പശ്ചിമ ബംഗാളിലെ ബഹരംപൂരിലെ ഖാഗ്ര ശ്മശാനഘട്ട് ദുർഗ്ഗാ പൂജാ കമ്മിറ്റി ഒരുക്കിയ ദുർഗ്ഗാ പൂജാ പന്തലിലെ തനതായ പ്രമേയം സാമൂഹിക-രാഷ്ട്രീയ സന്ദേശങ്ങളുടെ സവിശേഷമായ ഒരു മിശ്രിതമാണ്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഈ പ്രമേയം, യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ‘അസുരനായി’ ചിത്രീകരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടും, ട്രംപ് ഇന്ത്യയോട് കാണിച്ച ‘വഞ്ചനയാണ്’ ഈ ചിത്രീകരണം എന്ന് പന്തൽ അധികൃതർ അറിയിച്ചു.പ്രശസ്ത കലാകാരനായ അസിം പാൽ രൂപകൽപ്പന Read More…
Tag: Donald Trump
‘ഹലോ ട്രംപ് സുഖമാണോ.? ഞാൻ വഴിയില്‍ കാത്തുനിൽക്കുകയാണ്’; ട്രംപിനായി വഴിമുടക്കി ന്യൂയോര്‍ക്ക് പോലീസ്; കാല്‍നടയായി യാത്ര തുടര്‍ന്ന് മാക്രോണ്‍- വീഡിയോ
ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി എല്ലാ റോഡുകളും അടച്ചതോടെ ന്യൂയോര്‍ക്കിലെ തെരുവില്‍ കുടുങ്ങി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഐക്യരാഷ്ര്‌ടസഭയുടെ പൊതുസമ്മേളനത്തിലെ (യു.എന്‍.ജി.എ) പ്രസംഗത്തിനുശേഷം എംബസിയിലേക്ക് മടങ്ങുന്നതിനിടെയാണ് മാക്രോണിനെ ന്യൂയോര്‍ക്ക് പോലീസ് തടഞ്ഞത്. എല്ലാ റോഡുകളും അടച്ചതിനെ തുടര്‍ന്ന് മാക്രോണിന്റെ വാഹനവ്യൂഹം വഴിയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് മാക്രോണ്‍ കാറില്‍ നിന്നിറങ്ങി റോഡ് തടഞ്ഞതിനെക്കുറിച്ച് പോലീസിനോട് അന്വേഷിച്ചു. ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനാലാണ് വഴിയടച്ചതെന്ന് പോലീസ് അറിയിച്ചപ്പോള്‍, മാക്രോണ്‍ തെരുവില്‍ നിന്നുകൊണ്ട് തന്നെ തമാശരൂപേണ യു.എസ് Read More…
അച്ഛന്‍ ട്രംപ് താരിഫ് കൊണ്ട് ഗുസ്തിപിടിക്കുമ്പോള്‍ മകന്‍ സുമോ ഗുസ്തി പിടിക്കുന്നു; വീഡിയോ
തന്നെ അനുസരിക്കാത്തവരോട് താരിഫ് കൊണ്ട് ഗുസ്തിപിടിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മകന്‍ ഇതാ മറ്റൊരു ഗുസ്തി പിടിക്കുന്ന വീഡിയോ വൈറലാകുന്നു. അടുത്തിടെ തന്റെ ജപ്പാൻ സന്ദർശനവേളയിലാണ് 34കാരനായ യോക്കോസുന എന്ന ഇതിഹാസ സുമോ ഗുസ്തിക്കാരനുമായി ഡൊണാൾഡ് ട്രംപിന്റെ മകൻ എറിക് ട്രംപ് ഏറ്റുമുട്ടിയത്. ഡൊണാൾഡ് ട്രംപിന്റെ 41-കാരനായ മകൻ എറിക് ട്രംപാണ് സുമോ ഗുസ്തിയുടെ ലോകത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ജാപ്പനീസ് ബിറ്റ്കോയിൻ ട്രഷറി കമ്പനിയായ മെറ്റാപ്ലാനെറ്റുമായി ഒരു ഷെയർഹോൾഡർ മീറ്റിംഗിൽ പങ്കെടുക്കുന്നതിനാണ് സെപ്റ്റംബർ 1-ന് എറിക് ട്രംപ് ടോക്കിയോയിൽ എത്തിയത്. Read More…
പുടിന്റെ അംഗരക്ഷകര്‍ ആ സ്യൂട്ട്‌കെയ്‌സ് കൊണ്ടുവന്നതെന്തിന്? ശാരീരമാലിന്യങ്ങള്‍ ശേഖരിക്കാന്‍?
അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ചയുടെ വിവരങ്ങളില്‍ കൗതുകങ്ങള്‍ ഏറെ. നാലു വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഇരുനേതാക്കളുടെയും കൂടിക്കാഴ്‌ചയില്‍ റഷ്യ-യുക്രൈനും സംഘര്‍മായിരുന്നു പ്രധാന വിഷയം. ചര്‍ച്ചയില്‍ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലെങ്കിലും പുടിന്റെ അംഗരക്ഷകര്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഇവര്‍ ചുമന്നുനടക്കുന്ന സ്യൂട്ട്‌കെയ്‌സ് രഹസ്യങ്ങളുടെ കലവറയാണെന്നാണു വരമൊഴികള്‍. പടിന്‍ വിദേശയാത്ര നടത്തുമ്പോഴെല്ലാം അംഗരക്ഷകര്‍ അദ്ദേഹത്തിന്റെ വിസര്‍ജ്യം ശേഖരിക്കാനുള്ള സ്യൂട്ട്‌കേസ് കൊണ്ടുവരുന്നതായി പല റിപ്പോര്‍ട്ടുകളുമുണ്ട്. അദ്ദേഹം അലാസ്‌ക ഉച്ചക്കോടിക്കെത്തിയപ്പോഴും ഇതിനു മാറ്റമുണ്ടായില്ല. പുടിന്റെ വിസര്‍ജ്യം ശേഖരിച്ച് Read More…
അന്ന് പോയിരുന്നെങ്കില്‍… വിവാഹമോചിതയായ ദിവസം ട്രംപ് ‘ഡേറ്റിങ്ങിന്’ വിളിച്ചെന്ന് നടി എമ്മ തോംപ്‌സണ്‍
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഓസ്‌കര്‍ പുരസ്‌കാര ജേതാവും ഹോളിവുഡ് നടിയുമായ എമ്മ തോംപ്‌സണ്‍. വിവാഹമോചനം നേടിയ ദിവസമാണ് ഡേറ്റിനായി ട്രംപ് ക്ഷണിച്ചതെന്നും അന്ന് ട്രംപിനൊപ്പം ഡേറ്റിനു പോയിരുന്നെങ്കില്‍ അമേരിക്കയുടെ ചരിത്രം തന്നെ മാറിയേനെയെന്നും അവര്‍ തമാശയായി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊക്കാര്‍ണോ ഫിലിം ഫെസ്‌റ്റിവലില്‍ സംസാരിക്കെയാണ് എമ്മ ഈ അപ്രതീക്ഷിത സംഭവം വിവരിച്ചത്.1998-ല്‍ ‘പ്രൈമറി കളേഴ്‌സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ട്രംപിന്റെ ഫോണ്‍കോള്‍ വന്നതെന്ന് അവര്‍ പറയുന്നു. ഫോണെടുത്തപ്പോള്‍ Read More…
ആ മുഖം, ആ ചുണ്ടുകൾ…; അവള്‍ മെഷീന്‍ഗണ്‍ പോലെയെന്ന് ട്രംപ്; പിന്നാലെ വിമര്‍ശനം
വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ കടുത്ത വിമര്‍ശനമേറ്റു വാങ്ങുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ലീവിറ്റിന്റെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ട് ട്രംപ് നടത്തിയ പരാമർശങ്ങളാണ് വലിയ ചർച്ചകൾക്ക് വഴിവച്ചത്. ന്യൂസ്മാക്‌സ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പ്രസ് സെക്രട്ടറിയെ പുകഴ്ത്തി പറഞ്ഞ കാര്യങ്ങള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണുയരുന്നത്. ‘അവൾ ഒരു താരമാണ്. ഒരു മികച്ച വ്യക്തിയും. കരോലിനെക്കാൾ മികച്ച ഒരു പ്രസ് സെക്രട്ടറി ആർക്കും ഉണ്ടായിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്. ആ മുഖം, Read More…
ട്രംപിന്റെ രൂപത്തിലുള്ള ടോയ്‌ലറ്റ് ബ്രഷിന് വന്‍ വില്‍പ്പന; താരിഫ് കൂട്ടിയ അമേരിക്കയോട് പ്രതികാരം
കഴിഞ്ഞയാഴ്ച മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ നിറഞ്ഞു നിന്നത് അമേരിക്ക ചൈന താരിഫ് യുദ്ധമായിരുന്നു. ചൈനയ്ക്ക് എതിരേ താരിഫ് വലിയ രീതിയില്‍ ഉയര്‍ത്തിയ ട്രംപിന് ചൈന പണി കൊടുത്തത് ടോയ്‌ലറ്റ് ബ്രഷ് നിര്‍മ്മിച്ചു കൊണ്ടാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പാരഡിയായി രൂപകല്‍പ്പന ചെയ്ത ചൈനീസ് നിര്‍മ്മിത ടോയ്ലറ്റ് ബ്രഷ്, ചൈനയും യുഎസും തമ്മിലുള്ള ടൈറ്റ്-ഫോര്‍-ടാറ്റ് താരിഫ് യുദ്ധത്തിന്റെ ഫലമായി ആഭ്യന്തര വില്‍പ്പനയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ് പ്രസിഡന്റിന്റെ ആദ്യ ഭരണകാലം മുതല്‍ അമേരിക്ക ചൈനയുമായി ഉടക്കാണ്. അന്നു Read More…
കാമുകനുള്ളപ്പോള്‍പോലും ട്രംപ് താനുമായി ഡേറ്റ് ചെയ്യാന്‍ ചോദിച്ചു; നടി സല്‍മാഹായേക്കിന്റെ വെളിപ്പെടുത്തല്‍
യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും അടുത്തിടെ 20 വര്‍ഷത്തെ ദാമ്പത്യം ആഘോഷിച്ചു വൈറ്റ് ഹൗസില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്. ഹോളിവുഡ് നടി സല്‍മ ഹയക്കിന്റെ മുന്‍കാല പ്രസ്താവനകള്‍ വീണ്ടും ഉയരുകയാണ്. ഒരുപക്ഷേ സല്‍മാ ഹായേക്ക് അനുവദിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ നടി മെലാനിയുടെ സ്ഥാനത്ത് എത്തിയേനെ. മുമ്പ് താന്‍ ഒരു ബന്ധത്തിലായിരിക്കുമ്പോള്‍ പോലും ട്രംപ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമീപിച്ചിരുന്നുവെന്നും നിലവിലെ സ്ലോവേനിയയില്‍ ജനിച്ച മുന്‍ മോഡലിന് പകരം മെക്സിക്കന്‍ നടിക്ക് പ്രഥമ Read More…
പ്രസവം നേരത്തെയാക്കാന്‍ കൂട്ടയിടി, ട്രംപിന്റെ നയത്തില്‍ ‘നയപരമായി’ നീങ്ങി ഗര്‍ഭിണികള്‍
ന്യൂയോര്‍ക്ക്: ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനു പിന്നാലെ, പ്രസവം നേരത്തെയാക്കാന്‍ യു.എസിലുള്ള ഇന്ത്യന്‍ ഗര്‍ഭിണികള്‍. ഫെബ്രുവരി 20-നു ശേഷം ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് യു.എസില്‍ ജനിച്ചു എന്നതുകൊണ്ടു മാത്രം പൗരാവകാശം കിട്ടില്ലെന്ന സാഹചര്യത്തിലാണിത്.എട്ടു മാസം ഗര്‍ഭിണിയായവര്‍ മുതല്‍ ഭ്രൂണം പൂര്‍ണ കാലയളവിലെത്താന്‍ ആഴ്‌ചകള്‍ മാത്രം ശേഷിക്കുന്നവരുള്‍പ്പെടെ പ്രസവം നേരത്തെയാക്കാന്‍ ഡോക്‌ടര്‍മാരെ സമീപിച്ചു തുടങ്ങി. ഏഴു മാസം ഗര്‍ഭിണിയായ സ്‌ത്രീ ഭര്‍ത്താവിനൊപ്പം എത്തി പ്രസവം ഷെഡ്യൂള്‍ ചെയ്യാന്‍ സമീപിച്ചതായി ന്യൂജേഴ്‌സിയിലെ മെറ്റേണിറ്റി ക്ലിനിക്കില്‍ Read More…









