മുംബൈയിലെ ഒരു ഹൗസിങ് സൊസൈറ്റിയും 90 വയസ്സുള്ള വയോധികയും തമ്മിലുള്ള 20 കോടി രൂപയുടെ മാനനഷ്ടക്കേസ് ഒത്തുതീർപ്പാക്കാൻ സാധിക്കാത്തതിനെത്തുടർന്ന്, കേസ് പരിഗണിക്കുന്നത് ഹൈക്കോടതി 2046-ലേക്ക് മാറ്റി. സൊസൈറ്റിയിലെ മുൻ മാനേജിങ് കമ്മിറ്റി അംഗങ്ങൾക്കെതിരെ വയോധികയും മകളുമാണ് കേസ് നൽകിയിരുന്നത്. വിഷയം രമ്യമായി പരിഹരിക്കാൻ ഇരുവിഭാഗത്തോടും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എതിർകക്ഷികൾ നിരുപാധികം മാപ്പ് പറഞ്ഞാൽ കേസ് അവസാനിപ്പിക്കാമെന്ന നിർദേശമായിരുന്നു മുൻപ് കോടതി മുന്നോട്ടുവെച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശിച്ച പ്രകാരം നിരുപാധികം ക്ഷമാപണം നടത്താൻ Read More…

