ഇന്നത്തെ കാലത്ത് പുലർച്ചെ എഴുന്നേൽക്കാനും വ്യായാമ ശീലങ്ങൾ മുടക്കാതെ കൊണ്ടുപോകാനും ചെറുപ്പക്കാർ പോലും ബുദ്ധിമുട്ടുമ്പോൾ, ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഈ 75-കാരി. ദിനചര്യയുടെ ഭാഗമായി പുലർച്ചെ 4 മണിക്ക് വ്യായാമവും യോഗയും ചെയ്യുന്ന ഈ മുത്തശ്ശിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. ഇവരുടെ ഊർജ്ജസ്വലതയെയും കഠിനാധ്വാനത്തെയും അച്ചടക്കത്തെയും പ്രകീർത്തിച്ച് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. View this post on Instagram A post shared by Amrit Kaur Read More…
Tag: HealthyLiving
കൂടുതൽ കാലം ജീവിക്കണോ? ഇ8താ ആയുസ്സ് കൂട്ടാൻ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധന്റെ 3 ലളിത വഴികൾ!
ആരോഗ്യകരമായ ജീവിതം എന്നത് ഒരു മുഴുവൻ സമയ ജോലിയാണെന്ന തോന്നൽ പലപ്പോഴും ഇന്റർനെറ്റ് ഉണ്ടാക്കാറുണ്ട്. സങ്കീർണ്ണമായ ശീലങ്ങൾ മുതൽ നമ്മൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളുടെ നീണ്ട പട്ടികകൾ കാണുമ്പോൾ, നീണ്ട ആയുസ്സ് നേടുന്നത് വിചാരിക്കുന്നതിലും വളരെ ബുദ്ധിമുട്ടാണെന്ന് തോന്നാം. എന്നാൽ ഹൃദയശസ്ത്രക്രിയ വിദഗ്ദ്ധനായ ഡോ. ജെറമി ലണ്ടന്റെ അഭിപ്രായത്തിൽ, നമുക്ക് സന്തോഷം നൽകുന്ന ചില വിനോദങ്ങൾ തന്നെ കൂടുതൽ കാലം ജീവിക്കാൻ സഹായിച്ചേക്കാം. 25 വർഷത്തിലധികം പരിചയസമ്പത്തുള്ള ബോർഡ് സർട്ടിഫൈഡ് കാർഡിയോവാസ്കുലർ സർജനായ ഡോ. ജെറമി Read More…
പ്രമേഹമില്ലെങ്കിലും ബ്ലഡ് ഷുഗർ കൂടുമോ? അറിയാം ഈ ഒളിഞ്ഞിരിക്കുന്ന വില്ലനെ!
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് സാധാരണയായി പ്രമേഹവുമായി ബന്ധപ്പെട്ടാണ് കാണാറുള്ളത്, എന്നാൽ പ്രമേഹമില്ലാത്തവരിലും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് താത്കാലികമായി വർദ്ധിക്കാം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്, എത്രത്തോളം വ്യതിയാനമുണ്ട്, ഇത് എത്ര ഇടവിട്ട് സംഭവിക്കുന്നു, പിന്നീട് സാധാരണ നിലയിലേക്ക് എത്തുന്നുണ്ടോ എന്നതൊക്കെയാണ് ഇതിൽ പ്രധാന്യം അർഹിക്കുന്നത്. ഭക്ഷണം, ശാരീരിക അധ്വാനം, ഉറക്കം, മാനസിക സമ്മർദ്ദം എന്നിവയ്ക്കനുസരിച്ച് ശരീരം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിരന്തരം ക്രമീകരിക്കുന്നുണ്ട്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഉണ്ടാകുന്ന താത്കാലിക വർദ്ധനവ് നിങ്ങൾക്ക് പ്രമേഹമുണ്ടെന്നതിന്റെ Read More…
അതാണ് ആ രഹസ്യം’: 111-ാം വയസ്സിലും ഊർജ്ജസ്വലയായി വയോധിക; നീണാൾ ആയുസ്സിന്റെ രഹസ്യം പങ്കുവെച്ച് വയോധിക
കിഴക്കൻ ചൈനയിലെ 111 വയസ്സുള്ള വയോധിക, തന്റെ അത്ഭുതകരമായ ആയുസ്സിനും ആരോഗ്യത്തിനും പിന്നിലെ ലളിതമായ ശീലങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ഏറ്റവും കൂടുതൽ ശതാബ്ദികൾ (100 വയസ്സ് കഴിഞ്ഞവർ) ജീവിക്കുന്ന പ്രദേശമായി അറിയപ്പെടുന്ന ജിയാങ്സു പ്രവിശ്യയിലെ റുഗാവോയിലാണ് വാങ് ഗൈയിംഗ് താമസിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മേഖലയിൽ നൂറിലധികം വയസ്സുള്ള 672 പേരുണ്ടെന്നാണ് കണക്ക്. റുഗാവോയിലെ പോഷകസമൃദ്ധമായ മണ്ണും അവിടെ വിളയുന്ന മിനറലുകൾ നിറഞ്ഞ ധാന്യങ്ങളുമാണ് ഇവിടുത്തുകാരുടെ ദീർഘായുസ്സിന് പിന്നിലെ പ്രധാന കാരണമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. അഞ്ചു Read More…
ഭക്ഷണം ബാക്കി വന്നാൽ അമൃതാകില്ല, വിഷമാകും; ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ വരുത്തുന്ന 5 വലിയ തെറ്റുകൾ
റഫ്രിജറേറ്ററുകളും ഓവനുകളും നമ്മുടെ ജീവിതം വളരെ എളുപ്പമാക്കി മാറ്റിയിട്ടുണ്ട്. ഭക്ഷണം ബാക്കി വന്നാൽ ഒട്ടും വിഷമിക്കേണ്ടതില്ല, രാത്രി ഫ്രിഡ്ജിൽ വെച്ച് ആവശ്യാനുസരണം ചൂടാക്കി കഴിക്കാം. എന്നാൽ നിങ്ങൾ എപ്പോഴും ഇങ്ങനെ ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്നവരാണെങ്കിൽ, ഭക്ഷ്യവിഷബാധ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ചില വസ്തുതകള്‍ അറിഞ്ഞിരിക്കണം. ഭക്ഷണം ശരിയായ രീതിയിൽ സൂക്ഷിക്കാതിരുന്നാലോ അല്ലെങ്കിൽ വീണ്ടും ചൂടാക്കുമ്പോഴോ അതിൽ ദോഷകരമായ ബാക്ടീരിയകൾ വളരാൻ സാധ്യതയുണ്ടെന്നും ഇത് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ബാംഗ്ലൂർ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷൻ Read More…
60 വയസ്സിന് മുൻപ് ഹൃദയാഘാതം ഒഴിവാക്കണോ? ഹൃദ്രോഗ വിദഗ്ദ്ധൻ നിർദ്ദേശിക്കുന്ന 10 വഴികൾ ഇതാ…
ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ആളുകളെ മരണത്തിലേയ്ക്ക് നയിക്കുന്നതില്‍ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് ഹൃദ്രോഗം. എന്നാൽ കൃത്യമായ മുൻകരുതലുകളിലൂടെ പല ഹൃദയാഘാതങ്ങളും തടയാൻ സാധിക്കും. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയ ശേഷം മാത്രം അതിനെക്കുറിച്ച് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുൻപ് തന്നെ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നാണ് ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ഹൃദയാരോഗ്യത്തെക്കുറിച്ച് നിരന്തരം വിവരങ്ങൾ പങ്കുവെക്കുന്ന പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനായ ഡോ. ഇവാൻ ലെവിൻ, 60 വയസ്സിന് മുൻപ് വരാൻ സാധ്യതയുള്ള ഹൃദയാഘാതങ്ങളെ തടയാൻ സഹായിക്കുന്ന പത്ത് Read More…
അന്താരാഷ്ട്ര യോഗാദിനം; ദിവസവും യോഗ ചെയ്താൽ ശരീരഭാരം കുറയുമോ? വിദഗ്ധർ പറയുന്നു
ഇന്ന് അന്താരാഷ്ട്ര യോഗാദിനം. ശരീരഭാരം കുറയ്ക്കാന്‍ യോഗ സഹായിക്കുമോ എന്ന കാര്യത്തില്‍ ആരോഗ്യ വിദഗ്ദ്ധര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നു. യോഗയില്‍ കഠിനമായ കാര്‍ഡിയോ വ്യായാമങ്ങളോ ഭാരദ്വഹനമോ ഉള്‍പ്പെടുന്നില്ലെങ്കിലും, ശരീരഭാരം നിയന്ത്രിക്കുന്നതില്‍ യോഗയുടെ ഗുണങ്ങള്‍ കൂടുതല്‍ സമഗ്രവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണെന്ന് അവര്‍ വിശദമാക്കുന്നു. പലരും പ്രതീക്ഷിക്കുന്ന രീതിയിലല്ലെങ്കിലും യോഗ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പുണെ ജൂപ്പിറ്റര്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഡോ. സബ്രീന ബോകില്‍ പറയുന്നു. പരമ്പരാഗത യോഗാരീതികള്‍ കഠിനമായ വ്യായാമങ്ങള്‍ പോലെ കൂടുതല്‍ കലോറി എരിച്ചുകളയില്ലായിരിക്കാം. എന്നാല്‍ വ്യായാമം, Read More…
രക്തപരിശോധനയ്ക്ക് പോകുകയാണോ? പുകവലിച്ചാൽ ഫലം പാളും; കാരണങ്ങൾ ഇതാ!
രാവിലെ ഉണരുമ്പോൾ തന്നെ സിഗരറ്റ് വലിക്കുന്നത് പലർക്കും ഒരു ശീലമാണ്. എന്നാൽ അതിനുശേഷം ഒരു ആരോഗ്യപരിശോധനയ്ക്കായി പോകുമ്പോൾ, നിങ്ങൾ പോലുമറിയാതെ ആ സിഗരറ്റ് നിങ്ങളുടെ ശരീരത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടാകും. രക്തപരിശോധനാ ഫലങ്ങളിൽ പുകയിലയുടെ സാന്നിധ്യം വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് അഗിലസ് ഡയഗ്നോസ്റ്റിക്സിലെ ഡോ. കുനാൽ ശർമ്മ പറയുന്നു. പുകവലിക്കുമ്പോൾ ശരീരത്തിലെത്തുന്ന നിക്കോട്ടിൻ ‘കോട്ടിനൈൻ’ (Cotinine) എന്ന രാസവസ്തുവായി മാറുന്നു. പുകവലിക്കാത്തവരിൽ ഇതിന്റെ അളവ് 10 ng/mL-ൽ താഴെയായിരിക്കുമ്പോൾ, പുകവലിക്കുന്നവരിൽ ഇത് 500 ng/mL വരെ ഉയർന്നേക്കാം. Read More…
‘വെണ്ടയ്ക്ക വെള്ളം’! കുടിച്ചാല്‍ രക്തത്തിലെ പഞ്ചസാര കുറയുമോ? ശാസ്ത്രീയ വശങ്ങൾ ഇങ്ങനെ
നമ്മുടെ നാട്ടിൽ സാധാരണമായി ലഭിക്കുന്ന വെണ്ടയ്ക്ക വെറും ഒരു പച്ചക്കറി മാത്രമല്ല, നിരവധി പോഷക ഗുണങ്ങളുള്ള ഒന്നാണെന്ന് നമുക്കറിയാം. സാധാരണയായി തോരനോ മെഴുക്കുപുരട്ടിയോ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെണ്ടയ്ക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന ‘വെണ്ടയ്ക്ക വെള്ളം’ ഇപ്പോൾ ആരോഗ്യരംഗത്ത് വലിയ ശ്രദ്ധ നേടുകയാണ്. ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് പ്രമുഖ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പ്രമേഹരോഗികൾക്ക് വെണ്ടയ്ക്ക വെള്ളം നൽകുന്ന ഗുണങ്ങളെക്കുറിച്ച് പലർക്കും അറിവില്ല. വെണ്ടയ്ക്ക വെള്ളം എങ്ങനെയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നത് എന്ന് നോക്കാം. Read More…









