Health

പ്രമേഹരോഗികൾക്ക് ആശ്വാസം; ഹൃദയസ്തംഭനം ഇനി രക്തപരിശോധനയിലൂടെ മുൻകൂട്ടി അറിയാം!

പ്രമേഹരോഗികളിൽ മറഞ്ഞിരിക്കുന്ന ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്താൻ ലളിതമായൊരു രക്തപരിശോധനയിലൂടെ സാധിക്കുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഗ്ലാസ്‌ഗോ സർവകലാശാലയിലെ ഗവേഷകർ അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി കോൺഫറൻസിൽ അവതരിപ്പിച്ച ‘ടാർട്ടൻ-എച്ച്എഫ്’ പരീക്ഷണത്തിലാണ് ഈ കണ്ടെത്തലുള്ളത്. സാധാരണഗതിയിൽ സങ്കീർണ്ണമായ ഘട്ടത്തിലെത്തുമ്പോൾ മാത്രം തിരിച്ചറിയുന്ന ഹൃദയരോഗങ്ങൾ, ഈ പരിശോധനയിലൂടെ വളരെ നേരത്തെ കണ്ടെത്താനും ചികിത്സ ആരംഭിക്കാനും സാധിക്കും. പ്രമേഹമുള്ളവരിൽ ഹൃദയസ്തംഭനം ഒരു സാധാരണ വില്ലനാണെങ്കിലും പലപ്പോഴും ഇത് തിരിച്ചറിയപ്പെടാതെ പോകുകയാണ് പതിവ്. അമിതമായ തളർച്ച, ശ്വാസംമുട്ടൽ, ശരീരത്തിലെ വീക്കം തുടങ്ങിയ Read More…

Featured Healthy Food

പ്രമേഹ സാധ്യത കുറവ്, പ്രോട്ടീന്‍ കൂടുതൽ: ‘സ്മാർട് അരി ’ വരുന്നു! രക്തസമ്മർദ്ദമുള്ളവര്‍ക്ക് സോഡിയം കുറഞ്ഞ ഉപ്പും

തിരുവനന്തപുരം: പ്രമേഹസാധ്യത കുറഞ്ഞതും പ്രോട്ടീൻ കൂടുതലടങ്ങിയതുമായ ‘സ്മാർട് അരി’ ഉടൻ വിപണിയിലെത്തും. തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ്ഐആർ–നിസ്റ്റ്) ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ വികസിപ്പിച്ച ഈ നൂതന സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നതിനായി കൈമാറിക്കഴിഞ്ഞു. സാധാരണ അരി കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാൻ സഹായിക്കുന്ന കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ആണ് ഈ അരിയുടെ പ്രത്യേകത. നെല്ല് അരിയാക്കുമ്പോൾ മാറ്റിവെക്കുന്ന പൊടിയരിയിൽ ആവശ്യമായ പോഷകങ്ങൾ ചേർത്ത് പ്രത്യേക യന്ത്രസഹായത്തോടെ അരിയാക്കി Read More…

Featured Health

ഇന്‍ഹെയില്‍ ചെയ്യാവുന്ന ഇന്‍സുലിന്‍ അവതരിപ്പിച്ചു; പ്രമേഹ ചികിത്സയില്‍ പുതിയ ചുവടുവയ്പ്

തിരുവനന്തപുരം: പ്രമേഹ ചികിത്സാ രംഗത്തു മാറ്റങ്ങള്‍ക്കു വഴിയൊരുക്കി ശ്വാസത്തിലൂടെ ശരീരത്തിലെത്തിക്കാവുന്ന ഇന്‍സുലിന്‍ ‘അഫ്രെസ’ ഇന്ത്യയില്‍ ആദ്യമായി തിരുവനന്തപുരത്ത് അവതരിപ്പിച്ചു. ജ്യോതിദേവ്‌സ് പ്രഫഷണല്‍ എജ്യുക്കേഷന്‍ ഫോറവും പി. കേശവദേവ് ട്രസ്റ്റും സംയുക്തമായാണ് ‘അഫ്രെസ’ പരിചയപ്പെടുത്തിയത്.അമേരിക്കയിലെ മാന്‍കൈന്‍ഡ് കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന അഫ്രെസ, പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ സിപ്ലയുടെ സഹകരണത്തോടെയാണ് ഇന്ത്യയില്‍ ലഭ്യമാക്കുന്നത്. ഭക്ഷണസമയം ഉപയോഗിക്കാവുന്ന, അതിവേഗം പ്രവര്‍ത്തിക്കുന്ന ഇന്‍സുലിനാണ് അഫ്രെസ. ചെറിയ ഇന്‍ഹേലര്‍ ഉപകരണം വഴിയാണ് ഇത് ഉപയോഗിക്കുന്നത്. മുതിര്‍ന്ന പ്രമേഹരോഗികളില്‍ ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് Read More…

Featured Healthy Food

എന്ത് കഴിക്കുമെന്ന കൺഫ്യൂഷനിലാണോ നിങ്ങള്‍? പ്രമേഹരോ​ഗികൾക്ക് പറ്റിയ മൂന്ന് ലഘുഭക്ഷണങ്ങള്‍

പ്രമേഹം എന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ്. നിയന്ത്രിച്ചില്ലെങ്കില്‍ മറ്റ് പല രോഗങ്ങളും പ്രമേഹത്തിലൂടെ ഉണ്ടാകും. പ്രമേഹ രോഗികള്‍ തങ്ങളുടെ ആഹാരകാര്യത്തില്‍ വളരെയധികം ശ്രദ്ധിയ്‌ക്കേണ്ടിയിരിയ്ക്കുന്നു.  അന്നജം കുറഞ്ഞതും നാരുകള്‍ ധാരളം അടങ്ങിയതുമായ ഭക്ഷണങ്ങള്‍ വേണം പ്രമേഹ രോഗികള്‍ കഴിക്കാന്‍. പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിയ്ക്കാവുന്ന ലഘുഭക്ഷണങ്ങളെ കുറിച്ച് അറിയാം…. നട്‌സ് – ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ നട്‌സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ Read More…

Health

‘പ്രമേഹം’ വിവാഹജീവിതത്തെ ബാധിക്കാതിരിക്കാന്‍

പ്രമേഹം വിവാഹജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവര്‍ രോഗവിവരം വിവാഹത്തിനു മുമ്പു തുറന്നു പറയുന്നതാണ് ഉചിതം. മാതാപിതാക്കള്‍ പ്രമേഹരോഗികളാണെങ്കില്‍ മക്കള്‍ക്കും രോഗം വരാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍, എല്ലാ മാതാപിതാക്കളുടെ കാര്യത്തിലും ഇങ്ങനെ ആയിക്കൊള്ളണമെന്നില്ല. ആര്‍ക്കെങ്കിലും ഒരാള്‍ക്കു മാത്രം പ്രമേഹമുണ്ടെങ്കിലും മക്കള്‍ക്കു പ്രമേഹ സാധ്യതയുണ്ട്. പാരമ്പര്യത്തിന്റെ പ്രധാന ഘടകമായ ജീനുകളാണു പ്രമേഹത്തിന്റെ വാഹകര്‍. പാരമ്പര്യമായ രോഗസാധ്യതയോടൊപ്പം മറ്റുചില അനുകൂല ഘടകങ്ങളും കൂടിച്ചേരുമ്പോഴാണു രോഗം സങ്കീര്‍ണമാകുന്നത്. പ്രമേഹമുണ്ടെന്നതു മറച്ചുവച്ചു വിവാഹം കഴിക്കുന്നവര്‍ പങ്കാളിയുടെ മുന്നില്‍ ഇന്‍സുലിന്‍ എടുക്കുന്നത് ഒളിക്കാന്‍ Read More…

Healthy Food

ഇഡ്ഡലിയും ദോശയും പ്രമേഹമുള്ളവർക്ക് കഴിക്കാമോ? അറിയുക

പ്രോട്ടീൻ, ഫൈബർ ഇവയെല്ലാമടങ്ങിയ മലയാളിയുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണം ആണ് ഇഡ്ഡലിയും ദോശയും എന്നാൽ എല്ലാവരെയുംപ്പോലെ പ്രമേഹരോഗികൾക്കും ഇഡ്ഡലിയും ദോശയും കഴിക്കാമോ? പ്രമേഹവുമുള്ളവർ അന്നജം, ചഷുഗർ ഇവ എപ്പോഴും നിയന്ത്രിച്ചു നിർത്തേണ്ടത് അത്യാവശ്യമാണ്. എങ്കിലും അരിയും ഉഴുന്നും ചേർത്തുണ്ടാക്കുന്ന ദോശയും ഇഡ്ഡലിയും പ്രമേഹരോഗികൾക്കും കഴിക്കാം. ഇവ കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങളാണ്. പ്രോട്ടീൻ അടങ്ങിയ സാമ്പാറിനൊപ്പവും തേങ്ങ, തക്കാളിച്ചമ്മന്തികൾക്കൊപ്പവും ആണ് ഇവ കഴിക്കാറ്. ഇവയിൽ നാരുകളും പൊട്ടാസ്യവും ഉണ്ട്. പുളിപ്പിക്കുന്ന പ്രക്രിയയും ചേരുവകളും അനുസരിച്ച് ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. Read More…

Health

മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാം; പ്രമേഹം നിയന്ത്രിക്കാന്‍ ഫിസിയോതെറാപ്പി

രക്തത്തിലെ പഞ്ചസാര എന്നറിയപ്പെടുന്ന ഗ്ലൂക്കോസിനെ സംസ്‌കരിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസപ്പെടുത്തുന്ന അവസ്ഥയാണ് പ്രമേഹം. അമേരിക്കന്‍ ഐക്യനാടുകളില്‍ രോഗ നിര്‍ണയം ചെയ്തതും ചെയ്യാത്തതുമായ പ്രമേഹമുള്ള 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 30.2 ദശലക്ഷണമാണ്. ജനസംഖ്യയുടെ 27.9 മുതല്‍ 32.7 ശതമാനം വരെ ഈ കണക്ക് പ്രതിനിധീകരിക്കുന്നു. വളരെ ശ്രദ്ധയോടെ ചികിത്സാരീതികള്‍ ചെയ്യാതിരുന്നാല്‍ പ്രമേഹം രക്തത്തില്‍ പഞ്ചസാരയുടെ വര്‍ധനവിന് ഇടയാക്കുകയും അതുവഴി ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉള്‍പ്പെടെയുള്ള സങ്കീര്‍ണവും അപകടകരവുമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ഫിസിയോതെറാപ്പിയുടെ പങ്ക് Read More…

Featured Health

പ്രമേഹം വിവാഹജീവിതത്തെ ബാധിക്കുമോ ? രോഗം മറച്ചുവച്ചു വിവാഹം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പ്രമേഹം വിവാഹജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവര്‍ രോഗവിവരം വിവാഹത്തിനു മുമ്പു തുറന്നു പറയുന്നതാണ് ഉചിതം. മാതാപിതാക്കള്‍ പ്രമേഹരോഗികളാണെങ്കില്‍ മക്കള്‍ക്കും രോഗം വരാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍, എല്ലാ മാതാപിതാക്കളുടെ കാര്യത്തിലും ഇങ്ങനെ ആയിക്കൊള്ളണമെന്നില്ല. ആര്‍ക്കെങ്കിലും ഒരാള്‍ക്കു മാത്രം പ്രമേഹമുണ്ടെങ്കിലും മക്കള്‍ക്കു പ്രമേഹ സാധ്യതയുണ്ട്. പാരമ്പര്യത്തിന്റെ പ്രധാന ഘടകമായ ജീനുകളാണു പ്രമേഹത്തിന്റെ വാഹകര്‍. പാരമ്പര്യമായ രോഗസാധ്യതയോടൊപ്പം മറ്റുചില അനുകൂല ഘടകങ്ങളും കൂടിച്ചേരുമ്പോഴാണു രോഗം സങ്കീര്‍ണമാകുന്നത്. പ്രമേഹമുണ്ടെന്നതു മറച്ചുവച്ചു വിവാഹം കഴിക്കുന്നവര്‍ പങ്കാളിയുടെ മുന്നില്‍ ഇന്‍സുലിന്‍ എടുക്കുന്നത് ഒളിക്കാന്‍ Read More…

Health

പ്രമേഹം വരുതിയിലാക്കാന്‍ പ്രകൃതിജീവനം

ആധുനിക ജീവിതശൈലിയാണ് പ്രമേഹരോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള പ്രധാന കാരണം. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന വിഷാംശങ്ങളുടെ തോത് ക്രമാതീതമായി വര്‍ധിക്കുകയും വിഷസങ്കലം എന്ന അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇപ്രകാരം വിഷസങ്കലനത്തിന്റെ തോത് ഉയരുമ്പോള്‍ ദുഷിച്ച രക്തം എല്ലാ അവയവങ്ങളിലും എത്തും. ഏത് അവയവമാണോ കരുത്ത് കുറഞ്ഞിരിക്കുന്നത് അവയെ ഈ അവസ്ഥ ബാധിക്കുന്നു. പാന്‍ക്രിയാസിന്റെ (ആഗ്നേയഗ്രന്ഥി) പ്രവര്‍ത്തനത്തെ ബാധിക്കുമ്പോള്‍ പ്രമേഹം പ്രത്യക്ഷപ്പെടുന്നു. അമിത ഭക്ഷണം, പലതവണകളായുള്ള ഭക്ഷണരീതി, തെറ്റായ ചേരുകള്‍, വ്യായാമമില്ലായ്മ, ദുഃശീലങ്ങള്‍, മാനസികസമ്മര്‍ദ്ദങ്ങള്‍ എന്നിവയെല്ലാം ശരീരത്തില്‍ വിഷാംശങ്ങള്‍ ഉത്പാദിപ്പിക്കുകയും ആഗ്നേയഗ്രന്ഥിയെ Read More…