ഹൃദയസംബന്ധമായ രോഗങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള പല പഠനങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇപ്പോള്‍ ഗൗരവകരമായ പുതിയൊരു പഠനമാണ് ശ്രദ്ധേയമാകുന്നത്. ട്രാഫിക് ശബ്ദത്തിന്റെ തോതിലുണ്ടാകുന്ന വര്‍ധന ഹൃദയാഘാതത്തിന്റെയും പ്രമേഹത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. ജര്‍മ്മനിയിലെ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ മെയിന്‍സിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഹൃദയസംബന്ധമായ രോഗങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്ന ഘടകമായി ശബ്ദമലിനീകരണത്തെയും പരിഗണിക്കണമെന്നും സര്‍ക്കുലേഷന്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റോഡിലെ ട്രാഫിക്കിന്റെ ശബ്ദത്തിലുണ്ടാകുന്ന ഓരോ Read More…
Tag: diabetes
ഈ ഇലക്കറികള്‍ പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും
ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണക്രമം കൊണ്ട് തന്നെയാണ്. ശരിയായ ഭക്ഷണ രീതി പിന്‍തുടര്‍ന്നില്ലെങ്കില്‍ രോഗം വര്‍ദ്ധിയ്ക്കുമെന്ന് തന്നെ പറയാം. ജീവിതശൈലീ രോഗങ്ങളില്‍ പലരേയും പ്രശ്നത്തില്‍ ആക്കുന്ന ഒന്നാണ് പ്രമേഹം. ആഹാരക്രമത്തിലൂടെ നമുക്ക് പ്രമേഹത്തെ നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും.ചില ഇലക്കറികള്‍ പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. അവ ഏതെല്ലാമാണെന്ന് നോക്കാം….
പ്രമേഹരോഗികള്‍ക്ക് മുട്ട കഴിക്കാമോ ?
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിരിക്കുന്ന വിട്ടുമാറാത്ത രോഗാവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് തകരാറിലാക്കുന്നത് ശരീരത്തിലെ സുപ്രധാന അവയവങ്ങളെയാണ്. ശരിയായി ചികിത്സിച്ചില്ലെങ്കില്‍ പ്രമേഹം നിങ്ങളുടെ ഹൃദയത്തെയും വൃക്കയെയും കരളിനെയുമൊക്കെ ബാധിക്കും. പ്രോട്ടീന്റെ നല്ല ഉറവിടമാണ് മുട്ട. പ്രമേഹമുള്ളവര്‍ക്ക് അനുയോജ്യമായ ഭക്ഷണമാണ് മുട്ടയെന്ന് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ (എ.ഡി.എ) പറയുന്നത്. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് അളവുള്ള ഭക്ഷണമാണ് മുട്ട. വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയേയുള്ളു. കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ള ഭക്ഷണം ഒരു വ്യക്തിയുടെ രക്തത്തിലെ Read More…
ഫിസിയോതെറാപ്പി ചെയ്താല്‍ പ്രമേഹം നിയന്ത്രിക്കാന്‍ പറ്റുമോ?
രക്തത്തിലെ പഞ്ചസാര എന്നറിയപ്പെടുന്ന ഗ്ലൂക്കോസിനെ സംസ്‌കരിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസപ്പെടുത്തുന്ന അവസ്ഥയാണ് പ്രമേഹം. അമേരിക്കന്‍ ഐക്യനാടുകളില്‍ രോഗ നിര്‍ണയം ചെയ്തതും ചെയ്യാത്തതുമായ പ്രമേഹമുള്ള 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 30.2 ദശലക്ഷണമാണ്. ജനസംഖ്യയുടെ 27.9 മുതല്‍ 32.7 ശതമാനം വരെ ഈ കണക്ക് പ്രതിനിധീകരിക്കുന്നു. വളരെ ശ്രദ്ധയോടെ ചികിത്സാരീതികള്‍ ചെയ്യാതിരുന്നാല്‍ പ്രമേഹം രക്തത്തില്‍ പഞ്ചസാരയുടെ വര്‍ധനവിന് ഇടയാക്കുകയും അതുവഴി ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉള്‍പ്പെടെയുള്ള സങ്കീര്‍ണവും അപകടകരവുമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ഫിസിയോതെറാപ്പിയുടെ പങ്ക് Read More…
പ്രമേഹ രോഗികള്‍ തീര്‍ച്ചയായും ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം
ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടവരാണ് പ്രമേഹരോഗികള്‍. പ്രമേഹം നിയന്ത്രിയ്ക്കുന്നവയില്‍ വളരെയധികം മുന്നില്‍ നില്‍ക്കുന്നതാണ് ആരോഗ്യകരമായ കൊഴുപ്പുകള്‍. ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിയ്ക്കും. പ്രമേഹ രോഗികള്‍ തീര്‍ത്തും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നവയാണ് ഈ ഭക്ഷണങ്ങള്‍. അവ ഏതൊക്കെയാണെന്ന് നോക്കാം….
പ്രമേഹരോഗികള്‍ക്കുള്ള ഗ്ലൈസിമിക് സൂചിക കുറഞ്ഞ ഫൈബറും പ്രോട്ടീനും അടങ്ങിയ ആഹാരങ്ങള്‍ ഇതാ
ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടവരാണ് പ്രമേഹരോഗികള്‍. പ്രമേഹം നിയന്ത്രിയ്ക്കുന്നവയില്‍ വളരെയധികം മുന്നില്‍ നില്‍ക്കുന്നതാണ് ആരോഗ്യകരമായ കൊഴുപ്പുകള്‍. ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിയ്ക്കും. പ്രമേഹ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഗ്ലൈസിമിക് സൂചിക കുറഞ്ഞ ഭക്ഷണവിഭവങ്ങളെ കുറിച്ച് അറിയാം…
മരുന്നു കുറച്ച് പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാം, പ്രമേഹം നിയന്ത്രിക്കാന്‍ ഫിസിയോതെറാപ്പി
രക്തത്തിലെ പഞ്ചസാര എന്നറിയപ്പെടുന്ന ഗ്ലൂക്കോസിനെ സംസ്‌കരിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസപ്പെടുത്തുന്ന അവസ്ഥയാണ് പ്രമേഹം. വളരെ ശ്രദ്ധയോടെ ചികിത്സാരീതികള്‍ ചെയ്യാതിരുന്നാല്‍ പ്രമേഹം രക്തത്തില്‍ പഞ്ചസാരയുടെ വര്‍ധനവിന് ഇടയാക്കുകയും അതുവഴി ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉള്‍പ്പെടെയുള്ള സങ്കീര്‍ണവും അപകടകരവുമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ഫിസിയോതെറാപ്പിയുടെ പങ്ക് പ്രമേഹം സാധാരണയായി രണ്ടുതരത്തിലാണ് കണ്ടുവരുന്നത്. ഇന്‍സുലിന്‍ അഭാവം മൂലം ഉണ്ടാകുന്നത് ടൈപ്പ് – 1 എന്നും ഇന്‍സുലിനോടുള്ള പ്രതിരോധവും ഇന്‍സുലിന്‍ അളവിലുണ്ടാകുന്ന കുറവും കാരണം ഉണ്ടാകുന്നതിനെ ടൈപ്പ് 2 പ്രമേഹം എന്നും Read More…
പ്രമേഹ രോഗികളുടെ പാദങ്ങള്‍ക്കുമുണ്ട് മോഹങ്ങള്‍….
പ്രമേഹരോഗികള്‍ക്ക് പാദസംരക്ഷണത്തില്‍ ഏറെ കരുതല്‍ ആവശ്യമാണ്. ചെരിപ്പു വാങ്ങുമ്പോള്‍ കാല്‍പാദത്തിന് അനുയോജ്യമായവ വേണം തെരഞ്ഞെടുക്കാന്‍. പാദത്തിലുണ്ടാകുന്ന ചെറിയ മുറിവുപോലും പ്രമേഹരോഗികളില്‍ വലിയ വ്രണമാകാന്‍ സാധ്യതയുണ്ട്. നാഡീഞരമ്പുകളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറ്, രക്‌തക്കുഴലുകളുടെ വൈകല്യം, രോഗാണുബാധ തുടങ്ങിയവയാണ് പ്രമേഹരോഗികളുടെ പാദത്തില്‍ വ്രണങ്ങള്‍ ഉണ്ടാകുന്നതിനും കരിയാതാവുന്നതിനും കാരണം. പ്രായം കൂടുന്നതിനനുസരിച്ച് പ്രമേഹരോഗികള്‍ക്ക് പാദസംരക്ഷണത്തില്‍ കൂടുതല്‍ കരുതല്‍ ആവശ്യമാണ്. നാഡീവ്യൂഹങ്ങളുടെ തകരാറാണ് പാദരോഗങ്ങള്‍ക്ക് പ്രധാന കാരണം ശരീരത്തിന്റെ നിദ്ദേശങ്ങള്‍ തലച്ചോറിലെത്തിക്കുകയും തലച്ചോറിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ശരീരാവയവങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന സെന്‍സറി മോട്ടോര്‍ സംവിധാനത്തിന് Read More…
ആര്‍ത്തവം 13 വയസ്സിനു മുന്‍പ് ആരംഭിച്ചാല്‍ പ്രമേഹ, പക്ഷാഘാത സാധ്യത കൂടുതല്‍
ആര്‍ത്തവത്തെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ആര്‍ത്തവം 13 വയസ്സ് തികയുന്നതിനു മുന്‍പ് ആരംഭിക്കുന്നത് പില്‍ക്കാലത്ത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്ന് പഠനം. 11 വയസ്സിനോ അതിനു മുന്‍പോ ആര്‍ത്തവം ആരംഭിച്ചവരില്‍ പക്ഷാഘാത സാധ്യത 81 ശതമാനമാണെന്നും ഗവേഷകര്‍ നിരീക്ഷിച്ചു.അമേരിക്കയിലെ ടുലേന്‍, ബ്രിഗ്ഹാം സര്‍വകലാശാലകളിലെയും വിമന്‍സ് ഹോസ്പിറ്റലിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. 12 വയസ്സില്‍ ആരംഭിച്ചവര്‍ക്ക് 32 ശതമാനവും 14 വയസ്സില്‍ ആരംഭിച്ചവര്‍ക്ക് 15 ശതമാനവുമാണ് പക്ഷാഘാത സാധ്യത. നിരീക്ഷണ പഠനം മാത്രമായതിനാല്‍ Read More…