവചനം ഇത്തവണയും തെറ്റിയില്ല ; ഭൂകമ്പമുണ്ടായില്ലെങ്കിലും ജപ്പാന്‍ സുനാമിഭീതിയിലായി…!
റഷ്യയ്ക്ക് പുറമേ ജപ്പാന്‍, അലാസ്‌ക, ഹവായ്, ന്യൂസിലാന്‍ഡ് തുടങ്ങി അനേകം രാജ്യങ്ങള്‍ക്കാണ് റഷ്യയില്‍ ഉണ്ടായ ശക്തമായ ഭൂചലനം സുനാമി മുന്നറിയിപ്പിന് കാരണമായത്. യുഎസ് ജിയോളജിക്കല്‍ സര്‍വേ 8.7 ആയി തീവ്ര അളന്ന ഭൂകമ്പം പക്ഷേ ഏറ്റവും കൂടുതല്‍ ബാധിച്ചത് ജപ്പാനെയാണ്. ഹോക്കെഡോ, ഹോണ്‍ഷു, ഷിക്കോകു, ക്യുഷു, ഒകിനാവ എന്നിങ്ങനെ അനേകം ഇടങ്ങളിലാണ് മുന്നറിയിപ്പുണ്ടായത്. ഇതോടെ റിയോ ടാറ്റ്‌സുക്കിയുടെ മാംഗ പ്രവചനം വീണ്ടും ശ്രദ്ധനേടി. ജൂലൈയില്‍ ജപ്പാനില്‍ വന്‍ ഭൂകമ്പവും സുനാമിയും ഉണ്ടാകുമെന്നായിരുന്നു മാംഗ പ്രവചനം. ജൂലൈ 5 Read More…
95 വയസ്സുള്ള അമ്മയുടെ മൃതദേഹവുമായി കഴിഞ്ഞത് 10വര്‍ഷം ; 60 കാരനെതിരേ ജപ്പാനില്‍ കേസ്
95 വയസ്സുള്ള അമ്മയുടെ മൃതദേഹം പത്ത് വര്‍ഷത്തോളം ഫ്‌ളാറ്റില്‍ ഒളിച്ചുവച്ചതിനെ തുടര്‍ന്ന് 60 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ജപ്പാനില്‍ നടന്ന സംഭവത്തില്‍ തന്റെ അമ്മ ഒരു പതിറ്റാണ്ട് മുമ്പ് മരിച്ചുവെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ സമൂഹത്തെ പേടിച്ചാണ് (social anxiety) പുറത്തുപറയാതിരുന്നതെന്നുമായിരുന്നു മറുപടി. തൊഴില്‍രഹിതനായ തകേഹിസ മിയാവാക്കി എന്നയാളാണ് അറസ്റ്റിലായത്. മെയ് 22 ന് മധ്യ ജപ്പാനിലെ ഹ്യോഗോ പ്രിഫെക്ചറിലെ കോബെ സിറ്റിയിലെ ഒരു പൊതുപ്രവര്‍ത്തകനാണ് മിയാവാക്കി തെരുവില്‍ മുടന്തി നടക്കുന്നത് കണ്ട് ഇക്കാര്യം പോലീസിന്റെ Read More…
എഞ്ചിനീയറിംഗ് വിസ്മയം വെള്ളത്തിലേക്ക് ; കൃത്രിമ ദ്വീപില്‍ നിര്‍മ്മിച്ച അന്താരാഷ്ട്ര വിമാനത്താ വളം കടലില്‍ മുങ്ങുന്നു
ഒരു കാലത്ത് ഒരു എഞ്ചിനീയറിംഗ് വിസ്മയമായി വാഴ്ത്തപ്പെട്ടിരുന്ന ഒസാക്ക ബേയിലെ രണ്ട് കൃത്രിമ ദ്വീപുകളില്‍ നിര്‍മ്മിച്ച ജപ്പാനിലെ കന്‍സായി അന്താരാഷ്ട്ര വിമാനത്താ വളം മുങ്ങുന്നു. വിമാനത്താവളം ഒസാക്ക ഉള്‍ക്കടലില്‍ മുങ്ങിത്താഴുന്ന സാഹചര്യ ത്തി ല്‍ കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുന്നത് തടയാന്‍ ജപ്പാന്‍ അടിയന്തര നടപടി സ്വീകരിക്കുന്നു. ദ്വീപിന്റെ ഉപരിതലം ഏകദേശം 3.84 മീറ്റര്‍ താഴ്ന്നതായിട്ടാണ് വിവരം. ഇത് വിമാനത്താവളത്തിന്റെ സുസ്ഥിരതയും കൊടുങ്കാറ്റ് പ്രതിരോധവും സംബന്ധിച്ച് ദീര്‍ഘകാല ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. 1980-ല്‍ നിര്‍മ്മാണം ആരംഭിച്ചതിനുശേഷം പദ്ധതി ഏകദേശം 13.6 Read More…









