ന്യൂഡൽഹി: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കെ, ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ‘ബോംബ് ഷെൽട്ടർ ഡേറ്റിംഗ് ആപ്പുകൾ’ എന്ന ആശയം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അടിക്കടിയുണ്ടാകുന്ന മിസൈൽ മുന്നറിയിപ്പുകൾക്കിടയിലും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന സാങ്കേതിക കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള പോസ്റ്റിന്റെ ഭാഗമായാണ് ഈ ആശയം അവതരിപ്പിക്കപ്പെട്ടത്. പ്രതിസന്ധികൾക്കിടയിലും പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നു എന്ന നിലയിലാണ് മന്ത്രാലയം ഇത് പങ്കുവെച്ചത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു ആശയം ഉചിതമാണോ എന്ന് പലരും ചോദ്യം ചെയ്യുന്നു. എന്താണ് Read More…
Tag: Israel
ലോകം അവസാനത്തിലേക്കോ? ഇറാൻ സംഘർഷത്തിനിടെ ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു
പശ്ചിമേഷ്യയിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ബൾഗേറിയൻ അന്ധയായ മിസ്റ്റിക് ബാബ വംഗയുടെ പ്രവചനങ്ങളിലേക്ക് വീണ്ടും ലോകശ്രദ്ധ തിരിയുകയാണ്. മരണത്തിന് പതിറ്റാണ്ടുകൾക്ക് ശേഷവും അവരുടെ പ്രവചനങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. 2026-ന്റെ തുടക്കത്തിൽ ഒരു “മഹായുദ്ധം” ആരംഭിക്കുമെന്ന അവരുടെ പ്രവചനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരിക്കുകയാണ്. പലരും ഈ പ്രവചനം ഇപ്പോൾ സംഭവിക്കാനിരിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്നു. ആരായിരുന്നു ബാബ വംഗ? 1911-ൽ ജനിച്ച ബാബ വംഗ “ബാൾക്കണിലെ നോസ്ട്രഡാമസ്” എന്നാണ് അറിയപ്പെടുന്നത്. കുട്ടിക്കാലത്ത് കാഴ്ചശക്തി നഷ്ടപ്പെട്ടതിനെത്തുടർന്ന് Read More…
ഖമേനിയെ വീഴ്ത്താന്‍ ഇസ്രായേലും യുഎസും ശനിയാഴ്ച തിരഞ്ഞെടുത്തത് എന്തുകൊണ്ട്? പഴുതുകളടച്ച മിന്നൽ നീക്കം
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി തന്റെ മുതിർന്ന ഉപദേശകരുമായി കൂടിക്കാഴ്ച നടത്തുന്നുവെന്ന സ്ഥിരീകരണം ലഭിച്ചതോടെയാണ് ഇറാനെതിരായ ഇസ്രായേൽ-യുഎസ് വ്യോമ-നാവിക ആക്രമണത്തിന് തുടക്കമായതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഖമേനി ഒളിവിൽ പോകാനുള്ള സാധ്യത ഒഴിവാക്കാനും ആക്രമണത്തിലെ സർപ്രൈസ് നിലനിർത്താനുമാണ് അദ്ദേഹത്തെ ആദ്യം തന്നെ ലക്ഷ്യമിട്ടതെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ശനിയാഴ്ച വൈകുന്നേരം ടെഹ്‌റാനിൽ യോഗം ചേരാനായിരുന്നു ഖമേനി നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ശനിയാഴ്ച രാവിലെ തന്നെ യോഗം നടക്കുന്നുണ്ടെന്ന വിവരം ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതോടെ Read More…
1971-ൽ പാകിസ്ഥാനെ തകർക്കാൻ ഇന്ത്യയെ സഹായിച്ച ഇസ്രായേൽ; ആരും അറിയാത്ത ആ രഹസ്യ ചരിത്രം പുറത്തേക്ക്!
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലവിലെ ഇസ്രായേൽ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ, 1971-ലെ യുദ്ധകാലത്ത് ഇസ്രായേൽ ഇന്ത്യയെ സഹായിച്ച ചരിത്രം വീണ്ടും ചർച്ചയാകുകയാണ്. 2026-ൽ ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധം, കൃഷി, നിർമ്മാണം എന്നീ മേഖലകളിൽ ശക്തമായ പങ്കാളിത്തമുണ്ട്. എന്നാൽ ഔദ്യോഗിക ബന്ധങ്ങൾ ഇല്ലാതിരുന്ന കാലത്തും ഇസ്രായേൽ ഇന്ത്യയെ സഹായിച്ചിരുന്നു. 1971-ലെ യുദ്ധത്തിൽ ഇസ്രായേൽ ഇന്ത്യയെ സഹായിച്ചത് എങ്ങനെ? 1971-ലെ പാകിസ്താൻ യുദ്ധകാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹായമഭ്യർത്ഥിച്ച് ലോകത്തിലെ 61 രാജ്യങ്ങൾക്ക് കത്തെഴുതി. ഇതിൽ സോവിയറ്റ് യൂണിയൻ, ഇസ്രായേൽ, യുഗോസ്ലാവിയ Read More…
തടവില്‍ കൂട്ടബലാല്‍സംഗം; നായ്ക്കളെക്കൊണ്ടു ലൈംഗികാതിക്രമം; ഇസ്രയേലില്‍ പലസ്തീന്‍ സ്ത്രീകള്‍ അനുഭവിച്ചത്
ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ട ഇസ്രയേലും ഹമാസും തമ്മില്‍ നടന്ന യുദ്ധത്തിനൊടുവില്‍ ആശ്വാസമായി തടവുകാരെ പരസ്പരം കൈമാറി. മോചനം നേടിയ സ്ത്രീകളും പുരുഷന്മാരും അവശേഷിച്ച കുടുംബാംഗങ്ങള്‍ക്കരികില്‍ തിരിച്ചത്തിയതിന്റെ ദൃശ്യങ്ങള്‍ അതിവൈകാരികമായിരുന്നു. എന്നാല്‍ മോചിപ്പിക്കപ്പെട്ട പലസ്തീന്‍ സ്ത്രീകള്‍ ഇസ്രയേല്‍ ജയിലില്‍ നേരിടേണ്ടിവന്ന നേരിട്ട പൈശാചിക പീഡനത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയതോടെ ആശ്വാസമെല്ലാം കൊടിയവേദനയ്ക്ക് വഴിമാറി. മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരതകളും അപമാനവുമാണ് ജയിലില്‍ നേരിടേണ്ടിവന്നതെന്ന് മോചിതയായ നാല്‍പ്പത്തിരണ്ടുകാരിയായ പലസ്തീന്‍ സ്ത്രീ വെളിപ്പെടുത്തി. 2024 നവംബറിലാണ് വടക്കൻ ഗാസയിലെ ഇസ്രയേലി ചെക്ക്‌പോയിന്റ് കടക്കുന്നതിനിടെയാണ് ഈ സ്ത്രീ Read More…
അഞ്ചുവയസ്സുകാരി ഹിന്ദ് റജബ് നേരിട്ടത് 335 വെടിയുണ്ടകള്‍; പലസ്തീന്‍ ജനതയുടെ ദൈന്യതയുടെ നേര്‍ക്കാഴ്ച
2025-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ടുണീഷ്യന്‍ സംവിധായിക കൗതര്‍ ബെന്‍ ഹനിയയുടെ ‘ദി വോയിസ് ഓഫ് ഹിന്ദ് റജബ്’ എന്ന ചിത്രം, പ്രസ്റ്റീജിയസ് സില്‍വര്‍ ലയണ്‍ പുരസ്‌കാരം നേടിയിരുന്നു. കൈയടികള്‍ക്കും അംഗീകാരങ്ങള്‍ക്കും അപ്പുറം, സിനിമ കണ്ടവരുടെ മനസ്സില്‍ നിന്ന് മായാത്ത ഭീകരമായ ഒരു കഥയാണ് സിനിമ പറയുന്നത്. രണ്ട് വര്‍ഷം മുന്‍പ് ലോകമെങ്ങും സഹായത്തിനായി അലമുറയിട്ട അഞ്ച് വയസ്സുകാരി പലസ്തീന്‍ പെണ്‍കുട്ടി ഹിന്ദ് റജബിന്റെ അവസാന നിമിഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്യവേയാണ് Read More…
ഹൂതി ആശയവിനിമയങ്ങള്‍ മനസിലാക്കണം; സൈനികര്‍ക്ക് അറബി പഠനം നിര്‍ബന്ധമാക്കി ഇസ്രയേല്‍
സൈനികര്‍ക്കും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കും അറബി ഭാഷയിലും ഇസ്ലാമിക പഠനത്തിലും പരിശീലനം നിര്‍ബന്ധമാക്കി ഇസ്രയേല്‍ പ്രതിരോധസേന. 2023 ഒക്‌ടോബര്‍ 7 നുണ്ടായ ഹമാസ് ആക്രമണത്തിനു കാരണം ഇന്റലിജന്‍സ് പരാജയമാണെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണു തീരുമാനമെന്ന് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ വിശകലന ശേഷി ശക്തിപ്പെടുത്തുകയാണു പരിശീലനത്തിന്റെ ലക്ഷ്യം. അടുത്ത വര്‍ഷം അവസാനത്തോടെ, ഇസ്രയേല്‍ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ഇസ്ലാമിക പഠനങ്ങളില്‍ പരിശീലനം നല്‍കും. 50 ശതമാനം പേര്‍ക്ക് അറബി ഭാഷാ പരിശീലനവും. മിലിട്ടറി ഇന്റലിജന്‍സ് Read More…
ഗള്‍ഫില്‍നിന്ന് സമുദ്രമാര്‍ഗം ഒന്നും കൊണ്ടുപോകാന്‍ കഴിയില്ല, ആയുധമാകുമോ ഹോര്‍മുസ് കടലിടുക്ക് ?
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ഹോര്‍മുസ് കടലിടുക്കിന്റെ പേരില്‍ സമ്മര്‍ദം. ഹോര്‍മുസ് അടയ്‌ക്കുന്നത് പരിഗണിക്കുകയാണെന്നാണ് ഇറാന്റെ നിലപാട്. അത് എണ്ണ വിലക്കയറ്റത്തിനു കാരണമാകും. അതു തന്നെയാണു ഭീഷണിക്കു പിന്നിലെ രഹസ്യം. പേര്‍ഷ്യന്‍ ഗള്‍ഫിലേക്കുള്ള ഏക സമുദ്ര പ്രവേശന മാര്‍ഗമാണു ഹോര്‍മുസ്. ഒരു വശത്ത് ഇറാനും മറുവശത്ത് ഒമാനും യു.എ.ഇയും. ഈ കടലിടുക്ക് പേര്‍ഷ്യന്‍ ഗള്‍ഫിനെ ഒമാന്‍ ഗള്‍ഫുമായും അറബി കടലുമായും ബന്ധിപ്പിക്കുന്നു. യു.എസ്. എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്‌മിനിസ്‌ട്രേഷന്റെ കണക്കനുസരിച്ച്, ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം Read More…
ഇസ്രയേല്‍ ആക്രമണത്തില്‍ ഒമ്പതു കുഞ്ഞുങ്ങളെ നഷ്‌ടപ്പെട്ട ഡോക്‌ടറുടെ ഭര്‍ത്താവും മരിച്ചു
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഒമ്പതു കുഞ്ഞുങ്ങളെ നഷ്‌ടപ്പെട്ട പലസ്‌തീന്‍ ഡോക്‌ടറുടെ ഭര്‍ത്താവും ചികിത്സയിലിരിക്കെ മരിച്ചു. നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സിലെ ശിശുരോഗ വിദഗ്‌ധയായ ഡോ. അലാ അല്‍ നജ്‌ജാറിന്റെ ഭര്‍ത്താവ് ഡോ. ഹംദി അല്‍ നജ്‌ജാറാണു മരിച്ചത്. കഴിഞ്ഞയാഴ്‌ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹംദിക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. അലാ-ഹംദി ദമ്പതികളുടെ പത്തു മക്കളില്‍ ഒമ്പതുപേരും ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 11 വയസുള്ള ആദവും ഹംദിയും മാത്രമാണ് ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടത്. ചികിത്സയില്‍ കഴിയുന്ന ആദത്തിന്റെ സമീപം ഹംദി നില്‍ക്കുന്ന ചിത്രങ്ങള്‍ നേരത്തേ Read More…









