ഒരു മയക്കുമരുന്ന് കേസിൽ മതനേതാവിനെ കുടുക്കാൻ പോലീസ് നടത്തിയ രഹസ്യനീക്കം ക്യാമറ ദൃശ്യങ്ങളിലൂടെ പുറത്തുവന്നു. നടക്കേണ്ട നാടകങ്ങളെല്ലാം കൃത്യമായി ആസൂത്രണം ചെയ്തതായിരുന്നുവെങ്കിലും ഈ ക്യാമറ ദൃശ്യങ്ങൾ പോലീസിന്റെ പ്ലാൻ മുഴുവൻ പൊളിച്ചു. ഹെറോയിൻ കിടക്കക്കടിയിൽ ഒളിപ്പിച്ചുവെക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പഞ്ചാബ് പോലീസിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ലുധിയാന ജില്ലയിലെ ഖന്ന പോലീസിന്റെ നടപടിയെക്കുറിച്ച് ഇത് ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ഖന്ന എസ്എസ്പി ഡോ. ദർപൺ അലൂവാലിയ, എഎസ്ഐ സുഖ്ദേവ് സിംഗിനെ സസ്പെൻഡ് ചെയ്യുകയും Read More…
Tag: drug case
വൻ ലഹരിമരുന്ന് വേട്ട: പിടിച്ചെടുത്തത് കോടികള്‍, ‘ലേഡി ഡോണ്‍’ പാർവതിയും സംഘവും വലയിൽ
ഡൽഹിയും രാജസ്ഥാനും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ അന്തർസംസ്ഥാന ലഹരിക്കടത്ത് ശൃംഖലയെ ഡൽഹി പൊലീസിലെ ഔട്ടർ നോർത്ത് ജില്ലാ ആന്റി നാർക്കോട്ടിക്സ് സ്ക്വാഡ് തകർത്തു. സംഘത്തിലെ പ്രധാനിയായ പാർവതി (42), ഇവരുടെ സഹായി ബുരാരി സ്വദേശി വികാസ് കുമാർ എന്ന ഷാനു (30), രാജസ്ഥാനിലെ പ്രതാപ്ഗഢിൽ നിന്നുള്ള പ്രധാന വിതരണക്കാരൻ സാഹബ് ഖാൻ (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കൻ ഡൽഹിയിലെ ബവാനയിലുള്ള ന്യൂ സനോഥ് കോളനിയിലെ വാടകവീട്ടിലും മറ്റ് കേന്ദ്രങ്ങളിലുമായി നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. Read More…
ഒരാഴ്ച വിൽക്കുന്നത് 10 കിലോ എംഡിഎംഎ ! 4 മാസംകൊണ്ട് അഞ്ചു കോടിയുടെ ഇടപാടുകൾ, നഴ്സിങ് വിദ്യാർഥിയും സുഹൃത്തും അറസ്റ്റിൽ
പന്തീരാങ്കാവ് ഒരു കിലോ എംഡിഎംഎ വേട്ടയിലെ തുടരന്വേഷണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെയും തിരുവനന്തപുരം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിയെയും ഡൽഹിയിൽനിന്ന് പൊലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി പി. സൂര്യ (23) എന്നിവരെയാണ് നോയിഡയിൽ വച്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മേയ് ഒൻപതിന് പന്തീരാങ്കാവ് കാപ്കോൺ സിറ്റിക്ക് സമീപം സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്നാണ് ഒരു കിലോ എംഡിഎംഎ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ മുഹമ്മദ് അർശലാൽ (25), Read More…
കാമുകിയെ കെട്ടാനായില്ല; പ്രതികാരത്തിന് ഭർത്താവിനെ ലഹരിക്കേസിൽ കുടുക്കാൻ പാഴ്സൽ, ഒടുവിൽ കുടുങ്ങിയത് മുന്കാമുകന്
കാമുകിയെ വിവാഹം കഴിക്കാൻ സാധിക്കാത്തതിനെത്തുടർന്ന് ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച യുവാവിന്റെ ഗൂഢാലോചന ജമ്മു കശ്മീർ പോലീസ് പൊളിച്ചു. കാൺപൂരിൽ നിന്ന് യുവതിയുടെ ഭർത്താവിന്റെ വിലാസത്തിൽ ലഹരിമരുന്ന് അടങ്ങിയ പാഴ്സൽ അയച്ചാണ് ഇയാൾ പ്രതികാരം വീട്ടാൻ പദ്ധതിയിട്ടത്. ഗന്ദർബാൽ സഫാപോറിൽ കോഴിഫാം നടത്തുന്ന യുവാവിനാണ് ഈ പാഴ്സൽ ലഭിച്ചത്. ഫാമിലേക്ക് മയക്കുമരുന്ന് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് എൻഡിപിഎസ് നിയമപ്രകാരം ആദ്യം ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാൽ ചോദ്യംചെയ്യലിൽ യുവാവിന് ഇതിൽ പങ്കില്ലെന്ന് മനസ്സിലായതോടെ പോലീസ് അന്വേഷണം Read More…
ലഹരിക്കെതിരെ വിദ്യാർഥികളെവച്ച് കീർത്തനയുടെ സൂംബ; ഡാൻസിനിടെ പോക്കറ്റിൽനിന്ന് തെറിച്ചുവീണത് സിഗരറ്റ് ! യാത്രകളേറെയും ബെംഗളൂരുവിലേയ്ക്ക്
കോഴിക്കോട്: ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളിൽ സജീവമായിരുന്ന അധ്യാപികയായ കീർത്തന പേരാമ്പ്രയിൽ ലഹരിയിടപാട് കേസിൽ അറസ്റ്റിലായത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. സ്കൂളില്‍ സൂംബ ഡാൻസ് പരിശീലകയായിരുന്ന ഇവർ ലഹരിക്കടത്തിൽ പിടിയിലായത് വിശ്വസിക്കാനാകുന്നില്ലെന്ന് പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ യൂസഫ് കെ.കെ പ്രതികരിച്ചു. പിടിയിലായ രണ്ടുപേരും എപ്പോഴും ഒരുമിച്ചാണ് ഉണ്ടായിരുന്നതെന്നും കുടുംബകാര്യങ്ങൾ പങ്കുവെച്ചുള്ള സൗഹൃദമായിരിക്കും ഇതെന്നാണ് കരുതപ്പെട്ടിരുന്നതെന്നും പേരാമ്പ്ര ബിആർസിയിലെ ഷാജിമ ടീച്ചർ പറഞ്ഞു. കായിക വിഷയങ്ങളിൽ ഏറെ അവഗാഹമുണ്ടായിരുന്ന കീർത്തനയ്ക്ക് താൽക്കാലിക ജോലിയായതിനാൽ ശമ്പളം കുറവായിരുന്നെന്നും, അതിനാൽ മറ്റ് ബിസിനസുകളിലേക്ക് Read More…
ഭര്‍ത്താവ് ആദ്യം പിടിയില്‍, ഭാര്യ കൂട്ടുകാരനൊപ്പം വാഗമണ്‍ റിസേര്‍ട്ടില്‍; കുടുങ്ങിയത് എംഡിഎംഎയുമായി
പീരുമേട്: നിരോധിത മയക്കുമരുന്നുമായി രണ്ടുപേര്‍ എക്സൈസിന്റെ പിടിയില്‍. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ് (32), ശ്രവണ്താര (24) എന്നിവരെയാണ് വാഗമണ്ണില്‍ നടന്ന പരിശോധനയില്‍ എക്സൈസ് സംഘം പിടി കൂടിയത്. ഇവരില്‍ നിന്നും എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നി ലഹരി ഉല്പന്നങ്ങള് കണ്ടെടുത്തു. 2.65 ഗ്രാം എം.ഡി.എം.എ, അഞ്ച് ഗ്രാം കഞ്ചാവ്, 2.970 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് കണ്ടെടുത്തത്. ഇവര്‍ താമസിച്ചിരുന്ന റിസോര്‍ട്ടില്‍നിന്ന് 3.75 ലക്ഷം രൂപയും കണ്ടെടുത്തു. വാഗമണ്ണിലെത്തുന്ന സഞ്ചാരികൾക്ക് കച്ചവടം ചെയ്യാൻ എത്തിച്ചതാണ് Read More…
അധ്യാപികയെ രാസലഹരി നല്കി ബോധരഹിതയാക്കി മാനഭംഗം; യുവാക്കള്‍ അറസ്റ്റില്‍
കളമശേരി: രാസലഹരി നല്കി ബോധരഹിതയാക്കി കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്ന അധ്യാപികയായ യുവതിയുടെ പരാതിയില്‍ യുവാക്കള്‍ അറസ്റ്റില്‍. കോട്ടയം പുത്തന്‍പറമ്പില്‍ വീട്ടില്‍ മാര്ട്ടിന് ആന്റണി (27), മലപ്പുറം വടക്കേപ്പുറത്ത് വീട്ടില്‍ ഫിറോസ് (28) എന്നിവരാണ് കളമശേരി പോലീസിന്റെ പിടിയിലായത്. മലപ്പുറം സ്വദേശിനിയാണ് കഴിഞ്ഞ 13നു രാത്രി കളമശേരി പോലീസില്‍ പരാതി നല്‍കിയത്. നെടുമ്പാശേരിയിലെയും കളമശേരിയിലെയും ഫ്ളാറ്റുകളില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് എം.ഡി.എം.എയും കഞ്ചാവും നല്കി ബോധരഹിതയാക്കി പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നു. കോളജ് അധ്യാപികയായിരുന്ന യുവതിയും പ്രതികളും ഒരു ആഘോഷച്ചടങ്ങിലാണു പരിചയപ്പെട്ടത്. പ്രതികള്‍ Read More…
ലഹരി നല്‍കിയെന്ന കേസില്‍ ട്വിസ്റ്റ്; 14കാരന് മൊഴിമാറ്റി; അമ്മൂമ്മയുടെ ആണ്‍സുഹൃത്തിനെ വെറുതെവിട്ടു
അമ്മൂമ്മയുടെ ആണ്‍സുഹൃത്ത് നിര്‍ബന്ധിച്ചു ലഹരി നല്‍കിയെന്ന പരാതിയില്‍ പതിനാലുകാരന് മൊഴിമാറ്റി. മുത്തശിയുടെ സുഹൃത്ത് ലഹരി നല്‍കിയിട്ടില്ലെന്നു കുട്ടി പറഞ്ഞതോടെ കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് വെറുതെ വിട്ടു. പതിനാലുകാരന് പ്രതിയായ പ്രവീണ്‍ മദ്യവും കഞ്ചാവും നല്‍കിയെന്നായിരുന്നു കേസ്. അച്ഛന് മരിക്കുകയും അമ്മ രണ്ടാംവിവാഹം കഴിക്കുകയും ചെയ്തതോടെ മറ്റാരു വീട്ടില്‍ അമ്മൂമ്മയ്ക്കൊപ്പമാണു കുട്ടി താമസിച്ചിരുന്നത്. പ്രതി തനിക്കു പലതവണ മദ്യം നല്‍കിയതായി കുട്ടി നേരത്തെ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. വീട്ടില്‍ ടിവി കണ്ടു കൊണ്ടിരിക്കെ അമ്മൂമ്മയുടെ ആണ്‍സുഹൃത്തായ Read More…
ഒറ്റദിവസം സൗദി നടപ്പാക്കിയത് 8 പേരുടെ വധശിക്ഷ, ഈ വര്‍ഷം ഇതുവരെ 230 എണ്ണം, ഭൂരിപക്ഷവും മയക്കുമരുന്ന് കേസുകള്‍
ഒറ്റദിവസം എട്ടുപേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. മയക്കുമരുന്നു കുറ്റകൃത്യങ്ങളുടെ പേരില്‍ ഏഴുവിദേശികളുടെയും മാതാവിനെ വധിച്ച കേസില്‍ സൗദി പൗരന്റെയും ശിക്ഷയാണു കഴിഞ്ഞ രണ്ടിനു നടപ്പാക്കിയത്. ഇതോടെ ഈവര്‍ഷം സൗദിയില്‍ വധശിക്ഷയ്ക്കു വിധേയരാക്കിയവരുടെ എണ്ണം 230 ആയി. രാജ്യത്തേക്കു ഹാഷിഷ് കടത്തിയതിന് നാലു സോമാലിയക്കാരുടെയും മൂന്ന് എത്യോപ്യക്കാരുടെയും വധശിക്ഷ തെക്കന്‍ മേഖലയായ നജ്റാനിലാണു നടപ്പാക്കിയത്. മയക്കുമരുന്ന് കടത്ത് വ്യാപകമായ സാഹചര്യത്തിലാണു ശിക്ഷാനടപടികളും കടുപ്പിച്ചതെന്ന് ഭരണാധികാരികളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) അറിയിച്ചു. വധശിക്ഷയ്ക്കെതിരേ രാജ്യാന്തര മുറവിളി Read More…









