Health

തലകറക്കം ഒരു രോഗമല്ല, അസുഖത്തെ മുന്‍കൂട്ടി അറിയാന്‍ ശരീരത്തിന്റെ മുന്നറിയിപ്പ്

പലരോഗങ്ങളുടെയും പ്രാരംഭ ലക്ഷണമായിട്ടായിരിക്കും തലകറക്കം പ്രത്യക്ഷപ്പെടുന്നത്. രോഗങ്ങളെ മുന്‍കൂട്ടി അറിയുന്നതിനുള്ളശരീരത്തിന്റെ മുന്നറിയിപ്പായി തലകറക്കത്തെ കണക്കാക്കാം. പല സന്ദര്‍ഭങ്ങളിലും തലകറക്കം ഒരു വില്ലനായി നമ്മുടെ ജീവിതത്തില്‍ കടന്നു വരാറുണ്ട്. പ്രത്യേകിച്ചും കാരണങ്ങളൊന്നുമില്ലാതെ കടന്നുവരുന്ന ഇത്തരം തലകറക്കം നാം ഗൗരവമായി എടുക്കാറുമില്ല. തലകറക്കം ഒരു രോഗത്തെക്കാള്‍ ഉപരി രോഗലക്ഷണമാണ്. പലരോഗങ്ങളുടെയും പ്രാരംഭ ലക്ഷണമായിട്ടായിരിക്കും തലകറക്കം പ്രത്യക്ഷപ്പെടുന്നത്. രോഗങ്ങളെ മുന്‍കൂട്ടി അറിയുന്നതിനുള്ള ശരീരത്തിന്റെ മുന്നറിയിപ്പായി തലകറക്കത്തെ കണക്കാക്കാം. ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപ്പെടുമ്പോഴാണ് ഇത് അനുഭവപ്പെടുന്നത്. ലക്ഷണങ്ങള്‍ നമ്മള്‍ അല്ലെങ്കില്‍ നമ്മുക്കു ചുറ്റുമുള്ള Read More…

Fitness

നിങ്ങള്‍ ആരോഗ്യവാനാണോ? ശരീരം തന്നെ സൂചനകള്‍ കാണിക്കും

ജീവിതത്തില്‍ ആരോഗ്യമാണ് നമ്മള്‍ ഒരോതരുടെയും ഏറ്റവും വലിയ സമ്പത്ത്. അത് കാത്ത് സൂക്ഷിക്കുന്നതിനായി പലവരും പല വഴികളും നോക്കാറുമുണ്ട്. ആരോഗ്യമുള്ള വ്യക്തിയാണോ നിങ്ങള്‍ എന്നറിയാനായി ശരീരം നല്‍കുന്ന പത്ത് സൂചനകള്‍ ഇതാണ്. തെളിഞ്ഞതും ഇളം മഞ്ഞ നിറത്തിലുള്ളതുമായ മൂത്രം ശരീരത്തില്‍ ജലാംശം ഉണ്ട് എന്നതിന്റെയും വൃക്കകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ സൂചനകളാണ് . അതേ സമയം ഇരുണ്ടതോ, മഞ്ഞയോ, തവിട്ട് കലര്ന്ന മഞ്ഞയോ നിറമുള്ള മൂത്രം നിര്‍ജലീകരണത്തിന്റെയും മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെയും സൂചനകളാണ് ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താനായി Read More…

Health

ശീലങ്ങളില്‍ ചെറിയ മാറ്റം വരുത്താം ; നെഞ്ചെരിച്ചില്‍ വരുതിയിലാക്കാം

നെഞ്ചെരിച്ചില്‍ പലപ്പോഴും നമുക്ക് വരാറുണ്ട്. അപ്പോള്‍ തന്നെ വീട്ടില്‍ എന്തെങ്കിലും പൊടിക്കൈകള്‍ ചെയ്ത് ഇത് ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇതിനെ ആരും അത്ര കാര്യമാക്കാറില്ല. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില്‍ കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക. വയറിന്റെ മുകള്‍ഭാഗത്തു നിന്നും നെഞ്ചിന്റെ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ ചിലപ്പോള്‍ പുറത്തേക്കോ വ്യാപിക്കുന്ന എരിച്ചിലായാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക. നമ്മുടെ ശീലങ്ങളില്‍ ചെറിയ മാറ്റം വരുത്തുന്നതിലൂടെയും വീട്ടില്‍ തന്നെ പരീക്ഷിച്ച് നോക്കാവുന്ന ചില Read More…

Healthy Food

അടുക്കളയിലെ പ്രിയങ്കരന്‍… എന്തെല്ലാം ഔഷധ ഗുണങ്ങളാണ് ഒരു ഏലത്തരിയില്‍ !

ഹൃദ്യമായ ഒരനുഭൂതിയായി മലയാളിയുടെ മനസില്‍ എപ്പോഴുമുണ്ട് ഏലയ്ക്കാ. എണ്ണമറ്റ നമ്മുടെ രുചിവിഭവങ്ങളില്‍ ഏലയ്ക്ക പൊടിച്ച് ചേര്‍ക്കാറുണ്ട്. പായസം, പപ്പടം, ഉപ്പുമാവ്, കാപ്പി എന്ന് വേണ്ട ഏലയ്ക്ക ചേര്‍ത്ത് പ്രത്യേക രുചി വരുത്തി ഭക്ഷണം സ്വാദിഷ്ടമാക്കുന്ന അടുക്കള വിദ്യ ഒരു പക്ഷേ മലയാളിക്ക് സ്വന്തമായിരിക്കും. അടുക്കളയിലെ പ്രിയങ്കരന്‍ മധുരമുള്ള ലഡു കഴിക്കുമ്പോഴും, കേസരിയിലായാലും, എരിവുള്ള മിക്‌സ്ചര്‍ പോലുള്ള ബേക്കറി പലഹാരങ്ങളായാലും ഏലയ്ക്കയുടെ സാന്നിധ്യം നമുക്കറിയാം. ഏറെ വിദേശനാണ്യം നേടിത്തരുന്ന സുഗന്ധ വ്യജ്ഞനം കൂടിയാണ് അടുക്കളയിലെ ഈ പ്രിയങ്കരന്‍. ഏലയ്ക്ക Read More…

Health

ഈ വൈറ്റമിന്‍ ആവശ്യത്തിന് ശരീരത്തിന് ലഭിക്കാതെ വരുന്നത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

ആളുകളുടെ മരണത്തെ സംബന്ധിച്ച് ലോകാരോഗ്യസംഘടന പുറത്ത് വിട്ട കണക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ലോകത്ത് ഇന്ന് നടക്കുന്ന മരണങ്ങളില്‍ 32 ശതമാനത്തിനും കാരണം ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങളാണെന്നാണ് കണക്കുകള്‍ പറയുന്നത്. അനാരോഗ്യകരമായ ഭക്ഷണക്രമം, ശാരീരികമായ അധ്വാനത്തിന്റെ അഭാവം, പുകയില ഉപയോഗം, മദ്യപാനം, കൊളസ്ട്രോള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദം എന്നിങ്ങനെ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. എന്നാല്‍ വൈറ്റമിന്‍ കെ ആവശ്യത്തിന് ശരീരത്തിന് ലഭിക്കാതെ വരുന്നത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് ഓസ്‌ട്രേലിയയിലെ ന്യൂ എഡിത് കോവന്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ Read More…

Health

സ്ത്രീകൾക്ക് അരക്കെട്ടിനുതാഴെ എന്തുകൊണ്ടാണ് കൊഴുപ്പടിയുന്നത് ?

എന്ത് വണ്ണമാണ് ഇത്. കണ്ടിട്ട് തന്നെ ശ്വാസം മുട്ടുന്നു എന്ന ഡയലോഗ് കേൾക്കാത്ത ആളുകൾ കുറവാണ്. ഭക്ഷണം ഒന്നും കഴിക്കുന്നിമില്ല എന്നിട്ടും വണ്ണം വയ്ക്കുകയാണ് എന്നാകും ഇത് കേൾക്കുന്പോൾ നിങ്ങളുടെ മറുപടി. സ്ത്രീകൾക്ക് അരക്കെട്ടിനു താഴേക്ക് വണ്ണം വയ്ക്കുന്നത് പതിവാണ്. അതോടൊപ്പം വയറും ചാടും. കൊഴുപ്പ് അടിഞ്ഞ് കൂടുന്നതുമൂലമാണ് അരക്കെട്ടിനു താഴെ സ്ത്രീകൾക്ക് വണ്ണം കൂടുന്നത്. സ്ത്രീകളില്‍ ഈസ്ട്രജനും പുരുഷന്മാരിലെ ആന്‍ഡ്രോജെന്‍ ഹോര്‍മോണുകളുമാണ് ഇത്തരം കൊഴുപ്പിന് ഇടയാക്കുന്നത്. സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ വ്യതിയാനം മൂലം അവരുടെ നിതംബത്തിലും Read More…

Health

പുതിനയിട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ കുടിച്ചാല്‍…

പുതിനച്ചപ്പ് ഇട്ടു തയ്യാറാക്കുന്ന രസവും സാമ്പാറും നമുക്കു സുപരിചിതമാണ്. നെയ്‌ച്ചോറ്, ബിരിയാണി തുടങ്ങിയ നമ്മുടെ ഇഷ്ട ഭോജ്യങ്ങളിലെല്ലാം ഭംഗിയോടെ വെക്കുന്ന പുതിനയിലകള്‍, രുചി മാത്രമല്ല മതിമറന്നു ഭക്ഷണം കഴിക്കുന്നതിനും നമ്മെ സഹായിക്കുന്നു. വേനല്‍കാലത്തു ദാഹശമനിയായി പുതിനയിലയിട്ടു തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാം. പുതിന പൂക്കുന്ന സമയത്ത് ഇല വാട്ടിയെടുക്കുമ്പോള്‍ കിട്ടുന്ന തൈലത്തില്‍ മെന്‍ന്തോള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കഫ, വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിനയ്ക്കു കഴിയും. പുതിനയിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നതു പനിയും, അജീര്‍ണ്ണവും മാറാന്‍ നല്ലതാണ്. പുതിനയ്ക്കു ഭക്ഷ്യവിഷബാധ Read More…

Health

തുടര്‍ച്ചയായി 30 മിനിറ്റില്‍ അധികം ഇരുന്നുജോലി ചെയ്യുന്നവരാണോ? പണിവരുന്നുണ്ട് കേട്ടോ !

ഊര്‍ജ്ജസ്വലമായി ഒരു ദിവസം തുടങ്ങുന്നത് വലിയ കാര്യമാണ്. ദീര്‍ഘനേരം ഊര്‍ജ്ജസ്വലമായി ഇരിയ്ക്കുന്നതും കുറച്ച് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ദീര്‍ഘനേരം ഒരേ ഇരിപ്പില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ശാരീരികമായ പല അസ്വസ്ഥതകളും നേരിടേണ്ടി വരും. തുടര്‍ച്ചയായി 30 മിനിറ്റില്‍ അധികം ഇരിക്കുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ശരീരത്തിനുണ്ടാക്കാമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘനേരം ഇരിയ്ക്കുന്നതു കൊണ്ട് നമ്മുടെ ശരീരത്തിന് സംഭവിക്കാവുന്ന ദോഷങ്ങളെക്കുറിച്ച് അറിയാം… *മാനസിക സമ്മര്‍ദ്ദം – ദീര്‍ഘനേരത്തെ ഇരിപ്പ് ഉദാസീനമായ ശൈലിയുടെ പ്രധാന കാരണമാണ്. ഇത് മോശം മാനസികാരോഗ്യ Read More…

Celebrity

ലൂപ്പസ് രോഗം, വൃക്ക മാറ്റിവെയ്ക്കല്‍; തനിക്ക് കുട്ടികളെ പ്രസവിക്കാന്‍ കഴിയില്ലെന്ന് സെലീനാഗോമസ്

ഒരിക്കലും തനിക്ക് കുട്ടികളെ പ്രസവിക്കാന്‍ കഴിയില്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി നടിയും ഗായികയുമായ സെലിനാ ഗോമസ്. സ്വന്തം കുട്ടികളെ വഹിക്കാന്‍ തനിക്ക് കഴിയില്ലെന്നും അങ്ങിനെ വന്നാല്‍ തന്റെയും കുഞ്ഞിന്റെയും ജീവന്‍ അപകടത്തിലാക്കുന്ന വിധത്തിലുള്ള ഒരുപാട് മെഡിക്കല്‍ പ്രശ്നങ്ങള്‍ തനിക്കുണ്ടെന്നും വാനിറ്റി ഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി. 2013 ല്‍ ലൂപ്പസ് രോഗനിര്‍ണയം നടത്തുകയും 2017 ല്‍ വൃക്ക മാറ്റിവയ്ക്കുകയും ചെയ്ത ഗോമസ്, താന്‍ മുമ്പ് ”ഇത് ഒരിക്കലും” പരസ്യമായി പറഞ്ഞിട്ടില്ലെന്ന് കുറിച്ചു. അതേസമയം തന്നെ Read More…