ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് ശാസ്ത്ര വീക്ഷണം. പക്ഷേ ഭൂമിയില്‍ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട വേരുകളുടെ ശാസ്ത്രജ്ഞന്‍ കണ്ടെത്തുന്നത് നദീതടങ്ങളില്‍ വികസിച്ചുവന്ന പുരാതന നാഗരികതകളിലാണ്. ഐക്യരാഷ്ട്രസഭയില്‍ അംഗത്വം നേടിയ 193 എണ്ണം അടക്കം 195 രാജ്യങ്ങളുണ്ട്. എന്നാല്‍ ലോകത്തെ ഏറ്റവും പഴയ രാജ്യത്തെക്കുറിച്ചുള്ള ശാസ്ത്രവീക്ഷണം കേട്ടിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യമായി കണക്കാക്കുന്നത് ഇറാനെയാണ്. ഒരു ലക്ഷം വര്‍ഷമായി ഇവിടെ മനുഷ്യ സംസ്‌കാരം നിലനിന്നിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. അടുത്തിടെ പുറത്തുവന്ന ലോക ജനസംഖ്യാ അവലോകനത്തിന്റെ റിപ്പോര്‍ട്ടിനെ Read More…
Tag: Iran
മരണത്തിന് അരമിനിറ്റുമുമ്പ് തൂക്കുമരത്തില്‍നിന്നും ഇറക്കിയയാളെ വീണ്ടും വധശിക്ഷയ്ക്ക് വിധേയനാക്കി
മരണത്തിന് അരമിനിറ്റോളം മുമ്പ് തൂക്കുമരത്തില്‍ നിന്നും താഴെയിറക്കിയയാളെ മാസങ്ങള്‍ക്ക് ശേഷം തൂക്കിക്കൊന്നു. ഇറാനിലെ സംഭവത്തില്‍ രണ്ടാം തവണയും കുടുംബത്തിന് ബ്‌ളഡ്മണി കണ്ടെത്താന്‍ കഴിയാതെ വന്നതോടെ യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ഒരു കുറ്റത്തിന് തന്നെ ഒരാള്‍ക്ക് രണ്ടാം തവണയും വധശിക്ഷയെ അഭിമുഖീകരിക്കേണ്ടി വന്നു. 26 കാരനായ അഹ്മദ് അലിസാദിനെ 2018 ഒക്ടോബറില്‍ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. അഹ്മദ് അലിസാദിനെ വധിക്കാനുള്ള ആദ്യ ശ്രമം ഏപ്രില്‍ 27 ന് ടെഹ്റാനടുത്തുള്ള കരാജിലെ ഗെസല്‍ ഹെസര്‍ ജയിലില്‍ Read More…
മിസെല്‍വര്‍ഷത്തിനിടെ ഭൂഗർഭബങ്കറിൽ നൃത്തംചെയ്യുന്ന ജെറുസലേം നവദമ്പതികൾ: വീഡിയോ വൈറൽ
ഇസ്രായേലിനെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. നിരവധി ജീവൻ എടുത്ത ഈ അപ്രതീക്ഷിത ആക്രമണത്തിൽ പലരും സ്തബ്ധരായി. എന്നാൽ ഇതിനിടയിലും ധൈര്യം കൈവിടാതെ ചിലർ ജീവിതത്തിന്റെ മനോഹര നിമിഷങ്ങളെ ആഘോഷമാക്കിയെന്ന് തെളിയിക്കുകയാണ് ഇസ്രായേലിൽ നിന്ന് പുറത്തുവരുന്ന ഒരു ഹൃദയ സ്പർശിയായ വീഡിയോ. ഇസ്രയേലിനു നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണത്തിനിടെ വിവാഹശേഷമുള്ള തങ്ങളുടെ ആദ്യ നൃത്തം ഒരു ഭൂഗർഭ ബങ്കറിൽ പങ്കിടുന്ന ജെറുസലേം നവദമ്പതികളുടെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇത്. വീഡിയോ ഇതിനോടകം സോഷ്യൽ Read More…
ഇസ്രായേലിലേയ്ക്ക് കുതിക്കുന്ന ഇറാൻ മിസൈലുകൾ! വിമാനത്തില്‍നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങളും പോരാട്ടങ്ങളും തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഈ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിന്റെ ഭീകരതക്ക് ലോകം സാക്ഷിയാകാൻ തുടങ്ങിയിട്ടും നാളുകുറെയായി. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ട് ഇറാൻ ഇസ്രായേലിലേക്ക് 200 ഓളം മിസൈലുകൾ വർഷിച്ചത്. നിരവധി ആളുകളുടെ ജീവൻ എടുത്ത ഇറാന്റെ ഈ അപ്രതീക്ഷിത നീക്കത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇറാൻ ഇസ്രായേലിലേക്ക് നടത്തിയ മിസൈൽ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഇസ്രായേലിലൂടെ യാത്ര ചെയ്ത ഒരു വിമാനത്തിൽ Read More…
ഇന്ത്യയില്‍ മഴയും വെള്ളപ്പൊക്കവും, ഇറാന്‍ ചുട്ടുപൊള്ളുന്നു ; താപനില 82 ഡിഗ്രി
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും മഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങിത്താഴുമ്പോള്‍ ഇറാനില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ കനത്തചൂടിന്റേത്. ഇറാന്റെ തെക്കന്‍ തീരത്തുള്ള ഒരു ഗ്രാമത്തില്‍ ഈ ആഴ്ച രേഖപ്പെടുത്തിയത് അപകടകരമാംവിധം ഉയര്‍ന്ന താപനില. ആഗസ്റ്റ് 28-ന് ഡെയ്റെസ്റ്റാന്‍ എയര്‍പോര്‍ട്ടിലെ കാലാവസ്ഥാ സ്റ്റേഷനില്‍ രേഖപ്പെടുത്തിയ താപനില 82.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഈ ഗ്രഹത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും ഉയര്‍ന്ന റീഡിംഗുകളില്‍ ഒന്നായിരിക്കും ഇത്. ഏവിയേഷന്‍ പൈലറ്റുമാരും കാലാവസ്ഥാ നിരീക്ഷകരും ഉപയോഗിക്കുന്ന എയര്‍ഡ്രോം റൊട്ടീന്‍ മെറ്റീരിയോളജിക്കല്‍ റിപ്പോര്‍ട്ടായ മീറ്ററില്‍ ആഗസ്ത് 28 Read More…
മഴയായി പൊഴിഞ്ഞു വീണത് നൂറുകണക്കിന് മത്സ്യങ്ങള്‍; ആകാശത്ത് നിന്നും അത്ഭുതക്കാഴ്ച- വീഡിയോ വൈറല്‍
ആലിപ്പഴം പൊഴിയുന്നതിനെ കുറിച്ചൊക്കെ നമ്മള്‍ കേട്ടിട്ടുണ്ടാകാം. എന്നാല്‍ മീന്‍ മഴയെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ ഇത്തരത്തിലുളള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്.സംഭവം നടന്നത് ഇറാനിലാണ്. തിങ്കളാഴ്ചയാണ് യസുജ് മേഖലയില്‍ കനത്ത മഴ പെയ്യുന്നതിനിടെ അപൂര്‍വ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഉപയോക്താക്കളെ കൗതുകത്തിലാക്കുകയും ചെയ്തു.ആകാളത്ത് നിന്ന് നിരവധി മത്സ്യങ്ങള്‍ റോഡിലൂടെ പോകുന്ന കാറുകള്‍ക്കിടയിലേക്കും മുകളിലേക്കുമൊക്കെ വീഴുന്നതായി നമ്മുക്ക് വീഡിയോയില്‍ കാണാന്‍ സാധിക്കും. ‘മത്സ്യമഴ’ തന്റെ ഫോണില്‍ പകര്‍ത്തുന്ന Read More…
ഇറാനില്‍ ഭരണമാറ്റം വരുത്തിയ വിരുന്ന് ; ടെന്റ് സാമഗ്രികള്‍ കൊണ്ടുവന്നത് 100 വിമാനങ്ങളില്‍; 18 ടണ്‍ ഭക്ഷണം, ഒഴുക്കിയത് 25,000 കുപ്പി വൈന്‍
കര്‍ക്കശമായ ഇസ്‌ളാമിക മതരാഷ്ട്രം എന്ന മുഖമാണ് അന്താരാഷ്ട്ര വേദിയില്‍ നിലവില്‍ ഇറാനിലുള്ളത്. മതവിശ്വാസത്തിന്റെ പേരില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വധശിക്ഷയ്ക്ക് പോലും വിധേയമാക്കപ്പെടുന്ന ഇറാന്‍ പക്ഷേ ഈ നിലയിലേക്ക് മാറിയതിന് കാരണം മദ്യവും മദിരാക്ഷിയുമായി അവിടെ നടത്തപ്പെട്ട ഒരു വലിയ ‘ആഡംബരപാര്‍ട്ടി’ യായിരുന്നു എന്ന് കേട്ടാല്‍ വിശ്വസിക്കുമോ 1971 ല്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ 2500 മത് വാര്‍ഷികത്തില്‍ ഇറാനില്‍ മരുഭൂമിയില്‍ വന്‍തുക ചെലവാക്കി നടത്തിയ ഒരു പാര്‍ട്ടിയില്‍ നിന്നുമായിരുന്നു ഈ മാറ്റത്തിന്റെ തുടക്കം. രാജ്യത്തെ ജനസംഖ്യയുടെ Read More…
ഹിജാബ് ധരിച്ചില്ല; ഇറാനില്‍ ഇസ്‌ളാമിക പോലീസുമായി ഏറ്റുമുട്ടിയ 16 കാരി ഗര്‍വാന്‍ഡ് മരണത്തിന് കീഴടങ്ങി
ടെഹ്‌റാന്‍: ഇറാനിലെ മെട്രോയില്‍ സദാചാര പോലീസുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് മസ്തിഷ്‌ക്കമരണം സംഭവിച്ച 16 കാരി അര്‍മിത ഗര്‍വാന്‍ഡ് മരണത്തിന് കീഴടങ്ങി. ഇറാനി ഇസ്‌ളാമിക വസ്ത്രധാരണയുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ആദ്യം നടന്ന ഈ സംഭവത്തില്‍ ഗര്‍വാന്‍ഡിനെ 28 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. മിഡില്‍ ഈസ്റ്റ് ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പടിഞ്ഞാറന്‍ കെര്‍മന്‍ഷാ പ്രവിശ്യയില്‍ നിന്നുള്ള ഗരാവാര്‍ഡിനെ ഇറാന്റെ കര്‍ശനമായ ഡ്രസ് കോഡ് ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമുട്ടലില്‍ ഗര്‍വാന്‍ഡിന് ഗുരുതരമായി പരിക്കേറ്റതായിട്ടാണ് മനുഷ്യാവകാശ സംഘടനകള്‍ Read More…
ഇറാനില്‍ ആരാധികയെ ചുംബിച്ചു ; ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് 99 ചാട്ടയടി ശിക്ഷ കിട്ടുമോ?
മതത്തിന്റെ കാര്യത്തില്‍ കടുത്ത യാഥാസ്ഥിതികര്‍ എന്നാണ് ഇറാനെക്കുറിച്ച് പറയാറ്. മതനിയമങ്ങളുമായി ബന്ധപ്പെട്ട് അനേകം പേരെ വധശിക്ഷയ്ക്ക് വിധേയമാക്കുകയും ചാട്ടവാറടി ശിക്ഷയായി നല്‍കുന്നതുമെല്ലാം അവിടെ പതിവ് സംഭവങ്ങളാണ്. കാര്‍ക്കശ്യത്തിന് പേരുകേട്ട ഇറാനില്‍ ലോകഫുട്‌ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് 99 ചാട്ടവാര്‍ അടി ശിക്ഷ കിട്ടുമോ എന്നാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ച. ഇറാനില്‍ നിന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, സ്റ്റാര്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഭാവിയില്‍ ഇറാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ വ്യഭിചാര കുറ്റത്തിന് 99 ചാട്ടവാറടി ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. ഏഷ്യന്‍ Read More…