യൂറോപ്യൻ പാർലമെന്റ് കെട്ടിടത്തിൽ സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വർണ്ണം പൂശിയ നഗ്ന പ്രതിമ. പൂർണമായും നഗ്നനായ ട്രംപ്, തന്റെ ഭാരം താങ്ങാനാവാതെ തളരുന്ന ഒരു സാധാരണ മനുഷ്യന്റെ ചുമലിൽ ഇരിക്കുന്ന രീതിയിലാണ് ഈ ശിൽപം നിർമ്മിച്ചിരിക്കുന്നത്. ‘ദി ഓറഞ്ച് പ്ലേഗ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ശിൽപത്തിന് 8.5 അടി ഉയരമുണ്ട്. ഡാനിഷ് ശിൽപിയായ ജെൻസ് ഗാൽഷിയോട്ട് നിർമ്മിച്ച ഈ പ്രതിമ 23 കാരറ്റ് സ്വർണപ്പാളി ഉപയോഗിച്ചാണ് പൊതിഞ്ഞിരിക്കുന്നത്. ട്രംപിന്റെ ഒരു കൈയിൽ നീണ്ട Read More…
Tag: Donald Trump
ട്രംപ് ദിവസവും ആസ്പിരിൻ കഴിക്കാറുണ്ട്; ദിവസേന ആസ്പിരിൻ കഴിക്കുന്ന ശീലം നല്ലതാണോ?
ദിവസവും ആസ്പിരിൻ (Aspirin) കഴിക്കുന്ന തന്റെ ശീലത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മനസ്സ് തുറന്നു. മാനസികമായി തനിക്ക് ഇത് ആവശ്യമാണെന്നും, പാർശ്വഫലങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഉയർന്ന അളവിലുള്ള ആസ്പിരിൻ കഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ ദിവസവും ഒരു ആസ്പിരിൻ കഴിക്കാറുണ്ട്. അത് ഗുണം ചെയ്യുന്നുണ്ടോ എന്ന് എനിക്കറിയില്ല, എങ്കിലും മാനസികമായി എനിക്ക് അത് വേണം. അത് രക്തം നന്നായി നേർത്തതാക്കുമെന്ന് കരുതുന്നു. വർഷങ്ങളായി ഞാൻ ഇത് ചെയ്യുന്നു, എനിക്ക് ഒരു കുഴപ്പവുമില്ലാതെ സംസാരിക്കാൻ സാധിക്കുന്നുമുണ്ട്. ബെയർ Read More…
ട്രംപിന്റെ മകന് ഇറാന്റെ വധഭീഷണി; ബാരണിന്റെ തലയ്ക്ക് 95 കോടി ! ഞെട്ടിക്കുന്ന ഭീഷണി വീഡിയോ പുറത്ത്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടുംബത്തിന് അപൂർവമായ ഭീഷണി ഉയർത്തി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ. ട്രംപിന്റെ മകൻ ബാരൺ ട്രംപിനെ വധിക്കാനുള്ള വഴികൾ വിവരിക്കുന്ന വീഡിയോ സംപ്രേഷണം ചെയ്ത ഇറാന്റെ ഔദ്യോഗിക ചാനൽ, ഇതിനായി 10 ദശലക്ഷം ഡോളർ (ഏകദേശം 95 കോടിയിലധികം രൂപ) പാരിതോഷികവും പ്രഖ്യാപിച്ചു. ഐആർജിസി (IRGC) അനുകൂല മാധ്യമങ്ങൾ നിർമ്മിച്ച് ഇറാൻ സ്റ്റേറ്റ് ടെലിവിഷന്റെ മൂന്നാം ചാനലിലൂടെ സംപ്രേഷണം ചെയ്ത “വെയർ ടു കിൽ ബാരൺ ട്രംപ്” (ബാരൺ ട്രംപിനെ എവിടെ വെച്ച് Read More…
‘ഡൊണാൾഡ് ട്രംപും’ ‘ബെഞ്ചമിൻ നെതന്യാഹുവും’; പെരുന്നാൾ വിപണിയിലെ ആ വൈറൽ പോത്തുകൾ!
ബംഗ്ലാദേശിൽ പെരുന്നാളിന് മുന്നോടിയായി ധാക്കയ്ക്ക് സമീപമുള്ള രണ്ട് എരുമകൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. അവയുടെ രൂപവും സ്വഭാവവും കാരണം നാട്ടുകാർ അവയ്ക്ക് ഡൊണാൾഡ് ട്രംപ് എന്നും ബെന്യാമിൻ നെതന്യാഹു എന്നുമാണ് പേരിട്ടിരിക്കുന്നത്. ഈ എരുമകളെ കാണാനും അവയ്ക്കൊപ്പം സെൽഫിയെടുക്കാനും വൻ ജനക്കൂട്ടമാണ് ഫാമുകളിലേക്ക് എത്തുന്നത്. ഇതിൽ 700 കിലോഗ്രാം ഭാരമുള്ള ഒരു വെളുത്ത (അൽബിനോ) എരുമയാണ് ‘ഡൊണാൾഡ് ട്രംപ്’ എന്ന പേരിൽ അറിയപ്പെടുന്നത്. അതിന്റെ വെളുത്ത ചർമ്മവും നേർത്ത നിറമുള്ള മുടിയും മുൻ യു.എസ് പ്രസിഡന്റിന്റെ ഹെയർസ്റ്റൈലിനെ Read More…
ജനപ്രീതി കൂട്ടാൻ വെടിവയ്പ്പ് നാടകം? ട്രംപിനെതിരെ പരിഹാസവുമായി ഇറാൻ അനുകൂല ആനിമേഷൻ വിഡിയോ
വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടെ നടന്ന വെടിവയ്പ്പിനെ പരിഹസിച്ച് ഇറാൻ പുറത്തിറക്കിയ ഒരു ആനിമേഷൻ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. ലെഗോ കളിപ്പാട്ടങ്ങളുടെ മാതൃകയിലുള്ള ഈ വിഡിയോയിലൂടെ ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തെയും വൈറ്റ് ഹൗസിലെ സുരക്ഷാ വീഴ്ചകളെയുമാണ് പരിഹസിക്കുന്നത്. ട്രംപിന്റെ ജനപ്രീതി ഇടിയുമ്പോൾ ശ്രദ്ധ തിരിക്കാനായി അദ്ദേഹം തന്നെ നടത്തുന്ന നാടകമാണിതെന്നാണ് വിഡിയോയിലെ പ്രധാന ആരോപണം. ‘നിങ്ങളുടെ പോളുകൾ ഇടിയുമ്പോഴെല്ലാം നിങ്ങൾ ഇതേ തന്ത്രമാണ് പുറത്തെടുക്കുന്നത്’ എന്ന വരികളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രംപ് ഒരു അഹംഭാവി ആണെന്നും Read More…
നാസയിൽ ഗവേഷകന്‍, കോളേജ് അധ്യാപകൻ; ആരാണ് ട്രംപിന്റെ വിരുന്നിനിടെ അക്രമം നടത്തിയ കോൾ തോമസ് അലൻ?
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ ഡിന്നറിനിടെ വെടിയുതിർത്തത് കാലിഫോർണിയയിലെ ടോറൻസ് സ്വദേശിയായ മുപ്പത്തിയൊന്നുകാരൻ കോൾ തോമസ് അലന്‍. വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിന് പുറത്ത് നടന്ന ഈ സംഭവത്തെത്തുടർന്ന് സീക്രട്ട് സർവീസും പോലീസും ചേർന്ന് ഇയാളെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ഏകദേശം 2,500 അതിഥികൾ പങ്കെടുത്ത ചടങ്ങ് നടന്ന ബോൾറൂമിലേക്ക് എത്തുന്നതിന് മുൻപ് സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. ഇയാളുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈലുകൾ പ്രകാരം ലോസ് ഏഞ്ചൽസ് കേന്ദ്രമായി പ്രവർത്തിക്കുന്ന Read More…
‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’! പിന്നാലെ ട്രംപിന്റെ വിരുന്നില്‍ വെടിവയ്പ്പ്! കരോലിന്‍ ലിവിറ്റിനെതിരെ സോഷ്യല്‍ മീഡിയ
വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവയ്പ്പിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ഉയരുന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് ചടങ്ങിന് മുൻപ് നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. “ട്രംപ് നിങ്ങളെ അമ്പരപ്പിക്കാൻ തയ്യാറാണ്, തമാശയും കാര്യങ്ങളും നിറഞ്ഞ ഒരു പ്രസംഗമാകും ഇത്, ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം (there will be some shots fired tonight)” എന്നായിരുന്നു ലിവിറ്റിന്റെ വാക്കുകൾ. ട്രംപിന്റെ വാചകക്കസർത്തുകളെ ഉദ്ദേശിച്ചാണ് ഇതെങ്കിലും, യഥാർത്ഥത്തിൽ വെടിയൊച്ച മുഴങ്ങിയതോടെ ലിവിറ്റിന്റെ Read More…
അമേരിക്ക തോൽക്കും! ട്രംപിന്റെ തിരിച്ചുവരവ് പ്രവചിച്ച ചൈനയുടെ ഈ ‘പുതിയ നോസ്ട്രഡാമസ്’
ഭാവി സംഭവങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങൾ പലപ്പോഴും യുവാക്കളുടെ ചിന്തകളെ ആകർഷിക്കാറുണ്ട്. സോവിയറ്റ് യൂണിയന്റെ തകർച്ച, അമേരിക്കയിലെ 9/11 ആക്രമണം എന്നിവയുൾപ്പെടെ നിരവധി കാര്യങ്ങൾ പ്രവചിച്ച ബൾഗേറിയൻ അമാനുഷിക ജ്ഞാനിയായ ബാബ വംഗ പ്രശസ്തയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വളരുമെന്നും അന്യഗ്രഹജീവികൾ മനുഷ്യരുമായി ബന്ധപ്പെടുമെന്നും അവർ പ്രവചിച്ചിട്ടുണ്ട്. ബാബ വംഗയുടെ പ്രവചനങ്ങൾ ഇന്റർനെറ്റിൽ വൈറലാകാറുണ്ടെങ്കിലും, ഇപ്പോൾ യേൽ സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം നേടിയ പ്രൊഫസർ ജിൻ സ്യൂക്വിൻ നടത്തിയ പ്രവചനങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആരാണ് ജിൻ സ്യൂക്വിൻ? ഡൊണാൾഡ് Read More…
മുന്നറിയിപ്പുമായി ട്രംപ്: മൂന്നാം ലോകമഹായുദ്ധത്തിന്റെ കരിനിഴലിൽ ലോകം?
ന്യൂഡൽഹി: ഇറാന്റെ മേലുള്ള അമേരിക്ക-ഇസ്രായേൽ സംയുക്ത സൈനിക നീക്കമായ “ഓപ്പറേഷൻ എപിക് ഫ്യൂറി” -യുടെ ഭാഗമായി ആക്രമണങ്ങളുടെ “മൂന്നാം തരംഗം” (Third Wave) ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച ഓവൽ ഓഫീസിൽ ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്റെ ആദ്യ ഘട്ടത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. ഇറാന്റെ ഭരണസംവിധാനം Read More…









