Oddly News

92-ാം വയസ്സിൽ ആദ്യമായി മുത്തച്ഛനായി; 96-ാം വയസ്സിൽ ഗിന്നസ് റെക്കോർഡിലേക്ക് പറന്ന് വയോധികൻ!

പലരും തങ്ങളുടെ പേരക്കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ആഘോഷിക്കുന്ന പ്രായത്തിൽ, ആദ്യമായി ഒരു പേരക്കുട്ടിയുടെ മുത്തശ്ശനായി മാറി ഗിന്നസ് ലോക റെക്കോർഡ് നേടിയിരിക്കുകയാണ് നോർമണ്ട് ടുസിഗ്നന്റ് എന്ന 96-കാരനായ അമേരിക്കൻ സ്വദേശി. തന്റെ 92-ാം വയസ്സിൽ ആദ്യത്തെ പേരക്കുട്ടിയെ സ്വന്തമാക്കിയതിനാണ് ഇദ്ദേഹത്തിന് ഈ ലോക റെക്കോർഡ് ലഭിച്ചത്. 2022 സെപ്റ്റംബർ 22-ന് മാഡിസൺ എന്ന പെൺകുഞ്ഞ് ജനിക്കുമ്പോൾ നോർമണ്ടിന് 92 വയസ്സും 24 ദിവസവുമായിരുന്നു പ്രായം. കൊച്ചുമകൾ ജനിച്ച് നാല് വർഷത്തോളത്തിന് ശേഷം, 2026 ഓഗസ്റ്റിൽ അദ്ദേഹത്തിന്റെ Read More…

Featured Spotlight

‘കാളയല്ല, കരിമ്പുലി വന്നാലും വിട്ടുകൊടുക്കില്ല’; കൈക്കുഞ്ഞിനെ കാക്കാൻ പോരാടി മുത്തച്ഛന്‍- വീഡിയോ വൈറൽ

കൈക്കുഞ്ഞിനെ നെഞ്ചോടു ചേർത്ത് വീടിനു മുന്നിൽ നിൽക്കുകയായിരുന്ന മുത്തച്ഛനു നേരെ പൊടുന്നനെയാണ് കൂറ്റൻ കാളയുടെ ആക്രമണമുണ്ടായത്. കാളയുടെ കുത്തേറ്റു തെറിച്ചുവീണ മുത്തച്ഛന്റെ കൈയിൽനിന്ന് കുഞ്ഞും നിലത്തേക്ക് വീണു. തുടർന്ന് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം പ്രാണൻ പോലും പണയപ്പെടുത്തി ആ മുത്തച്ഛൻ നടത്തിയ പോരാട്ടത്തിന്റെ ഭീതിജനകമായ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം, ഒരു വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞിനെയും പിടിച്ച് നിൽക്കുകയായിരുന്ന അറുപതുകാരനെ Read More…

Crime

കാമുകനൊപ്പമുള്ള സ്വകാര്യനിമിഷങ്ങള്‍ കണ്ടു; മുത്തച്ഛനെ ചപ്പാത്തിപ്പലകയ്ക്ക് അടിച്ചു കൊന്ന് 16കാരിയും കാമുകനും

ഉത്തർപ്രദേശിലെ ഝാൻസി ചിറോണ ഗ്രാമത്തിൽ 76-കാരനായ മുത്തച്ഛനെ പേരക്കുട്ടിയും കാമുകനും ചേർന്ന് ചപ്പാത്തിപ്പലക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞു. സ്വകാര്യനിമിഷങ്ങൾ മുത്തച്ഛൻ കണ്ടതിനെത്തുടർന്നാണ് 16-കാരിയായ പെൺകുട്ടിയും 20-കാരനായ കാമുകനും ചേർന്ന് ഈ ക്രൂരത ചെയ്തത്. സംഭവത്തിൽ പത്താം ക്ലാസുകാരിയായ പെൺകുട്ടിയെയും കാമുകൻ വിശാൽ കുശ്‌വാഹയെയും പൊലീസ് അറസ്റ്റ് ചെയ്തു. പത്തു വർഷം മുൻപ് അമ്മ മരിച്ചതിനെത്തുടർന്ന് പെൺകുട്ടിയെയും സഹോദരിയെയും മുത്തച്ഛനും മുത്തശ്ശിയുമാണ് വളർത്തിയിരുന്നത്. കഴിഞ്ഞ ദിവസം മുത്തശ്ശി ജോലിക്ക് പോയ സമയത്താണ് പെൺകുട്ടി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. Read More…

Crime

മുത്തശ്ശനെ പൂര്‍ണ്ണ നഗ്നനാക്കി, കൊലപാതകദൃശ്യം വീഡിയോകോള്‍ വഴി കാണിച്ചു; ക്വട്ടേഷൻ നൽകിയത് 13കാരി, കൊന്നത് സുഹൃത്തുക്കള്‍, കൊല ഫോണിനും ബൈക്കിനും പണം കണ്ടെത്താന്‍?

ആലപ്പുഴ കരുവാറ്റയിൽ നടന്ന വൃദ്ധന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതക ദൃശ്യങ്ങൾ പ്രതികൾ വീഡിയോ കോൾ വിളിച്ച് 13 കാരിയായ കൊച്ചുമകളെ കാണിച്ചതായി റിപ്പോർട്ടുകൾ . പെൺകുട്ടിയുടെ ക്വട്ടേഷനിലാണ് ഈ കൊലപാതകം നടന്നത്. പെൺകുട്ടിക്ക് ഐഫോൺ വാങ്ങാനും പ്രതികൾക്ക് അത്യാധുനിക ബൈക്ക് വാങ്ങാനുമാണ് വീട്ടിലെ ആറ് പവൻ സ്വർണം മോഷ്ടിച്ചത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി സിസിടിവി ദൃശ്യങ്ങളും സംഘം ഇല്ലാതാക്കി. ഞായറാഴ്ച രാത്രിയാണ് 67 കാരനായ ശിവൻകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. അതിനുശേഷം സംഘം Read More…

Featured Good News

തലമുറകൾ കൈമാറുന്ന താളം; കൊച്ചുമകനെ നാടൻ നൃത്തം പഠിപ്പിക്കുന്ന മുത്തശ്ശന്റെ വീഡിയോ പങ്കുവെച്ച് ആനന്ദ് മഹിന്ദ്ര!

ഒരു മുത്തശ്ശൻ തന്റെ കൊച്ചുമകനെ ഗുജറാത്തിലെ ഒരു പരമ്പരാഗത നാടോടിനൃത്തം പഠിപ്പിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്. വളരെ ഊർജ്ജസ്വലതയോടെ ഇരുവരും ഒരുമിച്ച് ചുവടുകൾ വെക്കുന്ന ഈ ദൃശ്യം, തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പാരമ്പര്യം കൈമാറുന്നത് എത്ര മനോഹരമായാണെന്ന് കാണിച്ചുതരുന്നു. ആനന്ദ് മഹിന്ദ്ര തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചതാണ് ഈ വീഡിയോ . വെറുമൊരു നൃത്തം എന്നതിനപ്പുറം വലിയൊരു അർത്ഥം ഈ വീഡിയോയ്ക്ക് പിന്നിലുണ്ടെന്ന് ആനന്ദ് മഹിന്ദ്ര പറയുന്നു. താൻ ഫോണിൽ നോക്കിക്കൊണ്ടിരുന്നപ്പോൾ ഈ വീഡിയോ Read More…

Featured Fitness

94-ാം വയസ്സിലും ചുറുചുറുക്കോടെ! മുത്തച്ഛന്റെ ആരോഗ്യരഹസ്യം വെളിപ്പെടുത്തി കൊച്ചുമകൾ

സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഹൃദ്യമായ പോസ്റ്റിലൂടെ, ഒരു യുവതി തന്റെ 94 വയസ്സുള്ള മുത്തച്ഛനോടുള്ള ആദരവ് പങ്കുവെച്ചു. അദ്ദേഹത്തിന്റെ പ്രസരിപ്പും ജീവിതത്തോടുള്ള അഭിനിവേശവുമാണ് അവർ ഇതിൽ എടുത്തുപറയുന്നത്. “എന്റെ 94 വയസ്സുകാരനായ മുത്തച്ഛന് വേണ്ടിയുള്ള ആദര സൂചകമായ ഒരു പോസ്റ്റ്. സൗന്ദര്യ-ആരോഗ്യ സംരക്ഷണ മേഖല ഇന്ന് കോടിക്കണക്കിന് ഡോളറിന്റെ ബിസിനസ്സാണ്. എന്നാൽ ഇവിടെ എന്റെ മുത്തച്ഛൻ ഇപ്പോഴും നടക്കുകയും ഭക്ഷണം പാകം ചെയ്യുകയും പുതിയ കാര്യങ്ങൾ (ലാപ്ടോപ്പ് ഉപയോഗിക്കുന്നത് പോലെ!) പഠിക്കുകയും ചെയ്യുന്നു.” Read More…

Featured Oddly News

180,000 പൗണ്ട് നഷ്ടപരിഹാര പാക്കേജ് നിരസിച്ചു; ഇപ്പോള്‍ മുത്തച്ഛന്റെ വീടിനു ചുറ്റും നാലുവരിപ്പാത…!

ചൈനയിലെ ജിന്‍സിയിലുള്ള ഹുവാങ് പിങ്ങിന്റെ ഇരുനില വീടിന്റെ മേല്‍ക്കൂരയും വീടിനു ചുറ്റും ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന മോട്ടോര്‍വേയുടെ ഉയരവും ഏതാണ് നേര്‍ക്കുനേരെയാണ്. വീടിനു ചുറ്റിവരിഞ്ഞ് വളഞ്ഞുപുളഞ്ഞു കിടക്കുന്ന നാലുവരിപ്പാതയും. പണി പൂര്‍ത്തിയായതോടെ സ്ഥലം ഒഴിയാന്‍ അന്ന് സര്‍ക്കാര്‍ വെച്ചു നീട്ടിയ 180,000 പൗണ്ട് വാങ്ങാന്‍ കഴിയാത്തതില്‍ ഖേദിക്കുകയാണ് ഇയാള്‍. 11 വയസ്സുള്ള തന്റെ കൊച്ചുമകനോടൊപ്പമാണ് ഹുവാങ് താമസിക്കുന്നത്. നിര്‍മ്മാണം നടക്കുന്നതിനാല്‍ ഹുവാങും കൊച്ചുമകനും ഇപ്പോള്‍ ടൗണ്‍ സെന്ററിലാണ് താമസിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മാത്രമേ ഇവര്‍ക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങാനാകൂ. Read More…

Celebrity

അസുഖംവന്നാല്‍ മരുന്നില്ല, ആഹാരവും; മുത്തച്ഛന്റെ ദീര്‍ഘായുസിന്റെ രഹസ്യം പറഞ്ഞ് നടി ഛവി മിത്തല്‍

101 വയസ് വരെ ജീവിച്ചിരുന്ന തന്റെ മുത്തച്ഛന്റെ ആരോഗ്യത്തിന് പിന്നിലുള്ള രഹസ്യം പങ്കുവച്ചിരിക്കുകയാണ് നടി ഛവി മിത്തല്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഈ കാര്യങ്ങള്‍ പറഞ്ഞത്. രോഗം വന്നാല്‍ മുത്തച്ഛന്‍ ആന്റിബയോട്ടിക്കുകളടക്കം ഒരു മരുന്നും കഴിക്കില്ല. സഹിക്കാന്‍ സാധിക്കാത്ത സ്ഥിതി വരുകയാണെങ്കില്‍ ഒന്നോരണ്ടോ പാരസെറ്റമോള്‍ കഴിക്കും. ഈ സമയം ഭക്ഷണവും ഉപേക്ഷിക്കും അദ്ദേഹത്തിന്റെ സിദ്ധാന്തമാകാട്ടെ രോഗത്തിനെ നേരിടാന്‍ ധൈര്യമാണ് വേണ്ടതെന്നാണ്. അദ്ദേഹത്തിന് രോഗം വന്നാല്‍ തന്നെ രണ്ട് ദിവസം കൊണ്ട് ഭേദമാകും. തനിക്ക് മുത്തച്ഛന്റെ ജീവിതചര്യ Read More…